സപ്പോരിജിയ ആണവനിലയം പിടിച്ചെടുക്കാനുള്ള ഉക്രേനിയൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യ

സപ്പോരിഷിയ: തെക്കൻ ഉക്രെയ്‌നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയം പിടിച്ചെടുക്കാൻ ഉക്രേനിയൻ സേന വ്യാഴാഴ്ച ശ്രമിച്ചതായും സൈനിക വ്യോമയാനം ഉൾപ്പെടെയുള്ള സൈനികരെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6 മണിക്ക് ബോട്ടുകളിൽ 60 ഉക്രേനിയൻ സൈനികർ ഇരുകരകളുടെയും കൈവശമുള്ള പ്രദേശം വിഭജിക്കുന്ന ഡിനിപ്രോ നദി മുറിച്ചുകടന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആണവ നിലയത്തിലേക്കുള്ള ഇന്റർനാഷണൽ ആറ്റോമിക് എനർജി ഇൻസ്‌പെക്ടർമാരുടെ ആസൂത്രിത സന്ദർശനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “പ്രകോപനം” എന്നാണ് ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. ഐ‌എ‌ഇ‌എ പ്രതിനിധി സംഘത്തിന്റെ മീറ്റിംഗ് പോയിന്റിലും റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോരിജിയ പ്ലാന്റിലും ഉക്രെയ്‌ൻ ഷെല്ലാക്രമണം നടത്തിയതായും പ്രസ്താവനയില്‍ ആരോപിച്ചു. പ്ലാന്റിന് നേരെ ഷെല്ലാക്രമണം നടത്തുന്നത് റഷ്യൻ സേനയാണെന്ന് ഉക്രെയ്ൻ പറഞ്ഞു, ഐ‌എ‌ഇ‌എ ദൗത്യത്തെ “തകർക്കാൻ” മോസ്കോ ശ്രമിക്കുന്നതായി അതിന്റെ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആരോപിച്ചു.…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 2 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആനന്ദപ്രദമായ ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തന്ത്രപരമായി അതിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങളെ മനസില്‍ വെക്കാതിരിക്കുക. കാരണം അത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം. കന്നി: ജോലി സംബന്ധമായ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രകടനങ്ങള്‍ കാഴ്‌വെക്കാനാവും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷിപ്പിക്കാന്‍ സാധിക്കും. തുലാം: ജീവിതത്തില്‍ ഏറ്റവും നല്ല ദിവസമാണിത്. ഏറ്റെടുക്കുന്ന പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി സ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും നിങ്ങളുടെ ജോലി ഏറെ പ്രചോദനകരമാവും. ഇത് ജോലിയില്‍ മികച്ച സ്ഥാനം നേടി തരും. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പവും…

കൊച്ചിയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍‌എസ് വിക്രാന്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി നാവികസേനയ്ക്ക് കൈമാറി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍‌എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൈമാറിയതോടെ ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ഐഎൻഎസ് വിക്രാന്ത് ഒരു തദ്ദേശീയ യുദ്ധക്കപ്പലാണ് എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൊളോണിയല്‍ കാലത്തെ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കിയാണ് പുതിയ പതാക രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച് ഏകദേശം ഒരു വ്യാഴവട്ടകാലത്തിന് ശേഷമാണ് കപ്പൽ കമ്മിഷന്‍ ചെയ്യുന്നത്. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കപ്പല്‍ ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു. രാവിലെ 9.30 മുതല്‍ കപ്പൽ നിർമ്മിച്ച കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മിഷൻ ചെയ്‌തത്. ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി. 20000 കോടി രൂപയാണ് വിക്രാന്തിന്‍റെ…

“ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാതിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബറിന് ശേഷമാണ് ഈ ദശാബ്ദത്തിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ റാലി ആയ “ഭാരത് ജോഡോ യാത്ര” ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നടത്താൻ തീരുമാനിച്ചത്. ഭാരതത്തിന്റെ തെക്ക് മുതൽ വടക്കുവരെ 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിക്കുക. കുതിര കച്ചവടങ്ങളിലൂടെ കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുകയും അക്രമ രാഷ്ട്രീയത്തിലൂടെ രാജ്യമൊട്ടുക്കും രാഷ്ട്രീയ അരാജകത്വം ശ്രിഷ്ടിക്കുന്ന ബി.ജെ.പിയുടെ അരാഷ്ട്രീയ കപട മുഖം മൂടി തുറന്നുകാട്ടുവാനുള്ള രാഹുൽ ഗാന്ധിയുടെ…

പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ ശനിയാഴ്ച (നാളെ)

ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന…

മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്നാനായ റീജിയണിലെ ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഹൂസ്റ്റണ്‍ ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 15 വൈകുന്നേരം…

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോണ്‍ മക്കിന്‍ടയര്‍ മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്റെ 44 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍. സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും. വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിശേഷാല്‍ അനുമോദനങ്ങള്‍, വിവിധ കലാപരിപാടികള്‍,…

തായ്‌വാൻ സൈന്യം ദ്വീപ് ഔട്ട്‌പോസ്റ്റിനു മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചു വീഴ്ത്തി

തായ്‌പേയ്: ബീജിംഗുമായുള്ള സംഘർഷങ്ങൾക്കിടയിൽ വ്യാഴാഴ്ച ചൈനീസ് തീരത്തിന് തൊട്ടുപുറത്ത് തങ്ങളുടെ ദ്വീപ് ഔട്ട്‌പോസ്റ്റുകളിലൊന്നിന് മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചിട്ടതായി തായ്‌വാൻ സൈന്യം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഷിയു ദ്വീപിന് മുകളിലൂടെ ഡ്രോൺ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിച്ചതായി കിൻമെൻ ഡിഫൻസ് കമാൻഡ് അറിയിച്ചു. മുന്നറിയിപ്പ് ഷോട്ടുകള്‍ പ്രയോഗിച്ചെങ്കിലും ഡ്രോൺ അതിന്റെ സ്ഥാനം നിലനിർത്തിയതുകൊണ്ട് വെടിവച്ചു വീഴ്ത്തിയതായി പ്രസ്താവനയിൽ പറഞ്ഞു. ഡ്രോണിനെ “സിവിലിയൻ ഉപയോഗത്തിന്” എന്ന് വിശേഷിപ്പിച്ചെങ്കിലും അത് കണ്ടെടുത്തിട്ടുണ്ടോ എന്നോ അതിനെ താഴെയിറക്കാൻ എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ പറഞ്ഞില്ല. ചൈനീസ് തുറമുഖ നഗരമായ സിയാമെൻ തീരത്ത് തങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന മൂന്ന് ദ്വീപുകളിൽ ഡ്രോണുകൾ ചുറ്റിക്കറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതായി തായ്‌വാൻ കഴിഞ്ഞ ദിവസം പറഞ്ഞു. തായ്‌വാൻ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നു. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്നും പറയുന്നു. 1949-ലെ ആഭ്യന്തരയുദ്ധത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും പിരിഞ്ഞത്. ഔദ്യോഗിക ബന്ധങ്ങൾ ഒന്നുമില്ല, 2016-ൽ…

കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് വൻ സ്വീകരണമൊരുങ്ങുന്നു

ന്യൂയോർക്ക്: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ വരവേൽക്കാനൊരുങ്ങി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം. പരിശുദ്ധ ബാവാ തിരുമേനിക്ക് ഈ ഭദ്രാസനവുമായി സുദീർഘമായ ബന്ധങ്ങളുണ്ടെന്നതും സ്വീകരണത്തെ സ്വീകാര്യമാക്കുന്നു. പത്തു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായി കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെൻറ് മേരീസ് പള്ളി കൂദാശ തുടങ്ങിയ പരിപാടികൾ ബാവായുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഭദ്രാസന നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും പരിശുദ്ധ ബാവ തന്റെ സന്ദർശനത്തിനിടയിൽ…

മുസ്ലീം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ 13 ബി.ജെ.പി നേതാക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കനേഡിയന്‍ മുസ്ലിം സംഘടന

ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിരവധി പ്രമുഖ നേതാക്കളുടെ ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങളെ അപലപിക്കുകയും അവരെ കാനഡയിൽ കാലുകുത്തുന്നത് നിരോധിക്കണമെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് (എൻസിസിഎം) വെള്ളിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാനഡയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന ഈ വർഷം കശ്മീരിൽ നടക്കാനിരിക്കുന്ന 2022 ജി-20 സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യം വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. “ഇന്ത്യ കടുത്ത മനുഷ്യാവകാശ ദ്രോഹങ്ങൾ ചെയ്യുന്ന അതേ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജി-20 ആതിഥേയത്വം വഹിക്കുന്നത്, വംശഹത്യ സാഹചര്യങ്ങൾ ഇപ്പോഴും തുടരുന്നു,” NCCM പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ 13 ഉന്നത ബിജെപി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്നാണ് എൻസിസിഎം ആവശ്യപ്പെട്ടിരിക്കുന്നത്. “ഇന്ത്യയിൽ വംശീയ ഉന്മൂലനത്തിനും വർഗീയ കലാപത്തിനും ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കൾ കാനഡയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി…