Dubai Retailer Launches Eight Promotional Campaigns

Dubai, UAE: Mr. Shuaib Al Hammadi, Senior Marketing & Media Section Manager, Union Coop revealed that the Cooperative will launch eight promotional campaigns during June 2022, in all its branches and commercial centers in the Emirate of Dubai, which includes discounts of up to 75% on 5,000 selected commodities. This campaign is part of the campaigns for the current month of June to delight consumers, meet their requirements, and provide them with high-quality products at competitive prices, in line with community cooperative initiatives. And he indicated that the cooperative launches…

വാഹനങ്ങളുടെ ഗ്ലാസുകളില്‍ യുവി ബ്ലോക്കിംഗ് വിൻഡോ ഫിലിം; ഗതാഗത വകുപ്പ് നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൺ ഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി ഗതാഗത വകുപ്പ്. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാളെ മുതൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കും. സ്‌പെഷ്യൽ ഡ്രൈവ് വഴി കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വയോധികനില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ദമ്പതികളെ അറസ്റ്റു ചെയ്തു

റായ്പൂർ: 1000 കോടി രൂപ കബളിപ്പിച്ച ദമ്പതികളെ ഡൽഹിയിൽ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് 1 കോടി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ദുലാർ സിംഗ് തനിക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളായ ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. 2012ൽ മനീഷ ശർമ സിഎസ് ഇന്നവേഷൻ ഇൻഷുറൻസ് ബ്രോക്കർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി ഇൻഷുറൻസ് പ്ലാനുകളെ കുറിച്ച് അറിയാമായിരുന്ന ശര്‍മ്മ 2013ൽ ഭിലായ് സ്വദേശി ദുലാർ സിംഗുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് എല്ലാ കമ്പനികളുടേയും പ്ലാനുകൾ പറഞ്ഞ് 2014 മുതൽ 2021 വരെ ഒരു കോടി 22 ലക്ഷം രൂപ തട്ടിയെടുത്തു. ആദ്യം…

‘നിർഭയ കേസ്’ പോലെ മറ്റൊരു സംഭവം; ഓടുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പട്‌ന: ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ നിർഭയ സംഭവത്തിന് സമാനമായ സംഭവങ്ങൾ അരങ്ങേറിയതായി റിപ്പോര്‍ട്ട്. ഇവിടെ ഓടുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡ്രൈവറും ക്ലീനറും കണ്ടക്ടറും ചേർന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ക്ലീനറേയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്. ബേട്ടിയ ബസ് സ്റ്റാൻഡിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പട്‌നയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കണ്ടക്ടറും ക്ലീനറും ചേർന്ന് തന്നെ ബെട്ടിയ ബസ് സ്റ്റാൻഡിൽ ഇരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്ന് ബസിൽ ബൈപാസ് റോഡിലെത്തി. ഇവിടെ വെച്ച് കുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി, അതിനുശേഷം പെൺകുട്ടി ബോധരഹിതയായി. തുടര്‍ന്നാണ് മൂവരും ചേർന്ന് പെൺകുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തത്. തന്നെ ബസിൽ പൂട്ടിയിട്ട ശേഷം മൂന്നുപേരും ഓടി…

രാഹുൽ ഗാന്ധി തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും; ശക്തിപ്രകടനത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ജൂൺ 13ന് ഹാജരാകുമ്പോൾ രാജ്യതലസ്ഥാനത്ത് വൻ ശക്തിപ്രകടനത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ പാർട്ടി എംപിമാരോടും മുതിർന്ന നേതാക്കളോടും തിങ്കളാഴ്ച രാവിലെ അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഏജൻസിക്ക് മുന്നിൽ രാഹുല്‍ ഹാജരാകുമ്പോൾ എപിജെ അബ്ദുൾ കലാം റോഡിലെ ഇഡി ഓഫീസിലേക്ക് രാഹുലിനെ പിന്തുണച്ച് പാർട്ടി മാർച്ച് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രതിഷേധ പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിനായി പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരുടെയും വെർച്വൽ യോഗം വ്യാഴാഴ്ച വൈകീട്ട് വിളിച്ചുചേർത്തിട്ടുണ്ട്. നാഷണൽ ഹെറാൾഡ്-എജെഎൽ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസിനെതിരെ പ്രതിഷേധിച്ച് സംസ്ഥാന ഘടകങ്ങളും വിവിധ പ്രചാരണങ്ങൾ നടത്തണമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ…

