ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും നിര്‍മ്മാതാവും പിടിയില്‍

കൊച്ചി: ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍. നിര്‍മ്മാതാവ് ടി.എ സിറാജുദ്ദീനും നഗരസഭ ചെയര്‍മാന്‍ എ.എ ഇബ്രഹിംകുട്ടിയുടെ മകന്‍ ഷാബിനുമാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ആന്റ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്‍. സ്വര്‍ണം കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ നകുല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഷബിനെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ന ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. സിറാജുദ്ദീനെ എവിടെ…

The kernels of mango are good for health in many ways

People eat a lot of mangoes in summer, which is also good for generala health. However, eating its seeds along with mango is also beneficial. Yes, its seeds are good for your health in many ways. Diarrhoea- By consuming mango kernels or kernels powder, you can get rid of the problems of diarrhoea. Yes and to prepare the powder, dry the mango kernels thoroughly and grind it to make a powder. After that, you can mix this powder in a glass of water and consume it with a little bit of…

If parents have type 1 diabetes, it may adversely affect their children’s cognitive development: study

According to a new study conducted in Copenhagen, children’s cognitive development can be harmed regardless of whether their biological parents have type 1 diabetes. Anne Laerke Spangmose and colleagues from Copenhagen University Hospital in Denmark published their findings in the open-access journal ‘PLOS Medicine.’ For the first time, study suggests that having a parent with a chronic disease such as type 1 diabetes is linked to lower school achievement rather than maternal high blood sugar during foetal development. The impact of maternal diabetes during pregnancy on their children’s cognition has…

വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം ശതാബ്ദി നിറവില്‍

ന്യൂയോര്‍ക്ക്: തിരുവല്ല വളഞ്ഞവട്ടം വെസ്റ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ശതാബ്ദിയുടെ നിറവില്‍ എത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ കടപ്ര വില്ലേജില്‍ പുളിക്കീഴ് ബ്ലോക്കിലെ വളഞ്ഞവട്ടത്ത് 1922-ല്‍ സ്ഥാപിതമായ ഈ ദേവാലയം 100 വര്‍ഷത്തെ സ്മരണകളുമായി ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണപ്രകാരം അമ്പലപ്പുഴ താലൂക്കിലെ തലവടിയില്‍ താമസമുറപ്പിച്ച അവിരാ വൈദ്യന്റെ പിന്‍തലമുറക്കാരാണ് ഈ ദേവാലയത്തിന് രൂപം നല്‍കിയത്. വളഞ്ഞവട്ടം വല്യപറമ്പില്‍ താമസമുറപ്പിച്ച ഒരു പിതാവിന്റെ നാലു മക്കളില്‍ നിന്നു വളര്‍ന്നു വന്ന കുടുംബങ്ങള്‍ ആരാധനക്കായി ആദ്യം നിരണം സെന്റ് മേരീസ് പള്ളിയിലാണ് എത്തിയിരുന്നത്. പിന്നീട് സൗകര്യാര്‍ത്ഥം വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയില്‍ അംഗങ്ങളാകുകയും അവിടെ നിന്ന് അല്പകാലം പുളിക്കീഴ്‌ സെന്റ് മേരീസ് പള്ളിയില്‍ ചേരുകയും ചെയ്തു. പിന്നീട് 1922-ല്‍ സൗകര്യാര്‍ത്ഥം കുടുംബാംഗങ്ങളൊരുമിച്ച് അവരുടെ സ്ഥലത്ത് ആറ് കരിങ്കല്‍ത്തൂണുകളില്‍…

മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം ഏപ്രിൽ 30 ശനിയാഴ്ച റ്റാമ്പായിൽ നടക്കും

ഫോമയുടെ ഫ്ലോറിഡയിലെ റ്റാമ്പായിൽ വെച്ച് നടക്കുന്ന ഇടക്കാല പൊതുയോഗ വേദിയിൽ മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം നടക്കും. ഫോമയുടെ വനിതാ വിഭാഗം ഫ്ലവർസ് ടിവിയുമായി ചേർന്ന് ഫോമായുടെ പന്ത്രണ്ടു മേഖലകളിലായി നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് നേർക്ക് നേർ മത്സരിച്ചു അവസാന വട്ട മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള കിരീടധാരണമാണ് ശനിയാഴ്ച വൈകിട്ട് നടക്കുക. മത്സരാര്ഥികളും, മറ്റു കലാകാരികളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. ആവേശത്തോടും, ആത്മവിശ്വാസത്തോടും, സ്ത്രീകളും പെൺകുട്ടികളും, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പതാകയുമായി സാമൂഹ്യ-സാംസ്കാരിക ഇടങ്ങളിൽ അടയാളങ്ങൾ തീർക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ സമവാക്യങ്ങൾക്ക് രൂപം നൽകി ഫോമാ വനിതാ വേദി സംഘടിപ്പിച്ച മയൂഖം ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. മയൂഖം മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. എന്റെ രാഷ്ട്രീയവും സ്വാത്രന്ത്ര്യവുമാണ് എന്റെ വസ്ത്രവും ശരീരവുമെന്ന് ഉൽഘോഷിക്കുന്ന പുത്തൻ…

ഏര്‍ലി വോട്ടിങ് മന്ദഗതിയില്‍; സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യര്‍ഥിച്ചു സജി ജോര്‍ജ്

സണ്ണിവെയ്ല്‍: ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സണ്ണി വെയ്ല്‍ മേയറും മലയാളിയുമായ സജി ജോര്‍ജ് രംഗത്ത്. മേയ് 7ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25ന് ആരംഭിച്ചെങ്കിലും പോളിങ് വളരെ മന്ദഗതിയിലാണു നീങ്ങുന്നത്. മേയ് 3ന് ഏര്‍ലി വോട്ടിങ് സമാപിക്കും.സണ്ണിവെയ്ല്‍ ടൗണ്‍ ഹോളിലും സാക്‌സി സിറ്റി ഹാളിലും സൗത്ത് ഗാര്‍ലന്റ് ബ്രാഞ്ച് ലൈബ്രറിയിലും റോലറ്റ് സിറ്റി ഹാള്‍ അനക്‌സിലുമാണ് പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ് അംഗങ്ങളാണ്. ഡാലസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളജുകളായ ഈസ്റ്റ് ഫീല്‍ഡ് കോളജ് ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നില്‍ നിന്നാണു സോജി ജനവിധി തേടുന്നത്.ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവു വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മേയ് 7 ന് തിരഞ്ഞെടുപ്പു നടക്കുന്നത്. നിരവധി മലയാളി…

ഇപ്പോഴത്തെ സാഹചര്യത്തില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്: യൂണിസെഫ്/ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: നിലവിലെ സാഹചര്യത്തില്‍ വലിയ തോതിലുള്ള അഞ്ചാംപനി പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കാവുന്ന ഘടകങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും മുന്നറിയിപ്പ് നൽകുന്നു. ആഗോള അഞ്ചാംപനി അണുബാധകൾ ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഈ വർഷം ഗണ്യമായി ഉയർന്നതിനാൽ ഉയർന്ന അപകടത്തിന്റെ ഭയാനകമായ സൂചനകൾ ഉയര്‍ത്തിക്കാട്ടി. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ലെ ആദ്യ രണ്ട് മാസങ്ങളിൽ ലോകമെമ്പാടുമുള്ള അഞ്ചാംപനി കേസുകൾ 80% വർദ്ധിച്ചതായി രണ്ടു ഗ്രൂപ്പുകളും സംയുക്ത വാർത്താ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വാക്സിൻ വഴി തടയാവുന്ന രോഗത്തിന്റെ വിനാശകരമായ പൊട്ടിപ്പുറപ്പെടലിനുള്ള സാഹചര്യങ്ങൾ പാകമായി വരുന്നു എന്നും അവര്‍ കൂട്ടിച്ചേർത്തു. “പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, വാക്സിൻ പ്രവേശനത്തിലെ വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, പതിവ് പ്രതിരോധ കുത്തിവയ്പ്പിൽ നിന്ന് വിഭവങ്ങൾ വഴിതിരിച്ചുവിടൽ എന്നിവ നിരവധി കുട്ടികളെ അഞ്ചാംപനി, വാക്സിൻ-തടയാൻ കഴിയുന്ന മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാതെ വിടുന്നു,” അവര്‍ പറഞ്ഞു. പകർച്ചവ്യാധിയുടെ…

കർണാടകയിലെ മുസ്ലിം പള്ളിയിൽ ഹിന്ദു നവദമ്പതികള്‍ ഇഫ്താർ വിരുന്ന് നടത്തി

മംഗളൂരു: കർണാടകയില്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കേ ദക്ഷിണ കന്നഡ ജില്ലയിൽ ഹിന്ദുക്കളായ നവദമ്പതികള്‍ ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്തി. ഹിജാബ്, ഹലാൽ, ബാങ്കു വിളി, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളികൾക്കിടയിൽ, യുവാക്കൾ ഈ ദമ്പതികളുടെ പ്രവർത്തനത്തിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി. വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നായിരുന്നു. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ പല മുസ്ലിം സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ വിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല. തുടർന്ന് തന്റെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് മുസ്ലീം സുഹൃത്തുക്കൾക്കായി ഒരു പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് നവദമ്പതികളെ ജലാലിയ്യ ജുമാ മസ്ജിദ് ഇമാമും ഭാരവാഹികളും അനുമോദിക്കുകയും ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ ആളുകളും നവദമ്പതികളെ ആശീർവദിക്കുകയും ചെയ്തു.

റഷ്യന്‍ സന്ദർശനത്തിന് ശേഷം യുഎൻ സെക്രട്ടറി ജനറൽ ഉക്രെയ്നിലെത്തും

റഷ്യന്‍ സന്ദർശനത്തെത്തുടർന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉക്രെയ്‌നിലെത്തും. അവിടെ അദ്ദേഹം വ്യാഴാഴ്ച പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. “മോസ്കോ സന്ദർശിച്ച ശേഷം ഞാൻ ഉക്രെയ്നിൽ ഇറങ്ങി. മാനുഷിക സഹായം വർദ്ധിപ്പിക്കുന്നതിനും യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും,” ബുധനാഴ്ച വൈകുന്നേരം അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ യുദ്ധം എത്രയും വേഗം അവസാനിക്കുന്നുവോ ഉക്രെയ്‌നിനും റഷ്യയ്ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും അത്രയും നല്ലത്. ചൊവ്വാഴ്ച മോസ്‌കോയിൽ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഉക്രെയ്‌നിലെ പ്രതിസന്ധിയിലായ നഗരമായ മരിയുപോളിൽ അസോവ്സ്റ്റൽ സൗകര്യത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎന്നിനോടും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയോടും തത്വത്തിൽ സമ്മതിച്ചു. യുഎൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, അസോവ്സ്റ്റലിലെ സിവിലിയൻമാരെ ഒഴിപ്പിക്കുന്നത് നിയന്ത്രിക്കാൻ യു എന്‍ റഷ്യയുമായുള്ള കരാറിന് പിന്നാലെയാണ്. യുഎൻ…

മിസിസ്സിപ്പി ഹോട്ടലില്‍ വെടിവെപ്പ് പ്രതിയുള്‍പ്പെടെ അഞ്ചു മരണം

മിസ്സിസ്സിപ്പി: മിസ്സിസ്സിപ്പി ഗള്‍ഫ് കോസ്റ്റ് മോട്ടലില്‍ ഇന്ന് നടന്ന വെടിവെപ്പില്‍ ഹോ്ട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെന്നു സംശയിക്കുന്ന ആള്‍ മറ്റൊരു കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ ആ കാറിന്റെ ഡ്രൈവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും, പിന്നീട് ഡ്രൈവര്‍ മരിക്കുകയും ചെയ്തു. തട്ടിയെടുത്ത കാറുമായി കടന്നുകളഞ്ഞ ഇയാളെ പോലീസ് കണ്ടെത്തി. കാറില്‍ നിന്നും ഇറങ്ങി കണ്‍വീനിയന്റ് സ്റ്റോറില്‍ അതിക്രമിച്ചു കടന്നു അവിടെ രണ്ടു മണിക്കൂറോളം ജീവനക്കാരെ ബന്ധികളാക്കി പോലീസുമായി വിലപേശല്‍ നടത്തി. പോലീസിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ വിസമ്മതിച്ച ഇയാളെ പിടികൂടുന്നതിന് പോലീസ് റ്റിയര്‍ ഗ്യാസ് ഉപയോഗിച്ചു കണ്‍വീനിയന്റ് സ്റ്റോറില്‍ തള്ളികയറി. പോലീസ് അവിടെ കണ്ടത് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മരിച്ചു കിടക്കുന്നതാണ്. മരണകാരണം വ്യക്തമല്ല. ഹോട്ടല്‍ പ്രൊപ്പയ്റ്റര്‍ മൊഹമ്മദ് മൊയ്നി(51), ജീവനക്കാരായ ലോറ ലാമാന്‍(61), ചാഡ് ഗ്രീന്‍(55) കാര്‍ ഡ്രൈവര്‍ വില്യം വാള്‍ട്ട് മാന്‍(52)…