എന്റെ നിരപരാധിയായ പിതാവ് ബാലാസാഹെബിനെ ബിജെപി വഞ്ചിച്ചു: ഉദ്ധവ് താക്കറെ

മുംബൈ: നിരപരാധിയായ തന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാലാസാഹേബ് താക്കറെയെ ബി.ജെ.പി വഞ്ചിച്ചിരിക്കുകയാണെന്നും, അതിനാൽ താൻ ബി.ജെ.പിയോട് സമർത്ഥമായാണ് പെരുമാറുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാത്രമല്ല, ഹിന്ദുത്വത്തിന്റെ മറവിൽ ബി.ജെ.പി നടത്തുന്ന കളി അവഗണിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയ്‌ക്കെതിരെയും ഉദ്ധവ് ആഞ്ഞടിച്ചു. ഹിന്ദുത്വയുടെ പുതിയ കളിക്കാരെ അവർ ശ്രദ്ധിക്കുന്നില്ലെന്ന് ഉദ്ധവ് പറഞ്ഞു. തങ്ങൾക്കുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കുമോയെന്നറിയാൻ പാർട്ടി പുതിയ പരീക്ഷണങ്ങൾ നടത്തുകയാണെന്നും എംഎൻഎസിനെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കി ബാലാസാഹേബ് താക്കറെയെ ബിജെപി ഒറ്റിക്കൊടുക്കുകയാണെന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ ഉദ്ധവ് താക്കറെ ആരോപിച്ചു. “ബാലാസാഹെബിന്റെ കാലത്തെ ശിവസേനയല്ല ഈ ശിവസേന എന്നാണ് ആക്ഷേപം. അത് ശരിയാണ്. ബാലാസാഹെബിനെ ബിജെപി ഇടയ്ക്കിടെ ചതിച്ചതെങ്ങനെയെന്ന് ഞാൻ സ്വയം കണ്ടതാണ്. അതുകൊണ്ട് ഞാൻ ബിജെപിയുമായി സമർത്ഥമായി പ്രവർത്തിച്ചു. ഹിന്ദുത്വത്തിന്റെ…

രാജ്യത്തുടനീളം വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങള്‍ വലയുന്നു; ഗുരുഗ്രാമിൽ 11 മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തുടനീളം പൊള്ളുന്ന ചൂട് തുടരുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും അപ്രഖ്യാപിത പവർകട്ട് തീയിൽ എണ്ണയൊഴിക്കുന്ന പോലെയായി. കൽക്കരി ക്ഷാമമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതിന് പിന്നിലെ പ്രധാന കാരണമെന്ന് പറയുന്നു. പൊതുജനങ്ങൾ മാത്രമല്ല, വ്യാപാരികളും പവര്‍കട്ട് മൂലം വലയുകയാണ്. അപ്രഖ്യാപിത പവർകട്ട് മൂലം വൻ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന് ഗുരുഗ്രാം ഇൻഡസ്ട്രിയൽ അസോസിയേഷൻ പറയുന്നു. മാത്രമല്ല, തങ്ങളുടെ വ്യവസായങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക വൈദ്യുതി വിതരണം ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വൈദ്യുതിയുടെ നിശ്ചിത നിരക്ക് കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ഈ യോഗത്തിൽ ഊർജ മന്ത്രി ആർ കെ സിംഗ്, കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ പങ്കെടുക്കും. മറുവശത്ത്, ഈ വ്യവസായങ്ങളിൽ…

നിസാമുദ്ദീൻ മർകസ് മസ്ജിദ് ഒക്ടോബർ 14 വരെ തുറന്ന് പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി

ന്യൂഡൽഹി: നിസാമുദ്ദീൻ മർകസിലെ മസ്ജിദ് പരിസരത്തെ അഞ്ച് നിലകൾ പ്രാർത്ഥനയ്ക്കായി ഒക്ടോബർ 14 വരെ തുറക്കാൻ അനുവദിച്ച ഇടക്കാല ഉത്തരവ് നീട്ടാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച അനുമതി നൽകി. ഏപ്രിൽ ഒന്നിലെ ഇടക്കാല ഉത്തരവ് നീട്ടിയ ജസ്റ്റിസ് ജസ്മീത് സിംഗ്, അടുത്ത വാദം കേൾക്കൽ തീയതി ഒക്ടോബർ 14 വരെ തുടരുമെന്ന് പറഞ്ഞു. പരിസരത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതിനെ തുടർന്ന് 2020 മാർച്ച് 3 മുതൽ മർകസ് അടച്ചിട്ടിരിക്കുകയാണ്. മാർച്ച് 16 ന്, ഷബ്-ഇ-ബരാത്ത് കണക്കിലെടുത്ത് ഒരേ നിബന്ധനകളും വ്യവസ്ഥകളും ഉള്ള ആളുകൾക്ക് പള്ളി തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. റംസാൻ കാലത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡിന്റെ ഹർജി അനുവദിച്ച അതേ ബെഞ്ച്, കോവിഡ് പ്രോട്ടോക്കോളുകളും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെട്ടു. “തബ്ലീഗ് പ്രവർത്തനങ്ങൾ”…