പ്രവാസി ക്ഷേമ പദ്ധതികൾ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനങ്ങൾ നടന്നു

‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിര്‍വ്വഹിച്ചു. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഉപഭോക്താക്കളില്ലാതെ പോകുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും സംസ്ഥാത്തിന്‌ വിദേശ നാണ്യം നല്‍കുന്ന പ്രവാസികളുടെ അവകാശമാണ്‌ ഈ പദ്ധതികളെന്നും ക്ഷേമ പെന്‍ഷനുകള്‍ ആകര്‍ശണീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് കാമ്പയിന്‍ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാല്‍, അഫ്സല്‍ ചേന്ദമംഗല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റായി പുതുതായി തെരഞെടുക്കപ്പെട്ട ഡോ. നൗഷാദിനെ ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം…

നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്കുള്ള അണിയറ നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: ഇന്‍ഫാം

കൊച്ചി: നിലവിലുള്ള ഇറക്കുമതിച്ചുങ്കം കുറച്ച് ഭാവിയില്‍ നികുതിരഹിതമായി ലാറ്റക്‌സ് ഇറക്കുമതി ചെയ്യാനുള്ള റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും അണിയറയിലൊരുങ്ങുന്ന നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്നും ഈ കര്‍ഷകദ്രോഹ സമീപനത്തില്‍ നിന്ന് ഇക്കൂട്ടര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 6ന് കൊച്ചിയിലെ മാരേം പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഹെഡ് ഓഫിസില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റബര്‍ ബോര്‍ഡ് ഉന്നതരുടെയും ആത്മ, ഉപാസി, ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി ചില സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തില്‍ ലാറ്റക്‌സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം ചിലര്‍ കൊണ്ടുവന്നത് ഏറെ ആസൂത്രിതവും ബോര്‍ഡിലെ ചിലരുടെ പിന്തുണയോടെയാണെന്നും വ്യക്തമാണ്. തകര്‍ന്നടിഞ്ഞ റബര്‍ മേഖല കരകയറാന്‍ ശ്രമിക്കുമ്പോള്‍ റബര്‍കര്‍ഷകരെ ഇല്ലായ്മ ചെയ്യാന്‍ റബര്‍ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത് ദ്രോഹമാണ്. ഈ വിഷയം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന്…

ഇടുക്കിയില്‍ നിന്നൊരു നാലാം ക്ലാസുകാരി 2022 ജൂനിയർ മോഡൽ ഇന്റർനാഷണലിൽ മത്സരിക്കാനൊരുങ്ങുന്നു

ഇടുക്കി: ജൂനിയർ മോഡൽ ഇന്റർനാഷണൽ വേൾഡ് ഫിനാലെ 2022ൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നുള്ള ഒരു കൊച്ചു സുന്ദരി തയ്യാറെടുക്കുന്നു. നാലാം ക്ലാസുകാരിയായ ആദ്യ ലിജ ജിമ്മി ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയാണ്. അർമേനിയയിലെ ഫാഷൻ റൺവേ ഇന്റർനാഷണലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിൽ ഫാഷൻ റൺവേ ഇന്റർനാഷണൽ സംഘടിപ്പിച്ച മത്സരത്തിലാണ് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഈ കൊച്ചുമിടുക്കി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കുമരകത്ത് സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ‘ജൂനിയർ പ്രിന്‍സസ്’ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. അതില്‍ സെക്കൻഡ് റണ്ണറപ്പായിരുന്നു. ഒന്നാം സ്ഥാനം ഒഡിഷയില്‍ നിന്നുള്ള സിദിക്‌സ പ്രിയദര്‍ശിനിയാണ് നേടിയത്. വേള്‍ഡ് ഫിനാലെയുടെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അതിനായുള്ള പരിശീലനത്തിലാണ് ഈ മിടുക്കി. ടി.വി ഷോകളില്‍ കണ്ട മോഡലിങ്ങിലെ വ്യത്യസ്‌തമായ ചുവടുവയ്‌പ്പും മുഖഭാവവുമാണ് കുഞ്ഞ് സുന്ദരിയ്‌ക്കുണ്ടായ പ്രചോദനം. കണ്ണാടിയ്ക്ക് മുന്‍പില്‍ അനുകരണം…

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും പുകയുന്നു; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ എല്‍‌ഡി‌എഫിനെ പ്രതിരോധത്തിലാക്കി

തിരുവനന്തപുരം: ഒരിക്കല്‍ ആളിക്കത്തി പിന്നീട് അണഞ്ഞു പോയെന്നു കരുതിയ, നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും കത്തിപ്പടരുമ്പോൾ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തോടെ എല്ലാം കെട്ടടങ്ങിയെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കിയിരിക്കുന്നത്. 2016ലെ ദുബായ് യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ ദുബായ് കോൺസുലേറ്റ് വഴി കറൻസി കടത്തുകയും ബിരിയാണി പാത്രങ്ങളിലൂടെ സ്വര്‍ണ്ണം പോലുള്ള ഘനലോഹങ്ങൾ കടത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തൽ ഇടതുപക്ഷത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുൻ പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്ക് അതിലുള്ള പങ്കിനെക്കുറിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്ന…

അദ്ദേഹത്തിന്റെ ലേഖനം നിരവധി പേരുടെ ജീവൻ അപകടത്തിലാക്കി: കശ്മീരിലെ മാധ്യമ പ്രവർത്തകൻ ഷാഹിദ് തന്ത്രയ്‌ക്കെതിരെ പരാതി

ന്യൂഡൽഹി: കശ്മീരി മാധ്യമ പ്രവർത്തകൻ ഷാഹിദ് തന്ത്രേ ഒരു ഇംഗ്ലീഷ് മാസികയിൽ എഴുതിയ ലേഖനം ശ്രീനഗറിലെ നിരവധി പ്രമുഖരുടെ ജീവൻ അപകടത്തിലാക്കിയതായി ജമ്മു കശ്മീർ പോലീസ് ബുധനാഴ്ച പറഞ്ഞു. “ശ്രീനഗറിലെ നിരവധി പ്രമുഖ വ്യക്തികൾ ഷാഹിദ് തന്ത്രയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഈ ലേഖനം തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതിന് തുല്യമാണെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെയും കശ്മീർ ഫൈറ്റ് ബ്ലോഗിലെ സമാന ലേഖനങ്ങളിലൂടെയും ചെയ്തിട്ടുണ്ട്,” സീനിയർ പോലീസ് സൂപ്രണ്ട് (ശ്രീനഗർ) രാകേഷ് ബൽവാൾ മാധ്യമങ്ങളോട് പറഞ്ഞു. “മുമ്പ്, ഷുജാത് ബുഖാരിയെപ്പോലുള്ള നിരവധി വ്യക്തിത്വങ്ങൾ ഇത്തരം നിഗൂഢ ലേഖനങ്ങളിൽ പേരുകൾ വരാൻ തുടങ്ങിയപ്പോൾ ഇതേ രീതിയിൽ ലക്ഷ്യമിട്ടിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ, ഈ വ്യക്തികളെ ലേഖനത്തിൽ പേരിട്ടതിന്റെ യഥാർത്ഥ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു. കൂടുതൽ അപകടങ്ങൾ നേരിടാതിരിക്കാൻ വ്യക്തികളുടെ പേര് നല്‍കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തന്ത്രേ ഇതുവരെ…