Champakulam Chundan oarsmen visit original snake boat at UST Thiruvananthapuram campus

Thiruvananthapuram: The original Champakulam Chundan, the most-celebrated among snake boats in Kerala that currently adorns the UST campus in Thiruvananthapuram, had a set of high profile visitors this weekend. The boat, which had been brought to the UST campus after it had retired in 2013, was called on by the Kerala Police team, the oarsmen of the new generation Champakulam Chundan after it won this year’s Champakulam Moolam Boat Race, on July 12. At the Champakulam Moolam Boat Race held on July 12, the Kerala Police Boat Race team won…

ഇസ്രായേൽ പ്രതിനിധിക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച മന്ത്രിയെ ബഹ്‌റൈൻ രാജാവ് പിരിച്ചുവിട്ടു

മനാമ : മനാമയിലെ ഇസ്രായേൽ അംബാസഡറായ ഈതൻ നയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് മേധാവി ഷെയ്ഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പിരിച്ചുവിട്ടു. ജൂൺ 16 ന്, ബഹ്‌റൈനിലെ യുഎസ് അംബാസഡർ സ്റ്റീഫൻ ബണ്ടി തന്റെ പിതാവിന്റെ മരണത്തിന് പ്രത്യേക ശവസംസ്‌കാരം നടത്തി. ശൈഖ മായി ബിൻത് മുഹമ്മദ് ഉൾപ്പെടെയുള്ള ചില അംബാസഡർമാരേയും ഉദ്യോഗസ്ഥരേയും ക്ഷണിച്ച കൂട്ടത്തില്‍ ഇസ്രായേലി അംബാസഡറേയും ക്ഷണിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പങ്കെടുത്തവരിൽ ഒരാൾ ഹസ്തദാനത്തിന് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയപ്പോൾ, ഇസ്രായേൽ അംബാസഡറുമായി ഹസ്തദാനം ചെയ്യാൻ ഷെയ്ഖ വിസമ്മതിക്കുകയും കൈകള്‍ പിന്‍‌വലിക്കുകയും ചെയ്തു. അമേരിക്കൻ അംബാസഡറുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ബിന്‍‌ത് മുഹമ്മദ് ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്ന അവരുടെ ഒരു ചിത്രവും പ്രസിദ്ധീകരിക്കരുതെന്ന്…

ഈ വര്‍ഷം തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ കോപ് ചെലവഴിച്ചത് 4,673 മില്യന്‍ ദിര്‍ഹം

സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. ദുബൈ: 2022 തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യൂണിയന്‍ കോപ് ആകെ 4,673,113.96 ദിര്‍ഹം ചെലവഴിച്ചതായി യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. കോഓപ്പറേറ്റീവിന്, അതിന്റെ തുടക്കം മുതല്‍ തന്നെ സാമൂഹിക സംഭാവനകളിൽ വ്യക്തമായ മുദ്ര പതിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…

രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. പണം കൈമാറുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര അന്വേഷണ ഏജൻസി സംഘത്തെ പിടികൂടി. അഞ്ച് പേര്‍ അടങ്ങുന്ന സംഘത്തിലെ നിന്നും നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി സിബിഐ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി കമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഇജാസ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും സിബിഐ അറിയിച്ചു. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച്…

സിപി‌എമ്മുകാരുടെ മര്‍ദ്ദനമാണ് ആർഎസ്എസ് പ്രവർത്തകന്റെ മരണ കാരണമെന്ന്; കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ : പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടത് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമാണെന്ന തര്‍ക്കം രൂക്ഷമായി. പാനുണ്ട സ്വദേശി പുതിയ വീട്ടിൽ ജിംനേഷ് (32) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനമാണ് ജിം‌നേഷിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ, ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ജിംനേഷിനും മര്‍ദ്ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. എന്നാല്‍, സംഘര്‍ഷത്തില്‍ മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും, ഇവിടെ വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതെന്നും പോലീസ് പറയുന്നു. കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

തെരുവ് നായകള്‍ക്ക് നേരെ ആക്രമണം വ്യാപകമാകുന്നു

തൃശൂർ: ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച തെരുവ് നായയുടെ കാലിൽ വെടിയുണ്ട കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനം ഇടിച്ച നിലയില്‍ കണ്ടെത്തിയത്. പെരുന്തട്ട ക്ഷേത്രനടയിൽ റോഡിൽ നിന്ന് ഇഴഞ്ഞെത്തിയ നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുത്തു. വ്യാഴാഴ്ച തെരുവിൽ നിന്ന് മൂന്ന് നായകളെ പ്രദീപ് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ പാലക്കാട് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ടയുണ്ടയുണ്ടായിരുന്നു എന്ന് പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും തെരുവ് നായകളുടെ ശരീരത്തില്‍ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു. വോക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകന്‍ വിവേക് കെ. വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ എന്‍.ഐ.എക്ക് പരാതി നല്‍കുമെന്നും വിവേക് അറിയിച്ചു. നായകളില്‍ കണ്ടെത്തിയ ഉണ്ടകളെല്ലാം എയര്‍ ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…

