പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു

ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കുക മങ്കട: ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാര്‍ദ്ധവും ഏക മാനവികതയും ഉദ്‌ഘോഷിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷമായ സമകാലിക സാഹചര്യത്തില്‍ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീന്‍ ജോബ്‌സ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു. വൈറ്റ് മാര്‍ട്ട് മങ്കട…

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്റെ ഭാഗമായി ‘ഡിഗിഫ്റ്റ്’ എന്ന പേരില്‍ ഡിജിറ്റല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഏപ്രില്‍ 28ന് ലുലു അല്‍ റായ് ഔട്ട്‌ലെറ്റില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ടെക് ഇന്‍ഫ്‌ലുവെന്‍സര്‍ സയ്യിദ് മുഹമ്മദ് അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനായും ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ടി.വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഐ.ടി ഉല്‍പന്നങ്ങള്‍, ആക്‌സസറികള്‍ തുടങ്ങിയവക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. www.luluhypermarkets.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓഫറുകള്‍ പ്രയോജനപ്പെടുത്താം. റംസാന്‍ മാസം അവസാനിക്കുമ്പോള്‍ ‘ബിഗ് ഈദ് ഡീല്‍സ്’ ഫെസ്റ്റിവല്‍ ആരംഭിക്കുകയാണ്. കുട്ടികള്‍ക്കായി വിവിധതരം കളിപ്പാട്ടങ്ങളിലും സൈക്കിളുകളിലും പ്രത്യേക ഓഫറുകളില്‍ നല്‍കുന്ന ‘ടോയ് ഫെസ്റ്റ്’, ചോക്ലറ്റ് ഫെസ്റ്റിവല്‍, രുചികരമായ ബിരിയാണി, മജ്ബൂസ്, കബ്‌സ, അറബിക് സലാഡുകള്‍ തുടങ്ങി ഭക്ഷ്യവിഭവങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന യമ്മി മീല്‍സ് ഫെസ്റ്റ്, കൂടാതെ…

ഭക്ഷ്യവിഷബാധ: കാസര്‍ഗോഡ് കൂടുതല്‍ പേര്‍ ആശുപത്രിയില്‍; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 31 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യവില്‍പ്പന നേരത്തെയുമുണ്ടായിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ(16) ആണ് മരിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും…

നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി ചിഞ്ചു റാണിയുടെ ഗണ്‍മാനെതിരെ കേസ്. ഗണ്‍മാന്‍ സുജിത്തിനെതിരെയാണ് കേസ്. സ്ത്രീയെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്ന് മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.  

ആത്മകഥയിലെ പരാമര്‍ശത്തില്‍ മാപ്പ് പറയണം; ടിക്കാറാം മീണയ്ക്ക് പി. ശശിയുടെ നോട്ടീസ്

തിരുവനന്തപുരം: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ശശി ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുത്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിര്‍പ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേല്‍ സമ്മര്‍ദം…

നിരപരാധിത്വം തെളിയിക്കുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് വിജയ് ബാബു മാറിനില്‍ക്കും; ‘അമ്മ’യ്ക്ക് കത്ത്

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു മാറിനില്‍ക്കും. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെ, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.…

സ്വത്ത് തര്‍ക്കം; അനുജന്റെ മര്‍ദനമേറ്റ ജ്യേഷ്ഠന്‍ മരിച്ചു

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ് ഗുരുതര പരക്കുകളോടെ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരന്‍ പോലീസ് കസ്റ്റഡിയിലാണ്.  

ഇന്ത്യയില്‍ ചൂട് വര്‍ദ്ധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിർദേശം നൽകി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും (എൻ‌സി‌ഡി‌സി) സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന ഹീറ്റ് അലർട്ടുകൾ അടുത്ത 3-4 ദിവസത്തേക്ക് ഉഷ്ണതരംഗം വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. “ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി” സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ തലത്തിൽ പ്രചരിപ്പിക്കാൻ ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. “ഉഷ്ണരോഗം നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാനങ്ങൾ എല്ലാ ആരോഗ്യ ജീവനക്കാരെയും ബോധവത്കരിക്കണം,” അദ്ദേഹം എഴുതി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് കുടിവെള്ളത്തിന്റെ ലഭ്യതയും നിർണായക സ്ഥലങ്ങളിൽ ശീതീകരണ ഉപകരണങ്ങളുടെ തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഐവി ദ്രാവകങ്ങൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, ആവശ്യമായ എല്ലാ വസ്തുക്കളുടെയും ലഭ്യത ആരോഗ്യ സൗകര്യങ്ങൾ…

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.