നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ മർദ്ദിച്ചു

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് രോഷാകുലരായ ജനക്കൂട്ടം ഭർത്താവിനെ മർദ്ദിച്ചു. അയോദ്ധ്യയിൽ ഇത്തരം അശ്ലീലത വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിച്ചിട്ടും സാധിച്ചില്ല. സംഭവത്തിൽ അയോദ്ധ്യ പോലീസ് കേസെടുത്തു. “അന്വേഷിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും കോട്വാലി പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” പോലീസ് ട്വീറ്റിൽ പറഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. സരയൂ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അവിടത്തെ ജനങ്ങൾ അതിനെ പവിത്രമായി കണക്കാക്കുന്നു. अयोध्या: सरयू में स्नान के दौरान एक आदमी ने अपनी पत्नी को किस कर लिया. फिर आज के रामभक्तों ने क्या किया, देखें: pic.twitter.com/hG0Y4X3wvO — Suneet Singh (@Suneet30singh) June 22, 2022

പത്തനംതിട്ടയിൽ പഞ്ചായത്ത് പ്രസിഡന്റിനെ ജനക്കൂട്ടം മർദ്ദിച്ചു; വസ്ത്രങ്ങൾ കീറി

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ആക്രമിച്ചു. പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്യേറ്റത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് പോവുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വാങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ മത്സരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ധാരണ പ്രകാരം ഒരു വർഷമായിരുന്നു പ്രസിഡന്റ് പദവിയില്‍ സൗമ്യയുടെ കാലാവധിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, രാജിവെക്കാത്തതിനാൽ ഇന്നലെ എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. സൗമ്യയെ ആക്രമിക്കാൻ സാധ്യതയുണ്ടാകാമെന്ന സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നു. പഞ്ചായത്തിലെ ജീപ്പ് ഒരുസംഘം കഴിഞ്ഞദിവസം തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പഞ്ചായത്തിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. അവിശ്വാസത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന്…

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു; ഗുണ്ടകളുടെ ക്രൂരമായ ആക്രമണമെന്ന് കോൺഗ്രസ്

കോഴിക്കോട്: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) പ്രവർത്തകർ നടത്തിയ മാർച്ച് വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തമായി. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയ അവര്‍ കെട്ടിടത്തിന്റെ വാതിലും ജനലുകളും തകർത്തു. മലയോര ജില്ലയായ വയനാട്ടിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോൺ (ഇഎസ്ഇസെഡ്) വിഷയത്തിൽ എംപി ഇടപെടാത്തതിനെതിരെയായിരുന്നു മാർച്ച്. പോലീസിനെ മറികടന്ന് എംപി ഓഫീസിനുള്ളിലെത്തി ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്‌തു. സംഘർഷത്തിൽ എംപിയുടെ ഓഫീസിലെ ജീവനക്കാരന് അഗസ്റ്റിന് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ പോലീസുകാരുമായും എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാരെ പോലീസ് ലാത്തി വീശി ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൽപ്പറ്റ ഡിവൈഎസ്പി സുനിൽ എംഡിയുടെ നേതൃത്വത്തിലാണ് ക്രമസമാധാനനില നിയന്ത്രിച്ചത്. മാര്‍ച്ചില്‍ പെണ്‍കുട്ടികളടക്കം 150 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയപ്പോള്‍ 30 ഓളം പൊലീസുകാര്‍ മാത്രമാണ്…

നടൻ വിപി ഖാലിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ടിവി സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നാടക-സിനിമ-ടിവി സീരിയൽ നടൻ വിപി ഖാലിദ് വെള്ളിയാഴ്ച രാവിലെ വൈക്കത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിനെ നായകനാക്കി വൈക്കത്ത് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ അബോധാവസ്ഥയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ഖാലിദ് റഹ്മാൻ മലയാള ചലച്ചിത്ര സംവിധായകനാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് മറ്റ് രണ്ട് ആൺമക്കൾ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. 16-ാം വയസ്സിൽ നാടക കലാകാരനായാണ് 71 കാരനായ നടൻ തന്റെ കരിയർ ആരംഭിച്ചത്. ‘മറിമായം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. 1973 ൽ പി ജെ ആന്റണി സംവിധാനം…

Rescue workers rush to Afghan earthquake survivors as foreign aid arrives

BERMAL  – Desperate rescuers battled against the clock and heavy rain Thursday to reach cut-off areas in eastern Afghanistan after a powerful earthquake killed at least 1,000 people and left thousands more homeless. Wednesday s 5.9-magnitude quake struck hardest in the rugged east, downing mobile phone towers and power lines while triggering rock and mudslides which blocked mountain roads, further hampering rescue operations. Entire villages have been levelled in some of the worst affected districts, where survivors said they were struggling to find equipment to bury their dead. “When I came…

ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍

‘പ്രവാസി ക്ഷേമ പദ്ധതികൾ – അറിയാം’ എന്ന തലക്കെട്ടിൽ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടികളില്‍ നൂറൂകണക്കിനാളുകള്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായി. നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ്‌ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ സംഘടിപ്പിച്ച ക്ഷേമനിധി ബൂത്തുകള്‍ ജില്ലാ പ്രസിഡണ്ട് അഫ്സല്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ അജ്മല്‍ സാദിഖ്, ശുഐബ് മുഹമ്മദ്, ശഫീഖ് ടി.കെ, ജാസിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാമ്പയിന്‍ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം മിസയീദില്‍ വച്ച് നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നിഹാസ്, സംസ്ഥാന കമ്മറ്റിയംഗം…

ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നവയിൽ മികച്ച വിജയം ഉണ്ടായിട്ടും പതിനായിരങ്ങൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കിട്ടി. എസ്.എസ്.എൽ.സി വിജയിച്ച 38,972 വിദ്യാർത്ഥികൾക്കു വേണ്ടി 24,150 പ്ലസ് വൺ സീറ്റുകൾ,1725 വി.എച്ച്.എസ്.ഇ,2468 ഐ ടി.ഐ,480 പോളിടെക്നിക്ക് സീറ്റുകൾ എന്നിവയാണ് ജില്ലയിലുള്ളത്. ഇതെല്ലാം കൂട്ടിയാൽ തന്നെ ആകെ 28,823 സീറ്റുകളാണുള്ളത്. അതായത് 10,149 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലെന്നർത്ഥം. ഇതിൽ തന്നെ പോളിടെക്നിക്കിന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ കൂടി അപേക്ഷിക്കും. പ്ലസ് വണ്ണിന് സേ പരീക്ഷ വിജയി കൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികൾ എന്നിവർ കൂടി അപേക്ഷിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കാലാകാലങ്ങളായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധങ്ങളുയരുമ്പോൾ കേവലമായ ആനുപാതിക സീറ്റു വർധനവെന്ന ചെപ്പടി വിദ്യയാണ് സർക്കാർ ചെയ്യുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ ഇല്ലാതാക്കി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വരെ…

ഫാ. ഡോ. സി.ഒ. വറുഗ്ഗീസ് കാലം ചെയ്തു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗ്ഗീസ് ഉമ്മൻറെയും ശ്രീമതി തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ് ജനിച്ചത്. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബി.എസ്.സി.), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജി.എസ്.ടി.), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്.ടി.എം.), സെൻറ് വ്ളാഡിമിർ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എം.ആർ.ഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എം.എസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ( Ed.D) എന്നീവ നേടി. 1957-ൽ ഭാഗ്യ സ്മരണാർഹനായ ഡാനിയേൽ മാർ…

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം; ജൂലൈ 4 മുതൽ 10 വരെ

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 2022, ജൂലൈ 4 മുതൽ 10 വരെ നടക്കും. സാക്ഷാൽ ഗുരുവായൂർ ക്ഷേത്രത്തിലേതുപോലെ തന്നെ താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകളാണ് നടക്കുന്നത്. ഇത് ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനും അതുവഴി അവിടെ ദർശനത്തിനെത്തുന്ന ഭക്തരുടെ അഭിവൃദ്ധിക്കും കാരണമാകും. പുതിയ അമ്പലത്തിന്റെ പ്രതിഷ്ഠ നടക്കുന്നതിന് മുമ്പുതന്നെ ഗുരുവായൂരപ്പനുമായി ഒരാത്മബന്ധം നമ്മുടെ മനസ്സിൽ ജനിച്ചു എന്നു വേണം പറയാൻ. ഒരല്പം പുറകിലേക്ക് പോകാം. കൈയ്യും മനസ്സും ശുദ്ധമാക്കി നമ്മൾ നാരായണനാമം തൊട്ടു ജപിച്ച നെന്മണികൾ, നിധിയായി ഭഗവാന്റെ കാൽച്ചുവട്ടിലുണ്ട്. നാരായണീയകവചം തൊട്ടു ജപിച്ചു സമർപ്പിച്ച ഇഷ്ടികകൾ കൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഭഗവാൻ ഇരുന്നരുളുന്നത്. ഒരുപക്ഷേ കേരളത്തിലായിരുന്നെങ്കിൽ പോലും നമുക്ക് ഈ ഭാഗ്യം ഇത്ര സുലഭമായി നമുക്ക് ലഭിക്കുമോ? സന്ധ്യാസമയത്ത് അമ്പലത്തിൽ ചെല്ലുമ്പോൾ നാട്ടിലെത്തിയ പ്രതീതിയാണ്. പല സ്ഥലങ്ങളിലായി ഇരുന്നു ജപിക്കുന്ന തിരുമേനിമാർ, നാമജപത്തോടെ വലം വെച്ചു പ്രാർത്ഥിക്കുന്ന…

ബൈഡന്റെ അംഗീകാര റേറ്റിംഗ് തുടർച്ചയായ നാലാമത്തെ ആഴ്‌ചയിലും താഴേക്ക്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാര റേറ്റിംഗ് 36 ശതമാനമായി കുറഞ്ഞു. പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഉയർന്ന പണപ്പെരുപ്പവും രാജ്യത്ത് ഗ്യാസ് വിലക്കയറ്റവും കാരണം കൂടുതൽ കൂടുതൽ അമേരിക്കക്കാർ അദ്ദേഹത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടു. ബുധനാഴ്ച പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേയിൽ, പ്രതികരിച്ചവരിൽ 36 ശതമാനം പേരും അദ്ദേഹം പ്രസിഡന്റ് എന്ന നിലയിൽ ചെയ്യുന്ന ജോലിയെ അംഗീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അവസാനമായി മെയ് മാസത്തിലെ നില ഇപ്പോഴും തുടരുന്നു. ഓഗസ്റ്റ് മുതൽ ബൈഡന്റെ അംഗീകാര റേറ്റിംഗ് 50 ശതമാനത്തിൽ താഴെയാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നവംബർ എട്ടിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്നതിന്റെ മുന്നറിയിപ്പാണ് കുറഞ്ഞ അംഗീകാര റേറ്റിംഗ് എന്ന് റിപ്പോർട്ടില്‍ പറയുന്നു. ഉയർന്ന വിലയും പണപ്പെരുപ്പവും “കുറച്ചുകാലത്തേക്ക്” നിലനിൽക്കുമെന്ന് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയ ബൈഡൻ, ജോലി…