ഉദയ്പൂർ കൊലപാതകം; അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ല: കുമ്മനം രാജശേഖരൻ

രാജസ്ഥാനിലെ ഉദയപ്പൂരിൽ ഒരു ഹിന്ദു യുവാവിനെ അതിനീചമായ രീതിയിൽ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കിയും അക്രമങ്ങൾ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല, ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാർട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരിൽ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികൾ ഒന്നിക്കേണ്ട സമയമാണിത്. അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂർവമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടർന്ന് നടന്ന ഈ കൊലപാതകത്തിന്…

കഴിഞ്ഞ വർഷം ജില്ലയിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട് : ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിൽ താത്കാലികമായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്നും ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർ സെക്കന്ററി ആക്കി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ് ജില്ല ഈ വർഷവും നേരിടുന്നത്. 43496 വിദ്യാർത്ഥികളാണ് ജില്ലയിൽ ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ചത്. പ്ലസ് വൺ, ഐ. ടി. ഐ, പോളി, വി. എച്. എസ്. ഇ അടക്കം സർക്കാർ എയ്ഡഡ് മേഖലകളിൽ ആയി ജില്ലയിൽ ആകെ ഉള്ളത് 34917 സീറ്റുകൾ ആണ്. ഈ വർഷം എസ്. എസ് എൽ. സി പാസ്സായ 8579 വിദ്യാർത്ഥികൾക്ക് സർക്കാർ എയ്ഡഡ് മേഖലകളിൽ പഠനാവസരം നഷ്ടപ്പെടും. ഇത് നികത്താൻ ഇരുന്നൂറിൽ പരം…

സുബൈറിന്റെ ട്വീറ്റിനെക്കുറിച്ച് പോലീസിന് മുന്നറിയിപ്പ് നൽകിയ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ‘ആക്ഷേപകരമായ’ പോസ്റ്റിനെക്കുറിച്ച് ഡൽഹി പോലീസിന് മുന്നറിയിപ്പ് നൽകിയ ട്വിറ്റർ അക്കൗണ്ട് ഇപ്പോള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിലവിലില്ല. കേസിന്റെ എഫ്‌ഐആർ കോപ്പി പ്രകാരം ഐഎഎൻഎസ് ആക്‌സസ് ചെയ്‌ത അക്കൗണ്ടിൽ ഹനുമാൻ ഭക്ത് എന്ന ഉപയോക്തൃനാമം @balajikijaiin ആയിരുന്നു. 33 കാരനായ സുബൈർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. 2018 ൽ അദ്ദേഹം പോസ്റ്റ് ചെയ്ത ആക്ഷേപകരമായ ട്വീറ്റുകളിലൊന്നാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കാന്‍ കാരണമായത്. സുബൈറിന്റെ ട്വീറ്റിന് ശേഷം, സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് വർദ്ധിക്കുകയും ത്രെഡിൽ നിരവധി സംവാദങ്ങളും വിദ്വേഷം വളർത്തുകയും ചെയ്തു. ഹണിമൂൺ ഹോട്ടൽ എന്നതിന് പകരം ഹനുമാൻ ഹോട്ടൽ എന്നെഴുതിയ ബോർഡിൽ ഒരു ഹോട്ടലിന്റെ ചിത്രം കാണിക്കുന്ന ഒരു പഴയ ഹിന്ദി സിനിമയുടെ സ്‌ക്രീൻ ഗ്രാബാണ് സുബൈർ ഉപയോഗിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. തന്റെ ട്വീറ്റിൽ സുബൈർ ഇങ്ങനെ…

റബ്ബർ സ്റ്റാമ്പല്ല, ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരായിരിക്കണം രാഷ്ട്രപതി: യശ്വന്ത് സിൻഹ

തിരുവനന്തപുരം : രാജ്യത്തിന് വേണ്ടത് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാണ് രാഷ്ട്രപതി ഭവനിൽ, അല്ലാതെ റബ്ബർ സ്റ്റാമ്പല്ലെന്ന് ബുധനാഴ്ച തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നതിനാലാണ് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “രാജ്യം ഇപ്പോൾ പണപ്പെരുപ്പത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു, അതാണ് സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്… ഞാൻ കേരളത്തിൽ നിന്നാണ് തുടങ്ങുന്നത്,” ചൊവ്വാഴ്ച രാത്രി ഇവിടെയിറങ്ങിയ സിൻഹ പറഞ്ഞു. തനിക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സംഖ്യയുണ്ടോ എന്ന ചോദ്യത്തിന്, സംഖ്യകൾ തനിക്ക് അനുകൂലമായിരിക്കില്ല എന്നും എന്നാൽ “എല്ലാ തിരഞ്ഞെടുപ്പുകളും കണക്കുകൊണ്ടുള്ള കളിയാകേണ്ടതില്ല” എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. നിയമസഭാംഗങ്ങളെയും നേതാക്കളെയും…

സുബൈറിന്റെ അറസ്റ്റ്: മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ അനുവദിക്കണമെന്ന് യുഎൻ വക്താവ്

യുണൈറ്റഡ് നേഷൻസ്: മാധ്യമ പ്രവർത്തകർ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിനും ജയിലിൽ അടയ്ക്കേണ്ടതില്ല, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിച്ച് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ഭീഷണിയില്ലാതെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ അനുവദിക്കുക എന്നും അദ്ദേഹം പറഞ്ഞു. 2018-ൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്നിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെ ഡൽഹി പോലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാധ്യമ പ്രവർത്തകൻ സുബൈറിന്റെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു: “ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും ആളുകളെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്, മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെ സ്വയം പ്രകടിപ്പിക്കാൻ അനുവദിക്കുക.” സുബൈറിന്റെ അറസ്റ്റിനെക്കുറിച്ചുള്ള…

