മുസ്‌ലിം സ്‌ത്രീയെ പൈശാചികവൽക്കരിച്ച പ്രൊവിഡൻസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജിവെച്ച് മാപ്പ് പറയുക: എസ്.ഐ.ഒ

“തട്ടത്തിലും മക്കനയിലും സ്കൂളിലേക്ക് ലഹരി വസ്തുക്കൾ കൊണ്ടു വരും” എന്ന പ്രൊവിഡൻസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ അഭിപ്രായ പ്രകടനം മുസ്‌ലിം സ്‌ത്രീയെ പൈശാചികവൽക്കരിച്ചുകൊണ്ടുള്ള വംശീയ പ്രസ്താവനയാണെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുസ്‌ലിം സ്ത്രീയുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഹിജാബിനെ (തട്ടം, മക്കന) ഹീനകരമായ പ്രവൃത്തികൾക്ക് മറയായി ഉപയോഗിക്കുന്നു എന്ന പ്രസ്‌താവന, കർണാടകയിലെ ഹിജാബ് വിഷയത്തിൽ സംഭവിച്ചത് പോലെ മുസ്‌ലിം വിദ്യാർഥിനികളുടെ സാമൂഹ്യ ബഹിഷ്കരണത്തിലേക്ക് വഴിയൊരുക്കുന്ന അപകടകരമായ പ്രസ്താവനയാണ്. ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടത്തുകയും ഹിജാബിനെ ഭീകരമായി ചിത്രീകരിക്കുകയും ചെയ്യുന്നതടക്കമുള്ള ഇസ്ലാമോഫോബിയ പരത്തുന്ന നടപടികളെ ഒരു വിധേനയും വെച്ച് പൊറുപ്പിക്കാൻ സാധ്യമല്ല. ഹിജാബ് നിരോധനവും മുസ്ലിം വിരുദ്ധ വംശീയ പ്രസ്താവനയും പിൻവലിച്ച് മാപ്പ് പറയാനും രാജി വെക്കാനും പ്രൊവിഡൻസ് മാനേജ്മെൻ്റും പി.ടി.എ പ്രസിഡൻ്റും തയ്യാറാവാത്ത പക്ഷം സമര-നിയമ പോരാട്ടങ്ങളെ നേരിടേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ് സുവര്‍ണ്ണജൂബിലി മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ”ആരോഗ്യ കുടുംബം ആരോഗ്യ ഇടവക” എന്ന ലക്ഷ്യംവെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പിന് കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി നേതൃത്വം നല്‍കി. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് 19ന്റെ ആരോഗ്യ അസ്വസ്ഥതകള്‍ തുടരുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി പൊടിമറ്റം സെന്റ് മേരീസ് പള്ളിയും മേരി ക്വീന്‍സ് ആശുപത്രിയും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അഭിനന്ദിച്ചു. ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ ആമുഖസന്ദേശം നല്‍കി. മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ, പഞ്ചായത്ത് മെമ്പര്‍ ജോണിക്കുട്ടി മഠത്തിനകം എന്നിവര്‍ സംസാരിച്ചു. മേരി…

പാക്കിസ്താനില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു; മഴ തുടരുന്നു

ഇസ്ലാമാബാദ്: പാക്കിസ്താനില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയോ പലായനം ചെയ്യുകയോ ചെയ്തു. ജൂണ്‍ 14 മുതല്‍ ആരംഭിച്ച മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 1,033 പേർ മരിക്കുകയും 1,527 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ (എൻഡിഎംഎ) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേർ മരിക്കുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണക്കുകൾ പ്രകാരം ബലൂചിസ്ഥാനിൽ നാല് പേരും ഗിൽജിത് ബാൾട്ടിസ്ഥാനിൽ ആറ് പേരും ഖൈബർ പഖ്തൂൺഖ്വയിൽ 31 പേരും സിന്ധിൽ 76 പേരും മരിച്ചു. ജൂൺ 14-ന് മുതലുള്ള സഞ്ചിത ഡാറ്റ പ്രകാരം 3,451.5 കിലോമീറ്റർ റോഡ് തകർന്നതായും 149 പാലങ്ങൾ തകർന്നതായും 170 കടകൾ തകർന്നതായും കാണിക്കുന്നു. 949,858 വീടുകൾ ഭാഗികമായോ പൂർണമായോ നശിച്ചു. ആകെയുള്ളതിൽ 662,446 വീടുകൾ ഭാഗികമായും 287,412…

സൂപ്പർടെക് പൊളിക്കൽ: സ്‌ഫോടകവസ്തുക്കൾ നിറച്ച ടവറുകൾ; സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു

നോയിഡ: ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2:30 ന് പൊളിക്കാൻ പോകുന്ന നോയിഡയിലെ സൂപ്പർടെക് ഇരട്ട ഗോപുരങ്ങളിൽ 3,700 കിലോ സ്‌ഫോടക വസ്തുക്കൾ 7,000 ദ്വാരങ്ങളിൽ നിക്ഷേപിച്ചു. രണ്ട് ടവറുകളും — സെയാനെ (29 നിലകൾ), അപെക്‌സ് (32 നിലകൾ) എന്നിവ നശിപ്പിക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും — (ഏകദേശം 17 കോടി രൂപ ചെലവ് വരും), സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് രാജ്യത്ത് തകർക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ‘വാട്ടർഫാൾ ടെക്‌നിക്’ എന്ന പ്രക്രിയയിലൂടെ രണ്ട് കെട്ടിടങ്ങളും പൂർണ്ണമായും പൊളിക്കാൻ 9 സെക്കൻഡ് എടുക്കും. രാവിലെ മുതൽ, ഇരട്ട ടവറിനോട് ചേർന്നുള്ള രണ്ട് ഹൗസിംഗ് സൊസൈറ്റികളിലെ അയ്യായിരത്തോളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അതേസമയം, സ്വകാര്യ സെക്യൂരിറ്റിയും ചില റെസിഡന്റ്സ് ഗ്രൂപ്പിന്റെ പ്രതിനിധികളും ഉച്ചയ്ക്ക് ഒരു മണി വരെ സൊസൈറ്റികൾക്കുള്ളിൽ തങ്ങും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആസൂത്രണം ചെയ്ത സ്ഫോടനം കണക്കിലെടുത്ത്…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 28 ഞായര്‍)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ സത്യസന്ധമായി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു യാത്രയോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും…

ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ

ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…

ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2022 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 5th nu മുന്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. CMA Educational Awards requirements: 1. Applicant’s name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant’s Email 6. Phone number 7. Copy of high school transcript from 9th grade to 12th grade 8. Copy of GPA , ACT / SAT scores 9.…

ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. ഇതിന്റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയും ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ് ബൈജു ജോസ് പരുമല, സെക്രട്ടറി മനോജ് വഞ്ചിയില്‍ ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി…

നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച

ന്യൂയോർക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ തിരുവോണം ആഘോഷിക്കാൻ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതൽ ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പറഞ്ഞു. പൂക്കളമിടൽ, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ പരിപാടികളിൽ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍11 വരെ

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും ഈ വര്‍ഷം സെപ്റ്റംബര്‍ 4 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 11ഞായര്‍ വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു അനുഗ്രഹീത വചന സുവിഷേഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ വചന ശുശ്രൂഷയും ധ്യനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. കാര്യപരിപാടി സെപ്റ്റംബര്‍ 4 ഞായര്‍…