തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം: കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം

ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടി പരാജയപ്പെട്ടെങ്കിലും തൃക്കാക്കര മണ്ഡലത്തിൽ വോട്ട് വിഹിതം വർധിച്ചതായി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടെങ്കിലും കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം. കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സിൽവർലൈൻ സെമി-ഹൈ സ്പീഡ് റെയിൽ ഇടനാഴി എന്നറിയപ്പെടുന്ന നിർദിഷ്ട കെ-റെയിൽ പദ്ധതി, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സിപിഐ എമ്മിനും പ്രധാന വോട്ടെടുപ്പ് പ്ലാനുകളിൽ ഒന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത് പദ്ധതി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇടതു സർക്കാരിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബാലകൃഷ്ണന്റെ പ്രസ്താവന. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) ശക്തമായി എതിർക്കുന്ന തങ്ങളുടെ നിർദ്ദിഷ്ട റെയിൽ ഇടനാഴി മണ്ഡലത്തിലെ…

എല്‍ഡി‌എഫിനെ നിഷ്പ്രഭമാക്കി ഉമാ തോമസ്; ചരിത്ര വിജയം നേടിയത് 25,015 വോട്ടിന്

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയെ നിഷ്പ്രഭമാക്കി യുഡി‌എഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായ ഉമാ തോമസ് നേടിയത് ചരിത്ര വിജയം. 25,015 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ഉമ വിജയക്കൊടി പാറിച്ചത്. 2011ൽ ഈ മണ്ഡലത്തിൽ നിന്ന് ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ലീഡാണ് ഉമ മറികടന്നത്. ആദ്യ റൗണ്ട് മുതൽ വോട്ടെണ്ണലിൽ ആധിപത്യം സ്ഥാപിക്കാൻ ഉമയ്ക്ക് കഴിഞ്ഞു. 2021ൽ പി ടി തോമസിന്റെ ഭൂരിപക്ഷം ആറാം റൗണ്ടിൽ 14,329 വോട്ടുകൾ മറികടന്നു. 239 ബൂത്തുകളിൽ 22 സ്ഥലത്തു മാത്രമേ എൽഡിഎഫിന് ലീഡ് നേടാനായുള്ളൂ. ഉമാ തോമസിന്റെ വിജയത്തോടെ നിയമസഭയിൽ കോൺഗ്രസിന് വനിതാ പ്രാതിനിധ്യമായി. കൊച്ചി കോർപ്പറേഷനിലും തൃക്കാക്കര നഗരസഭയിലും ഉമാ തോമസ് വ്യക്തമായ ലീഡ് നേടി. യുഡിഎഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി മുതല്‍ യുഡിഎഫ് വോട്ടെണ്ണലില്‍ കുതിച്ചു. രാവിലെ എട്ടിനുശേഷം ഒരിക്കല്‍ പോലും എല്‍ഡിഎഫ് ചിത്രത്തില്‍ വന്നില്ല.…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമാ തോമസിന് തകർപ്പൻ വിജയം; എൽഡിഎഫിന് സെഞ്ച്വറി ഇല്ല

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അഭിമാനപോരാട്ടമായി തെരഞ്ഞെടുപ്പിനെ ഏറ്റെടുത്തതിനാൽ അപ്രധാനമായ ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഭരണകക്ഷിയായ എൽഡിഎഫിന് വൻ തിരിച്ചടിയാണ്. കൊച്ചി: കേരള നിയമസഭയിൽ ‘സെഞ്ച്വറി’ നേടാമെന്ന ഭരണകക്ഷിയായ എൽഡിഎഫ് മുന്നണിയുടെ പ്രതീക്ഷകൾ തകർത്ത്, ഉജ്ജ്വലമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് റെക്കോർഡ് വിജയം. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തന്റെ തൊട്ടടുത്ത എതിരാളിയായ സി.പി.എമ്മിലെ ഡോ. ജോ ജോസഫിനെ 25,016 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011-ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. അന്തരിച്ച ഭർത്താവ് പി.ടി. തോമസിനെക്കാൾ മാർജിൻ കൂടുതല്‍. 2021ലെ തിരഞ്ഞെടുപ്പിൽ പി.ടി.യ്ക്ക് ലഭിച്ചത് 14,329 വോട്ടുകളാണ്. യു.ഡി.എഫിലെ ഉമ ആകെ 72,770 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിലെ ജോ ജോസഫ് 47,754 വോട്ടുകൾ നേടി തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയുടെ എഎൻ രാധാകൃഷ്ണന് 12,957 മാത്രമാണ് ലഭിച്ചത്, ഇത്…

ഉമയുടെ ജയവും പി ടി യുടെ (ജനാധിപത്യത്തിന്റെ) പരാജയവും

ഉമയുടെ വിജയത്തിൽ സന്തോഷമോ, ജോ ജോസഫിന്റെ പരാജയത്തിൽ സങ്കടമോ എനിക്ക് തോന്നുന്നില്ല. കാരണം, ഉമയുടെ വിജയം ഒരു പരാജയം കൂടിയാണ്. പി ടി യുടെ പരാജയം…. ജനാധിപത്യത്തിന്റെ പരാജയം….. രാഷ്ട്രീയം ഇത്രമാത്രം മതാധിഷ്ഠിതമായ ഒരു സമൂഹത്തിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ട് നേടുകയും, മതം നോക്കി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും, മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ രൂപീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ, മത സ്ഥാപനങ്ങളോടും പൗരോഹിത്യത്തോടും പൊരുതി നിൽക്കുന്നതായിരുന്നു പി ടി യുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പു കാലത്തു പോലും അരമനകളിൽ ചെന്ന് മുട്ടുകുത്താനോ മോതിരം മുത്താനോ നിന്നവനായിരുന്നില്ല പി ടി. തന്റെ അന്ത്യയാത്രയിൽ പോലും കുന്തിരിക്കവും കുദാശയുമായി വരുന്ന ഒരു പുരോഹിതനെയും തന്റെ മൃതശരീരത്തിന്റെ പരിസരത്ത് പോലും അടുപ്പിക്കരുതെന്ന് പറഞ്ഞവനായിരുന്നു പി ടി. ആ മനുഷ്യന് പകരക്കാരിയായി മത്സരിച്ച ഉമ, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെ മറന്നുകൊണ്ട് അരമനയുടെ…

ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3-ന്

ഡാളസ് കൗണ്ടി: ടെക്‌സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്തംബര് 3-ന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു. കോവിഡ് 19 ന്റ്റെ ആധിക്യം കുറഞ്ഞതിനാൽ ആണ് ഈ തീരുമാനം. പ്രസ്തുത ഓണപ്പരിപാടികൾ നിറമാർന്നതാക്കുവാൻ എലിസബത്ത് റെഡ്‌ഢിയാർ കൺവീനർ ആയും ജെയ്സി ജോർജ് കോ കൺവീനർ ആയും ഒരു കമ്മിറ്റിക്കു രൂപം കൊടുക്കുവാൻ പ്രൊവിൻസ് യോഗം തീരുമാനിച്ചതായി ചെയർമാൻ വർഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ്, ജനറൽ സെക്രട്ടറി മഹേഷ് പിള്ള, ട്രഷറർ സാം മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു. ചെയർമാൻ വര്ഗീസ് അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു പങ്കെടുത്തു പ്രസംഗിച്ചു. ജൂൺ 23 നു ബഹ്‌റൈൻ പ്രൊവിൻസ് ഹോസ്റ്റ് ചെയ്യുന്ന ഗ്ലോബൽ കോണ്ഫറന്സിന് മാറ്റു കൂട്ടുവാൻ താൻ അമേരിക്ക…

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണവൈവിധ്യമായ പരിപാടികളോടെ നടന്നു. ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റിച്ച്മണ്ട് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി ആദരണീയനായ ബിജു കോശി മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആറു പതിറ്റാണ്ടു കഴിയുമ്പോള്‍ എല്ലാ മേഖലയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചതില്‍ നമുക്കഭിമാനിക്കാം. മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്തു നിന്നും രാഷ്ട്രീയവും സാമൂഹ്യവും ഭരണപരവുമായ മേഖലയിലേക്ക് പുതിയ തലമുറ എത്തിപ്പെട്ടിരിക്കുന്നു. സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍്തഥി. വിദ്യാര്‍ത്ഥിനികള്‍ക്ക് വഴികാട്ടിയാകുവാന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെയെന്ന് ജഡ്ജി ബിജു കോശി ആഹ്വാനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി. ജെമിനി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം അവതാരകനായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിന്…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബൈനിയൽ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സി ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു.എം.സി) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു. ഡബ്ള്യു.എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂയോർക്ക് ഇന്ത്യൻ കോൺസുലെറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുൽ വി. വിജയ കുമാറും, ന്യൂജേഴ്‌സി സ്റ്റേറ്റ് 18 മത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലിയും മുഖ്യാതിഥികൾ ആയിരുന്നു. ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസെഷൻ ഡെവലപ്മെന്റ് പി. സി. മാത്യു, ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറാർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് അഡ്മിൻ എൽദോ പീറ്റർ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെൻറ് ജോൺസൻ തലച്ചെല്ലൂർ, വൈസ് പ്രസിഡന്റ് ജോർജ് കെ…

ആത്മീയ ഭക്ഷണം പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിർവൃതി

വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേൽ , റെവ . ഫാ അലക്സാണ്ടർ കൂടാരത്തിൽ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിൻസ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കൻ , റെവ .ഫാ . ജോയ്‌സ് പാപ്പൻ, റെവ . ഫാ . ജോൺ പാപ്പൻ , തുടങ്ങിയവരുടെ വചനസന്ദേശങ്ങൾ നൂറുകണക്കിന് വിശ്വാസികളിൽ എല്ലാ ദിവസവും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് . തുമ്പമൺ ഭദ്രാസനത്തിന്റെ മാർ ക്ളീമിസ് തിരുമേനിയും സന്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇവിടെയുള്ള മാർ യൂലിയോസ്‌ തിരുമേനിയും സന്ദേശം നൽകാമെന്നേറ്റിട്ടുണ്ട്. രണ്ട് മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ സന്ദേശങ്ങളാണ് നൽകുന്നത്. ഉണർന്ന് എണീറ്റ് വരുമ്പോൾ അത് കേൾക്കുന്നത് ഹൃദയത്തെ കൂടുതൽ വിശുദ്ധീകരിക്കും. അന്നത്തെ ദിവസത്തെ ദൈവികചൈതന്യത്തിൽ അഭിമുഖീകരിക്കാൻ ശക്തി നൽകും.…

ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു

ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി. 2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു. സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട് പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ്…

അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി

വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സില്‍ നിര്യാതയായി. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമാണ്. മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി). മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി. കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ). കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ. പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് -10702). സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്…