ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും

ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗ് സെറിമണിയും ജൂലൈ 2 ശനിയാഴ്ച നടക്കുന്നു. Kumars, 238J Tolland Turnpike Manchester വെച്ച് വൈകിട്ട് അഞ്ചുമണിയോടെ പരിപാടികൾ ആരംഭിക്കും. ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള എല്ലാവരെയും പരിപാടികൾക്കായി ക്ഷണിക്കുന്നു എന്ന് സംഘാടകരായ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , ഗീവർഗീസ് കെ.ജി, കൺവൻഷൻ കോചെയർ മനോജ് പിള്ള, കൺവെൻഷൻ കോർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ അനിതാ നായർ എന്നിവർ അറിയിച്ചു. ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ…

ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസ പത്രവും

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണ മഹോത്സവത്തിൽ നിന്ന് പരമ്പരാഗത കേരളാ വസ്ത്ര രീതിയിൽ സുന്ദര വസ്ത്ര ധാരികളായ ദമ്പതികളെ കണ്ടെത്തി ഒരു ലക്ഷം രൂപ സമ്മാനവും പ്രെശംസ പത്രവും സമ്മാനിക്കും. ഓഗസ്ററ് 20 നു 2 മണി മുതൽ അക്കാദമി റോഡിലുള്ള കൺസ്റ്റാറ്റർ ഓപ്പൺ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണ മഹോത്സവത്തിന് തുടക്കം മുതൽ പങ്ക്കെടുക്കുന്നവരിനിന്നാവും വിജയികളെ തിരഞ്ഞെടുക്കുക. സമാപന സമ്മേളനത്തിൽ വിജയിയെ പ്രഖ്യാപിക്കും. വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡെന്നിസ് ജേക്കബ് – ജൂബി ജേക്കബ് ദമ്പതികളാണ് സ്പോൺസേർസ്. ഫിലാഡൽഫിയയിലെ 15 ൽ പരം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചണി നിരത്തി വര്ഷങ്ങളായി നടത്തി വരുന്ന ഓണാഘോഷം ഫിലാഡൽഫിയയിലെ മലയാളി മാമാങ്കമായാണ് അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ചെയർ മാൻ സാജൻ വർഗീസ് (215…

നേറ്റോ ‘പ്രതിരോധ സഖ്യം’ മാത്രമാണെന്ന അവകാശവാദം റഷ്യ തള്ളിക്കളഞ്ഞു

നേറ്റോ ഒരു പ്രത്യേക പ്രതിരോധ സഖ്യമാണെന്ന അവകാശവാദം പരിഹാസ്യവും അപമാനകരവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. വെള്ളിയാഴ്ച ബെലാറഷ്യൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്യവെ, നേറ്റോ അംഗങ്ങളുടെ നിരവധി ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “അടുത്തിടെ, വൈറ്റ് ഹൗസിന്റെ ഒരു പ്രതിനിധി ഒരിക്കൽ കൂടി റഷ്യ നേറ്റോയെ ഭയപ്പെടേണ്ടതില്ലെന്നും ആരും അതിനെ ഭയപ്പെടേണ്ടതില്ലെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു. കാരണം, നേറ്റോ ഒരു പ്രതിരോധ സഖ്യമാണ്. എന്നാൽ, മുതിർന്നവർ അത്തരം വ്യക്തമായ അസംബന്ധം പറയുന്നത് കേൾക്കുന്നത് പരിഹാസ്യമാണ്. ഇത് അപമാനകരമാണെന്ന് ഞാൻ പറയും, ” ലാവ്‌റോവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേറ്റോയുടെ ചരിത്രവും വാർസോ ഉടമ്പടി ഓർഗനൈസേഷനും സോവിയറ്റ് യൂണിയനുമായുള്ള ഏറ്റുമുട്ടലും ചൂണ്ടിക്കാണിച്ചുകൊണ്ട്, വാർസോ ഉടമ്പടിയും സോവിയറ്റ് യൂണിയനും ഇല്ലാതായി. എന്നാൽ, “നേറ്റോ അഞ്ച് തവണ കിഴക്കോട്ട് നീങ്ങി”…

പാശ്ചാത്യ തീർഥാടകർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരവുമായി സൗദി അറേബ്യ

റിയാദ്: പടിഞ്ഞാറൻ യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സൗദി അറേബ്യയുടെ ഹജ്ജ് ആന്റ് ഉം‌റ മന്ത്രാലയം അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക് ബദലായി സൗദി അറേബ്യ ആരംഭിച്ച മോട്ടാവിഫ് ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിംഗ് പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളെ തുടർന്നാണിത്. ജൂൺ 7 ന് , സൗദി അറേബ്യയുടെ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചത്, പടിഞ്ഞാറൻ മുസ്ലീങ്ങൾക്ക് ഹജ്ജ് ലിസ്റ്റിൽ ഇടം നേടാനുള്ള അവസരത്തിനായി “ഓട്ടോമേറ്റഡ് ലോട്ടറി” എന്ന നറുക്കെടുപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യ നിയോഗിച്ചിട്ടുള്ള മോട്ടാവിഫ് എന്ന കമ്പനി ഉപയോഗിക്കേണ്ടിവരുമെന്നാണ്. “കോൺസൽ ജനറലും കോൺസുലേറ്റ് സ്റ്റാഫ് അംഗങ്ങളും നിരവധി സൗദി മന്ത്രാലയങ്ങളുമായും അധികാരികളുമായും സംസാരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തീർത്ഥാടകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പു നൽകി” എന്ന് സൗദി അറേബ്യയിലെ യുഎസ് കോൺസുലേറ്റ്…

യുഎസ് ഭരണകൂടം ബന്ദികളാക്കിയ ഇറാനികളുടെ കേസുകൾ തുടരുമെന്ന് ടെഹ്‌റാൻ

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ അമേരിക്ക ബന്ദികളാക്കിയ ഇറാനിയൻ പൗരന്മാരെ മോചിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാനിലെ ഉന്നത മനുഷ്യാവകാശ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ഇറാനിയൻ തടവുകാരെ പിന്തുണയ്ക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ഇറാനിലെ മനുഷ്യാവകാശങ്ങൾക്കായുള്ള ഉന്നത കൗൺസിൽ സെക്രട്ടറിയും ജുഡീഷ്യറി ചീഫിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡെപ്യൂട്ടിയുമായ കാസെം ഗരിബാബാദി പറഞ്ഞു. “യുഎസിന്റെ നിയമവിരുദ്ധമായ ഉപരോധങ്ങൾ ഒഴിവാക്കിയതിന്റെ സാങ്കൽപ്പിക കുറ്റത്തിന് നിരവധി ഇറാനിയൻ പൗരന്മാരെ യുഎസിൽ തടവിലാക്കിയിട്ടുണ്ട്. അമേരിക്കൻ ഭരണകൂടം നടത്തുന്ന ഇത്തരം ബന്ദികളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ കടമ,” അമേരിക്കൻ നേതൃത്വത്തിലുള്ള മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ച് ടെഹ്‌റാനിൽ നടന്ന ഒരു സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ ഇതുവരെ ഇക്കാര്യത്തിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കൂടുതൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളിലായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച…

ഒന്നര വയസ്സുകാാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു

വെര്‍ജീനിയ: 18 മാസം പ്രായമുള്ള മകന്‍ അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെ തുടര്‍ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച (ജൂണ്‍ 28ന്) നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെസ്റ്റര്‍ഫില്‍ഡ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് വിവരം പുറത്തുവിട്ടത്. സംഭവം നടന്ന ദിവസം കുട്ടിയെ ഡെ കെയറില്‍ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ചു കുട്ടി മരിച്ചുവെന്നും, ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോള്‍ വീടിനകത്ത് കുട്ടി മരിച്ചു കിടക്കുന്നതും, പിതാവ് വീടിനുപുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഡ്രൈവേയില്‍ കിടന്നിരുന്ന കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതും, കാര്‍ സീറ്റ് പുറകില്‍ ഇരിക്കുന്നതും ശ്രദ്ധയില്‍പെട്ടു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്തു മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും, ചൂടേറ്റു മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ…

ന്യൂയോര്‍ക്കില്‍ പൂര്‍ണമായി ചിത്രീകരിച്ച ലോക്ക്ഡ് ഇന്‍- മലയാള ത്രില്ലെര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതല്‍ക്കൂട്ടായി ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സമ്പൂര്‍ണ ചിത്രീകരണം നിര്‍വഹിച്ച കുറ്റാന്വേഷണ ത്രില്ലെര്‍ സിനിമ ‘ലോക്ക്ഡ് ഇന്‍’ (ഘീരസലറ കി) ആഗസ്ത് മാസം മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസര്‍ ജൂലൈ 1 ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുകയാണ്. പുതുമകള്‍ ധാരാളം നിറഞ്ഞു നില്‍ക്കുന്ന ഈ ത്രില്ലെര്‍ ചിത്രത്തിന്റെ ടീസറും പുതുമകള്‍ ഉള്‍ക്കൊള്ളിച്ചു റിലീസ് ചെയ്യുന്നതിനാണ് പിന്നണി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ‘ഇത് നമ്മുടെ സിനിമ’ എന്ന ആപ്ത വാക്യത്തോടെ ആയിരം പേര്‍ ആയിരം സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്തു പുതുമ സൃഷ്ടിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണ്. ‘ആയിരത്തില്‍ ഒരുവന്‍’ എന്ന അഭിമാനത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഇത് പ്രത്യേക അനുഭവത്തിന്റെ നിമിഷങ്ങളാണ്. അമേരിക്കയില്‍ സമീപകാലത്തു…

ഉക്രെയിന്‍-റഷ്യ സംഘര്‍ഷം: ഉക്രെയിനിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റോ സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു . 800 മില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന്‍ യുക്രെയ്ന് നല്‍കുക . എയര്‍ഡിഫന്‍സ് സിസ്റ്റം , കൗണ്ടര്‍ ബാറ്ററി റഡാര്‍ , ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു . കഴിഞ്ഞ മാസം യു.എസ് കോണ്‍ഗ്രസ് പാസാക്കി ബൈഡന്‍ ഒപ്പു വച്ച 40 ബില്യണ്‍ ഡോളറിന്റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രെയ്ന് അമേരിക്ക ഇതിനകം നല്‍കിയ പതിനാലാമത് പാക്കേജാണിത്. യുക്രെയ്ന്‍ – റഷ്യ യുദ്ധം…

ഡാളസിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം ഇന്ന്

ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (ലീലാമ്മ 78) ഡാളസിൽ നിര്യാതയായി. പത്തനംതിട്ട തോന്നിയാമല താഴയിൽ ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ബോബി, ജോഷ്വാ. മരുമക്കൾ: രാജേഷ് ജേക്കബ്, ബെറ്റ്സി. കൊച്ചുമക്കൾ: നവോമി, ക്രിസ്റ്റീന, നേതൻ, ജെസിക്ക. സഹോദരങ്ങൾ: മറിയാമ്മ വർഗീസ്, സൂസൻ ജോർജ്, സി.ടി തോമസ് പൊതുദർശനം ജൂലൈ 1 വെള്ളിയാഴ്ച്ച (ഇന്ന്) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th Street, Plano, TX 75074). സംസ്കാരം ജൂലൈ 2 ശനിയാഴ്ച്ച (നാളെ) രാവിലെ 10 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഡാളസിലെ റെസ്റ്റ്ലാൻഡ് സെമിത്തേരിയിൽ (13005 Greenville Ave, Dallas, TX 75243). സംസ്കാര ചടങ്ങുകൾ https://provisiontv.in/aleyamma.mathew എന്ന…

സംസ്ഥാനങ്ങളിലുടനീളമുള്ള എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെല്ലാം അന്വേഷണത്തിനായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. തനിക്ക് നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു. മുൻ ബി.ജെ.പി ദേശീയ വക്താവ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവന രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമാവുകയും പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. സൗദി അറേബ്യയും ഖത്തറും പോലുള്ള ചില അറബ് രാജ്യങ്ങൾ ഇതിനെതിരെ പ്രകോപിതരായതിന് ശേഷമാണ് നൂപുർ ശർമ്മയുടെ വീക്ഷണങ്ങളെ ബിജെപിയുടെ ഉന്നത നേതൃത്വം തള്ളിക്കളയാൻ തീരുമാനിച്ചത്.