മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ ഗവർണറുമായ കെ. ശങ്കരനാരായണൻ (89) ഞായറാഴ്ച രാത്രി അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മന്ത്രിസഭകളിൽ ശങ്കരനാരായണൻ നിരവധി പ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. 1985 മുതൽ 2001 വരെ 16 വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. ജില്ല മുതൽ ദേശീയ തലം വരെ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും കോൺഗ്രസിന്റെ പാർലമെന്ററി ബോർഡിലും അംഗമായിരുന്നു. 1946-ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസ് അംഗമെന്ന നിലയിൽ അഞ്ചാം കേരള നിയമസഭയിലേക്ക് തൃത്താലയിൽ നിന്നും, ആറാം നിയമസഭയിലേക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും, എട്ടാം നിയമസഭയായ…

എംപി നവനീത് റാണയും ഭർത്താവ് രവിയും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ പാരായണത്തെ ചൊല്ലിയുള്ള പോരാട്ടത്തില്‍, ശനിയാഴ്ച നവനീത് റാണയെയും ഭർത്താവ് രവി റാണയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും ബാന്ദ്ര കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മെയ് ആറിനകം ഇരുവരെയും ജയിലിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീക്ക് പുറത്ത് താൻ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് നവനീത് റാണ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാൽ, അതിന് മുമ്പ് തന്നെ ഖാറിലെ അവരുടെ വീട്ടിൽ ശിവസേന പ്രവർത്തകർ തടിച്ചുകൂടിയതിനാൽ അവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വൈകുന്നേരത്തോടെ മുംബൈ പോലീസ് ഇവരെ ഭർത്താവിനൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് ഇവരെ സെക്ഷൻ 153 എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത്. ഞായറാഴ്ച ഇരുവരെയും ബാന്ദ്ര കോടതിയിൽ…

ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആരെയും അയച്ചിട്ടില്ല: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏതാനും വിദ്യാഭ്യാസ വിചക്ഷണർ ഡൽഹിയിലെ സ്‌കൂൾ സന്ദർശിച്ചതിനെച്ചൊല്ലി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷിയും ട്വിറ്ററിൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ശനിയാഴ്ച ഒരു ട്വീറ്റിൽ, AAP MLA തന്റെ മണ്ഡലമായ കൽക്കാജിയിലെ ഒരു സ്‌കൂളിലേക്ക് കേരളത്തിൽ നിന്നുള്ള ‘ഉദ്യോഗസ്ഥർ’ നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. നമ്മുടെ (ഡൽഹി) വിദ്യാഭ്യാസ മാതൃക മനസ്സിലാക്കാനും അത് കേരളത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥർക്ക് താൽപ്പര്യമുണ്ടെന്ന് അവർ പറഞ്ഞതായി അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സഹകരണത്തിലൂടെയുള്ള വികസനം എന്നതിന്റെ ഉദാഹരണമായി അതിഷി ഈ സന്ദർശനത്തെ ഉദ്ധരിച്ചു. എന്നാല്‍, ഡൽഹി മോഡലിനെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവൻകുട്ടി ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. ‘കേരള മോഡൽ’ പഠിക്കാൻ ഡൽഹിയിൽ നിന്ന് സംസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥർക്ക് കേരളം എല്ലാ സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി അതിഷിയെ…

പുതുച്ചേരി ജയിലിലെ ഉറക്കമില്ലാത്ത തടവുകാര്‍ക്ക് നൃത്ത ചികിത്സ

പുതുച്ചേരി: പുതുച്ചേരിയിലെ സെൻട്രൽ ജയിലിൽ തടവുകാർക്ക് നൃത്ത ചികിത്സ നല്‍കി ജയിൽ അധികൃതർ. ജയിലിലെ പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് “നൃത്ത ചികിത്സ” ആരംഭിച്ചിരിക്കുന്നത്. ഇതൊരു പാരമ്പര്യേതര ഓപ്ഷനാണ്. പല ഇന്ത്യൻ ജയിലുകളും തിരക്കേറിയതും അക്രമാസക്തവുമായ ഇടങ്ങളാണ്. തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാൻ അവസരങ്ങൾ നൽകുന്നതാണ് പുതിയ രീതി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ സംബന്ധിച്ചിടത്തോളം ഈ പരിപാടി അവരുടെ സമ്മർദത്തിന്റെ തോതിൽ പ്രകടമായ കുറവുണ്ടെന്നും പുതുച്ചേരി ജയിൽ അധികൃതർ പറയുന്നു. ജയിൽ പരിഷ്കരണ പരിപാടിയുടെ അവിഭാജ്യ ഘടകമായി നൃത്ത തെറാപ്പി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതുച്ചേരിയിലെ ജയിൽ ഇൻസ്പെക്ടർ ജനറൽ രവിദീപ് സിംഗ് ചാഹർ പറഞ്ഞു. തടവുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കം സാധാരണ നിലയിലാക്കാനും ഡാന്‍സ് തെറാപ്പിയാണ് ജയില്‍ അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ തടവുകാര്‍ കുറച്ചുനേരത്തേക്കെങ്കിലും അവരുടെ സങ്കടങ്ങളെ മറന്നു തുടങ്ങിയെന്നാണ് വിവരം. ഇന്ത്യയിലെ…

ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ഖത്തര്‍ ടൂറിസം പ്രസിദ്ധീകരിച്ച ബജറ്റ് സൗഹൃദ റെസ്റ്റോറന്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച് ടീ ടൈമും

ദോഹ: മധ്യ പൗരസ്ത്യ മേഖലയില്‍ ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിനായി ഖത്തര്‍ ഒരുങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം സന്ദര്‍ശകര്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെത്തുന്ന ടൂറിസ്റ്റുകളെ സഹായിക്കുന്ന ചില ബജറ്റ് സൗഹൃദ റെസ്റ്റോറന്റുകളുടെ ലിസ്റ്റ് ഖത്തര്‍ ടൂറിസം പ്രസിദ്ധീകരിച്ചു. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കൂടാതെ പ്രാദേശിക ചായയും ‘ഖഹ്വ’ കാപ്പിയും അധികം പണം നല്‍കാതെ കഴിക്കാവുന്ന സ്ഥലങ്ങളാണ് ഖത്തര്‍ ടൂറിസം നിര്‍ദേശിച്ചിരിക്കുന്നത്.ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ഖത്തര്‍ ടൂറിസം പ്രസിദ്ധീകരിച്ച ബജറ്റ് സൗഹൃദ റെസ്റ്റോറന്റ് ലിസ്റ്റില്‍ പ്രമുഖ മലയാളി സംരംഭമായ ടീ ടൈമും സ്ഥാനം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതിലധികം ശാഖകളുള്ള ടീ ടൈം ആഴ്ചയില്‍ 7 ദിവസവും 24 മണി ക്കൂറും പ്രവര്‍ത്തിക്കും. വിവിധ തരം ചായകളും കോഫികളും കൂടാതെ നൂറ് കണക്കിന് ജ്യൂസുകളും സാന്റ്‌വിച്ചുകളുമൊക്കെ ടീം ടൈമിന്റെ പ്രത്യേകതകളാണ് . സ്വദേശികള്‍ക്കും…

പ്രണയനൈരാശ്യം: യുവാവും പെണ്‍കുട്ടിയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്: പ്രണയനൈരാശ്യം യുവാവിന്റേയും പെണ്‍കുട്ടിയുടേയും ജീവനെടുത്തു. പാലക്കാട് കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പതിനാറുകാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയത്. ഇരുവർക്കും 95 ശതമാനം പൊള്ളലേറ്റു. കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലെ ധന്യ, ബാലസുബ്രഹ്മണ്യൻ (23) എന്നിവരാണ് മരിച്ചത്. പിറന്നാളാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബാലസുബ്രഹ്മണ്യൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരുന്ന സമയത്താണ് അത്യാഹിതം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ധന്യയും ബാലസുബ്രഹ്മണ്യനും നിലവിളിച്ച് മുറിക്ക് പുറത്തേക്കുവരുന്നതുകണ്ട അമ്മയും സഹോദരിയുമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലസുബ്രഹ്മണ്യനും ധന്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് വിവരം. ധന്യയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ബാലസുബ്രഹ്മണ്യന് വീട്ടുകാര്‍ വാക്കു നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുന്നതായി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുധാകരൻ

കോട്ടയം: കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുന്നില്ലെന്നും പാർട്ടി ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കോട്ടയം ജില്ലയിലാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നുണ്ട്. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തികേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണം. അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷും പങ്കെടുത്തിരുന്നു.

ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പോയി. ഞായറാഴ്ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. മേയ് 15ന് തിരിച്ചെത്തും. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷും ഒപ്പമുണ്ട്. എന്നാല്‍, തന്റെ യുഎസ് യാത്രയിൽ അദ്ദേഹം ആർക്കും ചുമതല നൽകിയിട്ടില്ല. 2018ലും അടുത്തിടെ ഈ വർഷം ജനുവരിയിലും അദ്ദേഹം മയോ ക്ലിനിക്ക് സന്ദർശിച്ചു. ഏപ്രിൽ 27ന് നടക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓൺലൈൻ വഴി അദ്ദേഹം പങ്കെടുക്കും.

ത്രിവർണ പതാകകൾ ഉയർത്താത്തവർ അമൃത് മഹോത്സവം ആഘോഷിക്കുന്നത് കണ്ടതിൽ സന്തോഷമുണ്ട്; അമിത് ഷായെ പരിഹസിച്ച് ആർജെഡി

പട്‌ന: കുൻവർ സിംഗിന്റെ സമരഭൂമിയായ ജഗദീഷ്പൂരിൽ ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിയുടെ പേരിൽ ഒരേസമയം 75,000 ത്രിവർണ പതാകകൾ ഉയർത്താനുള്ള ശ്രമം നടന്നു. മറുവശത്ത്, ആർജെഡി നേതാവ് ശിവാനന്ദ് തിവാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രസ്താവന നടത്തി. അമിത് ഷായുടെ റാലി വളരെ ചെലവേറിയതാണെന്ന് ഭോജ്പൂരിൽ അമിത് ഷാ എത്തിയപ്പോൾ ശിവാനന്ദ് തിവാരി പറഞ്ഞു. ഒരുപക്ഷേ ബിഹാറിലെ എക്കാലത്തെയും ചെലവേറിയ റാലി. സ്വാതന്ത്ര്യ സമരത്തിൽ ഒരിക്കലും ത്രിവർണ പതാക പിടിച്ചിട്ടില്ലാത്തവർ ഇന്ന് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ത്രിവർണപതാകയുമായി ആഘോഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ബോച്ചഹാൻ ഉപതെരഞ്ഞെടുപ്പിൽ ആർജെഡിയുടെ വിജയത്തെക്കുറിച്ചും ശിവാനന്ദ് തിവാരി പരിഹാസ സ്വരത്തിൽ സംസാരിച്ചു. 16-17 വർഷമായി ബിഹാറിന്റെ ഭരണം ബിജെപിയുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അത് കേട്ട് ചിരിച്ച ആർജെഡി നേതാവ് ലാലു യാദവിന്റെ പേരെടുത്ത്…

ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഷാഫി പറമ്പില്‍

ദോഹ: ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആശംസിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താര്‍ സ്നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുവാന്‍ യൂത്ത് കെയര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഖത്തര്‍ ഒഐസിസി – ഇന്‍കാസ് പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും ഇത്തരമൊരു പരിപാടിയുടെ സംഘാടന മികവിനെ അഭിനന്ദിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. തുടര്‍ന്ന് ലേബര്‍ ക്യാംപുകളില്‍ ഒരുക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തിലും പ്രവര്‍ത്തക കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയായി. യുവനേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍…