Foundation Continues Legacy of New Milford Terrorist Victim Darren Drake With Scholarship Award in His Memory

The Northern NJ Community Foundation’s Darren Drake Memorial Fund provides high school seniors with scholarships to receive training in the trade professions and work in positions that frequently struggle to be filled. Bergen County, New Jersey: — The Northern New Jersey Community Foundation’s (NNJCF) Darren Drake Memorial Fund named New Milford High School 2022 graduate Anthony Scrivanich the fifth recipient of its scholarship award.  The NNJCF, a not-for-profit organization based in Hackensack, New Jersey, focuses its work on the arts, civic engagement, education, the environment, philanthropy, and public health. The…

The Community Chest of Eastern Bergen County Honors Exceptional Young Women With Leadership Awards

Bergen County, NJ:  — The Community Chest of Eastern Bergen County announces the recipients of its fifth annual High School Young Women’s Leadership Awards Program.  The recipients were announced and presented with their honors at the 2022 Young Women’s Leadership Award Ceremony on Thursday, June 2 at the Elizabeth Cady Stanton House in Tenafly, New Jersey. The 2022 award recipients demonstrated leadership, compassion, innovation and the courage of their convictions in the community.  Sreeja Satish and Andrea Olavarrieta, both seniors at Academies @ Englewood of Dwight Morrow High School, were presented the Young Women’s Senior Leadership…

എൻഡിഎയുടെ രാഷ്ട്രപതി നാമനിർദ്ദേശത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു

രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമുവിനെ എൻഡിഎ നാമനിർദേശം ചെയ്തതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ദ്രൗപുദി മുർമു പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബിആർ അംബേദ്കറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ദ്രൗപതി മുർമു ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമാണ്.

പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പ്രകാരം ഇതുവരെ 122.69 ലക്ഷം വീടുകൾ അനുവദിച്ചു: സർക്കാർ

ന്യൂഡൽഹി: പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇതുവരെ 122.69 ലക്ഷം വീടുകൾ അനുവദിച്ചതായി സർക്കാർ അറിയിച്ചു. ഒരു കോടിയിലധികം വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായും, 61 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് എത്തിച്ചതായും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു വെർച്വൽ ഇവന്റിൽ, HUA സെക്രട്ടറി മനോജ് ജോഷി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരവരുടെ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (പിഎംഎവൈ-യു) 2015 ജൂൺ 25-നാണ് ആരംഭിച്ചത്. ഏഴാം വാർഷികാഘോഷങ്ങൾ പിഎംഎവൈ-യു മിഷന്റെ കീഴിൽ നടപ്പിലാക്കിയ സുപ്രധാന സംരംഭങ്ങളെ എടുത്തുകാണിച്ചതായി മന്ത്രാലയം അറിയിച്ചു. വർഷങ്ങളായി, ഇന്ത്യയുടെ നഗര ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിനായി വിവിധ സാങ്കേതികവും നവീകരണ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗ്ലോബൽ ഹൗസിംഗ് ടെക്നോളജി ചലഞ്ച് ഇന്ത്യ (GHTC-ഇന്ത്യ) യുടെ…

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ഒരു മാതൃകയാണ്: ജയ് റാം താക്കൂർ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദിയും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉൾപ്പെടെ ബിജെപിയുടെ മുഴുവൻ മുതിർന്ന നേതൃത്വവും പത്രിക സമർപ്പിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും നോമിനേഷനിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത ശേഷം, ദ്രൗപതി മുർമുവിനെ പരമോന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ചരിത്രപരമായ തീരുമാനമാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഗോത്രവർഗ വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നു, ഈ തീരുമാനത്തെ നമ്മളെല്ലാവരും പൊതുജനങ്ങളും സ്വാഗതം ചെയ്യുന്നു. രാജ്യം മുഴുവൻ ഇന്ന് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,” താക്കൂർ പറഞ്ഞു. യശ്വന്ത് സിൻഹയെ എതിർ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തപ്പോൾ, അതില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും എന്നാൽ എൻഡിഎ സ്വീകരിച്ച നടപടി കുറ്റമറ്റതാണെന്നും താക്കൂർ പറഞ്ഞു.…

