ഊരുത്സവം സംഘടിപ്പിച്ചു

നിലമ്പൂർ : ഫ്രറ്റേണിറ്റി മൂവ്മെൻ്റും പാലക്കയം യൂത്ത് ക്ലബും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ പാലക്കയം ഊരിൽ ഊരുത്സവം സംഘടിപ്പിച്ചു. പാലക്കയം വെറ്റിലക്കൊല്ലി ഊരിലെ 100ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ഊരു മൂപ്പൻ ശ്രീ പാലക്കയം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. ഉരുത്സവത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരപരിപാടികൾ സംഘടിപ്പിച്ചു.പാലക്കയം വെറ്റലക്കൊല്ലി നിവാസികൾക്ക് ഇതൊരു നവ്യാനുഭവമായി. മത്സരത്തിലെ വിജയികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ജസിം സുൽത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ പാലക്കയം, സവാദ് മൂലേപ്പടം,മജീദ് ചാലിയാർ എന്നിവർ സംസാരിച്ചു. ശ്യാംജിത് പാലക്കയം നന്ദി അറിയിച്ചു. ഊരുത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു മത്സരങ്ങൾക്ക് അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മിദ്ലാജ്, ജസീം സയാഫ്, മുബഷിർ എന്നിവർ…

മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു

കൊല്ലം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45 മണിയോടെയാണ് ഡോ.മോഹൻ ഭാഗവത് കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ഡോ.മോഹൻ ഭാഗവത് രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം 6 മണിയോടെയാണ് മടങ്ങിയത്. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തിൽകുമാർ, പ്രാന്ത കാര്യവാഹക് പി.എൻ ഈശ്വരൻ, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാർ, പ്രാന്തപ്രചാരക് എസ്.സുദർശൻ, ക്ഷേത്രീയ വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാർ എന്നിവരും ഡോ.മോഹൻ ഭാഗവതിനൊപ്പമുണ്ടായിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആർഎസ്എസ് സർസംഘചാലക് കേരളത്തിലെത്തിയത്.

ന്യായവില ഉറപ്പാക്കാത്ത ഒരു കാര്‍ഷിക പദ്ധതിയും വിജയിച്ച ചരിത്രമില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: ഉല്പാദന ചെലവിനും ജീവിത സൂചികയ്ക്കുമനുസരിച്ച് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കി കര്‍ഷകന് നല്‍കാത്ത ഒരു പദ്ധതിയും വിജയിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഏതു കാര്‍ഷികപദ്ധതിയാണ് വിജയിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പ് വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയെക്കുറിച്ചുള്ള ഉദ്യോഗസ്ഥ കണക്കുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും തയ്യാറാകണം. 2015 ലെ സംസ്ഥാന കാര്‍ഷിക വികസനനയം ഇതുവരെയും നടപ്പിലാക്കാതെ സര്‍ക്കാര്‍ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്താല്‍ കൃഷി വളരില്ലെന്ന് വ്യക്തമായ തെളിവുകളുണ്ട്. വിവിധ മിഷനുകള്‍, ഡെവലപ്പ്‌മെന്റ് അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഫെഡറേഷനുകള്‍, ഡെവലപ്പ്‌മെന്റ് ബോര്‍ഡുകള്‍ എന്നിങ്ങനെ നൂറില്‍പരം ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിനെ നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തനനിരതമാക്കുകയാണ് വേണ്ടത്. രണ്ടായിരാമാണ്ടിനുശേഷം ഈ സ്ഥാപനങ്ങളും ഓഫീസുകളും കൃഷിവകുപ്പില്‍ രൂപപ്പെട്ടതിനുശേഷമാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകരാന്‍ തുടങ്ങിയത്. 1987ല്‍ സംസ്ഥാനത്ത്…

ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക: എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം

കൊണ്ടോട്ടി : ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം അവശ്യപ്പെട്ടു. നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സംവേദനവേദി കൺവീനർ റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മർഹൂം അബ്ദുറഹ്മാൻ സാഹിബ് നഗരിയിൽ ചേർന്ന സമ്മേളനത്തിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പ്രഥമ കൺവീനർ കെ.കെ അബൂബക്കറിനെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ്.ടി, ഏരിയ സെക്രട്ടേറിയറ്റ് അംഗം മുനവ്വർ.എം എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പുറത്തിറക്കിയ ‘തിരിനാളമാണു നാം’ സമ്മേളന ഗാനം സംസ്ഥാന സംഘടനാ സെക്രട്ടറി സഈദ് ടി.കെ സമ്മേളനത്തിൽ സമർപ്പിച്ചു. ഏരിയ പ്രസിഡന്റ് അജ്…

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ സെപ്തംബര്‍ 24, 25 തീയതികളില്‍

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാലറാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജംഗ്ഷന്‍, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാലറാലിയെ മോടിപിടിപ്പിക്കും. 50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ…

ഹിജാബിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ വിധിയില്‍ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഖണ്ഡികകള്‍ ഉണ്ട്: കോളിന്‍ ഗോണ്‍സാല്‍‌വസ്

ന്യൂഡൽഹി: പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി, അടിസ്ഥാനപരമായി ഭൂരിപക്ഷ സമുദായത്തിന്റെ ധാരണയിൽ നിന്നുള്ളതാണെന്നും, വിധിയിലെ ചില നിരീക്ഷണങ്ങൾ ഇസ്‌ലാം പിന്തുടരുന്നവർക്ക് വേദനാജനകവും ആഴത്തിലുള്ള അരോചകവുമാണെന്നും മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ ഹരജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച് ഗോൺസാൽവ്സ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചത്, ന്യൂനപക്ഷ കാഴ്ചപ്പാട് വളരെ ഭാഗികമായി കാണുന്ന ഭൂരിപക്ഷ സമുദായത്തിന്റെ ധാരണയിൽ നിന്നാണ് ഹൈക്കോടതി വിധിയെന്നാണ്. “ഇതൊരു ഭൂരിപക്ഷ വിധിയാണ്. അതിന് ഭരണഘടനാപരമായ സ്വാതന്ത്ര്യമില്ല… വിധിയിൽ ഞെട്ടിപ്പിക്കുന്ന ഖണ്ഡികകളും വേദനിപ്പിക്കുന്ന ഖണ്ഡികകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ രേഖാമൂലമുള്ള നിവേദനങ്ങൾ കണ്ടതായി ബെഞ്ച് പറഞ്ഞു. ഹിജാബ് ധരിച്ചാൽ ഒരാൾക്ക് ശാസ്ത്രീയ മനോഭാവം ഉണ്ടാകില്ലെന്നും അത് വേദനിപ്പിക്കുന്ന പ്രസ്താവനയാണെന്നും ഹൈക്കോടതി വിധിയെ ഉദ്ധരിച്ച് ഗോൺസാൽവസ് വാദിച്ചു.…

പശ്ചിമ ബംഗാളിൽ മൂന്ന് പുതിയ വിമാനത്താവളങ്ങളുടെ നിര്‍മ്മാണം കേന്ദ്രം വൈകിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊൽക്കത്ത : കേന്ദ്രം അനുമതി നൽകാത്തതിനാൽ പശ്ചിമ ബംഗാളിൽ മൂന്ന് പുതിയ വിമാനത്താവളങ്ങളുടെ നിര്‍മ്മാണം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച ആരോപിച്ചു. “പശ്ചിമ ബംഗാളിൽ ബലുർഘട്ട്, കൂച്ച് ബെഹാർ, മാൾഡ എന്നിവിടങ്ങളിൽ മൂന്ന് പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കാന്‍ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഈ മൂന്ന് പുതിയ വിമാനത്താവളങ്ങൾക്കായി സംസ്ഥാന സർക്കാർ ഭൂമിയും നീക്കിവച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യമായ അനുമതി നൽകാത്തതിനാൽ നടപടി സ്തംഭിച്ചിരിക്കുകയാണ്,” ഖരഗ്പൂർ പട്ടണത്തിൽ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയുടെ ഭരണ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് അവർ പറഞ്ഞു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് കീഴിൽ കേന്ദ്ര സർക്കാർ മനഃപൂർവം ഫണ്ട് അനുവദിക്കുന്നില്ലെന്നും ബാനർജി ആരോപിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ പശ്ചിമ ബംഗാൾ ഒന്നാം സ്ഥാനത്താണ്. ഇത് കേന്ദ്ര സർക്കാരിനെ അസൂയപ്പെടുത്തുകയും വിവിധ കേന്ദ്ര പദ്ധതികൾക്ക് കീഴിലുള്ള ഫണ്ട് അനുവദിക്കുന്നത് മനഃപൂർവം നിർത്തലാക്കുകയും ചെയ്തു,”…

റോജർ ഫെഡറർ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ഒരു യുഗത്തിൽ കോർട്ടിൽ ആധിപത്യം സ്ഥാപിച്ച, 20 പ്രധാന കിരീടങ്ങൾ നേടിയ 41 കാരനായ റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. “എനിക്ക് 41 വയസ്സായി, 24 വർഷത്തിനിടെ ഞാൻ 1,500-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ടെന്നീസ് ഞാൻ സ്വപ്നം കണ്ടതിനേക്കാൾ ഉദാരമായി എന്നോട് പെരുമാറി. ഇപ്പോൾ ഞാൻ എന്നെ തിരിച്ചറിയണം. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാനുള്ള സമയമാണിത്,” ഫെഡറർ സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ പറഞ്ഞു. ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരോടൊപ്പം കായികരംഗം ഭരിച്ചു, അവരെ പലപ്പോഴും ‘ബിഗ് ത്രീ’ എന്നാന് വിശേഷിപ്പിച്ചിരുന്നത്. “അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് എന്റെ അവസാന എടിപി ഇവന്റായിരിക്കും. ഭാവിയിലോ കോഴ്സിലോ ഞാൻ കൂടുതൽ ടെന്നീസ് കളിക്കും, പക്ഷേ ഗ്രാൻഡ്സ്ലാമുകളിലോ ടൂറിലോ അല്ല, ”അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ഫെഡറർ തന്റെ മാതൃരാജ്യമായ സ്വിറ്റ്സർലൻഡിൽ…

Congress’ Bharat Jodo Yatra To Resume On Friday After One Day Break

Kollam: Congress’ Bharat Jodo Yatra will now resume from Kerala’s Kollam on Friday after a one-day break on September 15. Taking Twitter on Wednesday, Congress leader Jairam said that the Padyatra will resume on Friday. The yatra completed its seventh day on Wednesday which was started from Navayikkulam in Kerala’s Thiruvananthapuram. On the seventh day, Rahul Gandhi interacted with students at Chathannur in the Kollam district. “As we conclude the first week of #BharatJodoYatra today, with the distance covered and souls we connected with, our commitment grew stronger, our goal became…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -12): ജോണ്‍ ഇളമത

ഫ്രാന്‍സിലെ ലൂയി പതിനൊന്നാമന്‍ രാജാവ്‌ റോമിലേക്ക്‌ അയച്ച തന്റെ പ്രതിനിധി കര്‍ദിനാള്‍ ജീന്‍ ഡി ബിലഹെറസ്‌, പോപ്പിന്റെ സെനഡിന്റെ അദ്ധ്യക്ഷനായി ചാര്‍ജ്ജെടുത്തു. ഏതൊരു കര്‍ദിനാളും അത്തരം പദവി അലങ്കരിക്കുമ്പോള്‍ റോമും സഭയും അവരെ ഉറ്റുനോക്കിക്കൊണ്ടിരിക്കും. കാരണം അവര്‍ പ്രഗത്ഭരാണ്‌, ബുദ്ധിമാന്മാരാണ്‌. സഭയെ നയിക്കാനും പാരമ്പര്യം പുലര്‍ത്താനും കെല്പുള്ളവര്‍. നവോത്ഥാനകാലഘട്ടം സഭയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടമായിരുന്നു. അച്ചടിയായിരുന്നു നവോത്ഥാനത്തിന്‌ ആക്കം കൂട്ടിയത്‌. പഴയതിനെ തുടച്ചുമാറ്റുന്ന മുന്നേറ്റങ്ങളുടെ വീരഗാഥപോലെ അച്ചടിയിലൂടെ വിവരസാങ്കേതികവിദ്യ മാറിമറിഞ്ഞു. അതു വിദ്യാഭ്യാസത്തേയും ചിന്താധാരയേയും മാറ്റിമറിച്ചു. മണിക്കൂറുകളോളം കുനിഞ്ഞു കുത്തിയിരുന്ന്‌ കലാപരമായി പകര്‍ത്തി എഴുതുന്നവരെ “സ്ക്രൈപ്സ്‌’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവരെല്ലാം സന്യാസീസന്ന്യാസിനികളായിരുന്നു. പ്രധാനമായും പകര്‍ത്തി എഴുതിയത്‌ വിശുദ്ധ ലിഖിതങ്ങളായിരുന്നു. എന്നാല്‍, ജര്‍മ്മനിയില്‍ നിന്നുള്ള ജോഹനാസ്‌ ഗുട്ടന്‍ബര്‍ഗ്ഗ്‌ കണ്ടുപിടിച്ച അച്ചടിയന്ത്രം അത്ഭുതം സൃഷ്ടിച്ചു. നിരത്തിയ ലോഹ അക്ഷരങ്ങളിലുടെ കറുത്ത മഷി ഉരുണ്ടപ്പോള്‍ അച്ചടി യന്തം സാക്ഷാല്‍ക്കരിക്കപ്പെട്ടു. ലാറ്റിനിലിറങ്ങിയ നുറു സത്യവേദ…