‘ഇസ്‌ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’: എസ് ഐ ഒയുടെ ഏരിയാ സമ്മേളനം

‘ഇസ്‌ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന എസ് ഐ ഒ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം കെ എ നിർവഹിച്ചു. എസ് ഐ ഒ പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഗഫൂർ ഓടന്നൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഓ ഏരിയ പ്രസിഡൻറ് ആരിഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ചിറ്റൂർ ഏരിയ പ്രസിഡൻറ് മുഹമ്മദ് ആശീഖ് അലി, വനിതാ വിഭാഗം ചിറ്റൂർ ഏരിയാ പ്രസിഡണ്ട് സൗജത്ത് ബീഗം, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സനോജ് കൊടുവായൂർ, ജി ഐ ഓ ഏരിയ സെക്രട്ടറി തഷ്‌രീഫാ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കൊല്ലങ്കോട് ഏരിയ പ്രസിഡൻറ് എ.എഫ്. മുഹമ്മദ് ബാഖവി സമാപനം നിർവഹിച്ചു. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സാബിത്ത് സ്വാഗതവും, അജ്മൽ അഹ്സൻ ഖിറാഅത്തും, അസിസ്റ്റൻറ് കൺവീനർ അഫ്താബ് നന്ദിയും…

കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം: ഫാര്‍മേഴ്‌സ് അസോസിയേഷന്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ സങ്കീര്‍ണ്ണമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ കൂടുതല്‍ സംഘടിച്ചു നീങ്ങണമെന്നും ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രഖ്യാപിച്ചു. പാറത്തോട് പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം ഐഫ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാകുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും ബഫര്‍സോണ്‍, വന്യജീവി അക്രമം, ഭൂപ്രശ്‌നങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ദ്രോഹസമീപനത്തിന് അവസാനമുണ്ടാകണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു. ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സമാപന സന്ദേശം നല്‍കി. ബഫര്‍ സോണ്‍ വനാതിര്‍ത്തിയില്‍ നിന്നു പുറത്തുകടക്കാന്‍ മലയോര ജനത അനുവദിക്കില്ലെന്നും പട്ടയമുള്‍പ്പെടെയുള്ളതും…

യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ ചമ്പക്കുളം ചുണ്ടനെ സന്ദർശിച്ച് പുതു തലമുറയിലെ തുഴക്കാർ

തിരുവനന്തപുരം: പലകുറി ജലരാജാവായി വാഴ്ത്തപ്പെട്ട പഴയകാലത്തിന്റെ ചമ്പക്കുളം ചുണ്ടൻ വള്ളത്തെ കാണാനും തങ്ങൾ നേടിയ ഏറ്റവും പുതിയ വിജയം ആഘോഷിക്കാനുമായി ഇപ്പോൾ മത്സരരംഗത്തുള്ള ചമ്പക്കുളം ചുണ്ടന്റെ പുതു തലമുറയിലെ തുഴക്കാർ യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ എത്തിയത് ആവേശമുണർത്തി. ജൂലൈ 12 ന് നടന്ന ചമ്പക്കുളം മൂലം വള്ളം കളിയിൽ പുതിയ തലമുറയിലെ ചമ്പക്കുളം ചുണ്ടൻ വള്ളം തുഴഞ്ഞ കേരള പോലീസ് ടീമാണ് വിജയികളായത്. ടീം അംഗങ്ങൾ ട്രോഫിയുമായാണ് യു എസ് ടി കാമ്പസിലെത്തി പഴയ ചമ്പക്കുളം ചുണ്ടനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. യു എസ് ടി യുടെ ക്ഷണപ്രകാരം എത്തിയ കേരള പോലീസ് ടീമംഗങ്ങൾ അടങ്ങുന്ന പുതിയ ചമ്പക്കുളം ചുണ്ടന്റെ തുഴക്കാർ തങ്ങൾ നേടിയ ട്രോഫി പഴയ ചുണ്ടനുമുന്നിൽ വച്ച് അഭിവാദ്യമർപ്പിച്ചു. യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ്,…

വിലക്കയറ്റത്തിനെതിരെ ലോക്‌സഭയിൽ പ്രതിഷേധം: ടിഎൻ പ്രതാപന്‍, രമ്യാ ഹരിദാസ് അടക്കം നാല് കോണ്‍ഗ്ര എം‌പിമാരെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡുകളുമായി ലോക്‌സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇനി അവർക്ക് വര്‍ഷകാല സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല. വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വിലക്കയറ്റം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വൈകുന്നരം മൂന്ന് മണിവരെ സഭ നിർത്തിവച്ചിരുന്നു. മൂന്ന് മണിക്ക് സഭ വീണ്ടും ചേർന്നതിന് ശേഷവും പ്രതിഷേധം തുടർന്നു. കോൺഗ്രസും തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം ഉയർത്തുകയും പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്‌തു. തുടർന്നാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. പ്രതിഷേധിക്കുന്ന എംപിമാരെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.