ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു. പാറശ്ശാല മെക്കാനിക്ക് യൂണിറ്റിലെ ജീവനക്കാരാണ് തല മൊട്ടയടിച്ച് പ്രതിഷേധമറിയിച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട് സമരം നടത്തിയിട്ടും അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വ്യത്യസ്ഥ സമര മുറ ആരംഭിച്ചത്. ജൂൺ പകുതിയായിട്ടും ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മേയ് മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിട്ടും തികയുന്നില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്. ശമ്പളം നൽകാൻ 52 കോടി രൂപ കൂടി വേണമെന്ന് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.അതേസമയം, മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി…

റോഡ് തടയുകയോ ഇഷ്ടാനുസൃത വസ്ത്രം ധരിക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ല: മുഖ്യമന്ത്രി

കണ്ണൂർ: താൻ ആരുടെയും വഴി മുടക്കുകയോ ഇഷ്ടാനുസൃത വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടിൽ ഒരുകൂട്ടം ആളുകൾ വഴിതടയുന്നുവെന്ന് പറഞ്ഞ് കൊടുമ്പിരി കൊള്ളുന്നു. ആരുടെയും വഴി അടഞ്ഞിട്ടില്ല. അങ്ങനെ ചില ശക്തികൾ ആഗ്രഹിച്ചേക്കാം. എന്നാൽ, പ്രബുദ്ധ കേരളം അനുവദിക്കില്ല,” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ലൈബ്രറി കൗൺസിൽ പരിപാടി കണ്ണൂരിൽ നിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വ്യത്യസ്തമായ വസ്ത്രധാരണ രീതിയാണ് കേരളീയര്‍ക്കുള്ളത്. ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്നാണ് കുറച്ചു നാളുകളായി ഉയരുന്ന പ്രചാരണം. മാസ്കും വസ്ത്രവും കറുപ്പ് നിറത്തിൽ ധരിക്കാൻ പാടില്ലെന്നാണ് പ്രചാരണം. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വലിയ പ്രക്ഷോഭം നടന്ന നാടാണിത്. മുട്ടിനു താഴെ വസ്ത്രം ധരിക്കാനും മാറു മറയ്ക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടിയ…

തങ്ങളെ ആക്രമിച്ചാല്‍ എങ്ങനെ തിരിച്ചടിക്കണമെന്ന് കോണ്‍ഗ്രസ്സിന് അറിയാമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ആക്രമിച്ച് കീഴ്പ്പെടുത്താനാണ് സിപി‌എമ്മിന്റെ ശ്രമമെങ്കില്‍ അതിനെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്കാര്യത്തിൽ കോൺഗ്രസ് ഒട്ടും പിശുക്ക് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഓഫീസ് തല്ലിത്തകര്‍ത്താല്‍ എല്ലാം തീരും എന്നാണ് വിചാരിച്ചിട്ടുള്ളതെങ്കില്‍ സിപി‌എമ്മിന്റെ ഓഫീസും തകര്‍ക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും, എന്നാല്‍ അത് മര്യാദ കേടാണെന്നും ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തുടനീളം നിരവധി സി.പി.എം ഓഫീസുകളുണ്ട്. അവയെല്ലാം തല്ലിത്തകര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ കോൺഗ്രസ് അത് ചെയ്യുന്നില്ല. കാരണം, ജനങ്ങൾ എല്ലാം വിലയിരുത്തട്ടെ. വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് ജയരാജന്‍ മറുപടി പറയേണ്ടി വരും. ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന് അവകാശമില്ലേ? അഴിമതി മാത്രം ലക്ഷ്യമിട്ട് ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കരിദിനം ആചരിക്കും. പ്രവര്‍ത്തകര്‍…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇത് ഭീകര പ്രവർത്തനമാണെന്ന് സി.പി.എം

കണ്ണൂര്‍: തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇന്ന് (തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30നാണ് സംഭവം. അവരിൽ ഒരാൾ കറുത്ത ഷർട്ട് ധരിച്ച് അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് ഭീകര പ്രവര്‍ത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിശേഷിപ്പിച്ചു. പ്രകടനക്കാരെ തള്ളിമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്‌തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കറുത്ത വസ്ത്രം…

കോൺഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയെ കലാപഭൂമിയാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമം അരങ്ങേറി. മിക്കയിടത്തും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു. ഇതോടെ പലയിടത്തും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായി. സംസ്ഥാനത്തുടനീളം സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലം ചവറയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റു. സി പി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിലും കാസര്‍കോടും കണ്ണൂര്‍ ഇരിട്ടിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ഭാര്യാവീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കെ.പി.സി.സി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

മോദിക്കും ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് മൗലാന തൗഖീര്‍ റാസ

ബറേലി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപൂർ ശർമ്മ ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. മറുവശത്ത്, യുപിയിലെ പോലീസും അതീവ ജാഗ്രതയിലാണ്. ജൂൺ 17ന് ബറേലിയിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഐഎംസി മേധാവി മൗലാന തൗഖിർ റാസ അറിയിച്ചു. “ഞങ്ങൾ വടികളും വെടിയുണ്ടകളും ഏറ്റുവാങ്ങാൻ തയ്യാറാണ്, ജയിലിൽ പോകാൻ തയ്യാറാണ്” എന്നാണ് തിങ്കളാഴ്ച മൗലാന പറഞ്ഞത്. വടിയുടെയും വെടിയുണ്ടയുടെയും അടി ഏറ്റുവാങ്ങാൻ ഞങ്ങൾ തയ്യാറാണ്, ജയിലിൽ പോകാനും തയ്യാറാണ്, കാരണം പ്രവാചകന്റെ മഹത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അഹങ്കാരം വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് മൗലാന പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ പ്രകടനം ജൂൺ 10 വരെ നീട്ടിയത് ആ ദിവസം ഗംഗാ ദസറ ആയിരുന്നതുകൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാഭാരതത്തിലെ ധൃതരാഷ്ട്രരെന്ന് അദ്ദേഹം ഒരിക്കൽ കൂടി വിളിക്കുകയും ഗാന്ധി വധത്തിന് ബിജെപിയെയും ആർഎസ്എസിനെയും കുറ്റപ്പെടുത്തുകയും ചെയ്തു. “2024ലെ തെരഞ്ഞെടുപ്പിൽ…

