Enjoy six fun things this summer with your kids in Sharjah

Summer season is here, and it’s time to fill up our schedule with a variety of fun activities. Sharjah Investment and Development Authority – Shurooq’s destinations got you covered by offering a dazzling range of fun and exhilarating ways from curated workshops to exclusive offers, providing a perfect escape from the summer heat. 1- Explore beautiful and mesmerizing foam sessions and workshops at Al Montazah Park’s Pearls Kingdom from Thursday to Sunday, from 5:00 p.m. – 8:00 p.m.Ladies can also enjoy livemusic performances, Zumba and Live DJ sessions every Tuesday…

സ്വപ്‌നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്. തനിക്കെതിരായ പരാമർശങ്ങൾ അതിലുണ്ടെന്ന് സരിത അവകാശപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ സരിത എസ് നായര്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾ എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിൽ നൽകാനൊരുങ്ങുകയാണ് ഇഡി. കോടതി അനുവദിച്ചാൽ രഹസ്യമൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാമെന്ന് ഇഡി കോടതിയെ രേഖാമൂലം അറിയിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും സമർപ്പിച്ചു. അതേസമയം, രഹസ്യമൊഴി പൊതുരേഖയാണോ…

Connecticut General Assembly Honors India for its 75th Anniversary

Stamford, CT:  The Mill River Park in Stamford, CT on Sunday, August 7th wore a festive look as Indian Americans and other Americans gathered in large numbers to celebrate India’s 75th Independence Day with an annual India Day Festival. A floating crowd of over 2,000 people attended flag hoisting followed by the India Festival and Kite flying at the Mill River Park. Dressed in colorful traditional Indian attire, with melodious music from the popular Bollywood world, dances depicting the wide variety of Indian culture, kite flying, spicy Indian cuisine, and…

ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ വിശേഷങ്ങൾ

വേനൽച്ചൂട് കടുത്തതോടെ യാത്രകളും പുറമെയുള്ള വിനോദങ്ങളുമെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്ക പേരും. കുട്ടികളടക്കമുള്ളവർ കൂടുതൽ സമയം മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുൻപിലാണെന്ന പരാതിയും ഏറിത്തുടങ്ങി. എന്നാൽ വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപ്പശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 1 – അൽ മുൻതസ പാർക്കിലെ ജലകേളികൾ – മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപ്പശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ -ലേഡീസ് ഡേ-യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സം​ഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും. 2- ശിലായു​ഗക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന മെലീഹ- അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന…

തീരദേശ ജനതയുടെ ജീവിത പോരാട്ടങ്ങളെ പൊതുസമൂഹം പിന്തുണയ്ക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

തിരുവനന്തപുരം: തീരദേശജനതയുടെ ജീവിത പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹമൊന്നാകെ പിന്തുണയ്ക്കണമെന്നും നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം നിലനില്പിനായി സംഘടിച്ച് കൈകോര്‍ക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇത് ഏതെങ്കിലുമൊരു സമുദായത്തിന്റെ വിഷയമല്ല. മറിച്ച് തീരദേശ സമൂഹമൊന്നാകെ നേരിടുന്ന ദുരന്തമാണ്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്‌നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി ഓച്ഛാനിച്ചു നില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്. തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് ക്വാറി മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും,…

Zee KeralamBzinga Family Festival to celebrate Independence Day in style by naming new-born baby ‘India’

Kochi: Keeping in line with its tag of Family Festival, Zee Keralam’s popular game show Bzingawill host India’s 75th Independence Day in a unique manner. The Bzinga Family Festival episode will have an infant being named ‘India’ on the show.Bzinga Family Festival Independence Day Special Episode will telecast this Sunday August 14th at 6 PM. The episode will have the parents, grandparents and well-wishers of the new born baby come together as part of the Bzinga Family Festival. On the occasion, the new born baby will be named India with…

തായ്‌വാനിലെ പ്രതിപക്ഷ പ്രതിനിധി സംഘം ചൈനയിലേക്ക് പുറപ്പെട്ടു

തായ്‌വാൻ: സ്വയം ഭരണ ദ്വീപിനെതിരെ ബെയ്‌ജിംഗിന്റെ നിരന്തരമായ ആക്രമണത്തിന് മറുപടിയായി, തായ്‌വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ് ഒരു പ്രതിനിധി സംഘത്തെ മെയിൻ ലാന്റിലേക്ക് അയച്ചു. കെഎംടി വൈസ് പ്രസിഡന്റ് ആൻഡ്രൂ ഹ്‌സിയാവോയും സംഘവും ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഫുജിയാനിലെ ഷിയാമെനിലേക്ക് പുറപ്പെട്ടു. ക്രോസ്-സ്ട്രെയിറ്റ് ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിനും തായ്‌വാനീസ് ജനങ്ങൾ പ്രധാന ഭൂപ്രദേശത്ത് നേരിടുന്ന ദുരവസ്ഥ മനസ്സിലാക്കുന്നതിനുമായി 17 ദിവസത്തെ “സ്ത്യാവസ്ഥ കണ്ടെത്തൽ” യാത്രയായി പാർട്ടി വിശേഷിപ്പിച്ചു. മെയിൻലാൻഡ് പോളിസി ആസൂത്രണം ചെയ്യുന്നതിനുള്ള ദ്വീപിന്റെ അപെക്സ് ബോഡിയായ മെയിൻലാൻഡ് അഫയേഴ്സ് കൗൺസിലിന്റെ മുൻ തലവനാണ് ഹ്‌സിയാവോ. ഈ നിർണായക സമയത്ത്, ചൈനയിലെ മെയിൻലാൻഡിലുള്ള ഞങ്ങളുടെ ദേശക്കാരോട് ഞങ്ങളുടെ ആശങ്കകൾ പങ്കു വെയ്ക്കുകയും ഇരുവശത്തും കൂടുതൽ ആശയവിനിമയ മാർഗങ്ങൾ ഉണ്ടായിരിക്കേണ്ട ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്ന് തായ്‌വാനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഹ്‌സിയാവോ തായുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമ പ്രവര്‍ത്തകരോട്…

തായ്‌വാനുമായുള്ള പുനരൈക്യത്തിന് ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കും

ബീജിംഗ് : ദ്വീപുമായി സമാധാനപരമായ പുനരേകീകരണം സാധ്യമല്ലാത്ത സാഹചര്യത്തിൽ, തായ്‌വാനിലെ വിഘടനവാദത്തെ പിന്തുണയ്ക്കുന്നവരുടെ പ്രകോപനങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവസാന മാർഗമെന്ന നിലയിൽ ബലപ്രയോഗം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും ചൈന ഉപയോഗിക്കും. ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസും തായ്‌വാൻ കാര്യങ്ങളുടെ ഓഫീസും സഹകരിച്ച് “പുതിയ കാലഘട്ടത്തിലെ തായ്‌വാൻ ചോദ്യവും ചൈനയുടെ പുനരേകീകരണവും” എന്ന തലക്കെട്ടിൽ റിപ്പോർട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. നിരവധി സുപ്രധാന വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന ധവളപത്രങ്ങൾ ബീജിംഗ് പലപ്പോഴും പുറത്തിറക്കാറുണ്ട്. തായ്‌വാൻ പ്രശ്‌നത്തിൽ ചൈനയുടെ താൽപ്പര്യങ്ങളെയും ചൈനീസ് ജനതയുടെ വികാരത്തെയും ബാധിക്കുന്ന ആഭ്യന്തര വിഷയമായതിനാൽ അതിൽ ബാഹ്യ ഇടപെടലുകള്‍ ചൈന സഹിക്കില്ലെന്ന് ധവള പത്രം വ്യക്തമാക്കുന്നു. രേഖ അനുസരിച്ച്, ബാഹ്യശക്തികളുടെ വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും അത് തായ്‌വാന്‍ ജനങ്ങള്‍ക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും പറയുന്നു. ചൈനയുടെയും തായ്‌വാൻ്റെയും പുനരേകീകരണം ദ്വീപിലെ അവരുടെ…

വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താന്‍: പോലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താനാണെന്ന് പോലീസിന്റെ നിഗമനം. വയോധിക മനോരമ ആറ് പവനോളം വരുന്ന ആഭരണങ്ങള്‍ ധരിച്ചിരുന്നതായും അത് കാണാതായതായിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു. പശ്ചിമ ബംഗാളിലെ കച്ച് ബിഹാർ സ്വദേശിയായ ആദം അലി (21) ഒന്നര മാസം മുൻപാണ് സുഹൃത്തിന്റെ സഹായത്തോടെ നിർമാണ ജോലികൾക്കായി കേശവദാസപുരത്തെത്തിയത്. കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ വെള്ളം കുടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. പരിചയമുള്ള ആളായതിനാൽ ഇയ്യാള്‍ക്ക് വീട്ടിൽ കയറാൻ സാധിച്ചു. മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ തമ്പാനൂര്‍ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായും ചെന്നൈ എക്‌സ്പ്രസിൽ കയറിയതായും വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമായി എന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ…

പ്രധാന മന്ത്രിക്കസേരയില്‍ കണ്ണും നട്ട് നിതീഷ് കുമാര്‍; ലക്ഷ്യം ബിജെപിയെയും മോദിയേയും തകര്‍ക്കല്‍

ന്യൂഡൽഹി: 2014ൽ മോദി ജയിച്ചു, 2024ൽ എന്ത് സംഭവിക്കുമെന്ന് മോദി ആശങ്കപ്പെടണമെന്ന് എട്ടാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി.യോട് മാത്രമല്ല പ്രതിപക്ഷ പാർട്ടികളോടും ബിഹാർ മുഖ്യമന്ത്രിയല്ല പ്രധാനമന്ത്രി സ്ഥാനമാണ് താൻ ലക്ഷ്യമിടുന്നതെന്ന് നിതീഷ് കുമാർ പറഞ്ഞു. 2014ൽ മോദി പ്രധാനമന്ത്രിപദം നേടിയെടുത്തപ്പോൾ നിതീഷിന് കാഴ്ചക്കാരന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി സ്ഥാനത്തിന് ഇനി അവസരമില്ലെന്ന എന്ന ബോധ്യം വന്നതാണ് ഇപ്പോഴത്തെ കളം മറ്റി ചവിട്ടല്‍ എന്നത് വ്യക്തമാണ്. ജെഡിയുവിനെയും തന്നെയും ബിജെപി വിഴുങ്ങുമെന്ന് ഭയന്ന് മഹാരാഷ്ട്രയിൽ ഉദ്ധവിന് സംഭവിച്ചത് പോലെ ബിഹാറിൽ സംഭവിക്കരുതെന്ന് നിതീഷിന് നിർബന്ധമുണ്ടായിരുന്നു. സ്വന്തം എം.എൽ.എ.മാരെയും എം.പി.മാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് പെട്ടെന്നുള്ള മുന്നണിമാറ്റത്തിൽ നിതീഷിന്റെ വിജയം. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണ വേഗത്തില്‍ നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അഭിമുഖീകരിക്കുന്ന…