ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ ഉപരോധിചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനെ ബുൾഡൊസർ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം.. ഇതിനെതിരെ തെരുവിൽ പ്രക്ഷോഭം തീർക്കാൻ ആണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ സെക്രട്ടറി വസീം ആർ. എസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ലത്തീഫ് പി. എച്…

ഉക്രെയിന്‍ വിട്ട ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യൻ സർവകലാശാലകൾ സ്വീകരിക്കും: നയതന്ത്രജ്ഞൻ

തിരുവനന്തപുരം: റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ മുൻ അദ്ദ്യയന വർഷം നഷ്ടപ്പെടാതെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യൻ സർവ്വകലാശാലകളിൽ പ്രവേശനം നൽകുമെന്നും, അവിടെ അവർക്ക് അവരുടെ മുൻവർഷങ്ങളിലെ പഠനം നഷ്‌ടപ്പെടാതെ അവർ നിർത്തിയ കോഴ്‌സുകളിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് അവിടെ നിന്ന് പലായനം ചെയ്ത 20,000-ത്തിലധികം വിദ്യാർത്ഥികളുടെ ഗതിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രസ്താവന. വിദ്യാർത്ഥികൾ സ്‌കോളർഷിപ്പ് ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ റഷ്യൻ സർവ്വകലാശാലകളിലും അത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ഫെഡറേഷന്റെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ പറഞ്ഞു. എന്നാല്‍, ഉക്രെയ്നിൽ അടച്ചിരുന്ന ഫീസ് റഷ്യയിൽ…

കെ‌എസ്‌ആര്‍‌ടി‌സി പ്രതിസന്ധി: സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 145.17 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാൻ 30 കോടി അനുവദിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് ധനവകുപ്പ് വീണ്ടും ധനസഹായം അനുവദിച്ചു. റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെൻഷൻ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നല്‍കേണ്ട 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അതേസമയം, കെഎസ്ആർടിസി ഇന്നു മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തും. ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം. എന്നാൽ, ശമ്പളവിതരണ പ്രതിസന്ധിയെ തുടർന്ന് മാനേജ്മെന്‍റിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. നാളെ മുതൽ ടിഡിഎഫിന്‍റെ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

കന്യാസ്ത്രീ പീഡനക്കേസ്: കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചുമതലകളില്‍ പ്രവേശിക്കാമെന്ന് കോടതി

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിലേക്ക് മടങ്ങി ചുമതലകളില്‍ പ്രവേശിക്കാന്‍ അനുമതി. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് വത്തിക്കാൻ അംഗീകരിച്ചതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. 2018 സെപ്റ്റംബറിൽ, കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു. കോടതി വിധി അംഗീകരിച്ച് വത്തിക്കാന്‍: ശനിയാഴ്‌ച ജലന്ധർ രൂപത സന്ദർശിച്ച ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ഉത്തരേന്ത്യൻ രൂപതയിലെ വൈദികരെ അറിയിച്ചതായാണ് വിവരം. കുറ്റവിമുക്തനാക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വത്തിക്കാന്‍ അംഗീകരിക്കുന്നത്. കുറുവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് ആശ്രമത്തിൽ…

മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെ പോലീസിന്റെ അതിക്രമം

മലപ്പുറം: യു.പി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗി പോലീസ് തകർത്തിൽ പ്രതിഷേധിച്ച് ബുൾഡോസർ രാജിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ പാത ഉപരോധത്തിന് നേരെ പോലീസിന്റെ അതിക്രമം. പോലീസ് ലാത്തിച്ചാർജിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പുറമേ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ,മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ,ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം,സഹൽ ഉമ്മത്തൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെയുള്ള പോലീസ് നരനായാട്ടിലും 12 നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ…

മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; പൊതുജനങ്ങളെ ദുരിതത്തിലാക്കി ആയിരക്കണക്കിന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും

കോഴിക്കോട്: പൊതുജനങ്ങളെ ദുരിതത്തിലാക്കി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ആയിരക്കണക്കിന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഈ രണ്ടു സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമായി. മലപ്പുറത്തും കോഴിക്കോടും അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ഉണ്ടായിരുന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടും അഞ്ചിടത്തും മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ജനത്തെ വലച്ച് സുരക്ഷാ സന്നാഹം: ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി അസാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരത്തോളം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. ഇത് പൊതുജനങ്ങളെയും ഏറെ വലച്ചു. തൃശൂരിൽ നിന്ന് രാവിലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി കുറ്റിപ്പുറം കെടിഡിസി ഹോട്ടലിലായിരുന്നു സജ്ജീകരണം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് അതിന് സമീപത്തെ ഹോട്ടലുകൾ പോലും അടപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം-പൊന്നാനി…

മഴവെള്ളം സംഭരിക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് കെജ്രിവാളും സംഘവും ആരവല്ലി വനമേഖല സന്ദർശിച്ചു

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഞായറാഴ്ച ആരവല്ലി വനമേഖലയിലെ ഭാട്ടി മൈനുകളുടെ ഉപേക്ഷിക്കപ്പെട്ട കുഴികൾ സന്ദർശിച്ച് മഴവെള്ളം സംഭരിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു. മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയില്‍ നിന്ന് വെള്ളം ശേഖരിക്കാനും പ്രദേശത്തെ ലോകോത്തര ഇക്കോ ടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നതിനുമുള്ള വലിയ കുഴികൾ ജലസംഭരണികളാക്കി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ 30 ദിവസത്തിനകം തയ്യാറാക്കാൻ എൽ ജി സക്‌സേനയും കെജ്‌രിവാളും സിസോദിയയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 800 മില്യൺ ഗ്യാലണിലധികം ജലം സംഭരിക്കാനുള്ള ശേഷിയുള്ള നാല് വലുതും 10 ചെറുതും ആയ 14 കുഴികൾ നഗരത്തിലെ ഭൂഗർഭജലം ശേഖരിക്കാന്‍ സഹായിക്കുന്ന റിസർവോയറുകളാക്കി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സക്‌സേനയും കെജ്‌രിവാളും സിസോദിയയും ധാരണയിലെത്തി. അതനുസരിച്ച്, അസോല-ഭാട്ടി മൈൻസ് ഏരിയയുടെ പുനരുജ്ജീവനത്തിനും പുനർവികസനത്തിനുമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാന്‍ തീരുമാനിച്ചു.…

പബ്ജി ഗെയിമിൽ തോറ്റ കുട്ടി ആത്മഹത്യ ചെയ്തു

കൃഷ്ണ (ആന്ധ്രാപ്രദേശ്) : ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16 വയസുകാരൻ ആത്മഹത്യ ചെയ്തു. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്ചയാണ് സംഭവം. ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനായ ഈ പതിനാറുകാരന്‍ PUBG കളിയുടെ അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. കളിയിൽ തോറ്റതിന് ശേഷം സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെയായപ്പോള്‍ ജീവനൊടുക്കിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. PUBG പോലുള്ള ഗെയിമുകൾ ജീവഹാനിക്ക് കാരണമാകുന്നതിനാൽ കേന്ദ്രവും സംസ്ഥാന സർക്കാരും നിരോധിക്കണമെന്ന് മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച കോൺഗ്രസ് ജില്ലാ പ്രസിഡന്റ് താന്തിയ കുമാരി പറഞ്ഞു. 2019-ൽ രാജ്യത്ത് ഗെയിം നിരോധിച്ചിരുന്നു. എന്നാൽ, അടുത്തിടെ ഇത് മറ്റൊരു പേരിൽ തിരിച്ചെത്തി. കഴിഞ്ഞ ആഴ്ച, ലഖ്‌നൗവിൽ, PUBG പോലുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് അമ്മ തടഞ്ഞതിന് ആർമിയിലുള്ള…

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചുമതല ജെ പി നദ്ദയ്ക്കും രാജ്നാഥ് സിംഗിനും

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ബിജെപിയെ പ്രതിനിധീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്താനുള്ള ചുമതല നൽകി. എൻ.ഡി.എ, യു.പി.എ ഇതര കക്ഷികളുമായി അനുരഞ്ജനം നടത്താനുള്ള ഉത്തരവാദിത്വമാണ് ബി.ജെ.പി ഈ രണ്ട് നേതാക്കൾക്കും നൽകിയിട്ടുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 നാണ് നടക്കുന്നത്. ജൂലൈ 21 ന് രാജ്യത്തിന് പുതിയ പ്രസിഡന്റിനെ ലഭിക്കും. ജൂൺ 29 ആയിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജി ജൂൺ 15 ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. എൻഡിഎ ഇതര പാർട്ടികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും മുഖ്യമന്ത്രിമാരെയും അവര്‍ ക്ഷണിച്ചിട്ടുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് സമ്മേളനം. ക്ഷണിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ആം ആദ്മി…

ജുമാമസ്ജിദ് പ്രതിഷേധം: സെക്ഷൻ 153 എ പ്രകാരം രണ്ട് പേരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയും പുറത്താക്കപ്പെട്ട നേതാവ് നവീൻ ജിൻഡാലും പ്രവാചകനെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ വെള്ളിയാഴ്ച നടന്ന ജുമാമസ്ജിദ് പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. “ഐപിസി 153 എ വകുപ്പ് പ്രകാരം ഇന്നലെ രാത്രി രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിന് എപ്പോഴും ആൾക്കൂട്ടമുണ്ട്, അതിനാൽ എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങൾ ജാഗരൂകരായിരുന്നു. എന്നാൽ, ബാനറുകളും പ്ലക്കാർഡുകളും ഉപയോഗിച്ച് നമാസ് അർപ്പിച്ച് ആളുകൾ വന്നത് ഒരുതരം ആസൂത്രണമാണെന്നാണ് സൂചിപ്പിക്കുന്നത്,” സെൻട്രൽ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ചൗഹാൻ പറഞ്ഞു. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതിന് IPC യുടെ 153A വകുപ്പ് ചുമത്തിയിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെയും…