അഗ്‌നിപഥ് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച ഞായറാഴ്ച രാജ്യവ്യാപക പ്രചാരണം നടത്തും

ന്യൂഡൽഹി: സൈനിക റിക്രൂട്ട്‌മെന്റിനായുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ 40-ലധികം കർഷക യൂണിയനുകളുടെ ഒരു കുട സംഘടനയായ സംയുക്ത് കിസാൻ മോർച്ച ( എസ്‌കെഎം ) ഞായറാഴ്ച രാജ്യവ്യാപകമായി പ്രചാരണം നടത്തും. വിമുക്തഭടന്മാരുടെ ഐക്യമുന്നണിയുടെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. ആഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 14 വരെ നടക്കുന്ന “ജയ് ജവാൻ ജയ് കിസാൻ” കോൺഫറൻസാണ് പ്രചാരണത്തിന്റെ ആദ്യപടിയെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. “വിവാദമായ അഗ്നിപഥ് പദ്ധതിയുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാപരവുമായ മാർഗങ്ങൾ ഉപയോഗിച്ച് അത് പിൻവലിക്കാൻ കേന്ദ്രത്തെ നിർബന്ധിക്കുകയുമാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. “(മൂന്ന്) കാർഷിക നിയമങ്ങൾ ഭയാനകമായിരുന്നെങ്കിൽ, അഗ്നിപഥ് പദ്ധതി വിനാശകരമാണ്. നമ്മുടെ കർഷകരും സൈനികരും ദുരിതത്തിലായതിനാൽ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് തകരുന്ന അപകടത്തിലാണ്. രാഷ്ട്രത്തിന്റെ സംരക്ഷകരെയും അന്നദാതാക്കളെയും ബുൾഡോസ് ചെയ്ത്…

അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ഓര്‍മ്മ വിരുന്ന്

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായക‌ന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫിയുടെ നാദ സൗഭഗം ജീവ‌ന്‍ പകര്‍ന്ന് അനശ്വരമാക്കിയ മധുരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുര ശബ്ദത്താല്‍ ആത്മാവ് പകര്‍ന്നു നല്‍കിയ അതുല്യ പ്രതിഭയ്ക്ക് ദോഹയിലെ ഗായകര്‍ ഓര്‍മ്മവിരുന്നൊരുക്കി. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് പരിപാടി ഉദ്ഘാറ്റനം ചെയ്തു. കാലത്തിനു ക്ഷതമേല്‍പ്പിക്കാ‌ന്‍ കഴിയാത്ത സംഗീത നിര്‍ത്ധരിയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈഫുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഷബീബ് അബ്ദുറസാഖ്, അബ്ദുല്‍ വാഹിദ്, നിസാര്‍ സഗീര്‍, കൃഷ്ണകുമാര്‍, ഷാഫി ചെമ്പോടന്‍, സിദ്ധീഖ് സിറാജുദ്ദീന്‍, ഹംന ആസാദ്, മെഹ്ദിയ മന്‍സൂര്‍, ഷഫാഹ് ബച്ചി, പി.എ.എം ഷരീഫ്, ഫൈസല്‍ പുളിക്കണ്ടി,…

വിശുദ്ധ പശു!: ഗാന്ധിധാമിൽ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു; നിസ്സഹായതയോടെ ഭരണകൂടം

