Rotary Club Awards Grant to The Community Chest to Provide Mental Health Services for Teenagers

Eastern Bergen County, New Jersey — The Community Chest of Eastern Bergen County announces The Rotary Club of Englewood awarded the nonprofit organization a grant of $1,500.  The grant will be used to support mental health services for teenagers.  Founded in 1933, The Community Chest, a nonprofit, tax-exempt organization, supports local nonprofit organizations serving people in need in eastern Bergen County, New Jersey. “The Community Chest thanks The Rotary Club of Englewood for their generous contribution.  The Rotary Club has a long tradition of supporting the community and The Community…

കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെട്രോ സത്യപ്രതിജ്ഞ ചെയ്തു

കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഇപ്പോൾ ഡീമോബിലൈസ് ചെയ്ത എം-19 വിമത ഗ്രൂപ്പിന്റെ മുൻ പോരാളിയായ ഗുസ്താവോ പെട്രോ സത്യപ്രതിജ്ഞ ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമ്പോൾ, ധ്രുവീകരിക്കപ്പെട്ട രാഷ്ട്രത്തെ ഒന്നിപ്പിക്കുമെന്നും വിമത ഗ്രൂപ്പുകളുമായും ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങളുമായും സമാധാനം സ്ഥാപിക്കുമെന്നും പ്രതിജ്ഞ ചെയ്ത് 62 കാരനായ പെട്രോ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. “ഞാൻ ദൈവത്തോട് സത്യം ചെയ്യുന്നു, കൊളംബിയയിലെ ഭരണഘടനയും നിയമങ്ങളും വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് ഞാൻ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു,” പെട്രോ തന്റെ സത്യപ്രതിജ്ഞയിൽ പറഞ്ഞു. തലസ്ഥാനമായ ബൊഗോട്ടയുടെ മുൻ മേയറും നിലവിലെ സെനറ്ററുമായ പെട്രോ, സൗജന്യ സർവ്വകലാശാലാ വിദ്യാഭ്യാസം, പെൻഷൻ പരിഷ്കരണങ്ങൾ, ഉൽപ്പാദനക്ഷമമല്ലാത്ത ഭൂമിയുടെ ഉയർന്ന നികുതി എന്നിവ ഉപയോഗിച്ച് അസമത്വത്തിനെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. “എനിക്ക് രണ്ട് രാജ്യങ്ങൾ വേണ്ട, എനിക്ക് രണ്ട് സമൂഹങ്ങൾ വേണ്ട. ശക്തവും നീതിയുക്തവും ഐക്യദാർഢ്യമുള്ളതുമായ കൊളംബിയയാണ് എനിക്ക് വേണ്ടത്. മയക്കുമരുന്നിനെതിരായ…

തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം, കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഏകദേശം 230 ഓളം പേരെ പരിശോധിക്കുകയും, നിരവധി പേർക്ക് കണ്ണട കൊടുക്കുകയും, 22 പേരെ തിമിര ശസ്ത്രക്രിയക്കായി തിരുനൽവേലി കണ്ണാശുപത്രിയിലേക്കു കൊണ്ട് പോകുകയും ചെയ്തു. തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ടി.എൽ, സെക്രട്ടറി ഷിബു കുമാർ, ട്രെഷറർ ശരത്, പ്രോഗ്രാം കൺവീനർ അബീഷ് , ഡോ. ആതിര, ഡോ. ശ്രീജ, കോ ഓഡിനേറ്റർ ഹേമചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിത്‌ കുമാർ , അശോക കുമാർ , ഷീബ അബീഷ്, ശ്യാംദാസ്, അഭിലാഷ്, ഷിജു, കൃഷ്ണകുമാർ, ശാന്തിനി, ലൈലാമണി…

