Northern NJ Community Foundation Awards Fourth Annual Scholarship to Leonia High School Graduate to Study Animation and Fine Arts

Hackensack, New Jersey: The Northern New Jersey Community Foundation’s (NNJCF) Frank DeLorenzo Memorial Scholarship Fund awarded Pilar Carranza, a graduate of the Leonia High School class of 2022 in Leonia, New Jersey, its fourth annual scholarship.  This fall, Carranza plans to attend Otis College of Art and Design in Los Angeles and study animation and fine arts. The NNJCF donor advised fund memorializes Leonia High School 1964 classmate Frank DeLorenzo.  A $2,000 scholarship award is given to a student, who demonstrates talent and ambition as an artist, musician, or writer,…

യെമൻ മോഡലിനെ ഹൂത്തികൾ പീഡിപ്പിച്ച് ഏകാന്ത തടവറയിലേക്ക് മാറ്റി

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യ യെമൻ നടിയും മോഡലുമായ എന്റസാർ അൽ-ഹമ്മദിയെ സനയുടെ വടക്ക് കുപ്രസിദ്ധമായ സെൻട്രൽ ജയിലിൽ ക്രൂരമായി പീഡിപ്പിക്കുകയും ഏകാന്ത തടവിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2021 ഫെബ്രുവരിയിൽ, ഒരു ഫോട്ടോ ഷൂട്ടിന് പോകുമ്പോഴായിരുന്നു സനയിലെ പ്രധാന തെരുവിൽ അവരെയും മൂന്ന് സഹപ്രവർത്തകരെയും ഹൂത്തി മിലിഷ്യകള്‍ തടഞ്ഞ് അൽ ഹമ്മാദിയെ തട്ടിക്കൊണ്ടുപോയത്. അശ്ലീല പ്രവര്‍ത്തനം, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. നിലവിൽ അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന എന്റിസാർ അൽ ഹമ്മദിയെ ഇലക്ട്രിക് കേബിൾ ഉപയോഗിച്ചുള്ള പീഡനത്തിന് ശേഷം സനയിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ജയിലിൽ ഏകാന്ത തടവിലേക്ക് മാറ്റി. ഹൂതികൾ മോഡലിനെ “നിർബന്ധിത തിരോധാനത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിന്” വിധേയമാക്കി. കൂടാതെ “രാഷ്ട്രീയ, മാധ്യമ പ്രവർത്തകരെ കുടുക്കാൻ മിലിഷ്യയുടെ വേശ്യാവൃത്തി ശൃംഖലയുമായി പ്രവർത്തിക്കാൻ വിസമ്മതിച്ചപ്പോൾ നിയമവിരുദ്ധമായി…

യെമനി സയാമീസ് ഇരട്ടകൾ സൗദി അറേബ്യയിൽ വിജയകരമായി വേർപിരിഞ്ഞു

റിയാദ് : റിയാദിലെ ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്തിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. 3 മാസം പ്രായമുള്ള ഇരട്ടകൾ ജനിച്ചത് നെഞ്ചിന്റെയും വയറിന്റെയും താഴത്തെ ഭാഗവുമായി ചേർന്നാണ്. കൂടാതെ പരിശോധനകൾ പ്രകാരം കരളും കുടലും പങ്കിടുകയും ചെയ്യുന്നു. 2022 മെയ് മാസത്തിലാണ് സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഇരട്ടക്കുട്ടികളെ റിയാദിലേക്ക് കൊണ്ടുവന്നത്. റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഡോക്ടർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബിയയുടെ നേതൃത്വത്തിൽ രാവിലെ ശസ്ത്രക്രിയ ആരംഭിച്ചു. 28 സൗദി ഡോക്ടർമാരും വിദഗ്ധരും നഴ്സുമാരും ചേർന്ന് ശസ്ത്രക്രിയാ സമയം 11 മണിക്കൂറിൽ നിന്ന് 5 മണിക്കൂറായി ചുരുക്കി. അനസ്തേഷ്യ, തയ്യാറെടുപ്പുകൾ, വിഭജന പ്രക്രിയയുടെ തുടക്കം, കരളിന്റെയും കുടലിന്റെയും…

മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: ഹമീദ് വാണിയമ്പലം

കോഴിക്കോട്: മലബാർ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ചരിത്രപരമായി നിരവധി വിവേചനങ്ങൾക്ക് വിധേയമാക്കപ്പെട്ട ജന സമൂഹമാണ് കോഴിക്കോടിന്റേത്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ കോഴിക്കോടിനോടുള്ള വിവേചനം മുൻകാലങ്ങളിലേതു പോലെ തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നും കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭീകരമായാ വിദ്യാഭ്യാസ പ്രതിസന്ധിയെന്നും ഇനിയും ഈ വിവേചനങ്ങൾ തുടരാൻ അനുവദിച്ചുകൂടെന്നും കൂടുതൽ ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കും എന്ന വാഗ്ദാനം നൽകിയാണ് പിണറായി…

Union Coop Delegation Visits ‘Bustanica’

