മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു

തി​രു​വ​ന​ന്ത​പു​രം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വകു​പ്പ് ഇ​ന്നു​ത​ന്നെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​താ​ണ്. മീ​ന്‍ കേ​ടാ​കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും മാ​യം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മനുഷ്യത്വരഹിതമായ ജപ്തി നടപടിയില്‍ ജനവികാരം ആളിക്കത്തി; മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് രാജി വെച്ചു

മൂവാറ്റുപുഴ: മനുഷ്യത്വരഹിതമായ ജപ്തി നടപടിയുമായി മുന്നോട്ടു പോയ മൂവാറ്റുപുഴ സഹകരണ ബാങ്കിനെതിരെ ജനവികാരം ആളിക്കത്തിയതോടെ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്ക് തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു. ആദ്യഘട്ടത്തിൽ ബാങ്ക് നടപടിയെ ന്യായീകരിച്ച ഗോപി കോട്ടമുറിയ്ക്കൽ ജനവികാരം എതിരായപ്പോൾ മലക്കം മറിയുകയായിരുന്നു. മൂവാറ്റുപുഴ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും വീടാണ് ബാങ്ക് ഉദ്യോഗസ്ഥർ എത്തി ജപ്തി ചെയ്തത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതായി പറയുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു വിവാദമായ ജപ്തി നടപടി അരങ്ങേറിയത്. ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ അജേഷ് ഹൃദ്രോഗത്തേത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ്…

VishuThaineettam ‘22 -‘Tharuvum Thanalum – a sapling for shade’

As part of Vishuthaineetam ’22 AYUDH, Amrita Vishwa Vidyapeetham Amritapuri Campus, Kollam came up with a green initiative. More than 2500 seed balls and saplings were distributed among the students of the Amritapuri campus. The Event was inaugurated by Indian music composer, songwriter, and playback singer Gowry Lekshmi on April 12, 2022. The event began with lamp lighting and was followed by a melodious singing of “Oru Thai nadam namukku ammaykku vendi”. To rejuvenate and replenish mother nature, AYUDH Amritapuri also relaunched AmritaVanam on the occasion of the aforementioned VishuThaineettam…

പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസിന്റെ വീഴ്ചയാണെന്ന് കോൺഗ്രസും ബിജെപിയും

പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ രംഗത്ത്. ആഭ്യന്തര മന്ത്രാലയം സമ്പൂർണ പരാജയമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമര്‍ശനം. 24 മണിക്കൂറിനിടെ നടന്ന രണ്ടു കൊലപാതകങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയുമാണ് കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുന്നത്. അക്രമങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. ഇന്നലത്തെ സംഭവത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രകോപനം സൃഷ്ടിച്ചു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. അതിനിടെ, ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ മരണാന്തര ക്രിയകൾ തീരും മുമ്പേയാണ് ആർഎസ്എസ് പ്രവർത്തകൻ…

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി ഗായത്രിയും ആദ്യയും മാതൃകയായി

മാള: സുഹൃത്തുക്കളും സഹപാഠികളുമായ ആദ്യ കൃഷ്ണകുമാറും ഗായത്രിയും ക്യാന്‍സര്‍ രോഗികൾക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി മാതൃകയായി. മാള ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. തൃശ്ശൂരിലെ അമല ക്യാന്‍സര്‍ സെന്ററിലേക്കാണ് ഇവർ മുടി മുറിച്ച് ദാനം നല്‍കിയത്. മാള കൂനംപറമ്പ് പഴായി കളരിക്കൽ കൃഷ്ണകുമാറിന്റെയും ജിഷയുടെയും മകളാണ് ആദ്യ കൃഷ്ണകുമാർ. പുത്തൻചിറ പിണ്ടാണി തുളക്കാട്ടുപിള്ളി രമേശിന്റെയും നീതുവിന്റെയും മകളാണ് ഗായത്രി. ആദ്യയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് തന്റെ മകളുടെ നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച്‌ നല്‍കാന്‍ ആദ്യം തീരുമാനിച്ചത്. തന്റെ കൂട്ടുകാരി ചെയ്ത ഈ സല്‍പ്രവൃത്തി തനിക്കും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗായത്രി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ ഈയൊരു നല്ല കാര്യത്തിന് ഇരുവർക്കും മുടി മുറിച്ചു നല്‍കാന്‍ സാധിച്ചു. ഗായത്രിയും ആദ്യയും…

ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറി ആറു പേര്‍ക്ക് പരിക്ക്

തൃശൂർ: പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം. അപകടത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിനിടെ, പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. സിബിഐ അന്വേഷണം കേസിൽ വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പൊലീസ് കൊലപാതകത്തിന് സഹായം ചെയ്തുവെന്നും, ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവു൦ കൊലപാതകത്തിന് പിന്നിൽ ഉണ്ട്നെനും അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളെ കൊലപ്പെടുത്തി ക്രമസമാധാനം തകർത്തതിനെ തുടർന്ന് വിഭാഗീയത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രിൽ 20 ന് വൈകിട്ട് 6 മണി വരെ പാലക്കാട് ജില്ലാ പരിധിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ നിരോധനാജ്ഞ…