ഷിൻഡെ മന്ത്രിസഭയിൽ 18 മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസത്തിന് ശേഷം ഏകനാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചു. ബിജെപി സംസ്ഥാന ഘടകം അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെ 18 എംഎൽഎമാർ ദക്ഷിണ മുംബൈയിലെ രാജ്ഭവനിൽ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 18 മന്ത്രിമാരിൽ ഒമ്പത് വീതം ബി.ജെ.പി, ഷിൻഡെ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ഇപ്പോൾ 20 ആണ്, ഇത് പരമാവധി 43 അംഗങ്ങളുടെ പകുതി പോലും ഇല്ല. ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ജൂൺ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബി എസ് കോശ്യാരി മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 15 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. രാധാകൃഷ്ണ വിഖെ പാട്ടീൽ, സുധീർ മുൻഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, വിജയകുമാർ ഗാവിത്,…

ഒടുവിൽ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചു പൂട്ടിച്ചു; വീട്ടിൽ വ്യാജമദ്യം വിറ്റതിന് ബിന്ദുവിനെയും മക്കളെയും അറസ്റ്റ് ചെയ്തു

കൊല്ലം: വീട്ടില്‍ വ്യാജ മദ്യം വിറ്റതിന് കൊല്ലം ശൂരനാട് നോർത്ത് വില്ലേജിലെ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചുപൂട്ടിച്ചു. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയില്‍ ജനാർദ്ദനന്റെ ഭാര്യ സിന്ധു എന്ന ബിന്ദു ജനാർദ്ദനനും മക്കളുമാണ് ഇടപ്പനയത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സിന്ധു വീട്ടിൽ “സുന്ദരി ബാർ” എന്ന സമാന്തര ബാർ നടത്തിയിരുന്നു. സംഭവത്തിൽ മകൾ അമ്മുവും മകൻ അപ്പുവും ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് നോർത്ത് വില്ലേജിൽ എക്‌സൈസ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഇവരുടെ വീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. വീട്ടിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിന്ധുവിന്റെ മകൾ അമ്മുവിന്റെ രാഷ്ട്രീയ പിന്തുണയുടെ മറവിലാണ് മദ്യക്കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിശോധനക്ക് എത്തിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ ചാറ്റിലൂടെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച വ്ലോഗറെ അറസ്റ്റു ചെയ്തു

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച യൂട്യൂബ് വ്ലോഗര്‍ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പെൺകുട്ടിയും വ്ലോഗറും തമ്മിലുള്ള വീഡിയോ ചാറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇയ്യാളെ കണ്ടെത്തിയത്. തുടർന്ന് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ സൂക്ഷിച്ചിരുന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. യുട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കാട്ടൂർ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ എക്സൈസ് നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

ഞങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്: സഖ്യം തകർത്ത് നിതീഷ് കുമാര്‍

പട്‌ന: 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡും ഭാരതീയ ജനതാ പാർട്ടിയും ഒരുമിച്ചാണ് മത്സരിച്ചത്. സീറ്റ് കുറഞ്ഞിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ബിജെപിയാണ്. അന്നുമുതൽ ഇരുപാർട്ടികളും തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ പല വിഷയങ്ങളിലും വ്യത്യസ്ത പ്രസ്താവനകൾ നടത്തുന്നതും പതിവായി. ബിജെപിയുമായുള്ള ജെഡിയു സഖ്യം തകർന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ബിഹാറിൽ ജെഡിയു മുഖ്യമന്ത്രിയാകുകയും, ആർജെഡിക്ക് ഒരു ഉപമുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്പീക്കർ കോൺഗ്രസിൽ നിന്നായിരിക്കും. അതോടൊപ്പം ഉപമുഖ്യമന്ത്രിയാക്കാനുള്ള സൂത്രവാക്യവും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. ബിജെപി ഞങ്ങളെ തളർത്താനാണ് ശ്രമിച്ചതെന്ന് ജെഡിയു യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു. എപ്പോഴും ഞങ്ങളെ അപമാനിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഇൻചാർജുമായ അവിനാഷ് പാണ്ഡെ രംഗത്തെത്തി. ബിഹാറിൽ മാത്രമല്ല, മഹാരാഷ്ട്രയിലും കർണാടകയിലും വരുംകാലങ്ങളിൽ…

നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് നൽകി. എൻഡിഎയിൽ നിന്ന് പിരിഞ്ഞതിന് ശേഷം മഹാസഖ്യവുമായി സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാർ തീരുമാനിക്കുകയും ഈ തീരുമാനത്തിന് ശേഷം ഗവർണറെ കണ്ട് രാജിവെക്കാൻ രാജ്ഭവനിലെത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ എംഎൽഎമാരുടെ പിന്തുണ അറിയിച്ച് കത്തും ഗവർണർക്ക് കൈമാറി. മഹാസഖ്യത്തിന്റെ യോഗത്തിൽ നിതീഷ് കുമാറിനെ പിന്തുണച്ചതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിൽ നിന്ന് പിരിയുമെന്ന് ചൊവ്വാഴ്ച അഭ്യൂഹങ്ങൾ പരന്നിരുന്നു. പാർട്ടി എം‌എൽ‌എമാരുടെയും എം‌പിമാരുടെയും യോഗത്തിന് ശേഷം എൻ‌ഡി‌എയിൽ നിന്ന് പിരിയാൻ ജെഡിയു തീരുമാനിച്ചു, ഇത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തിന് ശേഷം നിതീഷ് കുമാർ ഗവർണർ ഫാഗു ചൗഹാനെ കണ്ട് രാജി വച്ചു . നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും ഗവർണർക്ക് രാജിക്കത്ത് നൽകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒടുവിൽ വൈകിട്ട് നാലോടെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ…

സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ ബിഹാറിൽ മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് തേജസ്വി യാദവ്

പട്‌ന: ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) പിളർപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനവും മഹാസഖ്യത്തിന് വേണ്ടി നിതീഷ് കുമാറും മുഖ്യമന്ത്രിയാകുമെന്ന് സൂചന. അതേസമയം, സർക്കാർ രൂപീകരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, മറുവശത്ത്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) ക്യാമ്പിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി തർക്കവും ആരംഭിച്ചു. ആർജെഡി എംഎൽഎ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന് അവകാശവാദമുന്നയിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്ത. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയാകാനാണ് തേജസ്വി യാദവിന്റെ ആഗ്രഹമെന്നും വൃത്തങ്ങൾ പറയുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളെയും മന്ത്രിമാരാക്കാൻ കഴിയുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാസഖ്യ സർക്കാർ രൂപീകരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഔപചാരികത ബാക്കിയാണെന്നാണ് ഇതേ വൃത്തങ്ങൾ നൽകുന്ന സൂചന. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ്…

സമരാവേശത്തിന്റെ ഓര്‍മ്മയില്‍ തൃക്കരിപ്പൂർ പഴയ റെയിൽവേ സ്റ്റേഷൻ

കാസര്‍ഗോഡ്: 1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ ടി.എസ്. തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ.മാധവൻ എന്നിവർ പങ്കെടുത്ത ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേളപ്പനും, പി. കൃഷ്ണപിള്ളയും കാസർകോട് എത്തി. തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് സമരക്കാർക്കൊപ്പം നേതാക്കൾ മാർച്ച്‌ നടത്തി പരസ്യമായി ഉപ്പ് വിൽപന നടത്തുകയും ചെയ്തു. വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു. തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യ സമര വേദിയായിരുന്ന പഴയ കെട്ടിടം പൊളിക്കാതെ സംരക്ഷിക്കാൻ റെയിൽവേ ഒരുങ്ങി. 1916 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടം പണിതപ്പോൾ ഈ പഴയ കെട്ടിടം റെയിൽവേ ജീവനക്കാർക്ക് വിശ്രമമുറിയായി ഇപ്പോഴും ഉപയോഗിക്കുന്നു.