Ukrainian designers show off their cultural heritage

With their country mired in war, designers from Ukraine were keen to show their works on the sidelines of Milan’s furniture fair, seeking to defend and promote a cultural heritage being ransacked by the Russian army. “It’s not a war between Ukraine and Russia, it concerns the whole world. It’s a war between democracy and imperialism,” said designer Victoria Yakusha, 39. Her exhibition “Chornozem” (“Black soil”) presented on the premises of the T12-Lab cultural association, has been one of the highlights of the off-schedule shows in Milan. Black, the colour…

വൈദിക സമര്‍പ്പിത സമൂഹത്തിലൂടെ ദൈവരാജ്യം പ്രകാശിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍

പൊടിമറ്റം: വൈദിക സന്യസ്ത സമര്‍പ്പിത സമൂഹത്തിലൂടെ പൊതുസമൂഹത്തില്‍ ദൈവരാജ്യം പ്രകാശിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചുള്ള ‘സമര്‍പ്പിത സംഗമം 2022’ ന് ആരംഭം കുറിച്ചുള്ള സമൂഹബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍. പത്രോസിന്റെ നിഴലിനുവേണ്ടി പോലും ആദിമ സഭാമക്കള്‍ കാത്തിരുന്നതുപോലെ സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതീക്ഷകളേകുവാനും നന്മകള്‍ വര്‍ഷിക്കാനും സമര്‍പ്പിതര്‍ക്കാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടവകയുടെ സുവർണ്ണജൂബിലിയാഘോഷ സ്മാരകമായി സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്ഷത്തൈ നട്ടു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമര്‍പ്പിത സമ്മേളനവും മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന ഇടവകാംഗങ്ങളായ വൈദികരെയും സന്യാസിനിമാരെയും സഭയുടെയും സമൂഹത്തിന്റെയും വിവിധതലങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തരെയും പൗരോഹിത്യ സമര്‍പ്പിത ജൂബിലി…

ഏതെങ്കിലും ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന് തെളിഞ്ഞാൽ രാംപൂർ വിടും: അസം ഖാൻ

രാംപൂർ (ഉത്തർപ്രദേശ്): ഹിന്ദു ദൈവങ്ങളെ അപമാനിച്ചതായി തെളിഞ്ഞാൽ താനും കുടുംബവും ഉത്തർപ്രദേശിലെ രാംപൂരിലുള്ള സ്വന്തം വീട് വിട്ടുപോകുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ. ജൂൺ 23ന് നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാൻ. “ഞാൻ ബാബറി മസ്ജിദ് പ്രസ്ഥാനത്തിന്റെ കൺവീനറായിരുന്നു. ഞാൻ ഏതെങ്കിലും ഹിന്ദു ദേവതയ്‌ക്കെതിരെ സംസാരിച്ചതിന്റെയോ അവഹേളിച്ചതിന്റെയോ തെളിവുകൾ നിങ്ങൾ ഹാജരാക്കുകയാണെങ്കിൽ, ഞാൻ മുഴുവൻ കുടുംബത്തോടൊപ്പം രാംപൂർ വിടും, രാംപൂരിലെ ജനങ്ങളെ ഒരിക്കലും മുഖം കാണിക്കില്ല. മറ്റ് മതങ്ങളുടെ ദൈവങ്ങളെ അപമാനിക്കരുതെന്നാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്, ”അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ പ്രവാചകനെതിരെ മുൻ ബിജെപി പ്രവർത്തകരായ നൂപുർ ശർമ്മയും നവീൻ ജിൻഡാലും നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഖാന്റെ പ്രസ്താവന. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഖാൻ പറഞ്ഞു. “അവരുടെ പദ്ധതികളിൽ വീഴരുത്.…

പ്രവാചകനെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ച പ്രവാസികളെ കുവൈറ്റ് നാടുകടത്തുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാരിന്റെ നിർദേശം അവഗണിച്ച് മുഹമ്മദ് നബിയെ പിന്തുണച്ച് ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ കുവൈറ്റ് നാടുകടത്തും. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാൽ പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ കുവൈറ്റിൽ സംഘടിപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നതിനാൽ അവരെ കുവൈത്തിൽ നിന്ന് നാടുകടത്തുമെന്ന് വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സർക്കാരിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രകടനം നടത്തിയ ഫഹാഹീൽ പ്രദേശത്തെ പ്രവാസികളെ പിടികൂടി കൊണ്ടുവരാൻ ഡിറ്റക്റ്റീവുകള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിറ്റക്ടീവുകൾ അവരെ അറസ്റ്റുചെയ്ത് അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനായി നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യാനുള്ള നീക്കത്തിലാണ്. തന്നെയുമല്ല, നാടു കടത്തപ്പെട്ടവര്‍ക്ക് വീണ്ടും കുവൈത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. കുവൈറ്റിലെ എല്ലാ പ്രവാസികളും കുവൈറ്റ് നിയമങ്ങൾ മാനിക്കണമെന്നും ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ…