നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ-സലീന ദമ്പതികളുടെ മകൻ അജ്മലിനെ (13) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയില്‍ കാണാതായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കല്ലാറിനടുത്ത് എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച്.സി.യിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം ഹിൽഡാപ്പടിയിൽ ഷാർജ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ്. ആസിഫും അൻസിലും സഹോദരങ്ങളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ നേതൃത്വത്തിൽ കല്ലാർ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയ വർഗീസ്. വിവരാവകാശ നിയമത്തിന്റെ പേരിൽ പ്രചരിക്കുന്ന ചില നമ്പരുകളിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ റിസർച്ച് സ്‌കോറിൽ പ്രിയ വർഗീസ് പിന്നിലാണെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍റെ 156-ഉം അപരന്‍റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം…

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; വ്യാജ പ്രചാരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപി‌എം

തിരുവനന്തപുരം: പാലക്കാട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് അങ്ങേയറ്റം ക്രൂരമാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് ഷാജഹാൻ ബോർഡ് വെച്ചപ്പോൾ അത് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് അതേ സ്ഥലത്ത് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാൻ വധക്കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപി‌എം പറയുന്നു. കേരളത്തില്‍ മാത്രം ആറ്‌ വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്‌. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ്‌ ഇക്കൂട്ടർ. സംസ്ഥാനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. എല്ലാ…

ബൈഡൻ, മാക്രോൺ, പുടിൻ തുടങ്ങിയ ലോക നേതാക്കൾ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന് ആശംസകൾ നേർന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നീ ആഗോള നേതാക്കൾ തിങ്കളാഴ്ച ഇന്ത്യക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ 75 വർഷത്തെ ജനാധിപത്യ യാത്രയെ ആദരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ “സത്യത്തിന്റെയും അഹിംസയുടെയും ശാശ്വത സന്ദേശം” പ്രസിഡന്റ് ബൈഡൻ അനുസ്മരിച്ചു. ഈ വർഷം, യുഎസും ഇന്ത്യയും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നു, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം സംരക്ഷിക്കുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മുന്നോട്ട് കൊണ്ടുപോകുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഇരു ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് അടിവരയിട്ട് ബൈഡന്‍ പറഞ്ഞു. “ഏകദേശം നാല് ദശലക്ഷം (40 ലക്ഷം) ഇന്ത്യൻ-അമേരിക്കക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ…

പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള സമയമായി; 76-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുന്നത് പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ, ഭഗത് സിംഗ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. “നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത്, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ക്രൂരത നേരിടാത്ത ഒരു വർഷമുണ്ടായിരുന്നില്ല. ഇന്ന്, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ, അവരുടെ കാഴ്ചപ്പാടുകളും ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാം ഓർക്കേണ്ട ദിവസമാണ്,” മോദി പറഞ്ഞു. “പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിത്,” കേന്ദ്രമന്ത്രിമാരും സുപ്രീം കോടതി ജഡ്ജിമാരും മുതിർന്ന നയതന്ത്രജ്ഞരും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിത്.…

ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ട ഇണ്ടം‌തുരുത്തി മന ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയത് കാലത്തിന്റെ കാവ്യനീതി

കോട്ടയം: ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനമായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മഹാത്മാഗാന്ധിയായിരുന്നു. 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സമരം 1925 നവംബർ 23 ന് അവസാനിച്ചു. അവർണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. സവർണ മനോഭാവം പുലർത്തിയിരുന്ന നീലകണ്ഠൻ നമ്പൂതിരി വൈശ്യനായിരുന്ന ഗാന്ധിജിയെ മനയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംസാരിക്കാനെത്തിയ ഗാന്ധിജിയെ മനയുടെ പുറത്ത് ഇരുത്തിയാണ് സംസാരിച്ചത്. അതിനായി മനയ്ക്ക് പുറത്ത് പ്രത്യേക പന്തലും ഒരുക്കിയിരുന്നു. മാത്രവുമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണരെ നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം നമ്പൂതിരി അവഗണിച്ചു. അതോടെ ഗാന്ധിജി തിരികെ പോകുകയായിരുന്നു. സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ…

