Dulquer-starrer Kurup on TV for the first time, to be telecast on Zee Keralam

Kochi: Malayalam heartthrob Dulquer Salmaan’s ‘Kurup’ will be telecast for the first time on Malayalam television, on Zee Keralam. The film will be aired on August 27, at 6.30 PM. Kurup is based on the life story of Sukumara Kurup, the notorious fugitive Kerala has ever seen. In the flick, Dulquer Salmaan dons the role of Sudhakara Kurup. The film unfolds with Sudhakara Kurup availing of an insurance policy of around Rs 8 lakh. The drama he and his gang pull off to extort this policy amount later leads to…

മുസ്‌ലിം പുരുഷനെ ത്വലാഖ് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലധികം വിവാഹം കഴിക്കുന്നതില്‍ നിന്നോ തടയാന്‍ നിയമം അനുശാസിക്കുന്നില്ല: കോടതി

കൊച്ചി: മുസ്ലിം പുരുഷന്മാര്‍ ത്വലാഖ് ചൊല്ലുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് കുടുംബകോടതിക്ക് തടയാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാഖ് ചൊല്ലുന്നത് വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആദ്യ രണ്ട് ത്വലാഖ് ചൊല്ലിയ ഹർജിക്കാരനെതിരേ ഭാര്യ കുടുംബകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കുടുംബ കോടതി മൂന്നാം ത്വലാഖ് ചൊല്ലുന്നതിൽ നിന്ന് ഹർജിക്കാരനെ വിലക്കി. പുനർവിവാഹം തടയണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാങ്ങള്‍ ആകാം. നിയമം…

കുടുംബ പ്രശ്നം: വാഴക്കുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആത്മഹത്യ ചെയ്തു

കൊച്ചി: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മറ്റക്കുഴി സ്വദേശി രാജേഷ് ഓഗസ്റ്റ് എട്ടിനാണ് വാഴക്കുളം സ്റ്റേഷനിലെ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച കോടതി ഡ്യൂട്ടിയുണ്ടായിരുന്ന അദ്ദേഹം രാവിലെ പത്തു മണിയായിട്ടും സ്റ്റേഷനിൽ എത്തിയില്ല. തുടര്‍ന്ന് ക്വാർട്ടേഴ്‌സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടു. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമ്പോൾ പ്രോസിക്യൂഷൻ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രോറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജറാണ് ശ്രീറാം വെങ്കിട്ടരാമന്‍.

അസമിലെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പ്രതികരിച്ചതിന് ഹിമന്ത ശർമ്മ കെജ്‌രിവാളിനെ വിമർശിച്ചു

ഗുവാഹത്തി: മോശം പ്രകടനത്തെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനത്തെ 34 സ്‌കൂളുകൾ അടച്ചുപൂട്ടിയ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ പ്രതികരിച്ചതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ വിദ്യാർത്ഥികളാരും വിജയിക്കാത്തതിനെ തുടർന്ന് 34 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാൻ അസം സർക്കാർ തീരുമാനിച്ചതായി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. “സ്‌കൂളുകൾ പൂട്ടുന്നത് പരിഹാരമല്ലെന്ന് കെജ്‌രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം നമുക്ക് നിരവധി പുതിയ സ്കൂളുകൾ തുറക്കേണ്ടതുണ്ട്. സ്‌കൂളുകൾ പൂട്ടുന്നതിന് പകരം അവ മെച്ചപ്പെടുത്തി വിദ്യാഭ്യാസം ശരിയാക്കുക,” കെജ്രിവാള്‍ എഴുതി. “പ്രിയപ്പെട്ട @അരവിന്ദ് കെജ്‌രിവാൾ ജി – പതിവുപോലെ നിങ്ങൾ ഗൃഹപാഠം ഒന്നുമില്ലാതെയാണ് കമന്റ് ചെയ്തത്! ഞാൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുതൽ, ദയവായി ശ്രദ്ധിക്കുക, അസം സർക്കാർ 8,610 പുതിയ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്/ഏറ്റെടുത്തിട്ടുണ്ട്; കഴിഞ്ഞ 7…

സംസ്ഥാനവ്യാപകമായി ഉപരോധ ഭീഷണിയുമായി ഭാരതീയ കിസാൻ സംഘ്

ഗാന്ധിനഗർ: ഗുജറാത്തിലെ കർഷകരുടെ നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ സംഘ് (ബികെഎസ്) അംഗങ്ങൾ വ്യാഴാഴ്ച ഇവിടെ പ്രതിഷേധ പ്രകടനം നടത്തി. എല്ലാ കർഷകർക്കും ഒരേ നിരക്കിൽ സംസ്ഥാന സർക്കാർ വൈദ്യുതി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഹോഴ്സ്പവര്‍ കണക്ഷനുള്ളവരിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല. കഴിഞ്ഞ ആറ് മാസമായി വൈദ്യുതി നിരക്ക് വിഷയത്തിൽ കർഷകർ പ്രക്ഷോഭം നടത്തുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഈ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ബികെഎസ് സംസ്ഥാന പ്രസിഡന്റ് ജഗ്മൽഭായ് ആര്യ പറഞ്ഞു. ഒരു ഹോഴ്സ്പവര്‍ കണക്ഷനുള്ള ഒരു കർഷകൻ പ്രതിവർഷം 665 രൂപയും 100 ഹോഴ്സ്പവര്‍ ഉപഭോഗത്തിന് 66,500 രൂപയുമാണ് നൽകുന്നത്. കാർഷിക വൈദ്യുതി കണക്ഷനും മീറ്ററും ഉള്ള കർഷകർ ആദ്യ അഞ്ച് വർഷത്തേക്ക് യൂണിറ്റിന് 80 പൈസയും 20 രൂപയും നൽകണം. അത്തരം ചാർജുകൾ ഉപയോഗിച്ച്, ഒരു കർഷകൻ അതേ 100…

ദുൽഖർ നായകനായ ‘കുറുപ്പ്’ ആദ്യമായി ടിവി യിൽ; സീ കേരളം സംപ്രേഷണം ചെയ്യും

കൊച്ചി: പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 മണിക്ക് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് . കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് ഇതിവൃത്തം. ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തിർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ…

ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ‍’ ഗാനം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ‍’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്. അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്. അസോസിയേറ്റ് ക്യാമറ…

അബുദാബിയിലെ ഇരട്ടക്കൊലപാതകം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം നടത്തും

മലപ്പുറം: നിലമ്പൂർ നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഷൈബിൻ അഷ്‌റഫിനൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട, ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച ഡെൻസിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. തഹസിൽദാറുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജില്‍ ഫോറൻസിക് മേധാവിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്‌കരിച്ച് രണ്ട് വർഷമായെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയാൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്‌ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്‌കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യതയും കുറവാണ്. ഇത് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന് സഹായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസ്‌നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റിൽ

പാലക്കാട്: ചിറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും സഹോദരനും അറസ്റ്റിൽ. വളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പാറക്കളത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും ചിന്ത വായനശാല ഭാരവാഹിയുമാണ് അജീഷ്. മീനാക്ഷിപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. പെണ്‍കുട്ടിയുട മാതാപിതാക്കളുടെ പരായിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി വളപ്പില്‍ വച്ച് ആത്മഹത്യാ ശ്രമവും അജയ്‌ഘോഷ് നടത്തി. ട്രാന്‍സ്‌ഫോര്‍മറില്‍ പിടിച്ചായിരുന്നു അത്മഹത്യാശ്രമം. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതായും സൂചനയുണ്ട്.