ഹൂസ്റ്റണിലെ തൃശൂർ അസോസിയേഷൻ ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൻ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്തംബർ 5 ന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 മുതൽ ഓണാഘോഷങ്ങൾ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു. മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയർ റോബിൻ.ജെ.ഇലക്കാട്ട്, എല്ലാവർക്കും ഓണാശംസകൾ നേർന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കർണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദർ പോൾ പൂവത്തിങ്കൽ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിർമയേകി. ടാഗ് ഫാമിലി അംഗങ്ങൾ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂർ ജില്ല കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ൽ പരം പേർ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി…

റോക്ക്‌ലാന്‍ഡ്‌ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തിരുന്നാള്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡിലുള്ള സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 9,10, 11 തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയാണ്. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവര്‍ക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു. സെ 5 മുതല്‍ 8 വരെ ആരാധനയും ലതിഞ്ഞും വി:കുര്‍ബാനയും ദേവാലയത്തില്‍ നടക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച ഇടവക വികാരി ബഹു. ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ കൊടിയുയര്‍ത്തി. തുടര്‍ന്ന് വി .കുര്ബാനയും ബൈബിള്‍ കണ്‍വെന്‍ഷനുംനടന്നു. സെപ്‌റ്10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടത്തുന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബാനയും പ്രസംഗവും ഫാ: ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടക്കും. രാത്രി 7 .30 ന് കാര്‍ണിവല്‍ നൈറ്റ് ഉണ്ടായിരിക്കും.…

Blackout ‘compromises safe operation’ of Ukraine nuclear plant: IAEA

VIENNA  – A blackout caused by fresh shelling near Ukraine s Zaporizhzhia nuclear power plant has compromised the site s safety, the UN atomic watchdog warned Friday, adding the plant s operator is considering shutting down the sole remaining reactor. “Shelling has caused a complete blackout in Energodar (town) and compromised the safe operation of the nearby Zaporizhzhia (plant),” International Atomic Energy Agency (IAEA) chief Rafael Grossi tweeted, calling it a “dramatic development”. “This is completely unacceptable. It cannot stand,” he said, calling for “the immediate cessation of all shelling…

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോർജ്ജിയയിൽ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ 2022 – 2025 കാലയളവിലേക്കുള്ള പുതിയ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം, വൈസ് പ്രസിഡന്റ്…

പത്താം വാർഷികം ചരിത്ര സംഭവമാക്കാൻ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് : 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത് സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്‌തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു . ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ…