ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ. സുനന്ദ നായരുടെ മകൾ സിയാ നായർ

ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരത നാട്യം”, “മോഹിനിയാട്ടം ” തുടങ്ങിയ കലകളോടുള്ള അടങ്ങാത്ത അഭിനിവേശം ബാല്യം മുതൽ മനസ്സിൽ അങ്കുരിക്കുകയും, കഠിനവും നിരന്തരവുമായ പരിശീലനത്തിലൂടെ ജന്മസിദ്ധമായി ലഭിച്ച കലയെ വളർത്തിയെടുക്കുകയും ചെയ്ത, സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത തന്റെ മാതാവും ഗുരുവുമായ പ്രശസ്തയായ കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴില്‍ ചിട്ടയായ പഠനവും പരിശീലനവും കരസ്ഥമാക്കിയ സിയായുടെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. സിയ അവതരിപ്പിച്ച ഓരോ നൃത്തരൂപങ്ങളും വർണപ്പകിട്ടാർന്ന കാഴ്ചകൾ സമ്മാനിച്ച് കാണികളായ അതിഥികൾക്കു ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു ഗുരു ഡോ.സുനന്ദ നായർ നൽകിയ സംഭാവനകൾ അവർണനീയമാണ്. ജൂണ്‍ 17 വെള്ളിയാഴ്ച സ്റ്റാഫോർഡിലെ സ്റ്റാഫോർഡ് സെന്ററിൽ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന…

GOPIO Northeast USA Chapters and Indian Consulate Celebrate Yoga Day with Happy Life Yoga

New York: On the occasion of International Yoga Day 2022, GOPIO Northeast chapters in cooperation with the Indian Consulate in New York and Emmy-nominated filmmaker and Happy Life Yoga speaker Tirlok Malik hosted a highly interactive and informative Yoga Zoom event on June 23rd featuring experts and speakers from various walks of life. Mr. Randhir Jaiswal, Consul General of India in New York sent his best wishes to GOPIO and Malik for celebrating the International Yoga Day 2022. The chief guest Indian Consul Vipul Dev, who looks after Political, Press,…

ഇസ്രായേൽ, യുഎസ്, അറബ് രാജ്യങ്ങൾ ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി

ബഹ്‌റൈൻ, മൊറോക്കോ, ഈജിപ്ത്, അമേരിക്ക, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞർ പ്രാദേശിക സഹകരണത്തിനായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ ധാരണയായി. മാർച്ചിൽ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ വെച്ച് ഇതേ രാജ്യങ്ങൾ പങ്കെടുത്ത കോൺഫറൻസായ നെഗേവ് ഫോറത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി തിങ്കളാഴ്ച ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന മനാമയിൽ ആദ്യമായി യോഗം ചേർന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള അടുത്ത മീറ്റിംഗ് ഈ വർഷാവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച്, “മേഖലയ്ക്കും അതിലെ ജനങ്ങൾക്കും ഗണ്യമായ നേട്ടങ്ങൾ കൈവരുത്തുന്ന വിധത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ” എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തു. സുരക്ഷ, ശുദ്ധമായ ഊർജം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം അന്വേഷിക്കുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജൂലൈ മാസത്തിലെ ഇസ്രായേൽ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക്…

നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു

ഷിക്കാഗോ: ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപിടിക്കുന്നതിനും ഇന്ത്യന്‍ ജനതയുടെ സ്വപ്നം സാക്ഷാത്കാരിക്കുന്നതിനും, ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ ഇന്ത്യയെ എത്തിക്കുന്നതിനും ആത്മാര്‍ഥ ശ്രമം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു. എന്‍ഐഡി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദിയെ കുറിച്ച് എഴുതിയ ഹാര്‍ട്ട്‌ഫെല്‍റ്റ്, റിയലിസം മീറ്റ്‌സ് ലിവറി എന്ന പുസ്തകത്തിന്റെ പ്രകാശനം അംബാസഡര്‍ നിര്‍വഹിച്ചു. മാറ്റങ്ങളുടെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ജീവനകല യോഗാഭ്യാസരീതിയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തണമെന്ന് സെനറ്റര്‍ റോണ്‍ ജോണ്‍സന്‍ അഭിപ്രായപ്പെട്ടു. വിസ്‌കോന്‍സിന്‍ പാര്‍ക്ക്സൈഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ഡബോറ, വിസ്‌കോന്‍സെന്‍ സ്റ്റേറ്റ് അസംബ്ലി സ്പീക്കര്‍, ഇന്ത്യന്‍…

ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജെഴ്സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 1 വെള്ളിയാഴ്‌ച്ച വൈകീട്ട് 6 മണിക്ക് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സിന്റെ ചുമതലയുള്ള കോൺസൽ എ.കെ. വിജയകൃഷ്‌ണൻ നിർവഹിക്കും. ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിറ്റാർ പാലസ് റെസ്റ്റോറന്റിൽ ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും. റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഷോളി കുമ്പിളിവേലിൽ നന്ദിയും പറയും. വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി ജേക്കബ് മാനുവേൽ, ജോയിന്റ്…

ഇന്ത്യയുടെ ഭാവി അപകടത്തിൽ; കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല

ഗാര്‍ലന്റ് (ഡാളസ്): വർഗീയതയെ ഊട്ടിവളർത്തി ,മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ എന്തും പ്രവര്‍ത്തിക്കാം എന്ന് കരുതുന്ന മോദി സർക്കാർ ഇന്ത്യയുടെ ഭാവിയെ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും ഇതിൽ നിന്നും മോചനം ലഭിക്കണക്കമെങ്കിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ഭരണത്തിൽ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല അസ്സന്നിഗ്ദ്ധമായി പറഞ്ഞു . ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം ഡാളസിൽ നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല .വർഗീയത മാത്രം പറഞ്ഞു അധികാരത്തിൽ വന്ന് ജനാഭിലാഷങ്ങൾ മറന്നു പ്രവർത്തിക്കുന്ന ബിജെപിയും മോദിയും ഇന്ത്യയെ വലിയ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നത്. ജനാധിപത്യ രീതിയിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ കൽത്തുറുങ്കിലടക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ഈഡിയെ…