കേരളത്തില്‍ ശിശു സം‌രക്ഷണം മോശം രീതിയില്‍; ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നു; മേയറുടെ വിവാദപരമായ പരാമർശം

കോഴിക്കോട്: കേരളത്തിൽ ശിശു സംരക്ഷണം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ കൂടുതൽ സ്നേഹിക്കുന്നുവെന്നുമുള്ള കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പരാമർശം വിവാദത്തിൽ. സംഘപരിവാർ പരിപാടിയിൽ പങ്കെടുക്കവെയാണ് സിപിഎം മേയറുടെ പരാമർശം. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിവാദ പ്രതികരണം. എന്നാൽ, തന്റെ വാക്കുകൾ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ പ്രതികരിച്ചു. ‘കേരളീയർ മക്കളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണ്. പ്രസവത്തിൽ കുട്ടികൾ മരിക്കുന്നില്ല എന്നത് മാത്രമല്ല, ചെറുപ്പം മുതലേ അവർ സ്നേഹിക്കപ്പെടണം എന്നതും പ്രധാനമാണ്. കുട്ടിക്കാലത്ത് കുട്ടികൾക്ക് എന്ത് ഭക്ഷണം നൽകുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടെങ്കിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ലെന്നും ബീനാ ഫിലിപ്പ് പറഞ്ഞു. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായെത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. ‘മതം എന്ന രീതിയില്‍ കണ്ടിരുന്നില്ല, മനസില്‍…

റോയൽ എൻഫീൽഡ് ഹണ്ടർ 350 മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളിൽ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടർ 350 പുതുമയോടൊപ്പം റോയൽ എൻഫീൽഡിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെയും, ഒപ്പം സമൂഹത്തിന്റെയും, ആവശ്യങ്ങളും ആശകളും നന്നായി മനസ്സിലാക്കുന്ന റോയൽ എൻഫീൽഡ്, അവരുടെ ഇഷ്ടത്തിനൊത്ത മോട്ടോർ സൈക്കിൾ അനുഭവങ്ങളാണ് അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വിവിധ മോഡലുകളെ വളരെ ഇഷ്ടത്തോടെ സമീപിക്കുന്ന ഉപഭോക്താക്കളിൽ ഒരു വിഭാഗം പേർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാകും ഹണ്ടർ 350. ശുദ്ധമായ മോട്ടോർ സൈക്കിളിങ് അനുഭവം ഏറെ സ്റ്റൈലിഷ് ആയി ഉപഭോക്താക്കൾക്കു മുന്നിൽ എത്തിക്കുകയാണ് ഹണ്ടർ 350, എന്ന് ഐഷർ മോട്ടോർസ്…

Diverse Coalition of South Asian Community Leaders Back Senator Anna Kaplan’s Re-Election Bid Ahead of August Primary

In recognition of her tireless support for South Asian communities and issues, 35 prominent community leaders endorse Senator Kaplan’s re-election to the New York State Senate HICKSVILLE, NY (August 8, 2022) – With two weeks to go before the August 23 primary, New York State Senator Anna M. Kaplan (D-North Hills) announced that she’s earned endorsements from a diverse coalition of prominent South Asian community leaders and officials in recognition of her tireless support for South Asian communities and issues. The coalition of leaders includes State Senator Kevin Thomas, Assemblymember Jenifer Rajkumar, Dr Ijaz Ahmad, Professor…

നെടുമ്പാശ്ശേരി വഴി കടത്തിയ ഒന്നര കിലോ സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പിടികൂടി; പതിമൂന്ന് പേരെ അറസ്റ്റു ചെയ്തു

കണ്ണൂർ: നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിക്കൊണ്ടുപോയ ഒന്നര കിലോയോളം വരുന്ന സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി. സംഘത്തിലെ പതിമൂന്നു പേരെയും അറസ്റ്റു ചെയ്തു. ഒന്നരക്കിലോ സ്വർണം അടങ്ങിയ ബാഗുമായി കടന്ന തൃശൂർ വെണ്ണൂർ സ്വദേശി അഫ്‌സലും സംഘവും തലശ്ശേരിയിലെ ഹോട്ടലിൽവെച്ചാണ് പിടിയിലായത്. അഫ്‌സലിനെയും മുറിയിലുണ്ടായിരുന്ന 13 പേരെയും നഗരമധ്യത്തിലുള്ള ഹോട്ടലിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അതിസാഹസികമായാണ് ഇവരെ പിടികൂടി നെടുമ്പാശേരി പോലീസിൽ ഏൽപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൾഫിൽ നിന്നും വന്ന അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുമെന്നും നെടുമ്പാശ്ശേരി എസ്ഐ അനീഷ് പറഞ്ഞു.

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 8, തിങ്കള്‍)

ചിങ്ങം: നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരൻ ഇന്ന് പുറത്തുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചിലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക. കന്നി: സാവധാനത്തിലും തളർച്ചയുള്ളതുമായ പ്രഭാതത്തിൽ നിന്നും ക്രമേണ മാറി ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് തടസം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും. തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അവിടം മുതൽ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസ്‌പരമായി ആണെങ്കിൽ, നിങ്ങൾക്ക് പല വഴിക്കുനിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന…

റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ചിക്കാഗോയില്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ:  പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ നേത്യുത്വത്തിൽ തൃശ്ശൂരിൽ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാർത്ഥം  ബെൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രൽ  ആഡിറ്റോറിയത്തിൽ ‘സംഗീതസായാഹ്നം’ എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട്  ഉത്ഘാടനം നിർവ്വഹിച്ചു. സംഗീതം മനുഷ്യമനസ്സുകൾക്ക് നൽകുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് അഭിവന്ദ്യപിതാവ് അഭിപ്രായപ്പെട്ടു. അതിനാൽ  സംഗീതസായാന്ഹങ്ങൾ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികൾ പതിവായി  സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്. ബ്രിജിത്    ജോർജ്ജ് ആലപിച്ച പ്രാർഥനാഗാനത്തോടെ ആരംഭിച്ച  സംഗീതപരിപാടിയിൽ കൺവീനർ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതവും ഗ്രേസി വാച്ചാച്ചിറ നന്ദിയും പറഞ്ഞു. വിവിധ ഭാഷകളിൽ പഴയതും പുതിയതുമായ ചലച്ചിത്ര- ഭക്തിഗാനങ്ങൾ ഉൾപ്പടെ നിരവധി ശ്രുതിസാന്ദ്രമായ ഗാനങ്ങൾ ഫാ പോളും മറ്റു സംഗീതപ്രതിഭകളും ആലപിച്ചു. അഭിവന്ദ്യപിതാവ് രചിച്ചു യേശുദാസ് ആലപിച്ച “കാനായിലെ കല്യാണ നാളിൽ…

തലസ്ഥാനത്ത് വയോധിക ക്രൂരമായി കൊല്ലപ്പെട്ടു: ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി ആദം അലി (21)ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് മനോരമ (60) എന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ രാത്രി 11.15ഓടെയാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്. മനോരമയെ കാണാനില്ലെന്നറിഞ്ഞതോടെ മനോരമയുടെ വീടിനു സമീപം നിർമാണ ജോലിക്കായി താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആദം അലിയെന്ന തൊഴിലാളിയേയും കാണാതായി. ഇതോടെ ആദം അലിക്കെതിരെ സംശയം ഉയർന്നിരുന്നു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന മനോരമയെയാണ് (60) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന്…

70 ശതമാനം പേരും പറയുന്നു യുഎസ് സമ്പദ്‌വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന്: പുതിയ സര്‍‌വ്വേ

വാഷിംഗ്ടണ്‍: അമേരിക്കൻ ഐക്യനാടുകളിൽ പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനാൽ സമ്പദ്‌വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു പുതിയ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അമേരിക്കക്കാരും പറയുന്നു. ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 6 വരെ നടത്തിയ എബിസി ന്യൂസ്/ഇപ്‌സോസ് സർവേയിൽ പ്രതികരിച്ചവരിൽ 69 ശതമാനം പേരും യുഎസ് സമ്പദ്‌വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നതായി പറഞ്ഞു. സർവേയിൽ പങ്കെടുത്ത 18 ശതമാനം പേരും സമ്പദ്‌വ്യവസ്ഥ അതേപടി തുടരുന്നുവെന്ന് വിശ്വസിക്കുന്നു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് പന്ത്രണ്ട് ശതമാനം പേർ പറഞ്ഞു. അതേസമയം, പ്രസിഡണ്ട് ജോ ബൈഡൻ ഗ്യാസ് വില കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നതായി പ്രതികരിച്ചവരിൽ 34 ശതമാനം പേരും പറഞ്ഞു. 75 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാരും ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. അതേസമയം 68 ശതമാനം ഡെമോക്രാറ്റുകളും 49 ശതമാനം സ്വതന്ത്രരും സമ്മതിച്ചു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ ദോഷകരമായി…

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും മരുന്നുകളുടെ വില കുറയ്ക്കാനും കോർപ്പറേറ്റ് നികുതി ഉയർത്താനുമുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും മരുന്നുകളുടെ വില കുറയ്ക്കുന്നതിനും ചില കോർപ്പറേറ്റ് നികുതികൾ ഉയർത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത 430 ബില്യൺ ഡോളറിന്റെ വിപുലമായ ബിൽ യുഎസ് സെനറ്റ് പാസാക്കി. നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സുപ്രധാന വിജയമായി ഇത് കണക്കാക്കുന്നു. ഒന്നര വർഷത്തെ കഠിനമായ ചർച്ചകൾക്കും മാരത്തൺ രാത്രി സംവാദങ്ങൾക്കും ശേഷമാണ് ബൈഡന്റെ സ്വപ്ന പദ്ധതിയായ കാലാവസ്ഥ, നികുതി, ആരോഗ്യ പരിപാലന പദ്ധതിക്ക് യുഎസ് സെനറ്റ് ഞായറാഴ്ച അംഗീകാരം നൽകിയത്. സെനറ്റ് 51-50 പാർട്ടി-ലൈൻ വോട്ടിന് പണപ്പെരുപ്പ കുറയ്ക്കൽ നിയമം എന്നറിയപ്പെടുന്ന നിയമനിർമ്മാണം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ടൈ ബ്രേക്കിംഗ് ബാലറ്റ് രേഖപ്പെടുത്തി. 430 ബില്യൺ ഡോളറിന്റെ ചെലവ് പദ്ധതി ഇനി അടുത്ത ആഴ്ച ജനപ്രതിനിധിസഭയിലേക്ക് പോകും. ​​അവിടെ അത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് ബൈഡന്റെ ഒപ്പിനായി അത് വൈറ്റ്…

ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു

സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കുന്നതായിരിക്കും. മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലൻറ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ…