Experience Spring at The Community Chest’s Young Women Leadership Program’s Fashion Show at Max Mara

Eastern Bergen County ( New Jersey)  — The Community Chest of Eastern Bergen County’s (The Chest) Young Women’s Leadership Program celebrates its fifth anniversary with a fashion show at Max Mara.  Fashionistas are invited to attend and explore Max Mara’s 2022 spring/summer collection on Thursday, May 5 from 5:30-7:30 p.m. at Max Mara, The Shops at Riverside, 390 Hackensack Road in Hackensack, New Jersey. The fashion show is free and open to the public.  During the fashion show, these young women leaders in the community will model the latest spring fashions:  Abby Kushman,…

U.S. officials visit to Ukraine: Russia warns of World War III

Russia on Monday warned that the Ukraine-Russia conflict could turn into a third world war. Russia’s statement came shortly after US officials visiting Ukraine said the Ukrainian military could defeat Russia’s offensive. The conflict has triggered an outburst of support from Western nations that has seen weapons pour into Ukraine to help them wage war against Russian troops. Speaking to Russian news agencies, Russian Foreign Minister Sergei Lavrov criticised Kyiv s approach to floundering peace talks, saying the risk of a World War III “is serious”. “It is real, you can t…

കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?; എങ്കില്‍ ഈ ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക

കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുന സ്വഭാവമുള്ളവര്‍ ധാരാളമാണ്. ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. * ഒരു കാലിൽ മറ്റേ കാൽ കയറ്റി വെച്ച് ദീർഘനേരം ഇരിക്കുന്നത് കാലിന് മരവിപ്പ് അനുഭവപ്പെടുന്നു. ഈ രീതിയിൽ ഇരിക്കുന്നത് കാൽമുട്ടിന് പിന്നിലെ സിരയിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, താഴത്തെ പുറകിലെ രക്തയോട്ടം നിർത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഇരിക്കുന്നത് ഒരു ശീലമായാൽ ഗുരുതരമായ പ്രശ്‌നമുണ്ടാകാം. ഒരുപക്ഷെ, നിങ്ങളുടെ കാലിന്റെ മുൻഭാഗവും തള്ളവിരലും ഉയർത്താൻ നിങ്ങൾക്ക് കഴിയില്ലെന്നും വരാം. അതേ സമയം, ഗവേഷണ പ്രകാരം, അങ്ങനെ ഇരിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മര്‍ദ്ദമുള്ള ഒരു വ്യക്തിയിൽ ഈ അവസ്ഥ സാധാരണമായി കണ്ടുവരുന്നു. * കാലില്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുന്നത് കാലുകൾക്ക് പ്രശ്‌നമുണ്ടാക്കുക മാത്രമല്ല, ഹൃദ്രോഗത്തിനും കാരണമാകും. നമ്മൾ കാല്‍ കയറ്റിവെച്ച് ഇരിക്കുമ്പോള്‍ രക്തചംക്രമണം നിലയ്ക്കുന്നു, കാലുകളിലേക്ക് പോകുന്ന രക്തം…

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, കുവൈറ്റ് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തല്‍, ധാരണാപത്രങ്ങളുടെ പുരോഗതി, ഇന്ത്യന്‍ പ്രവാസി വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സലിം കോട്ടയില്‍  

കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു

ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 22 നു ജിദ്ദ ഹറാസാത്ത്ത് വില്ലയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഇസ്മായില്‍ മരുതേരി റംസാന്‍ സന്ദേശം നല്‍കി. കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ അംഗങ്ങളും കുടുംബാംഗങ്ങളെയും കൂടാതെ ജിദ്ദയിലെ ജീവകാരുണ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ ഉള്ള പ്രമുഖ വ്യക്തികളും അയല്‍ ജില്ലാ സംഘടനാ ഭാരവാഹികളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും നിറഞ്ഞതായിരുന്നു കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ ഇഫ്താര്‍..! പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും വൈസ് പ്രഡിഡന്റ് വിജാസ് ചിതറ നന്ദിയും പറഞ്ഞു. ഇഫ്താര്‍ കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് ,ജോയിന്റ് കണ്‍വീനര്‍മാരായ അഷ്റഫ് കുരിയോട് , മാഹീന്‍ പള്ളിമുക്ക്,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും അംഗങ്ങളും നേതൃത്വം നല്‍കി. മനോജ് കുമാര്‍…

കെ റെയില്‍ സംവാദം: ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്മാറി; എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രം

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ഇതോടെ ഈ പാനലില്‍ ആര്‍.വി.ജി.മേനോന്‍ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്നു അറിയിച്ചിരുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണെന്നും ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി രാവിലെ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു ഉച്ചയ്ക്ക് മുന്‍പ് മറുപടി ലഭിക്കണമെന്ന അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആര്‍.വി.ജി.മേനോന്‍ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാല്‍ അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കും ഇടതു വിമര്‍ശകനായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന…

അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് നടുറോഡില്‍ മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി

മലപ്പുറം: പാണമ്പ്രയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ ചോദ്യം ചെയ്തതിന് നടുറോഡില്‍ വച്ച് മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ പറഞ്ഞു. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകള്‍ ഫേക്ക് അക്കൗണ്ടില്‍ കൂടി വരുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാണ്. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളെ ലീഗ് നേതാവ് സി.എച്ച്.…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: വിജയ് ബാബുവിനെതിരേ ബലാത്സംഗക്കേസ്

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 22 നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.        

ഉന്നാവോ കസ്റ്റഡി മരണം; അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ മുഹമ്മദ് ഫൈസലിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീതിപൂർവകവും നിഷ്പക്ഷവുമാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. “ഞങ്ങളുടെ മുമ്പാകെ സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിലൂടെ, അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമാണെന്ന് പറയാൻ കഴിയില്ലെന്നും ഹരജിക്കാരിയുടേ പരാതി ഞങ്ങൾ പരിഗണിക്കുന്ന വീക്ഷണത്തിൽ ആണെന്നും ഞങ്ങൾക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായി,” സുപ്രീം കോടതി പറഞ്ഞു. തുടർന്ന് ജസ്റ്റിസ് അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസ് ലഖ്‌നൗ പൊലീസിന് കൈമാറാൻ നിർദേശിച്ചു. “കൂടുതൽ പുനരന്വേഷണത്തിനായി വിഷയം സിബിഐക്ക് അയയ്ക്കാൻ ഞങ്ങൾക്ക് ഓപ്ഷനുണ്ട്. എന്നാൽ, കക്ഷികളുടെ ഉപദേശം കേട്ട ശേഷം, ഈ ഘട്ടത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഭഗവാൻ സ്വരൂപ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റലിജൻസ് എച്ച്ക്യു അന്വേഷിക്കുന്നത് ഉചിതമാണ്. അദ്ദേഹം 2021 ലെ എഫ്‌ഐആർ നമ്പർ 160 രജിസ്റ്റർ ചെയ്ത, ഹർജിക്കാരി…

‘ഒരു ഇന്നോവയല്ലേ ആ വരുന്നത്, തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ഥിക്കാം’; പരിഹസിച്ച് ടി.സിദ്ദിഖ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു ഇപ്പോള്‍ തില്ലങ്കേരിയെ തള്ളിപ്പറയുന്നതിലൂടെ ഡിവൈഎഫ്‌ഐ സമ്മതിക്കുന്നത്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് സിപിഎമ്മിന് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് കുറിച്ചു.