കുമ്പളങ്ങി നൈറ്റ്‌സ് നടി അംബികാ റാവു അന്തരിച്ചു

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മലയാള നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നടി കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും 58 കാരിയായ നടി എറണാകുളത്തെ ആശുപത്രിയിൽ രാത്രി 10:30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രാഹുലും സോഹനും മക്കളാണ്. 2002-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബികാ റാവു മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ബാലചന്ദ്രമേനോന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണ’യ്‌ക്കൊപ്പം അവർ പ്രവർത്തിച്ചു. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ‘രാജമാണിക്യം’, ‘തൊമ്മനും മക്കളും’, ‘വെള്ളിനക്ഷത്രം’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളിൽ നടി സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ട്. ‘വൈറസ്’, ‘മീശ മാധവൻ’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘മീശ മാധവൻ’, ‘തമാശ’, ‘വെള്ളം’ തുടങ്ങി നിരവധി മലയാള സിനിമകളിൽ അംബിക ശ്രദ്ധേയമായ വേഷങ്ങൾ…

സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിര്‍ബ്ബന്ധമാക്കി; പരിശോധന കർശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിര്‍ദ്ദേശവും നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ്…

ഫ്രറ്റേണിറ്റി സ്കൂള്‍ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി

ചെർപ്പുളശേരി: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന സ്കൂൾ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസിൽ നടന്നു. വിദ്യാർത്ഥികളായ അൽത്താഫ്, റിഹാന എന്നിവർക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന കാമ്പസ് അസി. സെക്രട്ടറി ആബിദ് വല്ലപ്പുഴയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം അമാന, സ്കൂൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിറ്റിന്റെ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രസിഡന്റായി അനീഖും സെക്രട്ടറിയായി റിഹാനയും തെരഞ്ഞെടുക്കപ്പെട്ടു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയില്‍ ഊഷ്മള സ്വീകരണം; ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഭരണാധികാരി രാജകുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയാണ് മോദിയെ സ്വീകരിച്ചത്. അബുദാബി വിമാനത്താവളത്തിൽ എത്തി തന്നെ നേരിട്ട് സ്വീകരിച്ചതിന് മോദി നന്ദി പറഞ്ഞു. മെയ് 13 ന് അന്തരിച്ച രാഷ്ട്രത്തിന്റെ മുൻ പ്രസിഡന്റിന്റെ വിയോഗത്തിൽ വ്യക്തിപരമായി അനുശോചനം അറിയിക്കാൻ ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇ സന്ദർശിച്ചത്. കൂടാതെ, ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് ഇന്ത്യ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍, യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അബുദാബി വിമാനത്താവളത്തിൽ എത്തിയിരുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.  

നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

ഉദയ്‌പൂര്‍: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചെന്ന് ആരോപിച്ച് രാജസ്ഥാനിൽ ഒരു പ്രാദേശിക തയ്യൽക്കാരനെ പട്ടാപ്പകൽ ക്രൂരമായി കഴുത്തറുത്ത് കൊന്നു. ഒരാഴ്ച മുമ്പ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത തയ്യൽക്കാരന് വീഡിയോ വൈറലായത് മുതൽ ഭീഷണികൾ ലഭിച്ചിരുന്നു. “രാജസ്ഥാൻ താലിബാന്റെ സംസ്ഥാനമായി മാറിയിരിക്കുന്നു” എന്ന് ബിജെപി നേതാവ് രാജ്‌വര്‍ദ്ധന്‍ സിംഗ് അപലപിച്ചു. കൊലയാളികള്‍ പട്ടാപ്പകൽ തയ്യൽക്കാരന്റെ കടയിൽ കയറി ഇരയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുറ്റകൃത്യത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഉദയ്പൂരിൽ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിച്ചുകൊണ്ട് നഗരം എല്ലായ്‌പ്പോഴും ജാഗ്രതയിലാണ്. ഉദയ്പൂരിലെ ധന്മണ്ടിയിലാണ് കൊലപാതകം നടന്നത്. ഓരോ നിമിഷം കഴിയുന്തോറും നഗരത്തിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. 40 കാരനായ കനയ്യലാൽ തെലിയുടെ ഉടമസ്ഥതയിലുള്ളതാണ് ധൻമാണ്ടിയിലെ ഭൂത്മഹലിന് സമീപം സുപ്രീം ടെയ്‌ലേഴ്‌സ് എന്ന കട.…

മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ശിവദാസ മേനോൻ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ടി. ശിവദാസ മേനോൻ (90) ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാലക്കാട് ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളിൽ 1987 മുതൽ 1991 വരെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയും 1996 മുതൽ 2001 വരെ ധനകാര്യ മന്ത്രിയുമായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001-ല്‍ ചീഫ് വിപ്പുമായിരുന്നു. പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്.…

ജോർദാനിലെ അഖബ തുറമുഖത്ത് ക്ലോറിൻ വാതക ചോർച്ച; പത്ത് പേർ മരിച്ചു; 251 പേർക്ക് പരിക്കേറ്റു

ജോർദാനിലെ അക്കാബ തുറമുഖത്തെ സംഭരണ ​​ടാങ്കിൽ നിന്നുള്ള ക്ലോറിൻ വാതക ചോർച്ചയിൽ പത്ത് പേർ മരിക്കുകയും 251 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു. ജനലുകളടച്ച് വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ താമസക്കാരോട് ആഹ്വാനം ചെയ്തു. ജിബൂട്ടിയിലേക്ക് കയറ്റുമതി ചെയ്യുന്ന 25 ടൺ ക്ലോറിൻ വാതകം നിറച്ച ടാങ്ക് കൊണ്ടുപോകുന്നതിനിടെ വീണതിനെ തുടർന്നാണ് ചോർച്ചയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, ഒരു സ്റ്റോറേജ് ടാങ്ക് ഒരു വിഞ്ചിൽ നിന്ന് വീഴുന്നതും കപ്പലിന്റെ ഡെക്കിലേക്ക് ഇടിക്കുന്നതും, തുടർന്ന് ആളുകൾ ഓടിപ്പോകുമ്പോൾ മഞ്ഞ നിറത്തിലുള്ള വാതകം വായുവിലേക്ക് ഉയരുന്നതും കാണിക്കുന്നു. സിറ്റി ഹെൽത്ത് അധികൃതർ താമസക്കാരോട് ജനാലകൾ അടച്ച് വീടുകളിൽ തന്നെ തുടരാൻ ആഹ്വാനം ചെയ്തതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. സ്പെഷ്യലൈസ്ഡ് ടീമുകൾ ഇപ്പോഴും ചോർച്ച…

സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 24 – മുതല്‍ ജൂലൈ 4 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുല മായ പരിപാടികളാണ് ദേവാലയത്തിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്. തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി നാലിന് വെള്ളിയാഴ്ച വെകീട്ട് 7.30-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് റവ. ഫാ. മീന മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി സഹകാർമികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ജൂൺ 25 ന് ശനിയാഴ്ച രാവിലെ 9.30ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും…

കളിക്കളത്തിന് പുറത്ത് പ്രാര്‍ഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍:  കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചു വിട്ട വാഷിങ്ടന്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചിനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി. സ്‌കൂള്‍ അധികൃതരുടെ നടപടി വ്യക്തികള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് 6 ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ 3 പേര്‍ വിയോജനകുറിപ്പ് എഴുതി. ജൊ കെന്നഡി 2008 മുതല്‍ 2015 വരെ ബ്രിമെര്‍ട്ടന്‍ സ്‌കൂള്‍ ജൂനിയര്‍ വാഴ്‌സിറ്റി ഹെഡ് കോച്ചും, വാഴ്‌സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളി കഴിഞ്ഞതിനുശേഷം കളിക്കളത്തിന് പുറത്തു ജൊ പ്രാര്‍ഥിക്കുക പതിവായിരുന്നു. ക്രമേണ ഈ പ്രാര്‍ഥനയില്‍ കുട്ടികളും പങ്കുചേര്‍ന്നു.ഇത് നിര്‍ത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. തത്ക്കാലം നിറുത്തിയെങ്കിലും ജൊ പ്രാര്‍ഥന വീണ്ടും ആരംഭിച്ചു. ജൊ വീണ്ടും പ്രാര്‍ഥിക്കാനാരംഭിച്ചതു കളിക്കളത്തിനകത്താണ്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ജൊ അവഗണിച്ചു. സ്‌കൂള്‍ അധികൃതര്‍ ജൊയെ അവധിയില്‍ പോകുന്നതിനു നിര്‍ബന്ധിച്ചു.…

ഫ്‌ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ സംസ്കാരം ജൂലൈ 2 ശനിയാഴ്ച

ടാമ്പാ (ഫ്ലോറിഡ): ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെറിയാൻ പി. കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാന്റെ (86) സംസ്കാരം ജൂലൈ 2 ശനിയാഴ്ച ടാമ്പയിൽ നടക്കും. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ഡോ. ലിൻസെ ജോൺ (പനത്തോട്ടത്തിൽ, റാന്നി), കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്‌എ). കൊച്ചുമക്കൾ: ലോറെൻ ജോൺ, ക്രിസ്റ്റിയൻ കുര്യൻ. പൊതുദർശനം: ജൂലൈ 1 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637) സംസ്കാര ശുശ്രൂഷകൾ: ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd,…