ഗാന്ധിധാം (ഗുജറാത്ത്): ഗുജറാത്തിലുടനീളം കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്. ചത്തു കിടക്കുന്ന, പാതി തിന്ന പശുവിന്റെ ജഡത്തിൽ തെരുവ് നായകള്‍ കടിച്ചു വലിക്കുന്ന കാഴ്ചകളാണെവിടെയും. പ്രാദേശിക ഭരണകൂടമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നു പറയുന്നു. ചർമ്മരോഗം (എൽഎസ്‌ഡി) ബാധിച്ച് ചത്തൊടുങ്ങുന്ന മൃഗങ്ങളും ഇവിടെ തെരുവുകളിൽ നിറഞ്ഞിരിക്കുന്നു. പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന എൽഎസ്ഡി. രാജസ്ഥാനിലെ ഒമ്പത് ജില്ലകളിലും ഗുജറാത്തിലെ കുറഞ്ഞത് 14 ജില്ലകളിലുമായി 3,000-ലധികം കന്നുകാലികൾക്ക് ഈ രോഗം ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ, മൃഗങ്ങളെ ചികിത്സിക്കാൻ പ്രവർത്തിക്കുന്ന പ്രദേശവാസികൾ പറയുന്നത് എണ്ണം ഇതിലും കൂടുതലാകുമെന്നാണ്. ഗാന്ധിധാമിലെ ഒരു ക്യാമ്പിൽ ഒരു വൈകുന്നേരം മാത്രം 18 മൃഗങ്ങള്‍ ചത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടത്തെ തെരുവുകളിൽ രോഗബാധയുള്ളതും ചികിത്സിക്കാത്തതുമായ കന്നുകാലികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മരണസംഖ്യയുമായി…

മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജാഗ്രതാ നിർദേശം

ഇടുക്കി: പെട്ടിമുടി ദുരന്ത വാർഷികത്തിൽ മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രവും രണ്ട് കടകളും പൂർണമായും മണ്ണിനടിയിലായി. മൂന്നാർ-വട്ടവട റൂട്ടിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പാതയിൽ കൂറ്റൻ പാറകളും മണ്ണും അടിഞ്ഞുകൂടി. ഇപ്പോൾ സ്ഥലം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ അറിയിച്ചതിനെത്തുടർന്ന് 450ഓളം പേരെ അവരുടെ വീടുകളിൽ നിന്ന് പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ റോഡുകളും പൂർണ്ണമായും തകർന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ഗ്രാമത്തിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിതാ വി കുമാർ പറഞ്ഞു. താഴെ കുണ്ടള എസ്‌റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ലയങ്ങളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത്…

ശ്രീറാം വെങ്കട്ടരാമന്റെ വിഷയത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്‍റെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെ നശിച്ചു. ഒരു തീരുമാനവും എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി കാട്ടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷം; നാലു പേര്‍ ഇപ്പോഴും കാണാമറയത്ത്; അതിജീവിച്ചവരുടെ കണ്ണുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിസ്സഹായാവസ്ഥ

ഇടുക്കി: 2020 ഓഗസ്റ്റ് 6 രാത്രി 10.30ന് പെട്ടിമുടിയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ കേരളത്തെയാകെ നടുക്കി. മലമുകളിൽ നിന്ന് ആരംഭിച്ച ഉരുള്‍ പൊട്ടലില്‍ പെട്ടിമുടിയെ വിഴുങ്ങി. മണ്ണിലും ചെളിയിലും പാറക്കല്ലുകള്‍ക്കിടയിലും പെട്ട് എഴുപതോളം ജീവനുകളാണ് അന്ന് ചതഞ്ഞരഞ്ഞത്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ രാത്രി നടന്ന സംഭവം പിറ്റേന്ന് രാവിലെ വരെ പുറംലോകം അറിഞ്ഞിരുന്നില്ല. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ സ്ഥാപനത്തിലെ ജീവനക്കാരന്‍ രാവിലെയാണ് സംഭവം അറിഞ്ഞത്. കിലോമീറ്ററുകൾ നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ അഗ്നിശമനസേനയെയും പൊലീസിനെയും ബന്ധപ്പെട്ടു. കനത്ത മഴയിൽ പെരിയവര പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ പാടുപെടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു അത്.…

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: അധികജലം തുറന്നുവിടുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി 50 ക്യുസെക്സ് വെള്ളം തുറന്നുവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2,382.88 അടിയായി ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഉയർത്തി 2,122 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി. എന്നാല്‍ ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ശക്തിയായി പെയ്‌ത മഴയ്‌ക്ക് ശമനമുണ്ട്. അഞ്ച് ജില്ലകള്‍ക്കാണ് ഇന്ന് (ശനി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്ത് വിടുന്ന അധിക ജലം നാളെ ഇടമലയാര്‍ അണക്കെട്ടില്‍ ശേഖരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി…

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖർ വിജയിച്ചു

ന്യൂഡൽഹി: ശനിയാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖർ 500ൽ അധികം വോട്ടുകൾ നേടി വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 200ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പോൾ ചെയ്ത 725 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 15 എണ്ണം അസാധുവാണെന്ന് കണ്ടെത്തി. ഇന്ന് (ശനിയാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 55 എംപിമാർ വോട്ട് ചെയ്തില്ല. പാര്‍ലമെന്‍റിലെ 63-ാം നമ്പര്‍ മുറിയിലൊരുക്കിയ പോളിങ് ബൂത്തിലാണ് വോട്ടിങ് നടന്നത്. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനിലെ ജാട്ട് നേതാവും പശ്ചിമ ബംഗാൾ മുൻ ഗവർണറുമാണ് 71 കാരനായ ധൻകർ. ലോക്‌സഭയിലെ 23 പേർ ഉൾപ്പെടെ 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, അതിന്റെ രണ്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു.    

നിക്കാഹിൽ പങ്കെടുക്കുന്നത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്: ബഹ്ജ ദലീലി

കോഴിക്കോട്: പിതാവിനും വരനുമൊപ്പം നിക്കാഹിൽ പങ്കെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് ചടങ്ങിൽ പങ്കെടുത്ത വധു ബഹ്ജ ദലീലി പറഞ്ഞു. നിർണായക നിമിഷത്തിൽ തന്റെ സാന്നിധ്യം വിലക്കുന്നതിന് എന്താണ് ന്യായമെന്നും ബഹ്ജ ദലിലി ചോദിക്കുന്നു. പെൺകുട്ടി നിക്കാഹിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് കാട്ടി മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രതികരണം. നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ലെന്നും ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാനും പറയുന്നു. ‘പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല.”-ഫാസില്‍ ഷാജഹാന്‍ പറഞ്ഞു. എല്ലാ അനുവാദവും വാങ്ങിയാണ് നിക്കാഹ് നടത്തിയതെന്ന് വരന്റെ അമ്മാവനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.…

ബഡ്ഡി ബോയ്സ് ഓണത്തിന് വൻ സ്വീകാര്യത; ടിക്കറ്റ് വിൽപന റെക്കോർഡുകൾ ഭേദിക്കുന്നു

ഫിലാഡൽഫിയ: മനുഷ്യ സ്‌നേഹംകൊണ്ട് മഹാവിസ്‌മയം തീർക്കുന്ന മജീഷ്യൻ മുതുകാടാണ് ഇത്തവണത്തെ ബഡ്ഡി ബോയ്സ് ഓണത്തിന്റെ മുഖ്യാതിഥി എന്നറിഞ്ഞതു മുതൽ ഫിലഡൽഫിയാ മലയാളികൾ ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞു. “ഇത്തവണത്തെ ഓണം ബഡ്ഡി ബോയ്സിനും മുതുകാടിനൊപ്പം.” ആ തീരുമാനത്തെ നൂറു ശതമാനം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മാത്രം നടന്ന ടിക്കറ്റുകളുടെ റെക്കോർഡു വിൽപ്പന. ഫിലഡൽഫിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് തുടങ്ങിയ വിവിധ സ്റ്റേറ്റുകളിൽനിന്നും നിരവധി ആളുകളാണ് ടിക്കറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടും, ഓണത്തിന് പങ്കെടുക്കുവാനുമുള്ള താല്പര്യം അറിയിച്ചുകൊണ്ടും സംഘാടകരുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഓണം മലയാളികളുടെ ഉത്സവം ആണെങ്കിലും ഈ ഉത്സവ വാർത്തയറിഞ്ഞു ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഫിലാഡൽഫിയ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിസൺസ് ഡെപ്യൂട്ടി കമ്മിഷണർ സേവ്യർ ബ്യൂഫോർട്ട് മസോളം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തിച്ചേരുന്നു എന്നതും കൂടുതൽ ഉന്മേഷം പകരുന്നു. ഒപ്പം, ന്യൂജേഴ്‌സി ബഡ്ഡി ബോയ്സ് ടീം ഒന്നടങ്കം ഫുൾ സപ്പോർട്ടുമായി എത്തിച്ചേരും. എന്താണ് ഈ…