League of Women Voters Installs Board of Directors and Readies to Prepare Voters for General Election in November

Eastern Bergen County, New Jersey: — The League of Women Voters of Northern Valley (LWVNV) elected and installed its 2022-2022 board of directors and officers at its 76th annual meeting.  The LWVNV outlined its plans to provide voters with information they need to make informed decisions in the General Election in New Jersey on Tuesday, November 8, 2022.  They heard speaker Eric Benson from Clean Water Action discuss how New Jersey could reduce its greenhouse gas emissions by 50% by 2030. Board of Directors Installed At the organization’s Annual Meeting,…

Rajisha Vijayan – starrer Keedam to have Zee Keralam premiere on July 31

Kochi: Keedam, the critically-acclaimed Malayalam movie starring Rajisha Vijayan in the lead, will be premiered on the Zee Keralam channel on July 31. The film has been scheduled to be telecast at 4 PM on Sunday. Starring Rajisha Vijayan in the lead, the film that falls in the cyber crime genre is written and directed by Rahul Riji Nair. The film has Radhika Balan, an expert cyber security professional, who stands firm on the ethics of her profession. Her life turns topsy-turvy when a rich client demands her services to…

പെരിയാര്‍ നദിയില്‍ മൂന്നര മണിക്കൂർ പൊങ്ങിക്കിടന്ന് പത്തു വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു

കൊച്ചി: നദിയിൽ പൊങ്ങിക്കിടക്കുക, അതും പെരിയാർ നദിയില്‍…. അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ആലുവ സ്വദേശിയായ അവന്തിക ചന്ദ്രൻ എന്ന 10 വയസ്സുകാരി മൂന്നര മണിക്കൂർ തുടർച്ചയായി അത് ചെയ്തു. 30 അടിയാണ് നദിയുടെ താഴ്ച. കനത്ത അടിയൊഴുക്കുള്ള നദിയിൽ പൊങ്ങിക്കിടക്കുമ്പോൾ സുരക്ഷാ ഗിയറുകളൊന്നും ധരിച്ചിരുന്നില്ല എന്നത് അവന്തികയെ ധൈര്യശാലിയാക്കി മാറ്റി എന്ന് അവന്തികയുടെ അമ്മ ഡോ ചിത്ര ബോസ് പറഞ്ഞു. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അംഗീകരിച്ചതായി അവർ പറഞ്ഞു. ഈ വർഷം മാർച്ച് 28 നാണ് അവന്തിക നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ഡോ. ചിത്ര പറഞ്ഞു. നിരവധി ഭിന്നശേഷിക്കാരെ പരിശീലിപ്പിച്ച സജി വാളശ്ശേരിയുടെ കീഴിൽ പരിശീലനം നേടിയ മൂത്ത സഹോദരി മാളവിക നേരത്തെ പെരിയാർ നീന്തിക്കടന്നിരുന്നു. “മെയ് 14ന് അവന്തിക നദി (780 മീറ്റർ…

ദുബായ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് ഷൊയ്ബ് അക്തറിന്റെ ജീവചരിത്രം സിനിമയാക്കുന്നു

അബുദാബി: പാക്കിസ്താന്‍ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ ജീവിതത്തെ ആസ്പദമാക്കി ദുബായ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് മുഹമ്മദ് ഫറാസ് ഖൈസർ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. ‘റാവൽപിണ്ടി എക്‌സ്പ്രസ് – റണ്ണിംഗ് എഗെയ്ൻസ്റ്റ് ദി ഓഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 നവംബർ 16 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം 46 കാരനായ ക്രിക്കറ്റ് താരം ജൂലൈ 24 ന് തന്റെ ട്വിറ്ററിൽ പ്രഖ്യാപനം നടത്തി. “ഈ മനോഹരമായ യാത്രയുടെ തുടക്കം. എന്റെ കഥ, എന്റെ ജീവിതം, എന്റെ ജീവചരിത്രം, “റാവൽപിണ്ടി എക്‌സ്‌പ്രസ് – വിചിത്രതയ്‌ക്കെതിരെ പ്രവർത്തിക്കുന്നു” എന്നിവയുടെ സമാരംഭം പ്രഖ്യാപിക്കുന്നു. നിങ്ങൾ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു യാത്രയിലാണ് നിങ്ങൾ. ഒരു പാക്കിസ്താന്‍ കായിക താരത്തെക്കുറിച്ചുള്ള ആദ്യത്തെ വിദേശ ചിത്രം,” വിവാദപരമായി നിങ്ങളുടേത് എന്ന് സൈൻ ഓഫ് ചെയ്തുകൊണ്ട് അക്തറിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നു.…