ട്രംപിന്റെ വസതിയിലെ റെയ്ഡ്: ഫെഡറൽ ഏജന്റുമാർക്കെതിരെ അക്രമാസക്തമായ ഭീഷണികൾ വർദ്ധിക്കുമെന്ന് എഫ്ബിഐയും ഡിഎച്ച്എസും മുന്നറിയിപ്പ് നൽകി

വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ കഴിഞ്ഞയാഴ്ച നടത്തിയ അഭൂതപൂർവമായ പരിശോധനയെത്തുടർന്ന്, ഫെഡറൽ ഏജന്റുമാർക്കെതിരായ അക്രമ ഭീഷണികളുടെ എണ്ണം വർദ്ധിക്കുന്നതായി എഫ്ബിഐയും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും (ഡിഎച്ച്എസ്) മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത ഇന്റലിജൻസ് ബുള്ളറ്റിനിൽ, ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ്, ജുഡീഷ്യൽ, സർക്കാർ ഉദ്യോഗസ്ഥർ, സ്വത്ത് എന്നിവയ്‌ക്കെതിരായ അക്രമാസക്തമായ ഭീഷണികൾ ഓൺലൈനിലും സോഷ്യൽ മീഡിയ ഉൾപ്പെടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും വർദ്ധിച്ചതായി എഫ്ബിഐയും ഡിഎച്ച്എസും മുന്നറിയിപ്പ് നൽകിയതായി സിബിഎസ് ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. “2022 ഓഗസ്റ്റ് 8 മുതൽ, പാം ബീച്ച് സെർച്ച് വാറന്റിന് അംഗീകാരം നൽകിയ ഫെഡറൽ ജഡ്ജിയുൾപ്പെടെ പാം ബീച്ച് റെയ്ഡുമായി ബന്ധപ്പെട്ട ജുഡീഷ്യൽ, നിയമപാലകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യം വച്ചുള്ള വധഭീഷണികള്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചതായി എഫ്ബിഐയും ഡിഎച്ച്എസും തിരിച്ചറിഞ്ഞിട്ടുണ്ട്.…

ഈപ്പന്‍ മാത്യു (ജോസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: ഓമന മാത്യുവിന്റെ പ്രിയ ഭര്‍ത്താവും അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്‍, അമ്മിണി ഈപ്പന്‍റെ പുത്രനുമായ ഈപ്പന്‍ മാത്യു (ജോസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്‍സണ്‍, നിരൂപ് മാത്യു. മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്‍ഡന്‍, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ. സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന്‍ (രാജു). സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ് ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഈപ്പന്‍ മാത്യുവിന്‍റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്‍റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന്‍ മാത്യൂ. പമ്പ മലയാളി അസ്സോസിയേഷന്‍റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ…

ഭാരത് ബോട്ട് ക്ലബ്ബ് പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ‘ഭാരത് ബോട്ട് ക്ലബ്ബ്’ പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു. ആഗസ്റ്റ് 13-ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാർക്കിൽ വെച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വർഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ സജി താമരവേലിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാക ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു. പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോൾ, വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്വം കോശി ചെറിയാന്റെയും…

ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു നിൽപ്പുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവർ അടിതൊട്ട് മുടിയോളം അല്ലെങ്കിൽ മുടിതൊട്ട് അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്ന ചിന്തയുള്ളവരാണ്. ഏതോ സങ്കല്പിക ലോകത്തു് ജീവിക്കുന്ന ദൈവങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നതകൾ വളർത്തി ദയ, സ്‌നേഹം, കാരുണ്യം എന്തെന്നറിയാത്തവർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവിൽ മാത്രമല്ല…