ഓര്‍മ്മയിലെ വിഷുക്കാഴ്ചകള്‍ (ഹണി സുധീര്‍)

വിഷു എന്നാൽ തുല്യം എന്നർത്ഥമാണ്. രാവും പകലും തുല്യമായ മേടം ഒന്ന്. സൂര്യന്റെ രാശി മാറ്റം. നമ്മുടെ വിഷു സംക്രമം. കാർഷിക ഐശ്വര്യം കൂടി മുൻനിർത്തിയാണ്‌ വിഷു ആഘോഷം. നെല്ലും ധന്യങ്ങളും ഫലമൂലാധികളും പൊന്നും കസവും പണവും കണികണ്ടുണരുന്നത് സമൃദ്ധമായ നാളെകളിലേക്കാണ്. ഓർമ്മയിലെ വിഷുക്കാഴ്ചകളിലൂടെ അന്നും ഇന്നുമായി മനസ് സഞ്ചരിച്ചപ്പോൾ…. അടുത്ത കാലങ്ങളിലെ പോലെ തന്നെ തീപൊള്ളുന്ന മീന വേനലിനു മുന്നേ കൊന്നപ്പൂക്കൾ വസന്തം തീർത്തിരുന്നു. ഇനി മേടം ഒന്നാകുമ്പോഴേക്കും പൂക്കൾ വാടിപ്പോകുമോ എന്നൊരു ശങ്ക കാണുമ്പോഴൊക്കെ മനസ്സിൽ തോന്നും. ടൗണിൽ ഉള്ളവർക്കാണേൽ തണ്ടൊന്നിനു നല്ലൊരു പൈസ കൊടുത്തുവേണം കണിവെക്കാൻ കൊന്നപ്പൂവ് വാങ്ങിക്കാൻ. ഇക്കുറി രണ്ട് നല്ല വേനൽ മഴയിൽ പൂക്കൾ എല്ലാം കൊഴിഞ്ഞ മട്ടാണ്. കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ കൊറോണ കൊണ്ട് പോയതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണ ആളുകൾ എല്ലാം തിരക്കിലാണ്. മൂടി നിൽക്കുന്ന വേനൽ…

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി 2022 റാങ്കിംഗിൽ 14 സൗദി സർവ്വകലാശാലകൾ

റിയാദ് : ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2022 ന്റെ പൊതു സൂചികയിൽ ആഗോള തലത്തിൽ സൗദി അറേബ്യ (കെഎസ്‌എ) പുരോഗതി കൈവരിച്ചു. 2019 ലെ 9 ന് പകരം 14 സൗദി സർവകലാശാലകൾ ക്ലാസിഫിക്കേഷനിൽ എത്തിയതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു . സൗദി അറേബ്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നേട്ടം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2022-ലെ യൂണിവേഴ്സിറ്റി മേജർമാരുടെ QS അന്താരാഷ്ട്ര വർഗ്ഗീകരണത്തിൽ മുന്നേറിയ മൂന്ന് സർവ്വകലാശാലകൾ ഇവയാണ്: കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, കിംഗ് സൗദ് യൂണിവേഴ്സിറ്റി, കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്. എൻജിനീയറിംഗ്, ടെക്‌നോളജി, നാച്ചുറൽ സയൻസ്, ലൈഫ് സയൻസസ്, മെഡിസിൻ എന്നീ മേഖലകളിൽ ആഗോളതലത്തിൽ 51-ാം…

പിഎംഎവൈ വീട് പൊളിച്ചു മാറ്റി; ഖാർഗോൺ കുടുംബം കാലിത്തൊഴുത്തില്‍ അഭയം തേടി

ഭോപ്പാൽ: കലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കത്തിനിടെ സംസ്ഥാന ഭരണകൂടം വീടുകൾ തകർത്ത മൂന്ന് മുസ്ലീം കുടുംബങ്ങള്‍ കാലിത്തൊഴുത്തില്‍ അഭയം തേടി. നഗരത്തിൽ മെർക്കുറി 41 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയർന്നതോടെ, വീടില്ലാത്ത കുടുംബങ്ങൾ തങ്ങലെ തൊഴുത്തില്‍ താമസിക്കാൻ അനുവദിച്ച ഒരു കുടുംബത്തോട് നന്ദി അറിയിച്ചു. റംസാൻ മാസത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സ്ത്രീകൾ. പിഎം ആവാസ് യോജന (പിഎംഎവൈ) പ്രകാരം നിർമ്മിച്ച വീട്, ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകര്‍ത്തതോടെ കാലിത്തൊഴുത്തില്‍ അഭയം തേടിയ അംജദ് ഖാൻ, ഭാര്യയോടും കൊച്ചുകുട്ടികളോടും ഒപ്പം തൊഴുത്തില്‍ അഭയം തേടിയവരില്‍ ഉൾപ്പെടുന്നു. സ്വന്തം വീട് നഷ്ടപ്പെട്ടതോടെ കുടുംബം മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കാൻ നിർബന്ധിതരായെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഖാൻ പറഞ്ഞു. “ആളുകൾ തരുന്നതെന്തും ഞങ്ങൾ ഭക്ഷിക്കും. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളം സംഭരിക്കാൻ…

ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ടി ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം വളഞ്ഞിരുന്നു. സംശയാസ്പദമായ പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതോടെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ശ്രീനഗറിൽ, ചൊവ്വാഴ്ച രാത്രി വൈകി സുരക്ഷാ സേന വൻ മുന്നേറ്റം നടത്തി. ഇന്നലെ രാത്രി ശ്രീനഗറിലെ റെയ്‌നാവാരി മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. ശ്രീനഗർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവര്‍ ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളാണെന്ന് കശ്മീരിലെ ഐജിപി വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളും താഴ്‌വരയിൽ താമസിക്കുന്നവരാണെന്നും താഴ്‌വരയിൽ നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയതിൽ ഇവർക്ക്…

അംബേദ്കർ ജയന്തി: വിദ്യാർത്ഥി സംഗമങ്ങൾ നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ഏപ്രിൽ 14 അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അട്ടപ്പാടി കുലുക്കൂർ, മലമ്പുഴ എസ്.പി ലൈൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥി – യുവജന സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, പുഷ്പ കുലുക്കൂർ, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു. ഷഹ്ബാസ് മണ്ണൂർ, ആഷിഖ് ടി. എം, ഷിബിൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.  

ഡോ. ബി.ആർ അംബേദ്കർ വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ഡോ ബി ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ…

സമകാലീന ഇന്ത്യ അംബേദ്ക്കറെ ഉറ്റുനോക്കുന്നു: ഹമീദ് വാണിയമ്പലം

പാലക്കാട്: ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക നീതി,സമത്വം,സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന അംബേദ്‌ക്കറിസ്റ്റ് ചിന്തകൾ രാജ്യത്തിന്റെ അതിജീവന പോരാട്ടത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14 ഡോ.ബി.ആർ അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് “വംശീയതയല്ല,വൈവിധ്യമാണ് ഇന്ത്യ ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയോന്മൂലനത്തിന് രാമനമവിയെ വരെ മറയാക്കുന്ന സംഘ്പരിവാർ നടപടികൾ അവരുടെ അജണ്ട എത്രത്തോളം അപായമാണെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന ‘കൾച്ചറൽ നാഷണലിസം’ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിതരും അടിമകളുമാക്കുന്നതുമാണ്.അതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്ത് ഒറ്റക്കെട്ടായ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം…

സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത് വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബി.ജെ.പി നേതാക്കൾക്കു പുറമെ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും ജനങ്ങള്‍ക്കും കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അഭിഭാഷകനായ ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസർവ് ബാങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകൾ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുൻപായി തൃശ്ശൂരിൽ ഒരു ലക്ഷം പേർക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഫലത്തിൽ തൃശ്ശൂർ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വൻ ജനസമ്പർക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നൽകൽ.…

മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം (വീഡിയോ)

ന്യൂഡൽഹി: അക്ഷർധാം മെട്രോ സ്റ്റേഷന്റെ മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സിഐഎസ്എഫ് ജവാന്മാര്‍ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സിഐഎസ്എഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ന് രാവിലെയാണ് സംഭവം. CISF ഉദ്യോഗസ്ഥർ ഒരു യുവതിയെ മെട്രോ സ്റ്റേഷന്റെ മുകളിൽ നില്‍ക്കുന്നത് കണ്ടിരുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. #Salute to #CISF personal whose timely intervention saved a…