Fossils of giant marine reptiles found in the heights of the Swiss Alps

Fossils from some of the largest creatures ever to swim Earth s oceans – whale-sized marine reptiles called ichthyosaurs – have been found in a counterintuitive place: atop three mountains in the Swiss Alps up to 8,990 feet (2,740 meters) above sea level. Scientists on Thursday described rib and vertebrae fossils from two ichthyosaur individuals: one about 69 feet (21 meters) long and the other about 49 feet (15 meters). They described from a third individual the largest-known tooth from any ichthyosaur with a base 2.4 inches (6 cm) wide and…

കിണറ്റിൽ നിന്ന് 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ രുരൂഹത തുടരുന്നു

പഞ്ചാബിലെ അജ്‌നാല ടൗണിലെ പഴയ കിണറ്റിൽ നിന്ന് 2014-ന്റെ തുടക്കത്തിൽ 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാക്കിസ്താന്‍ വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടേതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. വ്യത്യസ്ത സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ, ഈ അസ്ഥികൂടങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ കലാപത്തില്‍ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗവേഷണത്തിന് ശേഷം, ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഏറ്റവും പുതിയ പഠനമനുസരിച്ച്, കിണറ്റിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാക്കിസ്താനിലോ താമസിക്കുന്നവരുടെതല്ലെന്ന് ഗവേഷകർ പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളുടെ ഡിഎൻഎ ശ്രേണികൾ ഒത്തുവന്നതായി ടീമിലെ മുതിർന്ന അംഗവും സിസിഎംബിയിലെ മുഖ്യ ശാസ്ത്രജ്ഞനുമായ ഡോ.കെ. തങ്കരാജ് പറഞ്ഞു. അതേസമയം, 26-ാം ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാർ പാക്കിസ്താനിലെ മിയാൻ-മിറിൽ നിലയുറപ്പിച്ചിരുന്നതായും കലാപത്തിനുശേഷം അജ്‌നാലയ്ക്ക് സമീപം ബ്രിട്ടീഷ്…

ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജോൺസണെ ബ്രിട്ടീഷ് എംപിമാർ ചോദ്യം ചെയ്തു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം, അടുത്ത കാലത്തായി രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതിൽ ബ്രിട്ടീഷ് എംപിമാർക്കിടയിൽ ആശങ്ക ഉയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യൻ വംശജയായ എംപി നാദിയ വിറ്റോം, ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ജെസിബി ഫാക്ടറി സന്ദർശിച്ചതിനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിറ്റോം ട്വിറ്ററിൽ കുറിച്ചു, “ബിജെപി (മോദിയുടെ ഭരണകക്ഷി) മുസ്ലീങ്ങളുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നു. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെസിബി ഉപയോഗിക്കുന്നവര്‍ക്കൊപ്പം പോസ് ചെയ്തു. എന്നാൽ, ജെസിബി ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മോദിയുമായി ചര്‍ച്ച നടത്തിയോ എന്ന് അദ്ദേഹം പറയുന്നില്ല.” ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിലും ഇന്ത്യയുടെ മറ്റ്…

ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും

അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ മുഷ്രിഫ് മാളിലെ ഇന്ത്യന്‍ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് , മാധ്യമ പ്രതിനിധികളായ റസാഖ് ഒരുമനയൂര്‍, എന്‍.എം. അബുബക്കര്‍, അനില്‍ സി. ഇടിക്കുള, സമീര്‍ കല്ലറ, ടി.പി. അനൂപ് , ടി.എസ്. നിസാമുദ്ദീന്‍, സഫറുള്ള പാലപ്പെട്ടി, ഷിജിന കണ്ണന്‍ദാസ് , പി. എം. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ സി. ഇടിക്കുള  

കുവൈറ്റ്  ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആശംസകളുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈറ്റിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഘോഷമാണിത്. മനുഷ്യത്വത്തില്‍ നാമെല്ലാവരും തുല്യരാണെന്നതിന്റെ സുപ്രധാനമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സന്ദര്‍ഭം. കാരുണ്യ പ്രവര്‍ത്തി, സാഹോദര്യം, അനുകമ്പ തുടങ്ങിവയിലുള്ള വിശ്വാസം ഈദിലൂടെ ശക്തിപ്പെടട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും സിബി ജോര്‍ജ് സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ സാമൂഹിക സാംസ്‌കാരിക, ഭാഷാ, മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.3 ബില്യണിലധികം ആളുകള്‍ തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന, മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമൃദ്ധമായ വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഈദുല്‍ ഫിത്തര്‍ പ്രത്യേക ആഘോഷമാണ്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഏറെ ആവേശത്തോടെ ഈദ് ആഘോഷിക്കുന്നു. നാനാമതസ്ഥര്‍ ആഘോഷങ്ങളില്‍ ഒത്തുചേരുന്നു. സലിം കോട്ടയില്‍

അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കേസ് തീര്‍ക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളിലാണ് വിസ്താരം. ഇതോടെ നാലു വര്‍ഷത്തെ പ്രതിസന്ധിക്ക് ശേഷം മധു കേസിന്റെ വിചാരണ നടപടികള്‍ക്ക് വേഗം കൂടി. മൂന്നും, നാലും സാക്ഷികളായ രങ്കന്‍, അബ്ദുല്‍ ഹമീദ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം വിസ്തരിച്ച വെള്ളങ്കിരിയോട് ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ഇരുവരോടും ചോദിച്ചറിയേണ്ടത് എന്നതിനാല്‍ വിസ്താരം വേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്തദിവസവും വിസ്താരം തുടരും. മധുവിന്റെ ഇന്‍ക്വസ്റ്റിന് സാക്ഷികളായവരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടമുള്ളതിനാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടപടികള്‍ക്കുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി. പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത്…

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പിലേക്ക്: സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കും

തിരുവനന്തപുരം: കെഎസ്ഇബി സമരത്തിന് താല്‍ക്കാലിക പരിഹാരം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി തുടര്‍ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ വ്യക്തമാക്കി. ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയില്‍ നിന്നും നേതാക്കള്‍ക്ക് ഉറപ്പ് ലഭിച്ച ശേഷം സമരത്തിന് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു. ഈ നേതാക്കള്‍ ശനിയാഴ്ച സ്ഥലംമാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കും.

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ

മുൻ ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൗരന്മാരോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. “ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു,” 33 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. “ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 8 ന്, ഓസിൽ സോഷ്യൽ മീഡിയയിൽ എടുത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ലോകസമാധാനത്തെക്കുറിച്ച് ഒരു സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. “നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം- ഉക്രെയ്‌നിൽ മാത്രമല്ല, ഫലസ്തീൻ, സിറിയ, യെമൻ, ഇറാഖ്, കൂടാതെ ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആളുകൾ യുദ്ധത്തിൽ കഷ്ടപ്പെടുന്നു. #StopWAR #JummaMubarak,” ഓസിൽ…

കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനു പകരം എലഗന്റ് കാര്‍ഡുകള്‍ മേയ് മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോല്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യപക പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.