രജീഷ വിജയൻ നായികയാവുന്ന കീടം ആദ്യമായി ടെലിവിഷനിൽ; ജൂലായ് 31 ന് സീ കേരളം സംപ്രേഷണം ചെയ്യും

കൊച്ചി: പ്രശസ്ത നടി രജീഷ വിജയൻ നായികയാവുന്ന ‘കീടം’ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാനാകും. സൈബര്‍ സെക്യരിറ്റി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന രാധികാ ബാലന് (രജീഷ വിജയന്‍) സൈബര്‍ ക്രൈമിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കീടം.ചെയ്യുന്ന ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുകയും സ്വകാര്യത എന്നത് ഓരോ വ്യക്തികള്‍ക്കും വളരെ വിലപ്പെട്ടതാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സൈബര്‍ വിദഗ്ധയാണ് രാധികാ ബാലന്‍. ധനികനായ ഒരു വ്യക്തി സ്വന്തം ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രാധികയ്ക്ക് വന്‍ പണം വാഗ്ദാനം ചെയ്യുന്നു. രാധിക അതിന് വഴങ്ങുന്നില്ല. തുടര്‍ന്ന് ഒരു കൂട്ടരില്‍ നിന്നും രാധികയ്ക്കും അച്ഛനും (ശ്രീനിവാസന്‍) നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെയും അതിനെ ബുദ്ധി കൊണ്ട് നേരിടുന്നതിന്റെയും…

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്രക്ക് ഗംഭീര തുടക്കം

കോഴിക്കോട്: ഭരണകൂടം വർഷങ്ങളായി തുടരുന്ന കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് തുടക്കമായി. കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ശ്വാശ്വത പരിഹാരം കാണാൻ കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാറുകൾ തയ്യാറായിട്ടില്ല. വിദ്യാർത്ഥി സമൂഹത്തോട് തുടരുന്ന ഈ കടുത്ത അനീതിയെ ഇനിയും തുടരാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുവദിക്കില്ല എന്ന് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അഷ്‌റഫ്‌ പറഞ്ഞു.പ്ലസ് വൺ, ഡിഗ്രി മേഖലകളിലെ മുഴുവൻ പ്രതിസന്ധികളും പരിഹരിക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ല വൈസ് പ്രസിഡന്റ്‌ റഹീം ചേന്നമംഗല്ലൂർ അധ്യക്ഷത വഹിച്ച…

നാളെ കർക്കടക വാവുബലി; ബലി തർപ്പണത്തിനുള്ള ഒരുക്കമായി സ്നാനഘട്ടങ്ങൾ

തിരുവനന്തപുരം: നാളെ (ജൂലൈ 28) കർക്കടക വാവ് പിതൃമോക്ഷത്തിനായി സ്നാനഘട്ടങ്ങളിൽ ബലി തർപ്പണം നടത്തും. കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കടക വാവ്. കർക്കടകവാവ് ബലിയർപ്പിച്ചാൽ പിതൃക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ പ്രമുഖ സ്നാനഘട്ടങ്ങളെല്ലാം ബലി തർപ്പണത്തിന് തയ്യാറായിക്കഴിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി പാപനാശിനി എന്നിവ കേരളത്തിലെ പ്രശസ്തമായ ബലി തർപ്പണ കേന്ദ്രങ്ങളാണ്. ഇതുകൂടാതെ ചെറുതും വലുതുമായ ക്ഷേത്രങ്ങളോട് ചേർന്നുള്ള എല്ലാ ബലിക്കടവുകളിലും ബലി തർപ്പണം നടക്കും. പഞ്ചാംഗം പ്രകാരം 28ന് പുലര്‍ച്ചെ 3 മുതല്‍ 10 വരെയാണ് ബിലതര്‍പ്പണത്തിനുള്ള മുഹൂര്‍ത്തം. കൃഷ്‌ണ പക്ഷത്തിലെ അമാവാസി, അഷ്‌ടമി തുടങ്ങിയ ദിവസങ്ങള്‍ ബലി തര്‍പ്പണത്തിന് വിശിഷ്‌ടമാണെങ്കിലും കര്‍ക്കടക മാസത്തിലെ അമാവാസിയാണ് ഏറ്റവും വിശേഷ ദിവസമായി കണക്കാക്കുന്നത്. സന്താന ഗുണം, സമ്പത്ത്,…

മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ നിയമസഭാ അക്രമം: ഇടത് നേതാക്കൾ സെപ്തംബര്‍ 14-ന് കോടതിയിൽ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ 14ന് മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ, കേസിലെ കുറ്റപത്രം വായിക്കാൻ നേരിട്ട് ഹാജരാകാൻ പ്രതികളോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മുഴുവൻ പ്രതികളുടെയും വിടുതൽ ഹർജി നേരത്തെ സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും അന്തിമ വാദത്തിന് കോടതി പരിഗണിച്ചിട്ടില്ല. കേസിൽ നിലവിൽ സ്റ്റേ ഇല്ലാത്തതിനാലാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് അന്നത്തെ പ്രതിപക്ഷ എം‌എല്‍‌എമാര്‍ ആക്രമണം നടത്തിയത്. കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും…

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ തന്റെ ബന്ധുവിനെതിരെ കേസെടുക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധു മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ കേസെടുക്കാനാകില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു സി. സത്യനായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ അനുഭവിക്കേണ്ടി വരുമെന്ന് വാട്സ്‌ആപ്പിലൂടെയായിരുന്നു ഭീഷണി. വാട്‌സ്ആപ്പ് വഴിയുള്ള ഭീഷണിയായതിനാൽ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ല. കോടതി ഉത്തരവിലൂടെ മാത്രമേ കേസ് ഫയൽ ചെയ്യാൻ കഴിയൂ. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.

CBSE പരീക്ഷയിൽ ഒന്നാം റാങ്ക്; സ്കോളർഷിപ്പോടെ യുഎസ്എയിൽ തുടർപഠനം; അകക്കണ്ണിന്റെ പ്രകാശവുമായി ഹന്ന

എറണാകുളം: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കല്ലൂർ സ്വദേശിനി ഹന്ന ആലീസ് സൈമൺ കാഴ്ച വൈകല്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇപ്പോൾ അമേരിക്കയിൽ തുടര്‍പഠനത്തിനൊരുങ്ങുന്നു. സ്‌കോളർഷിപ്പോടെ അമേരിക്കയിലെ നോട്രെഡെയിം യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി ബിരുദ പഠനത്തിനാണ് ഹന്ന തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9 ന് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹന്ന. ഹന്നയ്ക്ക് മൈക്രോഫ്താൽമിയ എന്ന നേത്രഗോളങ്ങളുടെ അവികസിതാവസ്ഥ മൂലമാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. നൂറുശതമാനം കാഴ്ച വൈകല്യമുള്ള ഹന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500ൽ 496 മാർക്കും നേടി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ നിന്നാണ് ഹന്ന പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 500ൽ 496 മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹന്ന പറയുന്നു. ഒന്നാം റാങ്ക് പ്രശ്നമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ…