രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷിക ദിനത്തില്‍ അനുസ്മരണവുമായി പുഷ്കർ സിംഗ് ധാമിയും ജെ പി നദ്ദയും

ഡെറാഡൂൺ: ​​രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയും. “സാംസ്കാരിക ബോധമുള്ള മനുഷ്യനും, ലോകപ്രശസ്ത എഴുത്തുകാരനും, കവിയും മഹാനായ സാഹിത്യകാരനും, ദേശീയ ഗാനത്തിന്റെ രചയിതാവും, നൊബേൽ സമ്മാന ജേതാവുമായ ഗുരുദേവന് ആദരം,” അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് പുറമേ, ജെ പി നദ്ദയും രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിച്ചുകൊണ്ട് എഴുതി, “ദേശീയ ഗാനത്തിന്റെ രചയിതാവും ലോകപ്രശസ്ത കവിയും മഹാനായ തത്ത്വചിന്തകനും നോബൽ സമ്മാന ജേതാവുമായ ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ ജിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ അഭിവാദ്യങ്ങൾ. ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ കൃതികൾ. കവിതകളിലൂടെയുള്ള ദേശസ്നേഹം എപ്പോഴും നമ്മെ പ്രചോദിപ്പിക്കും.” 1861 മെയ് 7 നാണ് രബീന്ദ്രനാഥ ടാഗോർ ജനിച്ചത്. 1941 ഓഗസ്റ്റ് 7 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. കവി, എഴുത്തുകാരൻ,…

ഡൽഹി-റോഹ്തക് റെയിൽവേ ലൈനിൽ ഗുഡ്സ് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

ന്യൂഡല്‍ഹി/റോഹ്‌തക്: ഹരിയാനയിലെ റോഹ്‌തക്കിലെ ഖരാവർ റെയിൽവേ സ്‌റ്റേഷനു സമീപം ഞായറാഴ്ച ഗുഡ്‌സ് ട്രെയിനിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി. ഈ അപകടത്തെത്തുടർന്ന് ഡൽഹി-റോഹ്തക് റെയിൽവേ ട്രാക്ക് പൂർണ്ണമായും തടസ്സപ്പെട്ടതായി പറയപ്പെടുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. എന്നാൽ, അപകട കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോയ ഗുഡ്സ് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്. ഗുഡ്‌സ് ട്രെയിൻ മറിഞ്ഞതിനെത്തുടർന്ന് ഡൽഹി-റോഹ്‌തക് ട്രാക്ക് താറുമാറായെന്നാണ് സൂചന. അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലൂടെ ഓടുന്ന രണ്ട് ട്രെയിനുകള്‍ നിര്‍ത്തലാക്കി. ഏറ്റവും കൂടുതൽ ട്രെയിനുകൾ ഓടുന്ന ട്രാക്കുകളാണിവ. അതേസമയം, ട്രാക്ക് പൂര്‍‌വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും. ട്രാക്ക് ശരിയാക്കാൻ ഗുഡ്സ് ട്രെയിൻ ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, ട്രാക്ക് കേടായതിനാൽ ഇത് ശരിയാക്കാന്‍…

എസ്.ഐ.ഒ മക്കരപ്പറമ്പ ഏരിയ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: സെപ്റ്റംബർ നാലിന് നടക്കുന്ന എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രചരണാർഥം വൻഡേ 6’S ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വടക്കാങ്ങര പോത്ത്കുണ്ട് അൻഫീൽഡ് സോക്കർ സിറ്റി ടർഫിൽ നടന്ന മത്സരത്തിൽ പടിഞ്ഞാറ്റുമുറി യൂണിറ്റ് ജേതാക്കളായി. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള ജേതാക്കൾക്ക് ഉപഹാരം നൽകി. എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, സെക്രട്ടറി സി.എച്ച് യഹ്‌യ എന്നിവർ സംസാരിച്ചു. ഏരിയ ജോ. സെക്രട്ടറി ജലാൽ കൂട്ടിലങ്ങാടി, ഹാനി കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, പി.കെ ആദിൽ, ജാബിർ പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.

