ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വർഗീയ കലാപത്തിന്റെ പേരില്‍ മുസ്ലീംകളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നു

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ വര്‍ഗീയ കലാപത്തില്‍ ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം, സുപ്രീം കോടതി ബുധനാഴ്ച പൊളിച്ചുമാറ്റൽ നിർത്തിവയ്ക്കുന്നതിന് ഉത്തരവിടുന്നതിന് മുമ്പ്, ന്യൂഡൽഹിയിലെ മുസ്ലീം ഉടമസ്ഥതയിലുള്ള നിരവധി കടകൾ ബുൾഡോസർ ഉപയോഗിച്ച് അധികൃതര്‍ തകർത്തു. കടയുടമകൾക്ക് അവരുടെ സാധനങ്ങൾ ശേഖരിക്കാൻ പോലും സമയം നല്‍കാതെയായിരുന്നു കടകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉപയോഗിച്ചത്. എന്നാൽ, പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷവും ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ പള്ളിയിലേക്കുള്ള പ്രവേശന കവാടവും കോണിപ്പടികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് തുടർന്നു. മസ്ജിദിൽ നിന്ന് 50 മീറ്റർ (160 അടി) അകലെയുള്ള ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് അവർ ബുൾഡോസറുകൾ നിർത്തി പിൻവാങ്ങാൻ തുടങ്ങി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം മുസ്ലീം വിരുദ്ധ വികാരവും ആക്രമണങ്ങളും ഉയർന്നുവരികയാണ്. മതപരമായ ഘോഷയാത്രകൾക്കിടയിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ…

ജഹാംഗീര്‍പുരി അക്രമം: ആദ്യം തകര്‍ത്തത് ‘രാമന്‍ ഝാ’യുടെ കട!

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരി അക്രമത്തിന് ശേഷം ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) ഒമ്പത് ബുൾഡോസറുകൾ ജഹാംഗീർപുരിയിൽ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ രാവിലെ തന്നെ നിലത്തിറക്കി. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിനുള്ള എക്കാലത്തെയും വലിയ പ്രവർത്തനമാണ് ജഹാംഗീര്‍പുരിയിയില്‍ അരങ്ങേറിയത്. അന്തരീക്ഷം സംഘർഷഭരിതമാവുകയും ക്രമസമാധാനം തകരാനുള്ള സാധ്യത മുന്നില്‍ കണ്ട് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ബുള്‍ഡോസറുകള്‍ എത്തിയയുടനെ ആദ്യം തകര്‍ത്തത് രാമൻ ഝാ എന്നയാളുടെ കടയാണ്. 1985 മുതൽ താൻ ഇതേ സ്ഥലത്ത് പാൻ കട നടത്തുകയാണെന്ന് രാമൻ പറയുന്നു. കൂടാതെ, പൂജയും ആളുകളുടെ വീടുകളിൽ പൂജ-പാരായണവും നടത്താറുണ്ട്. രാവിലെ, പ്രദേശത്ത് എംസിഡി ജീവനക്കാരുടെയും പോലീസ് സേനയുടെയും എണ്ണം കൂടിയപ്പോൾ, അവരുടെ കടയും പൊളിക്കുമോ എന്ന് അദ്ദേഹം അവരോട് ചോദിച്ചിരുന്നു. തന്റെ കട അപകടത്തിലല്ലെന്ന് എംസിഡി ജീവനക്കാർ തന്നോട് പറഞ്ഞെങ്കിലും ബുൾഡോസർ വന്നയുടൻ തന്റെ കടയാണ് ആദ്യം പൊളിച്ചതെന്ന് രാമൻ…

ഇന്ത്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി പ്രധാനമന്ത്രി ആയുഷ് വിസ പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഇന്ത്യയിൽ ചികിത്സയ്‌ക്കായി എത്തുന്ന മെഡിക്കൽ ടൂറിസ്റ്റുകൾക്കായി പ്രത്യേക വിഭാഗം ആയുഷ് വിസ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പ്രഖ്യാപിച്ചു. ഉയർന്ന ഗുണമേന്മയുള്ള ആയുഷ് ഉല്പന്നങ്ങള്‍ തിരിച്ചറിയുന്നതിനും അംഗീകരിക്കപ്പെടാനും ആയുഷ് മന്ത്രാലയം ഒരു പ്രത്യേക വ്യാപാരമുദ്ര ബ്രാൻഡിംഗ് ശൈലി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി 2022 ന് തുടക്കം കുറിച്ച് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യ വളരെ ആകർഷകമായ ഒരു മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷനാണ്. സംസ്ഥാനത്തിന്റെ മെഡിക്കൽ ബിസിനസിന്റെ ഫലമായി കേരളത്തിന്റെ ടൂറിസം ഉയർന്നു. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രങ്ങളും വെൽനസ് സെന്ററുകളും ഈ സമീപനം രാജ്യത്തുടനീളം പുനർനിർമ്മിക്കും. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശ മെഡിക്കൽ ടൂറിസ്റ്റുകൾക്ക് വിസ പ്രക്രിയ എളുപ്പമാക്കുന്നതിന് ഒരു പ്രത്യേക വിസ വിഭാഗം സൃഷ്ടിക്കാൻ…

