ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും എന്ത് കിട്ടിയാലും അതു നോക്കാതെ ജോലി ഏറ്റെടുക്കുന്നവരാണ് പ്രവാസികൾ. നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവരാണവര്‍. ബഹിഷ്‌കരിക്കാനാണെങ്കില്‍ മറ്റെന്തെല്ലാം വിഷയങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക കേരളസഭയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമാണ്. 62 രാഷ്ട്രങ്ങളില്‍ നിന്നും 22 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ പ്രകടിപ്പിച്ച ഐക്യവും മനപ്പൊരുത്തവും മനസിലാക്കപ്പെടാതെ പോകുന്നു. എന്നാൽ, നിങ്ങളെ മനസ്സിലാക്കുന്ന ഒരു സർക്കാരുണ്ട്. രണ്ടു ദിവസം നീണ്ടു നിന്ന രണ്ടാം ലോക കേരള സഭ സമാപിച്ചു. പ്രവാസികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ പൂർണമായി അംഗീകരിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. പ്രവാസികൾ അവതരിപ്പിച്ച 11 പ്രമേയങ്ങളും സഭ ഏകകണ്ഠമായി അംഗീകരിച്ചു. പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഡാറ്റ സർവേ നടത്തുമെന്ന്…

കോവിഡ്-19: കേരളത്തില്‍ 3376 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 3376 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് 3000 കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ജൂൺ ആദ്യ ദിവസങ്ങളിൽ പ്രതിദിനം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, രണ്ടാം ആഴ്ചയിൽ ഇത് രണ്ടായിരത്തിന് മുകളിൽ എത്തി. മൂന്നാം ആഴ്ചയിൽ മൂവായിരം കടന്നു. ഒമിക്രോൺ വേരിയന്റാണ് ഇപ്പോൾ സംസ്ഥാനത്ത് വ്യാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തീവ്രതയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഗുരുതരമല്ലെന്നതാണ് ഏക ആശ്വാസം. എറണാകുളം ജില്ലയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ശനിയാഴ്ച 838 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

യെമനിൽ നടന്ന പൂച്ചകളുടെ വിവാഹം (കൗതുക വാര്‍ത്ത)

ഏദൻ: മനുഷ്യര്‍ക്ക് മാത്രമല്ല പൂച്ചകള്‍ക്കും വിവാഹം കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ്. വെള്ളിയാഴ്ച യെമനിലെ ഏദൻ നഗരത്തിൽ ഒരു കൂട്ടം ആളുകൾ രണ്ട് പൂച്ചകളുടെ കല്യാണം ആഘോഷിക്കാൻ ഒത്തുകൂടിയ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇവന്റിന്റെ ഒരു വീഡിയോ പ്രചരിപ്പിച്ചതില്‍ ഒരാൾ രണ്ട് പൂച്ചകൾ തമ്മിലുള്ള വിവാഹ ഉടമ്പടി ചൊല്ലുകയും കാര്യം ഔദ്യോഗികമാക്കാൻ രണ്ടിന്റെയും രണ്ട് കാൽപ്പാടുകൾ എടുക്കുകയും ചെയ്യുന്നു. ഏദനിലെ അൽ മുഅല്ല ജില്ലയിലാണ് പരിപാടി നടന്നത്. തീര്‍ന്നില്ല, ക്ഷണക്കത്തുകൾ തയ്യാറാക്കി അച്ചടിച്ചതിന് ശേഷം അതിഥികളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയും നർമ്മവും ആക്ഷേപഹാസ്യവുമായ കമന്റുകളും ലഭിക്കുകയും ചെയ്തു. വീഡിയോയ്ക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുന്ന വീഡിയോയ്ക്ക് നെഗറ്റീവ് ഫീഡ്‌ബാക്കും ലഭിച്ചു. pic.twitter.com/pjZ0R160ca — Baher Esmail…

കെ.പി.എ. ജില്ലാ സമ്മേളനം ജൂൺ 24ന്; പൊതുസമ്മേളനം ജൂലൈ 1-ന്

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ 2022 വര്‍ഷത്തെ ജില്ലാ സമ്മേളനം ജൂണ്‍ 24, പൊതു സമ്മേളനം ജൂലൈ 1 എന്നീ തീയതികളില്‍ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂണ്‍ 24നു സെഗയ്യ കെ.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലൂടെ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിലെ ആദ്യ സെഷനായ ജനറൽ ബോഡി മീറ്റിംഗിൽ നിലവിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ ഭാരവാഹികള്‍, പ്രവാസിശ്രീ യൂനിറ്റ് കോഒര്‍ഡിനേറ്റേഴ്സ് എന്നിവര്‍ പങ്കെടുക്കും. രണ്ടാം സെഷനായ പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ഏരിയ സമ്മേളനങ്ങളിലൂടെ തിരഞ്ഞെടുക്കപെട്ട പുതിയ ഏരിയ ഭരണസമിതിയുടെ അംഗീകാരവും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട പ്രതിനിധികളുടെ അംഗീകാരവും തുടർന്ന് 2022-2024 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് 3 മണിമുതല്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ കലാ-സാഹിത്യ…

കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് – 2022 ബ്രോഷര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ വിവിധ സംരംഭക മേഖലയിൽ കഴിവ് തെളിയിച്ച മലയാളികളായ മികച്ച സംരംഭകരെ കണ്ടെത്തി അവരുടെ പ്രവർത്തന മേഖലയെ ആദരിക്കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം ടി.എൻ പ്രതാപൻ എം.പി. നിർവ്വഹിച്ചു. കേരളത്തിൽ നിന്നും ഖത്തറിൽ എത്തി വിവിധ ബിസിനസ്സ് മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരെ ആദരിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഖത്തറിലെ സംരഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബ് നോമിനേഷനിലൂടെയാണ് അവാർഡിന് അര്‍ഹരായവരെ കണ്ടെത്തുന്നത് . റേഡിയോ മലയാളം 98.6 എഫ്.എം, സൈറ്റ് മാപ്പ് കമ്പ്യൂട്ടേര്‍സ്, കണക്റ്റിംഗ് ഡോട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ്‌ കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്. മൈക്രോ, സ്മാൾ, മീഡിയം എന്നീ കാറ്റഗറിയിൽ ആണ് അവാർഡുകൾ പരിഗണിക്കുന്നത് ഗ്രോസറി, കഫ്റ്റീരിയ, റസ്റ്റോറന്റ് , സലൂൺ, സർവീസ് തുടങ്ങിയ വിവിധ മേഖലയിലെ ചെറുകിട സംരംഭകരേയും നിർമ്മാണ മേഖലയില്‍ തുടങ്ങി, വൻകിട…

കര്‍ഷകഭൂമി കൈയേറി വന്യസങ്കേത കവചമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

തിരുവനന്തപുരം: മണ്ണിന്റെ മക്കളുടെ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് സംരക്ഷണ കവചമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ബഫര്‍ സോണ്‍ നീക്കത്തിനെതിരെ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല പ്രക്ഷോഭപ്രഖ്യാപനവും സെക്രട്ടറിയേറ്റ് ഉപവാസവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. വി.സി സെബാസ്റ്റ്യന്‍. വനംവകുപ്പിന്റെ നടപടിക്രമങ്ങള്‍ വനത്തിനുള്ളില്‍ മാത്രംമതി. കൃഷിഭൂമി കൈയേറാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കും. ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കര്‍ഷക വഞ്ചനയ്ക്ക് സംഘടിത കര്‍ഷകര്‍ വന്‍തിരിച്ചടി നല്‍കുന്ന കാലം വിദൂരമല്ല. ജീവിക്കാന്‍ വേണ്ടിയും നിലനില്‍പിനുമായുള്ള സംഘടിത പോരാട്ടത്തില്‍ കര്‍ഷകസമൂഹം ഒരുമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ 35ല്‍ പരം കര്‍ഷകസംഘടനകളുടെ സംസ്ഥാന നേതാക്കളാണ്…

