BALAM Dance Theatre Returns to Putnam County in “Taking Flight, an Afternoon of Modern & Cultural Dances”

(New York; September 16, 2022) — BALAM Dance Theatre (BALAM), a non-profit professional dance theatre company, once again joins the Putnam County Dance Project (PCDP) in a revival performance of Taking Flight, an Afternoon of Modern & Cultural Dances, Saturday, September 24th at 4 p.m.  The performance will be presented at Arts on the Lake, 640 NY-52, Carmel Hamlet in New York 10512.  A rain date is scheduled for Sunday, September 25 at 2 p.m.  Tickets ranging from $5 to $30, with open seating, may be purchased online at https://artsonthelake.org/event. This…

GLOBAL INDIAN COUNCIL CELEBRATES ITS FIRST ONAM AT NEW YORK

New York: GIC New York Chapter President-Elect Dr. Anil Paulose and Global Business Center for Excellence Board Member Elizabeth Paulose celebrated Onam with elaborate preparations at their Brookville Garden. Dr. Paulose welcomed Sudhir Nambiar, Tara Shajan, Tom George Kolath, Sosamma Andrews, Usha George, Mr. George, and all the Executive Committee members, family members and friends . Ms. Sosamma Andrews, Global Women Empowerment Chair Person, Usha George, Global Senior Care Chair, Neena Nambiar, and Crystal Shajan made the “Onam Pookkalam” instantly impressive. This really ignited the celebrating Onam mood. Congratulating everyone,…

രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ കാണാനെത്തി

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ ബ്രഹ്മചാരിമാർ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് സംസാരിച്ചു. അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഒമ്പതരയോടെയാണ് അമൃതപുരിയിൽ നിന്ന് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ വീട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ടെത്തി ധനസഹായം നൽകി

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വാച്ചര്‍ ഹുസൈന്റെ കുടുംബത്തിന് ആശ്വാസ ധന സഹായത്തിന്റെ ആദ്യഗഡു മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. ഹുസൈന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനമായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മന്ത്രി കൈമാറി. മിടുക്കനായ ഉദ്യോഗസ്ഥനെയാണ് വകുപ്പിന് നഷ്ടമായതെന്നും സ്നേഹവും പരിഗണനയും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിന് സഹായിച്ചത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ്‌ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു…

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചു; ബഹുമുഖ കർമപദ്ധതിക്ക് തുടക്കമിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ബഹുമുഖ കർമ്മ പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും. ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണം. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഉൾപ്പെടെ എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ-വാർഡിൽ വരെ…

മിക്സഡ് സീഫൂഡ് പുട്ട് & ചീര പുട്ട്

പുട്ട് ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ന് വിവിധതരം പുട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇതാ  വ്യത്യസ്ഥ  രണ്ടുതരം പുട്ടുകള്‍ …… മിക്സഡ് സീഫൂഡ് പുട്ട് ആവശ്യമുള്ള സാധനങ്ങള്‍: മീന്‍, കണവ, ചെമ്മീന്‍ കഷണങ്ങളാക്കിയത് ഉള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മല്ലിപ്പൊടി മുളക്പ്പൊടി മഞ്ഞള്‍പ്പൊടി കുരുമുളക് പൊടി ഉപ്പ് തേങ്ങ വെളിച്ചെണ്ണ അരിപ്പൊടി തയാറാക്കുന്ന വിധം ചൂടാക്കി വെച്ചിരിക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി നുറക്കി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക, ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളക്പ്പൊടി, മഞ്ഞള്‍പ്പൊടി, മിക്സഡ് സീഫൂഡും ചേര്‍ക്കുക, മീന്‍ വിഭവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക. മിക്സഡ് സീഫൂഡ് കൂട്ട് തയാറാക്കി കഴിഞ്ഞാല്‍ നനച്ചുവെച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേര്‍ത്തിളക്കുക. ഈ പൊടി പുട്ടുകുറ്റിയിലേക്കിട്ട് ഇടയ്ക്കു തേങ്ങാപീരയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചീരപുട്ട് ആവശ്യമുള്ള സാധനങ്ങള്‍: നാടന്‍ ചീര ഉള്ളി ഇഞ്ചി…

ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭാംഗത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം എഎപി എംഎൽഎ അമാനത്തുള്ള ഖാന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എസിബി നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത ആയുധവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി വഖഫ് ബോർഡിലെ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടാണ് എസിബി അന്വേഷിക്കുന്നത്. രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്ച ഖാനോട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത 2020-ലെ കേസുമായി ബന്ധപ്പെട്ട് ഓഖ്‌ല എംഎൽഎയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പുതിയ വഖഫ് ബോർഡ് ഓഫീസ് പണിതതുമായി ബന്ധപ്പെട്ട്…

2021 നെ അപേക്ഷിച്ച് ആഭ്യന്തര വിമാന ഗതാഗതം ഓഗസ്റ്റിൽ 50 ശതമാനം വളർച്ച രേഖപ്പെടുത്തി

ന്യൂഡൽഹി: 2022 ഓഗസ്റ്റിൽ ആഭ്യന്തര വിമാന ഗതാഗതം 1.01 കോടി യാത്രക്കാരെ പറത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവില്‍ 67.01 ലക്ഷം യാത്രക്കാരായിരുന്നു. ഇത് ഏകദേശം 50 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 97.05 ലക്ഷം യാത്രക്കാരെ വിമാനക്കമ്പനികൾ പറത്തിയ മുൻ മാസത്തെ അപേക്ഷിച്ച് ആഭ്യന്തര വിമാന ഗതാഗതത്തിൽ 4 ശതമാനത്തിലധികം വളർച്ചയും ഇത് പ്രതിഫലിപ്പിക്കുന്നു. 2022 ജനുവരി-ഓഗസ്റ്റ് കാലയളവിൽ ആഭ്യന്തര വിമാനക്കമ്പനികൾ കയറ്റിയ യാത്രക്കാരുടെ എണ്ണം 770.70 ലക്ഷമായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 460.45 ലക്ഷമായിരുന്നു, അതുവഴി വാർഷിക വളർച്ച 67.38 ശതമാനവും പ്രതിമാസ വളർച്ച 50.96 ശതമാനവും രേഖപ്പെടുത്തി. ഓഗസ്റ്റിൽ, ഇൻഡിഗോ 57.7 ശതമാനം വിപണി വിഹിതവുമായി രാജ്യത്തെ ഏറ്റവും വലിയ എയർലൈനായി തുടർന്നു. ഡിജിസിഎ ഡാറ്റ…

ചെമ്മീന്‍ പുലാവ് (പോര്‍ച്ചുഗീസ് വിഭവം)

പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ്. പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന് പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍ എന്നിവയും ഉപയോഗിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ – ഒരു കിലോ മഞ്ഞള്‍ പൊടി – 2 ടീ സ്പൂണ്‍ മുളക്‌പൊടി – 2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ബസുമതി അരി – ഒരു കിലോ നെയ്യ് – 50 ഗ്രാം വെളിച്ചെണ്ണ – 100 ഗ്രാം സവാള – 4 എണ്ണം തക്കാളി – 4 എണ്ണം പച്ചമുളക് അരച്ചത്  – 8 എണ്ണം ഇഞ്ചി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാലെപ്പാടി – ഒരു…

Hindus urge King Charles to retire the outdated title “Defender of the Faith”

Hindus feel that it is time for the British monarch to drop the “Defender of the Faith” title, which was coined in the 1500s. Britain was a multi-religious, multi-denominational and pluralistic society now and there were a substantial and growing number of non-believers. For a monarch, all subjects should be equal, while titles like this seemed to create a class structure and were highly irrelevant in 21st century; distinguished Hindu statesman Rajan Zed stated in Nevada (USA) today. Moreover, monarchy should not be in the business of defending the faith. If…