ഷാബ ഷെരീഫ് വധം: വിരമിച്ച എസ്‌ഐയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മലപ്പുറം: മൈസൂരിലെ മെഡിക്കൽ പ്രാക്ടീഷണർ ഷബാ ഷെരീഫിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം വിരമിച്ച സബ് ഇൻസ്‌പെക്ടറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കഴിഞ്ഞയാഴ്ച കൊലപാതകവുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് വയനാട് കോളേരിയിൽ താമസിക്കുന്ന മുൻ ഉദ്യോഗസ്ഥൻ സുന്ദരൻ എസ് ഒളിവിൽ പോയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നത് ഷൈബിൻ നടത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്താൻ സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. “ഞങ്ങൾ കോളേരിയിലുള്ള സുന്ദരന്റെ വീട് സന്ദർശിച്ചെങ്കിലും ഭാര്യ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ വീട്ടിൽ നോട്ടീസ് ഒട്ടിക്കും,” വയനാട് കേണിച്ചിറ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച ശേഷം സുന്ദരൻ ഷൈബിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ഷൈബിനെ…

42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നാളെ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ചൊവ്വാഴ്ച (മെയ് 17) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ 41,444 സ്ത്രീകളും 36,490 പുരുഷന്മാരുമടക്കം 77,634 വോട്ടർമാർ. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 182 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്, അതിൽ 79 പേർ വനിതകളാണ്. രണ്ട് കോർപ്പറേഷൻ വാർഡുകളിലും ഏഴ് മുനിസിപ്പാലിറ്റി വാർഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 42 തദ്ദേശ സ്ഥാപന വാർഡുകളിലായി 94 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. വോട്ടെണ്ണൽ മെയ് 18 ന് (ബുധൻ) രാവിലെ 10 മണിക്ക് ആരംഭിക്കും, ഫലം www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രേഖകൾ തിരിച്ചറിയൽ…

മലയാളി ട്രക്കേഴ്സ് അസ്സോസിയേഷൻ ഓഫ് കാനഡ (MTAC) യുടെ രാജ്യാന്തര വടം‌വലി മത്സരം ജൂലൈ 30-ന്

ടൊറന്റോ: മലയാളികളെ ആവേശത്തിലാഴ്ത്തി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിന് മലയാളി ട്രക്കേഴ്സ് അസ്സോസിയേഷൻ ഓഫ് കാനഡ (MTAC) ഒരുങ്ങുന്നു. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അമേരിക്ക, മാൾട്ട, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. ഹാമില്‍ട്ടണ്‍ മലയാളി സമാജം ഗ്രൗണ്ടിൽ 2022 ജൂലൈ 30നാണു മത്സരം നടക്കുക. 590 കിലോഗ്രാം (1300 പൗണ്ട്) വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. റിയല്‍റ്റര്‍ മോഹൻദാസ് കളരിക്കൽ മെഗാ സ്പോൺസറായ മത്സരത്തിന്റെ ടൂർണമെന്റ് കൺവീനർ സോമോൻ സക്കറിയ കൊണ്ടൂരനാണ്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്യുന്ന ടിപി മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10,001 ഡോളറും സമ്മാനമായി ലഭിക്കും. നോർത്ത് അമേരിക്കയിൽ നടക്കുന്ന വടംവലി മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനത്ത് എത്തുന്ന…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് മെയ് 22ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന് കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയലിനു വേണ്ടി ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് കെ.കെ.ചാണ്ടി മെമ്മോറിയലിനു വേണ്ടി സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന $501ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. മെയ് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് KCS ഹാളില്‍ വെച്ച് (1800E. Oaktom, Desplaines) ആരംഭിക്കുന്ന 56 കാര്‍ഡ് ഗെയിംസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം 312 685 6749 (പ്രസിഡന്റ്), ലീല ജോസഫ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറര്‍), വിവിഷ് ജേക്കബ് 773 499…

അലിഗഡ് അലുമിനി അസ്സോസിയേഷന്‍ വാര്‍ഷീക പിക്‌നിക്ക് ഹൂസ്റ്റണില്‍ ജൂണ്‍ 5ന്

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്സ്സസിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്ക്‌നിക്ക് സംഘടിപ്പിക്കുന്നു. ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് പാര്‍ക്കില്‍ ജൂണ്‍ 5 ഞായറാഴ്ച രാവിലെ 10 മുതല്‍ പരിപാിടികള്‍ ആരംഭിക്കും. വൈകീട്ട് 3 വരെ നീണ്ടു നില്‍ക്കുന്ന പിക്ക്‌നിക്കിന്റെ ഭാഗമായി കള്‍ച്ചറല്‍ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പിക്ക്‌നിക്കില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ വിവരം സുബൈര്‍ഖാന്‍(732 2848275), സെഷന്‍ സയ്യദ്(832 454 6957) എന്നിവരെ മുന്‍കൂട്ടി അറിയിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ കമ്മിറ്റിയുമായി സഹകരിച്ചു പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരും മുന്‍കൂട്ടി അറിയിക്കണമെന്നും, പിക്‌നിക്ക് വന്‍ വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഹൂസ്റ്റണ്‍ ഭാരവാഹികള്‍ അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ‘രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന്’ റിപ്പോർട്ട്

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പുറത്താക്കാനുള്ള അട്ടിമറി “ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും” ഈ വർഷം അവസാനത്തോടെ മോസ്കോ യുദ്ധത്തിൽ പരാജയപ്പെടുമെന്നും ഉക്രൈൻ ചാര മേധാവി അവകാശപ്പെട്ടു. ഈ വേനൽക്കാലത്ത് സംഘർഷത്തിൽ ഒരു വഴിത്തിരിവ് വരുമെന്നും ഒടുവിൽ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് കാണുമെന്നും മേജർ ജനറൽ കെറിലോ ബുഡനോവ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ക്യാൻസറും മറ്റ് അസുഖങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന പുടിൻ മാനസികവും ശാരീരികവുമായ അവസ്ഥയിൽ വളരെ മോശമാണെന്ന് ജനറൽ ബുഡനോവ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. “ബ്രേക്കിംഗ് പോയിന്റ് ഓഗസ്റ്റ് രണ്ടാം ഭാഗത്തിലായിരിക്കും,” ജനറൽ ബുഡനോവ് പറഞ്ഞു. സജീവമായ പോരാട്ടങ്ങളിൽ ഭൂരിഭാഗവും ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഇത് ഒടുവിൽ റഷ്യൻ ഫെഡറേഷന്റെ നേതൃമാറ്റത്തിലേക്ക് നയിക്കും. ഈ പ്രക്രിയ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൽഫലമായി, ഞങ്ങളുടെ എല്ലാ പ്രദേശങ്ങളിലും ഞങ്ങൾ ഉക്രേനിയൻ ശക്തി പുതുക്കുമെന്നും…

പതിനേഴാം വയസ്സില്‍ കോളേജ് ഡിഗ്രി; സിയേന കോളേജിന് അഭിമാനമായി എല്‍ഹാം മാലിക്

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്‍കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസ്സിൽ ഡിഗ്രി കരസ്ഥമാക്കിയ എൽഹാം മാലിക്. ഏറ്റവും പ്രായം കുറഞ്ഞ സിയേന ബിരുദധാരിയായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് “എനിക്കു തന്നെ അതിശയമായി തോന്നുന്നു, ഞാന്‍ ശരിക്കും ആവേശത്തിലാണ്” എന്നാണ് എല്‍ഹാമിന്റെ മറുപടി. കം ലാഡ് ഓണേഴ്‌സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസ്സില്‍ കോളേജില്‍ ചേര്‍ന്ന എല്‍ഹാം മൂന്ന് വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും…

