ശബരിമല: നീലിമല പാതയിലെ പടികക്കെട്ടുകൾ ഇളക്കി കല്ലുകൾ വിരിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ദുഷ്‌കരമായ പാത തീര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഗൂർഖാ ജീപ്പ് ആംബുലൻസുകൾക്കായി നീലമല പാതയിൽ കല്ല് വിരിച്ചത് ശബരിമല യാത്ര ഭക്തർക്ക് ദുഷ്‌കരമായിരിക്കുകയാണ്. പമ്പ മുതൽ ശരംകുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ പരമ്പരാഗത പാതയിലെ പടവുകളെല്ലാം മാറ്റി രണ്ടടി വീതിയിൽ കല്ലുകൾ പാകിയിട്ടുണ്ട്. പ്രതലം പരുക്കനല്ലാത്തതിനാൽ മലകയറ്റം ദുഷ്‌കരമാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അടിയന്തര ഘട്ടങ്ങളിൽ നീലിമല, അപ്പാച്ചിമേട് റോഡിൽ ഫോഴ്‌സ് ഗൂർഖ ജീപ്പ് ആംബുലൻസുകൾ സുഗമമാക്കാനാണ് ഭക്തർക്ക് ആശ്വാസമായിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവിൽ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡിലൂടെയും ട്രാക്ടറുകളും ഗൂർഖ ജീപ്പുകളും സന്നിധാനത്ത് എത്തിയിരുന്നത്. കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി…

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ ഒരു തമാശ പോലെയായിരുന്നു എന്ന് മന്ത്രി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ എസ്എസ്എൽസി എ പ്ലസ് നേടിയത് ദേശീയ തലത്തിൽ തന്നെ തമാശയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ പ്ലസിന്റെ കാര്യത്തിൽ ഇത്തവണ നിലവാരം പുനഃസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നേകാല്‍ ലക്ഷം വിദ്യാർഥികൾ എ പ്ലസ് നേടിയെന്നായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രിയുടെ പരാമർശം. ‘എസ്എസ്എല്‍സി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം, അതുപോലെതന്നെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം ദേശീയതലത്തില്‍ തന്നെ അംഗീകാരമുള്ള ഒരു പരീക്ഷ ഫലമാക്കി മാറ്റുന്നതിനുവേണ്ടി ഞങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഞാന്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത് 1,25.509 കുട്ടികള്‍ക്കാണ്’.- വി ശിവന്‍കുട്ടി പറഞ്ഞു. ‘നമ്മുടെ റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 99 ശതമാനം വിജയമാണെങ്കില്‍പോലും എ പ്ലസിന്റെ കാര്യത്തിലൊക്കെ തന്നെ നിലവാരമുള്ള ഒരു…

എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു

ന്യൂഡൽഹി : പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങുന്ന ഒരു അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ന് വാദം കേൾക്കുന്നതിനിടെ ശർമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനോട് ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും അത് പിൻവലിക്കാൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. അവരും അവരുടെ അയഞ്ഞ നാവും രാജ്യമാകെ അഗ്നിക്കിരയാക്കിയെന്നും രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് അവര്‍ (നൂപുര്‍ ശര്‍മ്മ) ഒറ്റയ്‌ക്ക് ഉത്തരവാദിയാണെന്നും “രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം” എന്നും സുപ്രീം കോടതി പറഞ്ഞു. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് അവരുടെ എടുത്തു ചാട്ടമാണ് ഉത്തരവാദിയെന്നും കോടതി പരാമര്‍ശിച്ചു. അന്വേഷണത്തിനായി എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മക്കള്‍ സ്നേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ അന്ധരാക്കി

തിരുവനന്തപുരം: കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസുകാരാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ, പുത്ര/പുത്രി സ്നേഹത്താൽ അന്ധരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. കമ്മ്യൂണിസത്തിന്റെ തീക്കനൽ അണയാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ മക്കളോടുള്ള വാത്സല്യത്താൽ ആക്ഷേപം ഏറ്റുവാങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെയാണ് അടുത്തിടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ മക്കളുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന ഹീനമായ ആരോപണങ്ങളുടെ നടുവിലാണ്. സിപിഎം ഭരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ കൂലിപ്പണിക്ക് പോയ നാടാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം നേതാക്കൾ പിന്തുടരുന്ന വലിയ കാര്യങ്ങളിലൊന്ന് മക്കളെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അകറ്റി നിർത്തുക എന്നതായിരുന്നു. ജ്യോതി ബസുവും മണിക് സർക്കാരും ഇക്കാര്യത്തിൽ മാതൃക കാട്ടിയിട്ടുണ്ട്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നായനാർ അധികാരത്തിൽ വന്നതോടെ അൽപം മാറി. നായനാരുടെ…

അട്ടപ്പാടിയിൽ 22കാരൻ മർദനമേറ്റ് മരിച്ചു; അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

അട്ടപ്പാടി: അഗളിയിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോര്‍ (23) എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം നടന്നത്. മർദനമേറ്റ് അവശനിലയിലായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. സംഭവത്തിൽ‌ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടി

ഹൈദരാബാദ് : തെലങ്കാനയിലെ ഹനംകൊണ്ട പട്ടണത്തിൽ വെള്ളിയാഴ്ച ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. കരസേനാ റിക്രൂട്ട്‌മെന്റുകൾക്കായി അടുത്തിടെ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് സമീപം ധർണ നടത്തിയപ്പോഴാണ് ബിജെപി പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചത്. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായി. ഉടൻ തന്നെ ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ ബിജെപി പ്രവർത്തകർ ആക്രമിച്ചു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടു, സംഘട്ടന സംഘങ്ങളെ പിരിച്ചുവിടാൻ ലാത്തിച്ചാർജും നടത്തി.

മനീഷ് സിസോദിയക്കെതിരെ അസം മുഖ്യമന്ത്രി ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

ഗുവാഹത്തി : കൊവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സിസോദിയക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ദേബോജിത് സൈകിയ വെള്ളിയാഴ്ച ഇവിടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500, 501 വകുപ്പുകൾ പ്രകാരം കാംരൂപ് മെട്രോയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂലൈ 22-നകം കേസുമായി ബന്ധപ്പെട്ട് പ്രാഥമിക മൊഴി നൽകാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശർമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശർമ്മ തന്റെ ഭാര്യയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് പിപിഇ കിറ്റുകളുടെ കരാർ നൽകിയെന്നും അതിന് അമിതമായി പണം നൽകിയെന്നും സിസോദിയ ആരോപിച്ചിരുന്നു. അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി…

കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

ന്യൂജേഴ്സി: 2022 -2024 വർഷത്തെ ട്രസ്റ്റി ബോർഡ് അംഗമായി കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസ് വണ്ടന്മാക്കിയിലിനു പിന്തുണയുമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളും രംഗത്ത്. കാനഡയുടെ അഭിമാനവും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയുമായ ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസിന്റെ വിജയം അനിവാര്യമാണെന്ന് കാനഡയിലെ ഫൊക്കാന അംഗസംഘടനകൾ വ്യക്തമാക്കുന്നത്. നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കും മറ്റേതെങ്കിലും സ്ഥാനത്തേക്കും മത്സരിക്കുന്ന കാനഡയിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയാണ് ജോജി. ജയിച്ചാൽ ഫൊക്കാനയിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ഏക നേതാവായിരിക്കും ജോജി. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം സുനിശ്ചിതമാണെന്ന് കാനഡയിലെയും അമെരിക്കയിലെയും ഫൊക്കാന നേതാക്കന്മാർ കരുതുന്നത്. മിക്കവാറുമുള്ള എല്ലാ ഡെലിഗേറ്റുമാരും തനിക്ക് പിന്തുണ നൽകി കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ…

പരാജയ ഭീതി മൂലം വ്യക്തിഹത്യനടത്തുന്നത് അന്തസ്സിനു ചേർന്നതല്ല: ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്‌ടൺ ഡി. സി: ഫൊക്കാന തെരഞ്ഞടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ വ്യക്തിഹത്യയുമായി പ്രചാരം നടത്തുന്ന എതിർ സ്ഥാനാർത്ഥിയുടെ രീതി അന്തസ്സിനു ചേർന്നതല്ലെന്ന് ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ. താൻ ഒരു ഡെലിഗേറ്റിനെയും പണം കൊടുത്ത് വാങ്ങിയിട്ടില്ലെന്നു വ്യകത്മാക്കിയ ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷന്റെ റോയൽ പേട്രൺ ആവുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” തെരഞ്ഞെടുപ്പിന്റെ ഭാഗമായി പലയിടങ്ങളിലും മീറ്റിംഗുകൾ സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഡെലിഗേറ്റുമാരുമായി നേരിൽ കാണാനാണ് യോഗം വിളിച്ചത്. ആരുടെയും വീട്ടിൽ പോയി ശല്യം ചെയ്തിട്ടില്ല. തനിക്കു മുൻപേ പോയി എല്ലാ ഡെലിഗേറ്റുമാരോടും തന്നെക്കുറിച്ച് വ്യക്തിഹത്യ നടത്തിയ എതിർ സ്ഥാനാർത്ഥിയുടെ വാക്കു കേട്ട് മുൻവിധിയോടെയാണ് പലരും യോഗത്തിനെത്തിയത്. എന്നാൽ തന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഡെലിഗേറ്റുമാർക്കും മറ്റു നേതാക്കന്മാർക്കുമുണ്ടായിരുന്ന മുൻവിധി മാറി,” അദ്ദേഹം വ്യക്തമാക്കി. ഒരു യോഗത്തിലും എതിർ…