യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഇനി എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോഗ്രാം ആസ്വദിക്കാം
സ്കൈവേർഡ്സ് എവരിഡേ ആപ്പിനൊപ്പം പങ്കാളിത്തം ഉറപ്പിച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോഗ്രാമിൽ പങ്കുചേർന്ന് റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ ഇനിയാകും. ദിവസവും സ്കൈവേർഡ്സ് മൈൽസ് നേടാനുള്ള അവസരമാണിത്. ഓൺലൈനായും ദുബായിലെ 27 ഔട്ട്ലെറ്റുകളിലും ഈ സൗകര്യം ആസ്വദിക്കാം. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഇത് സാധ്യമാണ്. ഡൗൺലോഡ് ചെയ്യുക, പെയ്മന്റ് കാർഡ് ചേർക്കുക, പോയിന്റുകൾ നേടുക. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഐഒഎസ് ആപ്പ് സ്റ്റോറിൽ...