അസമില്‍ ശക്തമായ കൊടുങ്കാറ്റും മഴയിലും പെട്ട് എട്ടു പേർ മരിച്ചു

അസം: ശനിയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നലാക്രമണത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) കണക്കനുസരിച്ച്, വേനൽ കൊടുങ്കാറ്റും മഴയും വ്യാഴാഴ്ച മുതൽ അസമിലെ നിരവധി ജില്ലകളിൽ ആഞ്ഞടിച്ചു. തകര്‍ന്ന വീടുകൾ, പിഴുതെറിഞ്ഞ മരങ്ങൾ, തകര്‍ന്നു വീണ വൈദ്യുത ലൈനുകൾ എന്നിവയുൾപ്പെടെ വന്‍ നാശ നഷ്ടമാണ് മേഖലയില്‍ അവശേഷിപ്പിച്ചതെന്ന് ബുള്ളറ്റിനില്‍ പറയുന്നു. എഎസ്‌ഡിഎംഎ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ദിബ്രുഗഡിൽ ഒരു 12 വയസ്സുകാരനുൾപ്പെടെ നാല് പേർ മരിച്ചു. വ്യാഴാഴ്ച മൂന്ന് പേർ കൂടി കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടു. ബാർപേട്ട, ഗോൾപാറ ജില്ലകളില്‍ ഇടിമിന്നലേറ്റ് 15 വയസ്സുള്ള ആൺകുട്ടി മരിച്ചതായി എഎസ്ഡിഎംഎ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊടുങ്കാറ്റ് ഡസൻ കണക്കിന് മരങ്ങളും ഡസൻ കണക്കിന് വൈദ്യുത പോസ്റ്റുകളും പിഴുതെറിഞ്ഞു. കൂടാതെ, വിവിധ…

‘എക്സ്ഇ’ വേരിയന്റ് ഡൽഹിയിൽ വ്യാപിച്ചേക്കും; 300 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ‘എക്സ്ഇ’ (കൊറോണ വൈറസ് എക്സ്ഇ വേരിയന്റ്) യുടെ പുതിയ വേരിയന്റിനെക്കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ പുതിയ വേരിയന്റിന്റെ ഭീഷണികൾക്കിടയിൽ, അടുത്തിടെ ഡൽഹിയിൽ കൊറോണ ബാധിച്ചതായി കണ്ടെത്തിയ 300 ഓളം ആളുകളുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ലാബിലേക്ക് അയച്ചു. സർക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. ‘എക്‌സ്‌ഇ’ പോലൊരു പുതിയ വേരിയന്റ് നഗരത്തിൽ പ്രചരിച്ചോ ഇല്ലയോ എന്നറിയാനാണ് ജീനോം സീക്വൻസിംഗ് ശ്രമിക്കുന്നത്. മറുവശത്ത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡല്‍ഹിയില്‍ കോവിഡ് -19 ബാധിച്ചതായി കണ്ടെത്തിയ 300 ഓളം ആളുകളുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ടെന്നും ഈ സാമ്പിളുകളുടെ പരിശോധനാഫലം അറിയുവാന്‍ 7 മുതൽ 10 ദിവസം വരെ എടുക്കുമെന്നും വൃത്തങ്ങൾ പറയുന്നു. ഫെബ്രുവരി 27 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകൾ ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ…

1.5 കോടി തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ നൽകും; യോഗി സർക്കാർ മറ്റൊരു വാഗ്ദാനം കൂടി പാലിക്കുന്നു

ലഖ്‌നൗ: ലോക് കല്യാൺ സങ്കൽപ് പത്രയിലെ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനം ഉടൻ നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് സംസ്ഥാനത്തെ യോഗി സർക്കാർ ഇനി ഒരു ലക്ഷം രൂപ ‘ശകുന’ ധനമായി നൽകും. കൂട്ട വിവാഹങ്ങളിൽ ഈ തുക ഇതിലും കൂടുതലായിരിക്കും. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.43 കോടി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തൊഴിൽ വകുപ്പ് 100 ദിവസത്തെ കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കന്യാ വിവാഹ സഹായതാ യോജന’ പ്രകാരം ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പെൺമക്കൾക്ക് രണ്ട് തരത്തിലാണ് തൊഴിൽ വകുപ്പ് ഇതുവരെ ഗ്രാന്റുകൾ നൽകുന്നത്. ഒറ്റ വിവാഹമാണെങ്കിൽ 55,000 രൂപ ധനസഹായം നൽകും. കൂട്ടവിവാഹത്തിലായിരിക്കുമ്പോൾ, വിവാഹം ചെയ്യുമ്പോൾ തുക 65,000 രൂപയാകും. കൂട്ടവിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് വധൂവരന്മാരുടെ വസ്ത്രത്തിന്റെ പേരിൽ…

കെ.പി.എ ചിൽഡ്രൻസ് വിംഗ് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് വിംഗ് പത്താംക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പരീക്ഷകളെ ഭയം കൂടാതെ എങ്ങനെ അഭിമുകീകരിക്കാം എന്ന വിഷയത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിലൂടെ സെമിനാർ സംഘടിപ്പിച്ചു. ‘സെ ഗുഡ്‌ബൈ എക്സാം ഫോബിയ’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രശസ്ത സൈക്കോളജിസ്റ്റും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ. അനീസ മൊയ്ദു പരിശീലന ക്ലാസ്സ് നടത്തി. ചിൽഡ്രൻസ് വിംഗ് കൺവീനർ അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച സെമിനാർ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ക്ലാസ്സിനു ശേഷം കുട്ടികളും രക്ഷിതാക്കളുമായി സംശയ നിവാരണവും ഉണ്ടായിരുന്നു.ചിൽഡ്രൻസ് വിംഗ് കോഓർഡിനേറ്റർ ജ്യോതി പ്രമോദ് നിയന്ത്രിച്ച സെമിനാർ ചിൽഡ്രൻസ് വിംഗ് അസിസ്റ്റന്റ് കൺവീനർ റോജിജോൺ നന്ദി രേഖപ്പെടുത്തി.