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്ത സംഭവം; ബഫര്‍ സോണ്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്കില്‍ അദ്ദേഹം കത്തുകള്‍ പോസ്റ്റ് ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിന് പിന്നാലെയാണ് കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എസ്‌എഫ്ഐ നടത്തിയ മാർച്ചിനിടെയാണ്…

പുത്തന്‍‌ചിറയില്‍ ലഹരി ബോധവൽകരണ ക്ലാസ്സ് – ജൂണ്‍ 25 ശനിയാഴ്ച

പുത്തന്‍‌ചിറ: കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം അന്തരിച്ച പരിഷത്ത് പുത്തൻചിറ യൂണിറ്റ് പ്രവർത്തകൻ ബിജു അഞ്ചേരിയുടെ സ്മരണാർത്ഥം ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. രാഷ്ട്രീയ, പരിഷത്ത് പ്രവർത്തനത്തോടൊപ്പം ബിജുവിൻ്റെ പ്രധാന കർമ്മ മേഖലയായിരുന്നു ലഹരിവിരുദ്ധ പ്രചാരണം. ബിജുവിൻ്റെ ചരമ ദിനമായ ജൂൺ 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൻചിറ ഗ്രാമീണ വായനശാലയിൽ ശാസ്ത്ര സാഹിത്യപരിഷത്ത് പുത്തൻചിറ മേഖല ആരോഗ്യ വിഷയ സമിതിയുടെയും, വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിലെ വിമുക്തി പ്രോഗ്രാമിൻ്റെ ചുമതലക്കാരനും മാനസികാരോഗ്യ വിദഗ്ദനുമായ ഡോ. പീറ്റർ ജോസഫ് “ലഹരി വിമുക്ത ജീവിതത്തിന് മാറേണ്ട ധാരണകളൂം മനോഭാവവും” എന്ന വിഷയത്തിൽ അവതരണം നടത്തും. ഈ ക്ലാസ്സിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

Prathistha Dina Maholsavam – Guruvayurappan Temple of Brampton (GTOB)

Guruvayurappan Temple of Brampton will be celebrating the third anniversary of the Pratishta Dinam from the 4th of July to the 10th of July 2022. It is a Maholsavam celebrated with much pomp and joy and inspiring devotion and surrender to the supreme lord Krishna. Even though the GTOB has been functioning as a temple for over 15 years the consecration puja was conducted in the year 2019 during which all the rituals were conducted as per the Tantric traditions. The temple continues to maintain the sanctity and ritualistic traditions…

10 Virginia school districts closing on Diwali in 2022: Hindus want Diwali holiday in all northern-central VA

Welcoming 10 public school districts in Virginia reportedly closing schools for students on Diwali this year, Hindus are urging the rest of the 24 public school districts and all private-charter-independent-parochial schools in Northern and Central Virginia to close on their most popular festival Diwali. Diwali falls on October 24 this year; and 2022-2023 calendars of Alexandria City, Arlington, Fairfax County, Falls Church City, Goochland County, Henrico County, Loudoun County, Powhatan County, Prince William County, Richmond Public Schools in Virginia show holiday for students on October 24. Distinguished Hindu statesman Rajan…

ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം ആക്ഷേപവും അക്രമവും കൊലപാതകവും തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കുവാന്‍ അവകാശമില്ലെന്നും മനുഷ്യമനസ്സുകളിലാണ് സ്‌നേഹവും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കേണ്ടതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇറാക്കും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നൈജീരിയ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊടുക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശ്രമിക്കാത്തവരുടെ സൗഹാര്‍ദ്ദ പ്രഹസന പ്രസംഗങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ല. വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ദേവസഹായം പിള്ളയും ക്രൈസ്തവസമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന മറ്റൊരുകൂട്ടര്‍. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസസത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവര്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള ആക്ഷേപങ്ങള്‍ അതിരുകടക്കുമ്പോള്‍ ചില ഗ്രന്ഥങ്ങളിലെ ചരിത്രസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. മയക്കുമരുന്നിലൂടെയും മനുഷ്യക്കടത്തിലൂടെയും ആക്രമിച്ചും…