Bustanica, which means your garden or orchard in Arabic, has unveiled the 330,000 sq. ft. controlled farm facility making it the world’s largest hydroponic farm. Dubai, UAE: A delegation from Union Coop organized an official visit to the largest vertical hydroponic farm in the world, ‘Bustanica’, which was recently opened by Emirates Flight Catering in Dubai. The visit was in the interest of the cooperative to provide the best and finest types of Agricultural produce from vegetables and fruits to consumers by establishing contracts with various sources and companies outside…

രാജിവെച്ച സജി ചെറിയാന്റെ പെഴ്സണല്‍ സ്റ്റാഫിനെ പുനര്‍‌വിന്യസിച്ചു; മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ കിട്ടി

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫിനെ പുനര്‍‌വിന്യസിച്ച് വിവിധ വകുപ്പുകളിലേക്ക് മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ തന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. ബാക്കിയുള്ളവരെ സഹകരണ മന്ത്രി വി എൻ വാസവൻ, കായിക മന്ത്രി വി അബ്ദുർ റഹിമാൻ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് മാറ്റി. സജി ചെറിയാൻ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മനു സി പുളിക്കലിനെ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഏറ്റവും കൂടുതൽ പേർസണൽ സ്റ്റാഫുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്. പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയ സിപിഎം നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി വി.വി സൈനന്‍, ക്ലര്‍ക്കുമാരായ കെ സവാദ്, എം.ആര്‍ സജയന്‍, ഓഫീസ് അസിസ്റ്റന്‍റുമാരായ വിഷ്‌ണു…

കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകയുടെ മരണം: ബാങ്കിനെ ന്യായീകരിച്ച് മന്ത്രി; ഒരു രൂപ പോലും നല്‍കിയില്ലെന്ന് കുടുംബം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്ന വീട്ടമ്മ ഫിലോമിനയുടെ മരണത്തില്‍ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആര്‍ ബിന്ദു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയിരുന്നു എന്നും, എന്നിട്ടും മൃതദേഹം റോഡരികിൽ പൊതുദർശനത്തിന് വെച്ച് സംഭവം രാഷ്ട്രീയവത്ക്കരിച്ചു എന്നും മന്ത്രി ആരോപിച്ചു. അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ നൽകിയെന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു. തങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് എംഎൽഎയോ മന്ത്രിയോ അല്ല. അമ്മയുടെ ചികിത്സയ്ക്കായി ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഡിനോ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എംഎൽഎമാരും നിക്ഷേപകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഒടുവിൽ ഇരിങ്ങാലക്കുട…

വിശപ്പ് രഹിത കേരളം’ പദ്ധതി: പയ്യന്നൂരിലെ ജനകീയ കുടുംബശ്രീ ഹോട്ടലിലെ ഊണ് നാട്ടുകാര്‍ക്ക് ഏറെ പ്രിയം

കണ്ണൂർ: ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ആരംഭിച്ച കണ്ണൂരിലെ ജനപ്രിയ ഹോട്ടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റിയില്‍ അഞ്ചു പേര്‍ കൂടി നടത്തുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ ഒരു കൂട്ടായ വിജയത്തിന്റെ കഥ പറയുന്നു. ദിവസവും ഏകദേശം അഞ്ഞൂറ് ഊണ് ഇവിടെ വിളമ്പുന്നുണ്ട്. 20 രൂപ നിരക്കിൽ നൽകുന്ന ഉച്ചഭക്ഷണം ഏറെ ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു. വറുത്തരച്ച ചിക്കൻ കറിയും, ഓംലെറ്റ് തുടങ്ങിയ പ്രത്യേക വിഭവങ്ങളും ഇവിടെ ലഭിക്കും. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോട്ടൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയായാൽ നഗരസഭ കെട്ടിടത്തിലേക്ക് മാറും.

ബഫര്‍സോണ്‍ – അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ബഫര്‍സോണോ, പരിസ്ഥിതിലോല പ്രദേശമോ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാല്‍ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിര്‍ത്തി വിട്ട് ബഫര്‍ സോണ്‍ വ്യാപിപ്പിക്കാനാവൂ. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം –…

ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 39 വിദ്യാർത്ഥികൾക്ക് കൊറോണ വാക്സിൻ നൽകി!

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു സ്‌കൂളിലെ 39 കുട്ടികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയതായി ആരോപണം. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി മഹാത്രികകരണ അഭിയാന്റെ ഭാഗമായി ക്യാമ്പ് നടത്തി വാക്‌സിനേഷൻ നടത്തുകയായിരുന്നു. വാക്സിനേറ്റർ കുട്ടികൾക്കെല്ലാം ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകുന്നത് ചില രക്ഷിതാക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിൽ നടന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് കാരണമാണ് ഈ സംഭവം ശ്രദ്ധയില്‍ പെടാതെ പോയതെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടർന്ന് വാക്സിനേറ്റർ ജിതേന്ദ്ര അഹിർവാറിനെതിരെ പരാതി നല്‍കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കുത്തിവെപ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള 39 കുട്ടികളും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിതാക്കളുടെ…