ബെനിഫിറ്റ് ഏജൻസിയുടെ തലപ്പത്തേക്ക് ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത ലിസ ഗോമസിനെ സ്ഥിരീകരിക്കുന്നതിൽ സെനറ്റ് പരാജയപ്പെട്ടു

വാഷിംഗ്ടണ്‍: ലേബർ ഡിപ്പാർട്ട്‌മെന്റ് എംപ്ലോയി ബെനഫിറ്റ്‌സ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ തലപ്പത്തേക്ക് ലിസ ഗോമസിനെ സ്ഥിരീകരിക്കുന്നതിൽ യുഎസ് സെനറ്റ് പരാജയപ്പെട്ടു. ഏജൻസിയിലെ പ്രധാന തസ്തികകളിലേക്കുള്ള പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നത് ഇതാദ്യമല്ല. എംപ്ലോയീസ് ബെനിഫിറ്റ് ഏജൻസിയുടെ ലേബർ അസിസ്റ്റന്റ് സെക്രട്ടറിയായി ഗോമസിനെ സ്ഥിരീകരിക്കുന്ന ചോദ്യത്തിന് ബുധനാഴ്ച സെനറ്റ് 49-51 വോട്ട് ചെയ്തു. ഭാവിയിൽ എപ്പോഴെങ്കിലും പൂർണ്ണ സെനറ്റില്‍ ഗോമസിന്റെ നാമനിര്‍ദ്ദേശം പുനഃപരിശോധിക്കാം. കാരണം, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ (ഡെമോക്രാറ്റ്, ന്യൂയോര്‍ക്ക്) അവസാന നിമിഷം നാമനിര്‍ദ്ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഭാവിയില്‍ അത് വീണ്ടും സെനറ്റില്‍ കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ഈ നീക്കം. മാത്രമല്ല, കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തുന്നതിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥലത്തുണ്ടായിരുന്നില്ല. അവര്‍ കലിഫോര്‍ണിയയില്‍ സന്ദര്‍ശനത്തിലായിരുന്നു. ഇബിഎസ്എയെ നയിക്കാനുള്ള ലിസ ഗോമസിന്റെ നാമനിർദ്ദേശത്തെ ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഈ ജോലിക്ക് അവര്‍ അനുയോജ്യയായ വ്യക്തിയാണെന്ന് എനിക്ക്…

കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയതിന് മിഷിഗൺ പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി

മിഷിഗണ്‍: മിഷിഗണിലെ കെന്റ് കൗണ്ടിയിൽ ഏപ്രിലിൽ ട്രാഫിക് സ്റ്റോപ്പിനിടെ കറുത്ത വർഗക്കാരനായ 26 കാരനായ പാട്രിക് ലിയോയയെ മാരകമായി വെടിവച്ച ഉദ്യോഗസ്ഥനെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാൻഡ് റാപ്പിഡ്സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ക്രിസ്റ്റഫർ ഷൂർ, ട്രാഫിക് സ്റ്റോപ്പിനിടെയുള്ള മല്പിടുത്തത്തിനു ശേഷമാണ് ലിയോയയെ വെടിവെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന നാല് വീഡിയോകളിൽ, ഉദ്യോഗസ്ഥൻ ലിയോയുടെ മുകളില്‍ കിടക്കുന്നതും ലിയോയയുടെ തലയ്ക്ക് വെടിവെയ്ക്കുന്നതും കാണിക്കുന്നുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഏറ്റുമുട്ടലിന്റെ വീഡിയോകൾ ദേശീയ രോഷത്തിന് കാരണമാവുകയും ഉദ്യോഗസ്ഥനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുക്തിരഹിതമായി ലിയോയയെ വെടിവെച്ച ഉദ്യോഗസ്ഥനെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് മതിയായ തെളിവുകളുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി കെന്റ് കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി ക്രിസ്റ്റഫർ ബെക്കർ വ്യാഴാഴ്ച പറഞ്ഞു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പരോളിന് സാധ്യതയുള്ള കുറ്റമാണ് ഈ…