നിമിഷ പ്രിയ കേസ്: മാപ്പ് ഉൾപ്പെടെയുള്ള എല്ലാ വഴികളും സർക്കാർ പരിശോധിച്ച് വരികയാണെന്ന് യൂണിയൻ മിനി

2017ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്നതുൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും കേന്ദ്രസർക്കാർ അന്വേഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. യെമനിയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് അയച്ച കത്തിലാണ് ജയശങ്കർ ഇക്കാര്യം സൂചിപ്പിച്ചത്. “വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഇന്ത്യാ ഗവൺമെന്റ് ഏറ്റവും മുൻഗണന നൽകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു, മിസ് നിമിഷപ്രിയയുടെ കേസ് ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും തുടർന്നും സ്വീകരിക്കും”, ഏപ്രിൽ 27 ലെ കത്തിൽ മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നേരത്തെ ബ്രിട്ടാസ് ഒരു കത്ത് അയച്ചിരുന്നു. ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും’ മരണപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ‘ക്രിയാത്മകമായ ചർച്ച’ നടത്തി നിമിഷപ്രിയയ്ക്ക് മാപ്പ് നൽകുന്നതിന് സൗകര്യമൊരുക്കാൻ ‘നടപടികൾക്ക് നേതൃത്വം…

‘Help Us Fill The Community Chest’ at The Community Chest’s Gala on June 9

(Eastern Bergen County, New Jersey; May 5, 2022) –The Community Chest of Eastern Bergen County holds its annual spring gala, Help Us Fill The Community Chest, on June 9, 2022 at 6:30 p.m. at Montammy Golf Club, located at 7 Montammy Drive in Alpine, New Jersey.  Producer and director Harry Martin, an Emmy Award-winning TV journalist and an anchor of newscasts at three leading television stations in New York City, joins The Chest as emcee. With the motto ‘Neighbors Helping Neighbors’, the organization’s mission is to lead initiatives and support…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

കൊച്ചി: മെയ് 31ന് നടക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ജോ ജോസഫ്. യുവനേതാവ് കെ.എസ്. അരുൺകുമാറിനെയോ കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ.വി.തോമസിനെയോ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ എൽ.ഡി.എഫ് ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇന്ന് (മെയ് 5 വ്യാഴാഴ്ച) എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷമായ യു.ഡി.എഫ് മെയ് മൂന്നിന് ഉമാ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യയാണ് ഉമ. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് വിജയിച്ച തോമസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് അന്തരിച്ചത്. 140 അംഗ നിയമസഭയിൽ 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം…

സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തി; സം‌വിധായകന്‍ സനല്‍കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍ കുമാറില്‍ നിന്ന് നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയതെന്നാണ് വിവരം. സനല്‍ കുമാറിന് മഞ്ജു വാര്യരോട് ‘കടുത്ത’ പ്രണയമായിരുന്നെന്നും, എന്നാല്‍ അയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സനൽകുമാർ അപവാദവുമായി രംഗത്തെത്തിയതെന്നാണ് വിവരം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ വെച്ച് മഞ്ജുവിനോട് തന്റെ പ്രണയത്തെക്കുറിച്ച് സനൽകുമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്‍മാര്‍ കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു…

ഹോട്ടലിലെത്തിയ അതിഥിയെ മര്‍ദ്ദിച്ചു; റോയി വയലാട്ടിനെ വീണ്ടും അറസ്റ്റു ചെയ്തു

കൊച്ചി: ഹോട്ടലിൽ അതിഥിയെ ആക്രമിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. റോയിയും രണ്ട് ഹോട്ടൽ ജീവനക്കാരുമടക്കം എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. തന്നെയുമല്ല, ഫയാസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫയാസിനോട് ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്യരുതെന്ന് റോയ് വയലാട്ടും മറ്റുള്ളവരും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ആരംഭിക്കുകയും ഫയാസിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫയാസ് ആശുപത്രിയില്‍ ചികിത്സ തേടി. പോക്‌സോ കേസ് കൂടാതെ റോയ് വയലാട്ടിനെതിരെ മോഡലുകളുടെ അപകടമരണത്തിലും കേസ് നിലവിലുണ്ട്.

