അൽ-രിഹ്‌ല’22 ഫുട്ബോൾ ടൂർണമെന്റ്: കൊണ്ടോട്ടി യൂണിറ്റ് ജേതാക്കൾ

കൊണ്ടോട്ടി: എസ്.ഐ.ഒ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 11ന് നടക്കുന്ന എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച അൽ-രിഹ്‌ല’22 ഇന്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ മേലങ്ങാടി യൂണിറ്റിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി യൂണിറ്റ് കപ്പുയർത്തിയത്. മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റ് കരിപ്പൂർ എസ്.ഐ അഷ്‌റഫ് ചുക്കാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ്.ടി, ഏരിയ പ്രസിഡന്റ് അജ്‌വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചുള്ളിയൻ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ശമീം കുന്നംപള്ളി, ജമാഅത്തെ ഇസ്ലാമി മേലങ്ങാടി ഹൽഖ നാസിം അഷ്‌റഫ് ചെമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.

ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

• മലയാളികള്‍ക്ക് ഇക്കുറി ഓണം ആഘോഷിക്കാന്‍, ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്ഥാപനമായ ആജിയോ നൂതനമായൊരു ആശയവുമായി എത്തുന്നു. • ‘കേരളം മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ചലച്ചിത്രതാരം കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രന്‍ സംഗീത വിരുന്ന്. • കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവ സീസണില്‍ നാടിന്റെ തനിമയാര്‍ന്ന ഒരു അതുല്യ ശേഖരം ആജിയോ മലയാളികള്‍ക്കായി കാഴ്ച വെയ്ക്കുന്നു. കൊല്ലം: എല്ലാ വര്‍ഷവും കേരളം ആഘോഷത്തോടെയുമാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ ബ്രാന്‍ഡായ ആജിയോയും കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജും ചേര്‍ന്ന് നിര്‍മ്മിച്ച സംഗീതശില്‍പ്പമായ ‘കേരളം മാറിയോ’ യ്ക്കൊപ്പം ദക്ഷിണേന്ത്യന്‍ സിനിമാലോകത്തിലെ പുതിയ മുഖമായ കല്യാണി പ്രിയദര്‍ശനും കൈകോര്‍ക്കുകയാണ്. പുതുമയും ഫാഷനും…

പുതിയ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലമാണ് നാളത്തേക്ക് മാറ്റിയത്. രണ്ട് സുപ്രധാന ബില്ലുകൾ ഒരു ദിവസം കൊണ്ട് കൊണ്ടുവരണമെന്ന നിർദേശത്തെയാണ് പ്രതിപക്ഷം എതിർത്തത്. അഴിമതി തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകന് പദവി വഹിക്കാൻ അർഹതയില്ലെന്ന ലോകായുക്ത വിധി സർക്കാരിന് തള്ളിക്കളയാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിക്കെതിരായ അപ്പീൽ അധികാരി മുഖ്യമന്ത്രിയാകും. അതേസമയം, നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളോട് സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധനാ ചുമതല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.

വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്തു

തൃശൂർ: വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. കൂനമ്മൂച്ചി സ്വദേശി മണ്ടേല എന്ന വിൻസൺ (50) ആണ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് പുലർച്ചെ കൂനമ്മൂച്ചിയിൽ ഒരാളെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ കണ്ടാണശേരി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു വലിയ നായയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇയാളെ തടഞ്ഞു നിർത്തി നായയെ തിരികെ കാറിൽ കയറ്റി. തുടർന്ന് പോലീസുമായി വാക്ക് തർക്കത്തിലേർപ്പെടുകയും പോലീസ് സ്റ്റേഷന്റെ ഗേറ്റ് തകർത്ത് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച രണ്ട് പോലീസുകാരെ ഇയാൾ ചവിട്ടുകയും ചെയ്തു. ഒരു മണിക്കൂറോളം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിന്നീട് പൊലീസുകാർ കീഴ്പ്പെടുത്തി. അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കണ്ണൂര്‍ യൂണിവേഴ്സിറ്റി: പ്രിയാ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ; കേസിൽ കക്ഷി ചേരാൻ യുജിസിക്ക് നിർദ്ദേശം

എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച സര്‍‌വ്വകലാശാലയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വിലക്കിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആഗസ്റ്റ് 31ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞുകൊണ്ടുള്ള സ്റ്റേ. ഇതു സംബന്ധിച്ച് വിശദീകരണം തേടി എതിര്‍ കക്ഷികളായ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയും സർക്കാരും പ്രിയ വർഗീസുമടക്കം ആറുപേർക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാണോ നിയമനം നടത്തിയതെന്ന കാര്യത്തിൽ യുജിസി വിശദീകരണം നൽകണം. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യു.ജി.സി…

സ്വർണക്കടത്ത് കേസ്: പി. രാധാകൃഷ്ണന് പകരം ഇ ഡി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. അതിനു പകരമായാണ് കേസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇ.ഡി അപ്രതീക്ഷിതമായി ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഉത്തരേന്ത്യയിൽ നിന്നുള്ള ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം ഉദ്യോഗസ്ഥനെ ഇതുവരെ നിയമിച്ചിരുന്നില്ല. രാധാകൃഷ്ണൻ ഈയാഴ്ച ചെന്നൈയിൽ ചുമതലയേറ്റാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലും ചുമതലയേറ്റേക്കും. അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല…

മട്ടന്നൂരിൽ ഇടതുമുന്നണിക്ക് അടി പതറി; യുഡി‌എഫിന് നേട്ടം

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടി. 35 വാർഡുകളിൽ 21 സീറ്റുകൾ മാത്രമാണ് ഇടതുമുന്നണിക്ക് നേടാനായത്. നിലവിൽ 28 സീറ്റുകളാണുണ്ടായിരുന്നത്. 14 സീറ്റുകളുമായി അപ്രതീക്ഷിത നേട്ടമാണ് യുഡിഎഫ് നേടിയത്. നിലവിൽ ഏഴ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇത്തവണയും എൻഡിഎയ്ക്ക് സീറ്റില്ല. മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഡിവിഷനിൽ സി.പി.എം. പരാജയപ്പെട്ടു. 1997 മുതൽ ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ഇത്തവണയും മാറ്റമുണ്ടാകില്ലെങ്കിലും വൻ തിരിച്ചടി ഇടതുമുന്നണി കേന്ദ്രങ്ങളെ നിരാശയിലാക്കിയിരിക്കുകയാണ്. വാര്‍ഡുകള്‍, വിജയിച്ച പാര്‍ട്ടി എന്ന ക്രമത്തില്‍ 1-മണ്ണൂര്‍ -യുഡിഎഫ്, 2-പൊറോറ-യുഡിഎഫ്, 3-ഏളന്നൂര്‍-യുഡിഎഫ്, 4-കീച്ചേരി-എല്‍ഡിഎഫ്, 5-ആണിക്കരി-യുഡിഎഫ്, 6-കല്ലൂര്‍-എല്‍ഡിഎഫ്, 7-കളറോഡ്-യുഡിഎഫ്, 8-മുണ്ടയോട്-എല്‍ഡിഎഫ്, 9-പെരുവയല്‍ക്കരി-എല്‍ഡിഎഫ്, 10-ബേരം-യുഡിഎഫ്, 11-കായലൂര്‍-എല്‍ഡിഎഫ്, 12-കോളാരി-എല്‍ഡിഎഫ്, 13-പരിയാരം- എല്‍ഡിഎഫ്, 14-അയ്യല്ലൂര്‍-എല്‍ഡിഎഫ്, 15-ഇടവേലിക്കല്‍-എല്‍ഡിഎഫ്, 16-പഴശ്ശി-എല്‍ഡിഎഫ്, 17-ഉരുവച്ചാല്‍-എല്‍ഡിഎഫ്, 18-കരേറ്റ-എല്‍ഡിഎഫ്, 19-കുഴിക്കല്‍-എല്‍ഡിഎഫ്, 20- കയനി-എല്‍ഡിഎഫ്, 21-പെരിഞ്ചേരി-യുഡിഎഫ്, 22-ദേവര്‍കാട്-എല്‍ഡിഎഫ്, 23-കാര- എല്‍ഡിഎഫ്, 24-നെല്ലൂന്നി-എല്‍ഡിഎഫ്, 25-ഇല്ലംഭാഗം- യുഡിഎഫ്, 26-മലക്കുതാഴെ-എല്‍ഡിഎഫ്, 27-എയര്‍പോര്‍ട്ട്-എല്‍ഡിഎഫ്, 28-മട്ടന്നൂര്‍-യുഡിഎഫ്, 29-ടൗണ്‍-യുഡിഎഫ്, 30-പാലോട്ടുപള്ളി-യുഡിഎഫ്, 31-…

മലങ്കര ഓർത്തഡോക്‌സ് സഭമാനേജിംഗ് കമ്മിറ്റി അംഗസ്ഥാനത്തു നിന്നു വിരമിച്ച ജോർജ് തുമ്പയിലിന് ഹൃദ്യമായ യാത്രയപ്പും ഭാവുകങ്ങളും നേർന്നു

മൗണ്ട് ഒലീവ് (ന്യൂജഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമോന്നത പ്രതിനിധി സമിതിയായ മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയിൽ 5 വർഷത്തെ സ്തുത്യർഹമായ സേവനം ചെയ്ത അമേരിക്കൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാംഗമായ ജോർജ്ജ് തുമ്പയിലിനു മാനേജിംഗ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങൾ നേർന്നു. ഫാ. ലാബി ജോർജ്ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോസഫ് അബ്രാഹം എന്നിവരായിരുന്നു ജോർജ് തുമ്പയിലിനൊപ്പം അമേരിക്കൻ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുണ്ടായിരുന്ന മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. ഈ മാസം നാലിന് പത്തനാപുരം തോമാ മാർ ദീവന്നാസിയോസ് നഗറിൽ നടന്ന മലങ്കര സുറിയാനി അസോസിയേഷനിൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകളിൽ ഒന്നായ വൈദിക ട്രസ്റ്റി, ആത്മായ, ട്രസ്റ്റി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാല്പ്പത്തിയേഴ് വൈദികരെയും 94 അയ്‌മേനികളും ഉൾപ്പെടെ 141 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഇക്കഴിഞ്ഞ അഞ്ച് വർഷം അസോസിയേഷൻ…

2018 ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം ആരംഭിച്ചു

വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, യു എസും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ഉൾച്ചി-ഫ്രീഡം ഷീൽഡ് (യുഎഫ്‌എസ്) ആരംഭിച്ചു. ഉത്തര കൊറിയയില്‍ നിന്ന് ആക്രമണമുണ്ടായാൽ ദക്ഷിണ കൊറിയൻ സേനയുടെ മുഴുവൻ പ്രവർത്തന ശേഷിയും പരീക്ഷിക്കുന്നതിനുള്ള അഭ്യാസം ഉൾപ്പെടെ 13 ഫീൽഡ് പരിശീലന പരിപാടികൾ ഉൾപ്പെടുന്ന അഭ്യാസങ്ങളാണ് നടത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും തിങ്കളാഴ്ച കൊറിയൻ ഉപദ്വീപിലും പരിസരത്തും വലിയ തോതിലുള്ള സൈനിക, സിവിൽ ഡിഫൻസ് അഭ്യാസങ്ങൾ ആരംഭിച്ചതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ ഉത്തര കൊറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ പ്രേരിപ്പിച്ചതിനാൽ 2017 മുതൽ താൽക്കാലികമായി നിർത്തിവച്ച ഉൾച്ചി-ഫ്രീഡം ഷീൽഡ് (യുഎഫ്എസ്) അഭ്യാസമാണ് ഇരു രാജ്യങ്ങളിലെയും സൈനികർ ഫീൽഡ് പരിശീലനവും ലൈവ്-ഫയർ ഡ്രില്ലുകളും ഈ വര്‍ഷം പുനരാരംഭിച്ചത്. മൂണിന്റെ പിൻഗാമിയായ യൂൻ…

आज का राशिफल (22 अगस्त सोमवार)

मेष राशिफल : द्वादश गुरु,चन्द्रमा तृतीय व दशम शनि लाभ देंगे। आज आपका मन आध्यात्मिक रहेगा। जॉब में परफार्मेंस सुखद है। राजनीतिज्ञ लाभान्वित होंगे। सफेद व लाल रंग शुभ है। मंगल के द्रव्य गुड़ व गेंहू का दान करें। वृष राशिफल : शनि नवम भाव में हैं। आज का दिन गुरु एकादश व चन्द्रमा इसी राशि से तृतीय व्यवसाय को शुभ बनाएंगे। धन का व्यय हो सकता है। गुरु कल्याणकारी हैं लेकिन मकर के शनि गोचर के कारण जॉब में विवाद हो सकता है। आज आपकी वाणी लाभ प्रदान करेगी।…