Hindus push for Diwali holiday in all 18 school districts of California’s Alameda County

Hindus are urging closure of all—public, charter, private, parochial— schools in Alameda County (California) on their most popular festival Diwali. Alameda County is home to 18 Unified School Districts of public schools: Alameda, Albany, Berkeley, Castro Valley, Dublin, Emery, Fremont, Hayward, Livermore Valley Joint, Mountain House, New Haven, Newark, Oakland, Piedmont, Pleasanton, San Leandro, San Lorenzo, Sunol Glen. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in schools in Alameda County, as they had to be at…

നിരപരാധികളായ തടവുകാരുടെ കഥ പറയുന്ന ‘ഹീമോലിംഫ്’ പ്രദർശിപ്പിച്ചു

2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ അന്യമായി പ്രതി ചേർക്കപ്പെട്ട് ഒമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയ സ്കൂൾ അദ്ധ്യാപകനായ അബ്ദുൽ വാഹിദ് ശൈഖിൻ്റെ കഥപറയുന്ന ബോളിവുഡ് സിനിമ ‘ഹീമോലിംഫ്’ പ്രദർശിപ്പിച്ചു. ഹീമോലിംഫ്’ ഇന്ത്യയിലെ വിവിധയിടങ്ങളിൽ റിലീസായെങ്കിലും കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല. കേരളത്തിൽ ആദ്യത്തെ പ്രദർശനമായിരുന്നു ശനിയാഴ്ച നടന്നത്. കോഴിക്കോട് ആശീർവാദ് തീയ്യേറ്ററിൽ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിലാണ് ‘ഹീമോലിംഫ്’ ന്റെ പ്രീമിയർ ഷോ നടന്നത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം വാഹിദ് ശൈഖ് തന്റെ അനുഭവങ്ങൾ ബേഗുനാഹ് ഖാഇദി (നിരപരാധിയായ തടവുകാരൻ) എന്ന പേരിൽ പുസ്തകമാക്കി മാറ്റിയിരുന്നു. ആ അനുഭവങ്ങളെ പ്രമേയമാക്കിയാണ് ‘ഹീമോലിംഫ്’ എന്ന സിനിമ ഒരുക്കിയിരുക്കുന്നത്. സുദർശൻ ഗമാരേയാണ് സംവിധായകൻ. ദേശീയ താല്‍പര്യത്തിന്റെ പേരുപറഞ്ഞ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പ്രതിചേർക്കുന്നത് എങ്ങനെയെന്നതിൻ്റെ നേർക്കാഴ്ചയാണ് സിനിമ ആശീർവാദ് തീയ്യേറ്ററിലെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ സിനിമയുടെ സംവിധായകൻ…

സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി മൗനം ദീക്ഷിക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലും ജനങ്ങൾക്ക് നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നും, സ്വപ്നയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം…

അഗ്നിപതിനെതിരെ സമരം ചെയ്യുന്നവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ധമായ എതിരാളികള്‍: കെ സുരേന്ദ്രന്‍

അഗ്നിപഥിനെതിരായി സമരം ചെയ്യുന്നവര്‍ അവരുടെ സ്ഥിരം പരിപാടിയാണെന്നും, നരേന്ദ്രമോദി സർക്കാരിനെ അന്ധമായി എതിർക്കുന്നവരാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ് അഗ്നിപഥ് പദ്ധതി. ഇടതുപക്ഷ-ജിഹാദി-അർബൻ നക്സൽ സംഘമാണ് ഇപ്പോൾ സമരം നയിക്കുന്നത്. ബ്രേക്ക് ഇന്ത്യ ബ്രിഗേഡ് ടീമാണ് അവരെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആർമി റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ചില വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അഗ്നിപഥിൽ പ്രശ്‌നമുണ്ടാകൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി കേരളത്തിൽ…