തനിമ കുവൈത്ത് സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും സംഘടിപ്പിച്ചു

  കുവൈറ്റ് : കുവൈറ്റിലെ വിവിധ സംഘടനാ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് തനിമ കുവൈറ്റ് സംഘടിപ്പിച്ച സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും ഇന്ത്യന്‍ അംബാസ്ഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മതേതര സാഹോദര്യവും സേവനതത്പരതയും കൈമുതലാക്കി തനിമ നടത്തുന്നതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരസ്പരം കൈത്താങ്ങായ് നിന്നാല്‍ നമുക്ക് വിജയിക്കാനും സാധിക്കുമെന്ന് സിബി ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി.. പ്രോഗ്രാം കണ്‍വീനര്‍ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. സക്കീര്‍ ഹുസ്സൈന്‍ തൂവൂര്‍, ബാലമുരളി കെ.പി, ഫാ. മാത്യു എം. മാത്യു എന്നിവര്‍ മതസൗഹാര്‍ദ്ധവും സഹവര്‍ത്തിത്തവും നിലനില്‍ക്കേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റമദാന്‍ സന്ദേശം കൈമാറി. ഇന്ത്യന്‍ അംബാസ്ഡര്‍ ശ്രീ. സിബി ജോര്‍ജ്ജിനോടൊപ്പം കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പെര്‍സ്സണ്‍ ശ്രീമതി ഹിന്ദ് ഇബ്രാഹിം അല്‍ഖുത്തൈമി, പ്രിന്‍സിപ്പള്‍ ശ്രീമതി. സബാഹത്ത്…

സന്തോഷ് ട്രോഫി: ബംഗാളിനെ വീഴ്ത്തി കേരളത്തിന് കിരീടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കേരളം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് കേരളത്തിന്റെ നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളാനിനെ 5-4ന് കീഴടക്കിയാണ് കേരളത്തിന്റെ മിന്നും ജയം.  കേരളത്തിന്റെ ഏഴാം കിരീടമാണിത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടവുമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം ഷൗട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഇതോടെ മലയാളികളുടെ മനസില്‍ സന്തോഷം നിറഞ്ഞു. എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ കടന്നാക്രമിച്ച കേരളം 116-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന്…

കാസര്‍ഗോട്ട് പുഴയില്‍ കാണാതായ ഒരുകുടുംബത്തിലെ മൂന്ന് പേരും മരിച്ചു

കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ കാണാതായ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. ദീക്ഷ , നിധിന്‍ ഇവരുടെ മകനായ മനീഷ് (15) എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ദീര്‍ഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മേയ് 31ന് ; ജൂണ്‍ മൂന്നിന് ഫലപ്രഖ്യാപനം

ന്യൂഡല്‍ഹി: പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിച്ചു. മേയ് 31-നാണ് വോട്ടെടുപ്പ്. ജൂണ് മൂന്നിന് ഫലപ്രഖ്യാപനം നടക്കും. തൃക്കാക്കരയ്ക്കു പുറമേ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കരയെ വിലയിരുതുന്നതെങ്കിലും ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത.      

ജഡ്ജിക്ക് സിപിഎം ബന്ധമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതിയുടെസ്‌റ്റേ

ന്യുഡല്‍ഹി: കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തിനാണ് സ്‌റ്റേ. പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം.വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം. ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം.വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജിയില്‍ നിന്ന്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിയമമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് ഡബ്ല്യൂസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കുന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ആവശ്യപ്പെട്ടിട്ടാണെന്ന നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. ജനുവരി 21ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച യോഗത്തില്‍ ഏറെ പ്രതീക്ഷയോടെ തന്നെ പങ്കെടുക്കുമെന്നും ഡബ്ല്യൂഡിസി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും…

ഈദുള്‍ ഫിത്തര്‍: സംസ്ഥാനത്ത് ഇന്നും നാളെയും അവധി

തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ഇന്നലെ ശവ്വാല്‍ മാസപിറവി കാണാത്തതിനെ തുടര്‍ന്നാണ് റമദാന്‍ 30 ആയ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.