റഷ്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യു.എസ്. സെനറ്റ് ജി.ഓ.പി. ഡലിഗേഷനോട് യുക്രെയ്ന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ നേതൃത്വത്തില്‍ യുക്രെയ്ന്‍ സന്ദര്‍ഭിച്ച റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലന്‍സ്‌കി ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കന്‍ ജനതയും, അമേരിക്കിയലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളും യുക്രെയ്‌നു ന്ല്‍കുന്ന പിന്തുണയെ സെലന്‍സ്‌ക്കി പ്രത്യേകം അഭിനന്ദിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളേയും, ജനാധിപത്യ മൂല്യങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നല്‍കുന്ന സഹായത്തിന് പ്രത്യേകം നന്ദി പറഞ്ഞു. സെലന്‍സ്‌ക്കി ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ കുറിപ്പിട്ടു. രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ ഡമോക്രാറ്റിക് ഡലിഗേഷനും യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ്, സീനിയര്‍ ഉപദേശകന്‍ എന്നിവര്‍ കീവില്‍ സന്ദര്‍ശിക്കുന്നതിനും, ചര്‍ച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ചു മെക്കോണല്‍ പറഞ്ഞു. മിച്ചു മെക്കോണലിനു പുറമെ റിപ്പബ്ലിക്കന്‍…

കാലിഫോര്‍ണിയാ ചര്‍ച്ചിലും ഹൂസ്റ്റണ്‍ സൂപ്പര്‍മാര്‍ക്കറ്റിലും കൂട്ടവെടിവെപ്പ്; 3 മരണം; നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചര്‍ച്ചില്‍ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോര്‍ക്ക് ബഫല്ലോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലഗൂന വുഡ്‌സ് തയ് വാനികള്‍ കൂടു വരുന്ന പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ ആരാധനക്കുശേഷം അവിടെ ഉണ്ടായിരുന്ന മുന്‍ പാസ്റ്ററെ അഭിനന്ദിക്കുന്നതിന് യോഗം ചേര്‍ന്നതിന് ശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. അവിടെ ഉണ്ടായിരുന്നവര്‍ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരില്‍ 92 കാരനും ഉള്‍പ്പെടുന്നു. ഏഷ്യന്‍ വംശജര്‍ക്കു നേരെയുള്ള അതിക്രമമായിരുന്നുവോ എന്നതു വ്യക്തമല്ല. പിന്നീട് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വെടിവെച്ചയാളും ഏഷ്യന്‍ വംശജനാണെന്ന് പറയപ്പെടുന്നു. ചര്‍ച്ചില്‍ കൂടിയിരുന്നവര്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചതിനാല്‍ അക്രമിയുടെ പാദങ്ങള്‍ കോഡുവയറു ഉപയോഗിച്ചു ബന്ധിക്കുന്നതിനും, അങ്ങനെ വലിയൊരു വിപത്തു ഒഴിവാക്കുന്നതിനും കഴിഞ്ഞതായും പോലീസ് പറഞ്ഞു. അതേസമയം ഞായറാഴ്ച…

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷൻന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ മെയ് 19, 20, 21 തീയതികളിൽ (വ്യാഴം, വെള്ളി,ശനി) നടത്തപ്പെടും. ഈ വർഷവും ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി പ്രസംഗങ്ങൾ തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൺവെൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിയ്ക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ.സാം.ടി.കോശി (വികാരി, ഏനാത്ത് മാർത്തോമാ ഇടവക) ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് (മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡണ്ട്) ഇവാഞ്ചലിസ്റ്റ് സജു അയിരൂർ (ഡയറക്ടർ, ഫോളോവേഴ്സ് ഓഫ് ക്രൈസ്റ്റ്) എന്നിവർ വ്യാഴം,വെള്ളി. ശനി ദിവസങ്ങളിൽ ദൈവവചന പ്രഘോഷണം നടത്തും. പ്രസ്തുത കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ.സാം.കെ. ഈശോ (വികാരി)…