മഹാമാരിക്കു ശേഷം വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്ന് വിദേശ ട്രാവൽ ഏജന്റുമാർ

കൊച്ചി: കൊവിഡ്-19 മഹാമാരിയുടെ അവസാനത്തോടെ ആഗോള വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്ന് വിദേശ ട്രാവല്‍ ഏജന്റുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികൾ ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം സമ്പന്നവും ആകർഷകവുമായ ഒരു സാംസ്‌കാരിക അനുഭവമായി കാണുന്നുവെന്നാണ് ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേരള ട്രാവൽ മാർട്ടിലെ (കെടിഎം) വിദേശ ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെടുന്നത്. കോവിഡ്-19 മഹാമാരി കുറഞ്ഞുതുടങ്ങിയത് മുതൽ അന്വേഷണങ്ങൾ ആരംഭിച്ചെന്നും, എല്ലാ സ്ഥലങ്ങളില്‍ നിന്നും കേരളത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കൂടുതല്‍ വന്നതെന്നും, വ്യാഴാഴ്ച ഇവിടെ ആരംഭിച്ച നാല് ദിവസത്തെ കെടിഎം-2022-ൽ അന്താരാഷ്ട്ര ബയർമാരിൽ ഉൾപ്പെടുന്ന വിദേശ ട്രാവൽ ഏജൻസി പ്രതിനിധികൾ വെളിപ്പെടുത്തി. വില്ലിംഗ്‌ഡൺ ഐലൻഡിലെ സാഗര, സമുദ്ര കൺവെൻഷൻ സെന്ററുകൾ 55,000 ബിസിനസ് മീറ്റുകൾക്ക് വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്നവർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് കേരളമാണെന്ന് വിദേശ പ്രതിനിധികൾ പറഞ്ഞു. പരമ്പരാഗത മൂല്യങ്ങൾ, ആയുർവേദ ആരോഗ്യം, രുചികരമായ ഭക്ഷണം, ഊഷ്മളമായ…

22 വർഷത്തെ തർക്കം മിനിറ്റുകൾക്കുള്ളിൽ പരിഹരിച്ചു; യോഗി ആദിത്യനാഥ് അളകനന്ദയെ ഉത്തരാഖണ്ഡിന് കൈമാറി; യുപിക്ക് ‘ഭാഗീരഥി’ ലഭിച്ചു

ലഖ്‌നൗ: യുപി, ഉത്തരാഖണ്ഡ് വിഭജനത്തോടെ ആരംഭിച്ച സ്വത്ത് തർക്കം 21 വർഷത്തിന് ശേഷം പരിഹരിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച വലിയ പ്രഖ്യാപനം നടത്തി. ഇതിൽ അളകനന്ദ ഹോട്ടൽ ഉത്തരാഖണ്ഡ് സർക്കാരിനും ഭാഗീരഥി ഹോട്ടൽ യുപി സർക്കാരിനും വിട്ടുകൊടുത്തു. ഹരിദ്വാറിലെ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി യോഗി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് അളകനന്ദ ഹോട്ടൽ കൈമാറി. അതോടൊപ്പം ഹരിദ്വാറിൽ 41 കോടി രൂപ ചെലവിൽ യുപി സർക്കാർ നിർമിച്ച ഭാഗീരഥി ഗസ്റ്റ് ഹൗസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇതെല്ലാം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് യോഗി പറഞ്ഞു. ഭാഗീരഥിയും അളകനന്ദയും ഒന്നിക്കുമ്പോൾ മാത്രമേ ഗംഗ ജനിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുപി-ഉത്തരാഖണ്ഡ് രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളായിരിക്കാം. എന്നാൽ, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പൊതുവികാരം ഒന്നു…

കോവിഡ് മഹാമാരിക്ക് ശേഷം കേരളം കുതിച്ചുയരുന്നു എന്ന സന്ദേശവുമായി കേരള ട്രാവല്‍ മാര്‍ട്ട് 2022ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളം കുതിച്ചുയരുന്നു എന്ന പ്രഖ്യാപനവുമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ ‘കേരള ട്രാവൽ മാർട്ട് 2022’ ആരംഭിച്ചു. പകർച്ചവ്യാധിയെ സംസ്ഥാനം കൈകാര്യം ചെയ്യുന്നതിനെ എടുത്തുകാട്ടി, സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പുരവഞ്ചികൾക്കുശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന കാരവാൻ ടൂറിസം സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് അദ്ധ്യക്ഷനായി. കെടിഡിസി ചെയർമാൻ പി കെ ശശി കെടിഎം ഇ- ഡയറക്ടറി പ്രകാശിപ്പിച്ചു. “വിനോദസഞ്ചാരത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അർത്ഥവത്തായ ഇടപെടൽ വളരെ പ്രധാനമാണ്. എല്ലാവരുടെയും പ്രയോജനത്തിനായി ടൂറിസം മേഖലയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ…

വാരണാസി: ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ ഇന്നു മുതൽ ആരംഭിക്കും

ലഖ്‌നൗ: ബാബ വിശ്വനാഥിന്റെ നഗരമായ വാരണാസിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫിയുടെയും സർവേയുടെയും പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. വാരാണസിയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. അതേ സമയം മസ്ജിദിന് ചുറ്റും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സിവിൽ കോടതിയുടെ ഉത്തരവിന് ശേഷമാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി ചെയ്യുന്നത്. ഇന്ന് (മെയ് 6) ഉച്ചകഴിഞ്ഞ് 3 മണി മുതൽ മസ്ജിദിന്റെ ബേസ്മെന്റുകളുടെ സർവേ ആരംഭിക്കും. കണക്കുകൾ പ്രകാരം ഇതിന് മൂന്ന് മുതൽ നാല് ദിവസം വരെ എടുക്കും. മെയ് 10 ന് റിപ്പോർട്ട് സമർപ്പിക്കും. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയും സർവേയ്ക്കിടെ നടത്തും. വീഡിയോഗ്രാഫിക്കും സർവേയ്ക്കുമായി ആരെയും പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് ഈ സർവേയ്ക്ക് മുമ്പ് തന്നെ മുസ്ലീം പക്ഷം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സർവേ സമയത്ത് സുരക്ഷ ഒരുക്കണമെന്ന്…

ഇന്ത്യയില്‍ പ്രത്യുല്പാദന നിരക്ക് കുറയുന്നു; പൊണ്ണത്തടി കൂടുന്നു: എൻഎഫ്എച്ച് സർവേ

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം പ്രത്യുല്പാദന നിരക്ക് 2.2 ൽ നിന്ന് 2.0 ആയി കുറഞ്ഞെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ (എൻഎഫ്എച്ച്എസ്-5) അഞ്ചാം റൗണ്ട് റിപ്പോർട്ടില്‍ പറയുന്നു. ജനസംഖ്യാ നിയന്ത്രണ നടപടികളുടെ ഗണ്യമായ പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ NFHS-5 ന്റെ ദേശീയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമേ ഫെർട്ടിലിറ്റി ലെവലുകൾ 2.1 എന്ന റീപ്ലേസ്മെന്റ് ലെവലിന് മുകളിൽ ഉള്ളൂ. ബീഹാർ (2.98), മേഘാലയ (2.91), ഉത്തർപ്രദേശ് (2.35), ഝാർഖണ്ഡ് (2.26) മണിപ്പൂർ (2.17) എന്നിവയാണവ. NFHS-ന്റെ അടിസ്ഥാന ലക്ഷ്യം ആരോഗ്യം, കുടുംബക്ഷേമം എന്നിവയെക്കുറിച്ചുള്ള വിശ്വസനീയവും താരതമ്യേനയുള്ള ഡാറ്റയും തുടർന്നുള്ള സൈക്കിളുകളിൽ ഇന്ത്യയിലെ മറ്റ് വളരുന്ന മേഖലകളും വാഗ്ദാനം ചെയ്യുക എന്നതാണ്. NFHS-5 ദേശീയ റിപ്പോർട്ട് NFHS-4 (2015-16) ൽ നിന്ന് NFHS-5 (2017-18) എന്നതിലേക്കുള്ള മാറ്റം വിശദമാക്കുന്നു. (2019-21). ഇന്ത്യയിൽ…

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചു

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരനെ ആലുവ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെ നാടകീയ രംഗങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ അവസാനിച്ചു. പോലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യം നൽകേണ്ടതില്ലെന്ന നിലപാടില്‍ സനല്‍കുമാര്‍ ഉറച്ചുനിന്നതോടെയാണ് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച രാവിലെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ പോലീസിനെതിരെ കോടതിയിൽ പരാതി നൽകുമെന്ന് ശശിധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനല്‍കുമാര്‍ പറഞ്ഞു. 2019 മുതല്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തന്നെ ശല്യം ചെയ്യുന്നുവെന്നും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട്…

നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ 43 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്

കൊച്ചി: ഫ്രഷ് ഫിഷ് ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വ്യവസായിയെ 43.30 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ നടൻ ധർമജൻ ബോൾഗാട്ടിക്കും മറ്റ് പത്ത് പേർക്കുമെതിരെ എറണാകുളം സിറ്റി പോലീസ് കേസെടുത്തു. 2019-ൽ കോതമംഗലത്തെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്ന് മൂവാറ്റുപുഴ സ്വദേശി ആസിഫ് പുതുക്കാട്ടിൽ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. 2019 നവംബർ 16-ന് കോതമംഗലത്ത് ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ആസിഫ് ആരംഭിച്ചു. കരാർ പ്രകാരം ധർമ്മൂസ് ഫിഷ് ഹബ്ബ് ഔട്ട്‌ലെറ്റിൽ മത്സ്യം എത്തിക്കണമായിരുന്നു. എന്നാൽ, 2020 മാർച്ചിൽ അവര്‍ മീൻ വിതരണം നിർത്തിയതിനാൽ ആസിഫ് ഔട്ട്‌ലെറ്റ് അടച്ചിടാന്‍ നിർബന്ധിതനായി. വ്യാഴാഴ്ചയാണ് ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെ വിശ്വാസവഞ്ചനയ്ക്കും വഞ്ചനയ്ക്കും പോലീസ് കേസെടുത്തത്. എഫ്‌ഐആർ പ്രകാരം, ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയിൽ നിക്ഷേപം…

“തൊണ്ടിമുതലും ദൃക്സാക്ഷിയും” സിനിമയിലെ കള്ളന്‍ പ്രസാദിനെ കടത്തിവെട്ടി മറ്റൊരു കള്ളന്‍

ചെന്നൈ: സുഹൃത്തിന്റെ വീട്ടില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കവേ ബിരിയാണിക്കൊപ്പം വിഴുങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ 32കാരന്റെ വയറ്റിൽ നിന്ന് ചെന്നൈ പോലീസ് കണ്ടെടുത്തു. ഏകദേശം 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് യുവാവ് ബിരിയാണിക്കൊപ്പം വിഴുങ്ങിയത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ പ്രസാദ് എന്ന കഥാപാത്രത്തെ കടത്തിവെട്ടുന്ന രീതിയിലാണ് 32-കാരനായ യുവാവ് സ്വര്‍ണ്ണാഭരണങ്ങള്‍ വിഴുങ്ങിയത്. കള്ളന്‍ പ്രസാദ് ഒരു മാല മാത്രമാണ് വിഴുങ്ങിയതെങ്കില്‍ ഈ കക്ഷി അതുക്കും മേലെയുള്ള പണിയാണ് പൊലീസിന് കൊടുത്തത്. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കാമുകിക്കൊപ്പം യുവാവ് ഈദ് പാര്‍ട്ടിക്കെത്തിയത്. എന്നാല്‍, പാര്‍ട്ടിക്കിടെ ഡയമണ്ട് നെക്ലേസ്, സ്വര്‍ണ മാല, രത്‌നപ്പതക്കം എന്നിവ മോഷ്ടിച്ച് ബിരിയാണിക്കൊപ്പം വിഴുങ്ങുകയായിരുന്നു. 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് യുവാവ് വിഴുങ്ങിയത്. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടുടമ വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവാവിനെ സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.…

കുടുംബശ്രീ പ്രവർത്തകർ മേയറുടെ ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായി ആരോപണം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായും ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായും കുടുംബശ്രീ പ്രവർത്തകർക്കെതിരെ പരാതി. കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൊളിക്കുന്നതിനെതിരെ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് കൈയേറ്റശ്രമം. സമരം നടക്കുന്നതിനിടെ എത്തിയ മേയറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയറുടെ ഉടുമുണ്ട് വലിച്ചൂരാന്‍ നോക്കിയത്. പ്രതിഷേധം കടുപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സമരക്കാരും വനിത പോലീസും തമ്മില്‍ പിടവലിയും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചഴച്ചുമാണ് പോലീസ് വണ്ടിയില്‍ കയറ്റി കൊണ്ടു പോയത്. അപമാനിക്കാനും ദേഹോപദ്രവമേല്‍പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ട് പ്രതിപക്ഷ വനിത നേതാക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ല…

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു; അഡ്വ. ബിനോയ് തോമസ് ചെയര്‍മാന്‍

കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ) ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വര്‍ഷമായി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വന്ന ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ കൂടിയായ അഡ്വ. വി.സി സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് അഡ്വ.ബിനോയ് തോമസ്. വൈസ്…