The Community Chest of Eastern Bergen County Announces the Passing of President Barbara Strauss

Bergen County (New Jersey): — With deep sadness, The Community Chest of Eastern Bergen County announces the passing of Barbara Strauss, president of the Board of Managers.  Strauss, a resident of Englewood Cliffs, was an active member of the Board of Managers for nine years and served as President for 14 months. She was involved with the organization in a variety of capacities, including Chair of the Events and Development Committees and Vice President, Treasurer, and Secretary on the Board of Managers.  In 2020, Strauss and her husband, Tom Manolio,…

നടി മീനയുടെ ഭർത്താവ് വിദ്യാസാഗര്‍ അന്തരിച്ചു; അപൂർവമായ അണുബാധയാണ് മരണ കാരണം

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി അന്തരിച്ചു. 2009-ലാണ് ബംഗളൂരു ആസ്ഥാനമായുള്ള ഐടി ബിസിനസുകാരനായ വിദ്യാസാഗറുമായി മീനയുടെ വിവാഹം നടന്നത്. ഏക മകള്‍ നൈനിക 2016-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘തെരി’യിൽ ദളപതി വിജയിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധ ഗുരുതരമായതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. അണുബാധയെ തുടർന്ന് ഏതാനും മാസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വർഷമാദ്യം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും കോവിഡ്-19 പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷമാണ് അണുബാധ രൂക്ഷമായത്. ശ്വാസകോശം മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അനുയോജ്യമായ ദാതാവിനെ കണ്ടെത്താനാകാത്തതിനാൽ ട്രാൻസ്പ്ലാൻറ് നടത്താനായില്ല. “മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, മീനയ്ക്കും അവരുടെ കുടുംബത്തിന്റെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,” മുതിർന്ന കോളിവുഡ് നടൻ ശരത്കുമാർ അനുശോചന…

എൽ.എം.സി. പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്നി ഏലിയാമ്മ സണ്ണി അന്തരിച്ചു

സ്കോട്‌ലന്‍ഡ്: മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്‌ലന്‍ഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്‌ലന്‍‌ഡ് റീജിയൻ കോഓർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മപത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു. പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തുവീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്‌ലന്‍ഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവകാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി…

ലോക കേരള സഭ എന്ന ഉടായിപ്പ് സഭ (നിരീക്ഷണം): എ.സി. ജോര്‍ജ്ജ്

ആരൊക്കെ എന്തെല്ലാം തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു മുന്‍കാല കേരള സഭയേയും, സമീപകാല കേരള സഭാ രൂപീകരണങ്ങളേയും സമ്മേളനമാമാങ്കങ്ങളേയും ന്യായികരിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വെറും നിരര്‍ത്ഥകവും ഉണ്ടയില്ലാ വെടികളുമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഈ വിഷയത്തേയും അനുബന്ധ സംഭവപരമ്പരകളേയും പറ്റി ഒരു നിഷ്പക്ഷ വിഹഗവിശകലനം നടത്തുകയാണീ ലേഖനത്തിലൂടെ. എന്താണ് ലോക കേരള സഭയുടെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങള്‍? ഈ സഭ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമാണോ? ഭരണഘടനയുടെ അംഗീകാരമുണ്ടോ. ലോകകേരള നിയമസഭ എന്നാണല്ലോ ഈ ഉഡായിപ്പ് സംവിധാനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ സഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അംഗീകാരമുണ്ടോ? അധികാരമുണ്ടോ? നിയമനിര്‍മ്മാണം നടത്താനുള്ള വിവിധങ്ങളായ ക്രൈറ്റീരിയ എന്തൊക്കെയാണ്. നിയമനിര്‍മ്മാണം നടത്തിയാല്‍ ആ നിയമം പ്രാവര്‍ത്തികമാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? ഇതൊന്നും നിര്‍വചി്ക്കാതെ, ഉത്തരം നല്‍കാതെ ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് ഗവണ്മെന്‍റ് അവരുടെ സ്വദേശത്തും വിദേശത്തുമുള്ള ഏതാനും സ്തുതിപാഠകരെ, എപ്പോഴും…

സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിനെതിരെ നീങ്ങണമെന്ന മുന്നറിയിപ്പുമായി കമലാ ഹാരിസ്

വാഷിംഗ്ടണ്‍: അര നൂറ്റാണ്ടിലധികമായി അമേരിക്കന്‍ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗര്‍ഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തു മാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമലയുടെ അഭിപ്രായ പ്രകടനം. ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന റോ v/s വെയ്ഡ് നിയമം നീക്കം ചെയ്ത സുപ്രീം കോടതി ജഡ്ജി ക്ലാരന്‍സ് തോമസ് ഈയിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്ര നിയമത്തിന് സമാനമായ സ്വവര്‍ഗ വിവാഹം പോലുള്ള നിയമങ്ങളെക്കുറിച്ചു പുനര്‍ചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരന്‍സ് പറയുന്നത്. സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിനുള്ള ഉത്തരവിറക്കിയത്. രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമലാ ഹാരിസ് ഈ…