ലോകാരോഗ്യ സംഘടനയുടെ മേധാവിക്ക് പ്രധാനമന്ത്രി മോദി ‘തുളസി ഭായ്’ എന്ന് പേരിട്ടു!

അഹമ്മദാബാദ്: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ടെഡ്രോസ് ഗെബ്രിയേസസിന് ‘തുളസി ഭായ്’ എന്ന് പുതിയ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതൊരു ഗുജറാത്തി പേരാണ്. നേരത്തെ, ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ ആരംഭിച്ച വേളയിൽ, ഡബ്ല്യുഎച്ച്ഒ മേധാവി ഗുജറാത്തി ഭാഷയിലാണ് പ്രസംഗം ആരംഭിച്ചത്. ആദ്യം കൈ കൂപ്പി അഭിവാദ്യം ചെയ്തു. ഇതിന് ശേഷം ഗുജറാത്തി ഭാഷയില്‍ ‘കേം ചോ’ എന്ന് ചോദിച്ചു. ഇതിന് പിന്നാലെ പൊതുസമൂഹം അതിനോട് പ്രതികരിച്ചു….’മജ മാ’. 2014ൽ ആയുഷ് മേഖല മൂന്ന് ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നും അത് ഇന്ന് 18 ബില്യൺ യുഎസ് ഡോളറായി ഉയർന്നിട്ടുണ്ടെന്നും ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ കോൺഫറൻസിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതികൾക്കായി രാജ്യത്തേക്ക് വരുന്ന ആളുകൾക്ക് ഇന്ത്യ ഉടൻ തന്നെ…

പർവതങ്ങളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ‘ലോകത്തിലെ’ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫീസ് ഹിമാചല്‍ പ്രദേശില്‍

സ്മാർട്ട്ഫോണുകളുടെ കാലത്ത് ആരാണ് കത്തുകൾ അയയ്ക്കുക? ഈ ചോദ്യം നിങ്ങളുടെ മനസ്സിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നിട്ടുണ്ടാകും. എന്നാൽ, ഇന്നും നമ്മുടെ രാജ്യത്ത് അത്തരം നിരവധി സ്ഥലങ്ങളുണ്ട്. ഈ ആധുനിക കാലഘട്ടത്തിൽ, പ്രിയപ്പെട്ടവരുടെ ക്ഷേമം അറിയുന്നതിനും എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിനുമുള്ള പ്രധാന ഉപാധിയാണ് കത്ത്. സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ മിനിറ്റുകൾക്കുള്ളിൽ നമുക്ക് കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിച്ചേരാനാകുമെങ്കിലും, അതിനുവേണ്ടി ആറ് മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിവിശേഷമുണ്ടായാലോ? അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഹിമാചലിലെ മനോഹരമായ മലനിരകളുടെ മടിത്തട്ടിൽ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ്. എല്ലാ ആശയക്കുഴപ്പങ്ങൾക്കും അപ്പുറം, ഈ പോസ്റ്റ് ഓഫീസിനെ സവിശേഷമാക്കുന്ന ഒരു കാര്യം അതിന്റെ മാത്രം പ്രത്യേകതയാണ്. ഈ ഗുണം ഈ മേഖലയിൽ മാത്രമല്ല, ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ഹിമാചൽ പ്രദേശിലെ സ്പിതിയിലെ ഹിക്കിം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം…

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, കെസിഎ പ്രസിഡന്‍റ് റോയ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദവി റമദാന്‍ സന്ദേശം നല്‍കി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖം പങ്കെടുത്തു. നേരത്തെ കെപിഎ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി സ്വാഗതം ചെയ്ത സംഗമത്തില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. സംഗമത്തിന് സെക്രട്ടറി കിഷോര്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി. സെക്രട്ടറിയറ്റ് അംഗം രാജ് കൃഷ്ണൻ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, മനോജ്‌ ജമാൽ, നിഹാസ് പള്ളിക്കൽ, കോയിവിള മുഹമ്മദ്‌ കുഞ്ഞ്,…

നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ നിങ്ങള്‍ ദുബായ് നഗരത്തില്‍ കണ്ടുവോ?

ദുബായ് : നമ്പര്‍ പ്‌ളേറ്റുകളില്‍ വെള്ള പെയിന്റ് അടിച്ച കാറുകള്‍ ദുബായ് നിരത്തില്‍ ഓടിത്തുടങ്ങി. നമ്പര്‍ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഈ വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് ഒരു സന്ദേശം നല്‍കാനാണെന്ന് ദുബായ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് കണ്ടു അമ്പരക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭക്ഷണം ഇല്ലാത്ത ഒഴിഞ്ഞ പാത്രത്തെ അനുസ്മരിപ്പിക്കാനാണ് നമ്പറുകള്‍ ഇല്ലാതെ ഒഴിഞ്ഞ നമ്പര്‍ പ്‌ളേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ദുബായിലൂടെ കറങ്ങുന്നത്. ദുബായ് പ്രഖ്യാപിച്ച് വണ്‍ ബില്യണ്‍ മീല്‍സ് എന്ന അതിബ്രഹുത്തായ ജീവകാരുണ്യ പദ്ധതിയിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനാണ് എംപ്റ്റി പ്‌ളേറ്റ്‌സ് എന്ന ആശയത്തെ അവതരിപ്പിച്ച് വാഹനങ്ങള്‍ ദൃശ്യമാകുന്നത്. മോസ്റ്റ് നോബിള്‍ നമ്പര്‍ എന്ന ജീവകാരുണ്യ ലേലത്തില്‍ പങ്കെടുത്ത് കാറുകള്‍ക്കും മൊബൈലുകള്‍ക്കും പ്രത്യേകതയുള്ള നമ്പറുകള്‍ കരസ്ഥമാക്കി വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയില്‍ പങ്കു…

ചെക്ക് വണ്ടിച്ചെക്കാവുമോ? അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍

അബുദാബി : യുഎഇ ആസ്ഥാനമായുള്ള ബാങ്ക് മുഖേന നല്‍കുന്ന ചെക്ക് മടങ്ങാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു മനസിലാക്കാന്‍ കഴിയുന്ന വെബ് പോര്‍ട്ടലിനു തുടക്കമായി. അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ആണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. യുഎഇ യിലെ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന വെബ് പോര്‍ട്ടലിനാണ് അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ തുടക്കം കുറിച്ചിരിക്കുന്നത്. ചെക്ക് സ്‌കോറിനായി ആരംഭിച്ച വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ ലഭിച്ച ചെക്ക് മടങ്ങാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിയും. മാസങ്ങളോളം നടത്തിയ സമഗ്രമായ പരിശോധനകള്‍ക്കു ശേഷമാണ് ചെക്ക് സ്‌കോര്‍ നടപ്പിലാക്കുന്നത്. ട്രയല്‍ കാലയളവില്‍, മൊത്തം 788 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള 11,000-ത്തിലധികം ചെക്കുകള്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്തു. ആരംഭിച്ചതിനു ശേഷം ചെക്ക്സ്‌കോറിന്റെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ ഒരു മാസത്തിനുള്ളില്‍ 21,532 ആയി ഉയര്‍ന്നു. ഒരു ഉപയോക്താവ് ചെക്ക് സ്‌കോര്‍ രജിസ്റ്റര്‍…

യുഎഇ പുതിയ ഗ്രീന്‍ വീസ പ്രഖ്യാപിച്ചു

അബുദാബി: പ്രഫഷണലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്കായി ഗ്രീന്‍ വീസകള്‍ യുഎഇ പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി. സ്‌പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. വീസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്താലും ആറു മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഗ്രേസ് പീരീഡ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. പുതിയ അറിയിപ്പു പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ചു വര്‍ഷം കാലാവധിയുള്ള സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വീസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‌പെഷലൈസ്ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ടു വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിനു മുകളിലായിരിക്കണം. യുഎഇയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ…

പട്ടികജാതി ക്ഷേമഫണ്ടുകള്‍ സംസ്ഥാനം വകമാറ്റുന്നു-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുകയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ കേരളത്തിലെ പട്ടികജാതിക്കാരില്‍ എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ…