രാജ്യം ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്ന് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്

കുവൈറ്റ് സിറ്റി : ദേശീയ ഐക്യം നിലനിര്‍ത്തണമെന്നും രാജ്യത്ത് ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്നും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആഹ്വാനം ചെയ്തു. റംസാന്‍ മാസത്തിന്റെ അവസാന പത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ഐക്യത്തോടെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്നത് ഒറ്റ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനും വലിയ പരിശ്രമവും ക്ഷമയും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തെ പാരമ്പര്യവും ഭരണഘടനയും മുറുകെപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നും ജനാധിപത്യ സമീപനമാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും ഷെയ്ഖ് മിഷാല്‍ പറഞ്ഞു. റംസാനിലെ ഈ അനുഗ്രഹീത രാത്രികളില്‍ പരേതനായ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ഓര്‍ക്കുന്നതായും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായും…

ഉള്ളിലുള്ള അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയര്‍പ്പാണ് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെറാഫിം മെത്രാപ്പോലീത്ത

ഷാര്‍ജ വൈഎംസിഎ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. മലങ്കര സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നല്‍കി. പ്രസിഡന്റ് ജോര്‍ജ് ജെയിംസ് അധ്യക്ഷത വഹിച്ചു. അധമ മനസില്‍ നിന്നും ഉന്നത അവസ്ഥയിലേക്കും, ഉന്നത ആദര്‍ശങ്ങളിലേക്കും ഉന്നതമായ ചിന്തകളിലേക്കും ഉള്ള ഒരു ഉയര്‍പ്പു നിരന്തരം ഉണ്ടാകേണ്ടതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം- മാര്‍ സെറാഫിം മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഫിലിപ്പ് എം സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പോ, റവ ജോബി തോമസ് സാമുവേല്‍, ഫാ.ജോയ്സണ്‍ തോമസ്, പി. എം ജോസ് , ജോണ്‍ മാത്യു , സെക്രട്ടറി അലക്‌സ് വര്‍ഗീസ്,ട്രഷറര്‍ ബിജോ കളീക്കല്‍ എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. അക്കാദമിക് തലത്തില്‍ വിജയം നേടിയവര്‍ക്കും ബാഡ്മിന്റണ്‍ ടൂര്ണമെന്റില്‍…

കോടതിയില്‍ ഹാജരായില്ല: എ.എ. റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

 തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കെതിരേ അറസ്റ്റ് വാറണ്ട്. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതി നടപടി. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട് നല്‍കിയത്. തിരുവനന്തപുരം മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്റേതാണ് ഉത്തരവ്. എ.എ. റഹീം, എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എസ്.അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം.അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, അപര്‍ണ ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണു കേസിലെ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍…

ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം: അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയില്‍ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രന്‍സ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുള്ളതായും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.  

കാസര്‍ഗോഡ് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം

ബളാല്‍: കാസര്‍ഗോഡ് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബളാല്‍ പഞ്ചായത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. കാറ്റില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹോട്ടല്‍ തകര്‍ന്നു. വിവിധ ഇടങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്.  

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ എത്തിച്ചത് ചുവന്ന സ്വിഫ്റ്റ് കാറില്‍, ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെഎല്‍ 55 ഡി-4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പട്ടാന്പി സ്വദേശി കെ.വി. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാര്‍. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നു നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇവര്‍ക്കു പുറമേ മറ്റൊരു സംഘം കൂടി സമീപത്തു തന്പടിച്ചിരുന്നതായും ഇവരാണ് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കു സഹായം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് കാറിലുണ്ടായിരുന്നതെന്നാണ് നിഗമനം.        

ഹിജാബ് നിരോധനം: കര്‍ണ്ണാടകയില്‍ ആറ് വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാതെ മടങ്ങി

ബംഗളൂരു: ഹിജാബ് അഴിക്കാൻ വിസമ്മതിച്ച് കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ആറ് വിദ്യാർത്ഥികൾ തിങ്കളാഴ്ച 12-ാം ക്ലാസ് പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങി. യാദ്ഗിറിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. സാമ്പത്തിക ശാസ്ത്ര പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് പേപ്പർ എഴുതാൻ അനുവദിക്കണമെന്ന് അധികൃതരോട് നിർബന്ധിച്ചു. ഇവരുടെ അപേക്ഷ നിരസിച്ചതോടെ ഹിജാബ് അഴിക്കാൻ വിസമ്മതിച്ച് വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയി. നിർണായകമായ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സംസ്ഥാനത്തുടനീളം സമാധാനപരമായാണ് നടക്കുന്നത്. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികൾ, യൂണിഫോം നിയമങ്ങൾ പാലിക്കുകയും ഹിജാബ് ധരിക്കാതെ പേപ്പറുകൾ എഴുതുകയും ചെയ്യുന്നുണ്ട്. ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയ്‌ക്കിടയിൽ ഏപ്രിൽ 22 ന് ആരംഭിച്ച ബോർഡ് പരീക്ഷയിൽ 68,84,255 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിക്കണമെന്ന ഹർജികൾ കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നേരത്തെ തള്ളിയിരുന്നു.…

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്ട്‌സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സ്പീക്കറുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് പിടിയിലായത്.

മണല്‍ മാഫിയ ബന്ധം: തിരുവനന്തപുരം റൂറലില്‍ 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മണല്‍ മാഫിയയുമായി ബന്ധമുള്ള 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം റൂറലിലെ സ്റ്റേഷനുകളില്‍നിന്നാണ് ഇത്രയധികം പോലീസുകാരെ സ്ഥലംമാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയിലെ കായലോര മേഖലകളില്‍നിന്ന് അധികൃതരുടെ ഒത്താശയോടെ മണല്‍ മാഫിയ സംഘം വന്‍തോതില്‍ മണല്‍ കടത്തുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രളയത്തിലും കാലവര്‍ഷത്തിലും വന്നടിഞ്ഞ വന്‍ മണല്‍ത്തിട്ടകള്‍ ഇടിച്ചും പുഴകളുടെ അടിത്തട്ടില്‍ നിന്നും നൂറു കണക്കിന് ലോഡ് മണലാണ് കടത്തുന്നത്.  

മുസ്ലീങ്ങളുടെ കടകളിൽ നിന്ന് സ്വർണം വാങ്ങരുത്: കർണാടകയിലെ ശ്രീരാം സേന

ബംഗളൂരു: അക്ഷയതൃതീയ അടുത്തിരിക്കെ, മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് കർണാടകയിലെ ഹിന്ദു സംഘടനകൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്, അത് ഭാഗ്യം കൊണ്ടുവരുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു, ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് അവരുടെ ഭാഗ്യം മാറ്റുമെന്നും അവര്‍ വിശ്വസിക്കുന്നു. മെയ് മൂന്നിനാണ് ആഘോഷം. എന്നാല്‍, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് ഒരു സാധനവും വാങ്ങരുതെന്ന് ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്തതോടെ ഈ അവസരത്തിന് വർഗീയ സ്വരമാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അക്ഷയ തൃതീയ ദിനത്തിൽ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്ന് മാത്രമേ ആളുകൾ സാധനങ്ങൾ വാങ്ങാവൂ എന്ന് ശ്രീരാം സേനയുടെ സ്ഥാപകൻ പ്രമോദ് മുത്തലിക് തിങ്കളാഴ്ച പറഞ്ഞു. “മുസ്ലിം കടകളിൽ സ്വർണാഭരണങ്ങൾക്കായി നിങ്ങൾ നൽകുന്ന പണം ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളിൽ എത്തും. മതമൗലികവാദ ഗ്രൂപ്പുകളാൽ…