തൃക്കാക്കരയിൽ എൽഡിഎഫിനായി കെവി തോമസ് പ്രചാരണത്തിനിറങ്ങും: പിസി ചാക്കോ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി അദ്ധ്യക്ഷൻ പിസി ചാക്കോ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി സജീവമാകുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പ്രചാരണത്തിനിറങ്ങും. രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിലേതെന്ന് പി സി ചാക്കോ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം’, പിസി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.’ കെ വി തോമസിന്റെ പിന്തുണ കേരളത്തിന്റെ വികസനത്തിനാണ്. വികസന കാഴ്ചപാടുകളോടെയായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. അത് കെറെയിലാണെങ്കിലും മറ്റെന്തിന്റെ കാര്യത്തിലാണെങ്കിലും. കെറെയിലില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍…

പെരിന്തല്‍മണ്ണയില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരണപ്പെട്ടത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ഓട്ടോയിലെ സ്ഫോടനത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുള്ള മറ്റൊരു മകളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലെ സ്‌ഫോടനം ആസൂത്രിതമാണെന്ന് പറയുന്നു. ഭാര്യയെയും മകളേയും ഓട്ടോയിലേക്ക് വിളിച്ചുവരുത്തി മുഹമ്മദ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തിൽ കയറു മുറുക്കി കിണറ്റിലേക്ക് ചാടി. പാണ്ടിക്കാട് – പെരിന്തൽമണ്ണ റോഡിൽ കൊണ്ടിപറമ്പിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്നാണ് വിവരം. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ…

ജനസേവനത്തിന്റെ സി.ഐ.സി. മാതൃക

ദോഹ: ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെ സേവനത്തിന്റെ മഹിത മാതൃക സൃഷ്ടിക്കുന്നവരാണ് ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും എന്ന പ്രവാചക അധ്യാപനത്തില്‍ നിന്നും ആവേശമുള്‍കൊണ്ട് സഹജീവി സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും മാതൃകകേന്ദ്രമായി മാറി, പുണ്യങ്ങളുടെ വസന്തകാലമായിരുന്ന ഈ റമളാനില്‍ സി. ഐ. സി റയ്യാന്‍ ഓഫീസ്. പ്രയാസപ്പെടുന്നവരിലേക്ക് സാന്ത്വനത്തിന്റെ ഇഫ്താര്‍ കിറ്റുമായി പുഞ്ചിരിക്കുന്ന മുഖത്തോടെ കടന്നുചെല്ലുകയാരിന്നു സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യുടെ ജനസേവന വിഭാഗത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷംപ്രതി ദിനം ഏകദേശം അയ്യായിരത്തോളം ഇഫ്താര്‍ കിറ്റുകളാണ് ഈ കേന്ദ്രം വഴി വിതരണം ചെയ്തത്. ഈ വര്‍ഷം ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി സി.ഐ.സി.…

UST Partners with SAP to Integrate SAP Business Technology Platform into UST Sentry Vision AI as Part of Its Offering

Thiruvananthapuram:  UST, a leading digital transformation solutions company, announced it has signed an original equipment manufacturer (OEM) agreement with SAP, enabling UST to integrate SAP Business Technology Platform (SAP BTP) into its Cogniphi AI Vision platform, which will be subsequently marketed as UST Sentry Vision AI. The offering will help build predictive, contextual and analytical capabilities into retail and manufacturing operations through advanced video analytics, as an SaaS-based packaged solution that can easily be integrated with SAP S/4HANA® and RISE with SAP. UST Sentry Vision AI is a cutting-edge, vision-based artificial intelligence…

കാൺപൂരിലെ അനധികൃത മദ്രസയിലും ബുള്‍ഡോസര്‍ കയറിയിറങ്ങി; യോഗി സർക്കാരിന്റെ ബോധപൂർവമായ നടപടിയെന്ന് പ്രിൻസിപ്പൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അനധികൃത മദ്രസയും യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഘടമ്പൂരിലെ ഇസ്‌ലാമിയ മദ്രസ സർക്കാർ ഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. ബുധനാഴ്ച എസ്ഡിഎം അനൂപ് ചൗധരിയുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത്. അതിനിടയിൽ, ഈ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് മദ്രസയിലെ പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങളൊന്നും ഭരണകൂടം അംഗീകരിച്ചില്ല. കാൺപൂരിൽ സർക്കാർ ഉത്തരവനുസരിച്ച് ഭൂമാഫിയ വിരുദ്ധ കാമ്പെയ്‌നിന് കീഴിൽ, ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിഎം ഘതംപൂർ ആയുഷ് ചൗധരി, പോലീസ് ഓഫീസർ സുശീൽ കുമാർ ദുബെ, ഇൻസ്‌പെക്ടർ ഇൻ ചാർജ് ഘതംപൂർ എസ് കെ സിംഗ് എന്നിവർ മദ്രസ ബുൾഡോസർ ചെയ്തു. കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു നടപടി. ഗജ്‌നർ റോഡിലാണ് ഇസ്ലാമിയ സ്ഥിതി ചെയ്യുന്നത്. പൊളിക്കുമെന്ന പ്രചാരണം മൂലം വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് എല്ലാവരെയും…