വി.പി. സത്യൻ മെമ്മോറിയൽ പ്രഥമ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വിജയികളായി

ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട ഒന്നാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് വിജയികളായി എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് “എ” യിലും ഗ്രൂപ്പ് “ബി” യിലുമായി എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ സോക്കർ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഫിലി ആർസെനൽ ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 7-6 ഗോളുകൾക്ക്‌ തോൽപിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായത്. ഒരു മണിക്കൂർ വീതം നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കളി അവസാനിക്കുമ്പോൾ 3 – 3 ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ ആയെങ്കിലും പത്തു മിനിട്ട് അധിക സമയം നൽകി കളി തുടർന്നു. ഇരു ടീമുകളും വാശിയേറി മത്സരിച്ചതിനാൽ എക്സ്ട്രാ ടൈമിൽ വീണ്ടും സമ നില തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ നിശ്ചയിക്കുവാൻ സാധിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത…

യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു

ഡാളസ് : ഒരുമയുടെ പൂക്കളം തീർത്തും ഹൃദയങ്ങളിൽ മാനവികതയുടെ പ്രകാശം പകർത്തിയും യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2022 ലെ ഓണം ആഘോഷിച്ചു. ആഘോഷങ്ങളും ആരവവുമായി ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ നിരവധി കുടുംബങ്ങൾ ഒത്തുകൂടി. കോവിഡിന് മുൻപുണ്ടായിരുന്ന ഓണാഘോഷത്തിന്റെ ആവേശം തിരിച്ചു വന്ന കാഴ്ചയായിരുന്നു എല്ലാം ഓണാഘോഷ പരിപാടികൾക്കും. സെപ്തംബർ 10 ന് ശനിയാഴ്ച സെന്റ് മൈക്കിൾ കാത്തലിക് ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ ഫാദർ ബാലാജി ബോയോളയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ ഓണാഘോഷങ്ങൾ അരങ്ങേറി. പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങുകളും വര്‍ണ്ണാഭമായി. കൊച്ചു കലാകാരികള്‍ അവതരിപ്പിച്ച കേരളതനിമ നിറഞ്ഞ പല നൃത്തങ്ങളും ഓണാഘോഷപരിപാടിക്ക് തിളക്കമേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് തോമാച്ചൻ വെമ്പ്ലിയത്ത്, ജോസ് കളമ്പാടൻ, തോമസ്…

കെപിഎംടിഎ സ്ഥാപക പ്രസിഡന്റ് പി.പി ചെറിയാനെ ആദരിക്കുന്നു

ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബര്‍ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വച്ചാണ് ‘നൊസ്റ്റാള്‍ജിയ 1994’ എന്ന് പേരിട്ടിരിക്കുന്ന സ്വീകരണ സമ്മേളനം. കേരളത്തില്‍ ലബോറട്ടറി മെഡിസിന്‍ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെ ക്‌നിഷ്യന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ തുടക്കം കുറിച്ചത് 1994 ല്‍ തൃശൂരില്‍ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവര്‍ത്തിച്ചവര്‍ പി.പി.ചെറിയാന്‍, കെ.എ. പ്രസാദ്, ജോസ്, ടി.എ.വര്‍ക്കി , വിജയന്‍പിള്ള, കെ.പി.ദിവാകരന്‍ തുടങ്ങിയവരായിരുന്നു. അമേരിക്കയില്‍ മെഡിക്കല്‍ ലാബ് ആന്‍ഡ് എക്‌സ്‌റേ രംഗത്തും, പത്രപ്രവര്‍ത്തന രംഗത്തും പ്രാഗല്‍ഭ്യം തെളിയിസിച്ചുകൊണ്ടിരിക്കുന്ന പി.പി., ചെറിയാനെ ആദരിക്കുന്ന ചടങ്ങു ‘നൊസ്റ്റാല്‍ജിയ 1994’ വിജയകരമാക്കാന്‍ ആദ്യകാല…

സ്വര്‍ഗ്ഗീയ വിരുന്ന് ഇന്നു മുതല്‍ ചിക്കാഗോയില്‍ നിന്നും

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) സഭയുടെ അമേരിക്കയിലെ വിശ്വാസികളുടെ ദീര്‍ഘമായ ആഗ്രഹത്തിനും പ്രാര്‍ത്ഥനയ്ക്കും പൂര്‍ത്തീകരണമായി ഈആഴ്ചമുതല്‍ അനുഗ്രഹീത ഞായര്‍ ആരാധനയ്ക്ക് തുടക്കംകുറിക്കുന്നു. ലോകപ്രശസ്ത ഉണര്‍വ് പ്രാസംഗികനായ T L MOODY തന്റെ ഉണര്‍വ് പ്രസംഗത്തിന് തുടക്കംകുറിച്ച അനുഗ്രഹീത നഗരമാണ് ചിക്കാഗോ. 2008-ല്‍ സ്വര്‍ഗീയ വിരുന്നിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ തങ്കു ബ്രദറും, 2010-ല്‍ തോമസുകുട്ടി ബ്രദറും ചിക്കാഗോയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17-ന് ശനി രാവിലെ 10-നും വൈകിട്ട് 7നും പ്രത്യേക രോഗ സൗഖ്യ വിടുതല്‍ ശുശ്രൂഷയും, സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 4-ന് ഞായര്‍ ആരാധനയ്ക്കും അനുഗ്രഹീത തുടക്കംകുറിക്കുന്നു. Hevenly Feast Church 6050 W Touhy Ave, Chicago, IL 60646-ല്‍ നടക്കുന്ന ഈ അനുഗ്രഹീത പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും…

നാടുണര്‍ത്തി കെ.സി.എസ്. ഷിക്കാഗോയുടെ ഓണാഘോഷം

ഷിക്കാഗോ: മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുവാന്‍ പോന്ന സകല ചേരുവകളും കൂട്ടി ചേര്‍ത്ത് കെ.സി. എസ്. ഷിക്കാഗോ ഒരുക്കിയ ഓണാഘോഷങ്ങള്‍ ശ്രദ്ധേയമായി. മുഖ്യതിഥിയായി അനുഗ്രഹീത ഗായികയും അരൂര്‍ എം.എല്‍.എ.യുമായ ശ്രീമതി ദലീമയും, അവര്‍ക്കൊപ്പം പുല്ലാംകുഴല്‍ മാന്ത്രികന്‍ രാജേഷ് ചേര്‍ത്തലയും, പിന്നണി ഗായകന്‍ മിഥുന്‍ ജയരാജും ചേര്‍ന്നപ്പോള്‍ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഒഴുകിയെത്തിയ ജനസാഗരത്തിനു സംഗീത പെരുമഴയില്‍ കുളിച്ച അനുഭൂതി. വിഭവ സമൃദ്ധമായ ഓണസദ്യയും, വാദ്യമേളങ്ങളും, തിരുവാതിരയും, നൃത്തങ്ങളും, ഷിക്കാഗോയുടെ സ്വന്തം ഗായകര്‍ ഒരുക്കിയ സംഗീതവിരുന്നും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച കൊച്ചു കേരളത്തിലേക്കാണ് വിശിഷ്ടാതിഥികള്‍ക്കൊപ്പം മഹാബലി തമ്പുരാന്‍ എഴുന്നള്ളി എത്തിയത്. കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ശ്രീമതി ദലീമ ഉല്‍ഘാടനം ചെയ്തു. സിറിയക്ക് കൂവക്കാട്ടില്‍, ഫാ. ലിജോ കൊച്ചുപറമ്പില്‍, ഡോ. മാഗി ജോണ്‍, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആഘോഷ പരിപാടികള്‍ക്ക് ലിന്‍സണ്‍…

നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ 2022 സെപ്തംബർ 10 ശനിയാഴ്ച്ച ന്യൂഹൈഡ് പാർക്ക് ലേക്ക്‌വില്‍ റോഡിലുള്ള വൈഷ്ണവ ടെമ്പിളിന്റെ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷം സമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങൾ സ്വവസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങൾ കോവിഡാനന്തര ഓണസദ്യ ഗംഭീരമാക്കി. സദ്യവിഭവങ്ങൾ ഒരുക്കിയത് ലക്ഷ്മി രാംദാസ് നേതൃത്വം കൊടുത്ത വിമന്‍സ് ഫോറം അംഗങ്ങൾ ആയിരുന്നു. തുടർന്ന് മഹാബലിയെ ചെണ്ടവാദ്യത്തോടെയും, താലപ്പൊലിയേന്തിയ അംഗനാരത്നങ്ങൾ, ആർപ്പോടെയും, ആരവത്തോടെയും വേദിയിലേക്ക് എതിരേറ്റു. കോമാളിയായ കുടവയറനെന്ന തെറ്റായ സങ്കല്പത്തെ തിരുത്തിക്കുറിച്ചുകൊണ്ട് അരോഗദൃഢ ഗാത്രനും യോദ്ധാവുമായ മഹാബലിയെ അവതരിപ്പിച്ചത് അസോസിയേഷൻ സെക്രട്ടറി സേതുമാധവൻ ആയിരുന്നു. തായമ്പകയുടെ മേളപ്പെരുക്കം അരങ്ങു തകർത്തു. രഘുനാഥൻ നായർ കോർഡിനേറ്റു ചെയ്ത മേളപ്പെരുമയിൽ പങ്കെടുത്തത് അസോസിയേഷനിലെ അംഗങ്ങളായ നരേന്ദ്രൻ നായർ, ബാബു മേനോൻ, സദാശിവൻ നായർ, ശബരീനാഥ് നായർ, രാധാകൃഷ്ണൻ തരൂർ, രഘുവരൻ നായർ, ശശി പിള്ള എന്നിവരായിരുന്നു. തുടർന്ന്…

ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) നിര്യാതനായി

ന്യൂജെഴ്സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ചതിനുശേഷം മകന്‍ സരോഷിനോടൊപ്പം ന്യൂജെഴ്സിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്സി. കൊച്ചുമക്കള്‍: റാള്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്ക, അലന്‍, Ezekiel, Elijah. പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, Amari. പൊതുദര്‍ശനം: സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 8:00 മുതല്‍ 11:00 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 – 12:00 (85 Pleasant Hill Road, Chester , NJ…

ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമദിനം സെപ്റ്റംബർ 18ന്

ഹ്യൂസ്റ്റൺ: ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമ ദിനം നംബർ 18നു രാവിലെ 10 മണിക്ക് ഹ്യൂസ്റ്റണിലെ മിസ്സൗറി സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ വെച്ച് വിശുദ്ധ കുർബാനയോടും മറ്റു തിരുക്കർമ്മങ്ങളോടും കൂടി ആചരിക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിക്കുന്നു. പള്ളിയുടെ മേൽവിലാസം: 3135 5th St, Stafford, TX 77477