വിദേശ മുസ്ലീങ്ങളുടെ ഉംറ യാത്രകൾക്ക് പരിധിയില്ല: സൗദി അറേബ്യ

റിയാദ് : രാജ്യത്ത് തീർത്ഥാടനത്തിന്റെ പുതിയ സീസൺ ഒരാഴ്ച മുമ്പ് ആരംഭിച്ചതിനാൽ വർഷത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മുസ്ലീങ്ങൾക്ക് പരമാവധി പരിധിയില്ലെന്ന് സൗദി അറേബ്യ (കെഎസ്‌എ) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശ മുസ്ലീങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാമെന്നും ജിദ്ദ വിമാനത്താവളത്തിൽ പരിമിതപ്പെടുത്താതെ രാജ്യത്തെ ഏത് വിമാനത്താവളം വഴിയും പോകാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകന് കോവിഡ്-19 ബാധിച്ചിട്ടില്ലെന്നോ അല്ലെങ്കിൽ ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നോ ഉള്ള വ്യവസ്ഥയിൽ ഉംറ നടത്തുന്നതിന് ഈറ്റ്‌മർന ആപ്പിൽ നിന്നുള്ള അനുമതി ആവശ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ജൂലൈ 28 ന്, ഉംറ കർമ്മങ്ങൾ നടത്താന്‍ ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ ഗ്രാൻഡ് മോസ്കിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് സൗദി അധികൃതർ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്‌മാർട്ട്‌ഫോണുകൾക്കായുള്ള “തവക്കൽന” ആപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്നതുപോലെ നല്ല ആരോഗ്യം ആസ്വദിക്കാനും ഗ്രാൻഡ് മോസ്‌കിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കാനും…

ന്യൂനമർദം ശക്തി പ്രാപിച്ചേക്കും; കേരളത്തിൽ മഴ വീണ്ടും ശക്തമാകും; കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ച കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമബംഗാള്‍ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ അതി തീവ്ര ന്യൂനമര്‍ദമായേക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു.ഇതിനാലാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇതുകൂടാതെ, മധ്യ-കിഴക്കൻ അറബിക്കടലിൽ ഒരു ചക്ര വാതച്ചുഴിയും നിലവിലുണ്ട്. ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ: നടുറോഡിൽ സോപ്പിട്ട് കുളിച്ചും കഴുകിയും യുവാവിന്റെ പ്രതിഷേധം

മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയിൽ റോഡുകൾ തകർന്നപ്പോൾ വേറിട്ട പ്രതിഷേധവുമായി ഒരു യുവാവ്. പാണ്ടിക്കാട് ഒട്ടോമ്പറ്റ സ്വദേശി ഹംസ പൊർളി (35) യാണ് റോഡിലെ കുഴികളിൽ കുളിച്ച് വസ്ത്രങ്ങൾ അലക്കി പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ അഡ്വ. യു എ ലത്തീഫ് എംഎൽഎയും പ്രതിഷേധത്തിന് സാക്ഷിയായി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എംഎൽഎ മറുപടി നൽകി. പാണ്ടിക്കാട് ടൗണുമായി ബന്ധിപ്പിക്കുന്ന മഞ്ചേരി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള യാത്ര തീർത്തും ദുരിതപൂർണമാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ പതിവായിരിക്കുകയാണ്. അതിനിടെയാണ് വ്യത്യസ്‌ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഹംസ വീണ്ടും രംഗത്തിറങ്ങിയത്. അസർ മുഹമ്മദ്, നസീം ഒടോമ്പറ്റ, ഷിനോജ് പരിയാരത്ത്, ഫർഹാൻ കുറ്റിപ്പുളി എന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

വൈശ്യരുടെ അഭാവമാണ് കേരളത്തിന്റെ വ്യവസായ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇവിടെ വൈശ്യർ ഇല്ലാത്തതുകൊണ്ടാണെന്ന് മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ തടസപ്പെടുത്തുന്നത് തീവ്ര ട്രേഡ് യൂണിയനിസമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് തോമസ് ഐസക്കിന്റെ പ്രസ്താവന. സംസ്ഥാനത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയക്ക് മറ്റൊരു കാരണം ഇവിടെ ഒരു സംരംഭക സംസ്‌കാരം നിലനില്‍ക്കുന്നില്ല എന്നതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മാര്‍വാഡികളോ ചെട്ടിയാര്‍മാരോ പോലെയുള്ള കച്ചവടക്കാരോ വ്യവസായ വര്‍ഗങ്ങളോ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇവിടെ വ്യാവസായിക പിന്നോക്കാവസ്ഥ ട്രേഡ് യൂണിയനുകൾ മൂലമല്ല, മറിച്ച് കേരളത്തിലെ ജാതി വ്യവസ്ഥയുടെ പ്രത്യേകതയായ വൈശ്യരുടെ അഭാവമാണ്. മുംബൈയിൽ ശക്തമായ ട്രേഡ് യൂണിയൻ സംവിധാനമുണ്ടെങ്കിലും മഹാരാഷ്ട്ര അസൂയാവഹമായ വ്യാവസായിക പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാറുകാരി സഹോദരി മുങ്ങി മരിച്ചു

പാലക്കാട്: കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി മുങ്ങിമരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസിന്റെയും ശശികലയുടെയും മകൾ ശിഖ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ ഏത്താണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളത്തിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശിഖ വീണത്. ശിഖയും സഹോദരി ശിൽപയും പ്രദേശത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണ്. തുടർന്ന് ഇരുവരും സുഹൃത്തിനൊപ്പം വയലിൽ നടക്കാൻ പോയതാണ്. ഇതിനിടയിൽ അനിയത്തി ശിൽപയുടെ കാലിൽ ചെളി പുരണ്ടു. ഇത് കഴുകാൻ ശിൽപ സമീപത്തെ കുളത്തിനടുത്തെത്തി കാല്‍ കഴുകുന്നതിനിടെ കുളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതു കണ്ട ശിഖ അനിയത്തിയെ രക്ഷിക്കാന്‍ കുളത്തിലേക്ക് ചാടി. എന്നാല്‍, ശില്പ സമീപത്തെ പുല്ലിൽ പിടിച്ച് കരയില്‍ കയറി. പക്ഷെ, ശിഖ കുളത്തിൽ മുങ്ങുകയായിരുന്നു.

സംസ്ഥാനത്തെ മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കൊച്ചി: മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബൈസൻവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലും അവധി ബാധകമാണ്. ഇടമലയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

മോഹൻലാൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി വിക്രാന്ത് സന്ദർശിച്ചു

കൊച്ചി: ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ കൂടിയായ നടൻ മോഹൻലാൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഉടൻ കമ്മീഷൻ ചെയ്യാനിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് കാരിയർ (ഐഎസി) വിക്രാന്ത് സന്ദർശിച്ചു. ഇന്ത്യൻ ആർമിയിലെ റിട്ടയേർഡ് മേജറും നടനും മലയാളത്തിലെ സംവിധായകനുമായ മേജർ രവിയും മോഹൻലാലിനൊപ്പം വിക്രാന്ത് സന്ദർശിച്ചു. മോഹന്‍ലാല്‍ തന്നെയാണ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സന്ദർശനത്തിന് ശേഷം, മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്റെ ചിന്തകൾ പങ്കുവെച്ചു, “ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിൽ (ഐ‌എസി) എത്തിയതിൽ ബഹുമാനമുണ്ട്, കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച വിക്രാന്ത് ഉടൻ കമ്മീഷൻ ചെയ്യും. ഇന്ത്യൻ നാവികസേനയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ കപ്പൽനിർമ്മാണ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ എഞ്ചിനീയറിംഗ് അത്ഭുതമാണ് വിക്രാന്ത്,” അദ്ദേഹം എഴുതി. 13 വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിക്രാന്ത്…