Cheetahs make a comeback in India after 70 years

NEW DELHI  — Seven decades after cheetahs died out in India, they’re back. Eight big cats from Namibia made the long trek Saturday in a chartered cargo flight to the northern Indian city of Gwalior, part of an ambitious and hotly contested plan to reintroduce cheetahs to the South Asian country. Then they were moved to their new home: a sprawling national park in the heart of India where scientists hope the world’s fastest land animal will roam again. Indian Prime Minister Narendra Modi released the cats into their enclosure…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 18 ഞായര്‍)

ചിങ്ങം: ഇന്ന്‌ നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്നു നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതിയിലൂടെയോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത്‌ നിങ്ങളെ…

Lakhimpur Kheri Rape And Murder: Family Says Victims Were Supportive, Ambitious

New Delhi: The brother of two teenage Dalit girls, who were allegedly raped and murdered in Uttar Pradesh’s Lakhimpur Kheri district, remembers his sisters as ambitious and supportive. The elder sister, who was 17, had left education midway and was taking care of the ailing mother. The other wanted to complete her studies and earn for the family. “After our mother had her uterus operation six months ago, my sister was worried and wanted to stay at home to look after her. She quit her studies for that reason,” the brother…

ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.

അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ (ലേഖനം): പ്രൊഫ. കോശി തലയ്ക്കല്‍

ലേഖകനെക്കുറിച്ച് : മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ,വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്. തുടര്‍ന്നു…

അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം; കോണ്‍സുല്‍ ജനറൽ ഡോ. സ്വാതി കുൽക്കർണി മുഖ്യാതിഥി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സ്വാതി കുൽക്കർണിയും, വിശിഷ്ടാതിഥികളായി ആൽഫ്രഡ് ജോൺ (ചെയർമാൻ, ബോർഡ് ഓഫ് കമ്മീഷണേഴ്സ്, ഫോർസിത് കൗണ്ടി), കർറ്റ് തോം‌സണ്‍ (മുന്‍ സെനറ്റർ ) എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. AMMA ഒരുക്കുന്ന ഓണസദ്യ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിനു മാത്രമല്ല, എല്ലാ മലയാളികള്‍ക്കും പിറന്ന മണ്ണിൽ ഓണം ആഘോഷിച്ചതിന്റെ പ്രതീതി ഉളവാക്കും എന്നുറപ്പാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗജവീരനും മഹാബലിയും തലയുയർത്തി നിൽക്കുന്ന, കൊട്ടും കുരവയും, മെഗാ തിരുവാതിരയും, ആട്ടവും പാട്ടും നിറഞ്ഞാടുന്ന തിരുവോണ ആഘോഷത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു.

കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു

കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 17,18 നു തീയതികളില്‍ നടത്തും. സെപ്റ്റംബര്‍ 17 ന് വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് റെസ്‌റക്ഷന്‍ കത്തോലിക്ക പള്ളി അസിസ്റ്റന്‍ഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാനയും നടന്നു. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി പള്ളിക്കാര്യത്തില്‍ നിന്ന് പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായി അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ; ലോക നേതാക്കള്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ ലണ്ടനിലെത്തി

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ലണ്ടനിലെത്തി. സംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നാളെ (സെപ്റ്റംബർ 19) പ്രാദേശിക സമയം രാവിലെ 11 മണിക്ക് നടക്കും. നൂറോളം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ശനിയാഴ്ച രാത്രി 8.50ഓടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലെ ഗാഡ്‌വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രസിഡന്റിനെയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയടക്കമുള്ള സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. സെപ്റ്റംബർ 19 വരെ ലണ്ടൻ സന്ദർശനം തുടരുന്ന രാഷ്ട്രപതി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കുകയും ചെയ്യും. ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി പത്ത്…