ഉത്തരവാദിത്ത യാത്രയെന്ന ലക്ഷ്യത്തോടെ റോയൽ എൻഫീൽഡ് ഗ്ലോബൽ കമ്മ്യൂണിറ്റി ‘വൺ റൈഡ് 2022’ ആഘോഷിച്ചു

കൊച്ചി, സെപ്റ്റംബർ 19, 2022: ലോകമെമ്പാടുമുള്ള നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ. ബ്രാൻഡ് മോട്ടോർ സൈക്കിളിംഗിന്റെ ആവേശം ആഘോഷിക്കുന്ന ആഗോള മാർക്വി റൈഡ് – റോയൽ എൻഫീൽഡ് ‘വൺ റൈഡ്’ സെപ്റ്റംബർ 18 ഞായറാഴ്ച സമാപിച്ചു. മോട്ടോർ സൈക്കിളിംഗിനോടും റോയൽ എൻഫീൽഡിനോടും റൈഡർമാർക്കുള്ള അഭിനിവേശം ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ 2011-ൽ അവതരിപ്പിച്ച ‘വൺ റൈഡ്’ ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി ആഘോഷിച്ചു. ‘വൺ റൈഡ്’ 11-ാം പതിപ്പിൽ ഇന്ത്യയിലെ 500 നഗരങ്ങളിൽ നിന്നും 15000-ത്തിലധികം റൈഡർമാർ പങ്കെടുത്തു. റോയൽ എൻഫീൽഡ് പ്രേമികൾ ഒരുമിച്ചു റൈഡ് നടത്തി, സൗഹൃദവും സാഹോദര്യവും ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും സാമൂഹിക മേഖലകളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള മോട്ടോർസൈക്കിൾ പ്രേമികൾ ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോസ്-ലെഡ് റൈഡാണ് ‘വൺ റൈഡ്’. പ്രാദേശിക ആവാസവ്യവസ്ഥ, കമ്മ്യൂണിറ്റിയിലെ വെല്ലുവിളികൾ, പ്രാദേശിക കമ്മ്യൂണിറ്റിയെ വളരാൻ…

ഡോ. അനിൽ സുകുമാരന് യുകെ റോയൽ കോളജ് ഓഫ് പാഥോളജിയുടെ ആദരം

തിരുവനന്തപുരം, സെപ്റ്റംബർ 19: തിരുവനന്തപുരം സ്വദേശിയും ആഗോളപ്രശസ്തനായ ദന്ത ഡോക്ടറുമായ ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പാഥോളജി എഫ് ആർ സി പാഥ് ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. പാഥോളജി വിഭാഗത്തിനു മാത്രം നൽകി വന്നിരുന്ന ഈ അംഗീകാരം പെരിയോഡോണ്ടിക്സ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ലഭിക്കുന്നത് ഡോ അനിലിനാണ്. തിരുവനന്തപുരം ഗവ: ദന്തൽ കോളജിൽ നിന്ന് 1984 ൽ ബി.ഡി എസ് ഫസ്റ്റ് റാങ്കും ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറ്റ് പുരസ്‌ക്കാരവും കരസ്തമാക്കിയ ഡോ അനിൽ, 1989 ൽ എം.ഡി.എസ് ബിരുദം നേടിയശേഷം അധ്യാപന-ഗവേഷണ മേഖലയിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്തി. 1999 – 2002 കാലഘട്ടത്തിൽ ഹോങ്കോംഗ് സർവകശാലയിൽ നിന്നും പി എച്ഛ് ഡി നേടി. ഇന്ത്യയ്ക്ക്…

അട്ടപ്പാടി ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 11 പേരുടെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ആദിവാസി യുവാവ് മധു (27) കൊല്ലപ്പെട്ട കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) പ്രത്യേക കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി തിങ്കളാഴ്ച ശരിവച്ചു. 2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയത്. എന്നാൽ, കേസിലെ പതിനൊന്നാം പ്രതി ഷംസുദ്ദീന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മരക്കാർ, അനീഷ്, ബിജു, പാലക്കാട് കല്ലമല സ്വദേശി സിദ്ദിഖ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഉത്തരവിട്ടത്. കേസിൽ 16 പ്രതികളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിൽ 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ ചുമത്തുന്ന വ്യവസ്ഥകൾ പ്രതികളെ വെറുതെ വിടുന്നത് വിചാരണയെ ഒരു തരത്തിലും പരാജയപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ്. ജാമ്യം അനുവദിച്ച ഉത്തരവിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് വിചാരണക്കോടതിയാണ്. വ്യവസ്ഥകൾ…

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ വിജയത്തിനു ശേഷം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി സ്വയം ഉയർത്തിക്കാട്ടാനാണ് എഎപി ശ്രമിക്കുന്നത്. നിലവിൽ പാർട്ടിയുടെ ശ്രദ്ധ മുഴുവൻ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ‘മേക്ക് ഇന്ത്യ നമ്പർ 1’ കാമ്പെയ്‌നിലൂടെ ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെജ്‌രിവാൾ ഞായറാഴ്ച പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. ഗുജറാത്തിൽ ആപ്പിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി ബിജെപിയെ ഉലച്ചതായി കെജ്‌രിവാൾ അവകാശപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ത്യം കുറിക്കാൻ 75 വർഷം മുമ്പ് ഇന്ത്യയിലെ ജനങ്ങൾ ഒന്നിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ ആക്കുന്നതിന് രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഞായറാഴ്ച ഡൽഹിയിൽ…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സെപ്തംബര്‍ 30 ന്‌

ദോഹ (ഖത്തര്‍): ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഒരു വര്‍ഷമായി നടത്തി വരുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സപ്തംബര്‍ 30 വെള്ളിയാഴ്ച സമാപിക്കും. റയ്യാന്‍ പ്രൈവറ്റ് സ്കൂള്‍ കാമ്പസില്‍ നടക്കുന്ന സമാപനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും എക്സിബിഷന്‍, ലോകകപ്പിന്റെ നാളിത് വരെയുള്ള ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, കലാ വിരുന്ന് തുടങ്ങിയവ അരങ്ങേറും. ലോകകപ്പിന്‌ ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് 2022 പേര്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തടിക്കും. കാര്‍ണ്ണിവല്‍ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുന്‍ നിര പ്രവാസി ടീമുകള്‍ അണിനിരക്കുന്ന പെനാല്‍ട്ടി ഷൂട്ടൗട്ട്, പുരുഷ – വനിതാ വടം വലി, ബോക്സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍, പുരുഷ – വനിതാ പഞ്ചഗുസ്തി ടൂര്‍ണ്ണമെന്റുകള്‍ അരങ്ങേറും. വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. കാണികളായെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും…

Royal Enfield’s global community celebrates the 11th edition of ‘One Ride 2022’ with focus on Responsible Travel

● Over 15000 Royal Enfield owners and enthusiasts celebrated their shared love for motorcycling across 500 cities in India by riding together ● The theme for One Ride 2022, India’s largest cause-led ride, focused on its social mission of encouraging ‘Responsible Travel’ practices Kochi, September 19, 2022: Cities across the world reverberated to the sound of Royal Enfield motorcycles on Sunday, September 18, as the motorcycle brand concluded its global marquee ride that celebrates the spirit of motorcycling – the Royal Enfield ‘One Ride’. Introduced in 2011 with an aim…

Dr. Anil Sukumaran receives UK Royal College of Pathology honour

Thiruvananthapuram, September 19: The prestigious UK Royal College of Pathology has honoured Dr. Anil Sukumaran, a renowned dentist who hails from Thiruvananthapuram with the FRC Path degree. The laurel comes in recognition of the comprehensive contributions Dr Anil Sukumaran has made in the dental education services arena. Dr. Anil is the first periodontist from India to receive this honour, which was hitherto given only to pathology practitioners. Dr. Anil Sukumaran, secured the first rank in BDS from the Government Dental College, Thiruvananthapuram, and was recognised as the best outgoing student…

പഞ്ചാബിൽ കച്ചിക്കുറ്റി കത്തിക്കൽ തുടങ്ങി; നാല് ദിവസത്തിനുള്ളിൽ 22 കേസുകൾ റിപ്പോർട്ട് ചെയ്തു

ചണ്ഡീഗഢ്: കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്താകെ കൊയ്ത്തു കഴിഞ്ഞ് കച്ചിക്കുറ്റി കത്തിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്റർ (പിആർഎസ്‌സി) പുറത്തുവിട്ട ഔദ്യോഗിക കണക്കുകളാണെങ്കിലും യഥാർത്ഥ സംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലാണെന്ന് വൃത്തങ്ങൾ പറയുന്നു. വടക്കുപടിഞ്ഞാറ് നിന്ന് തെക്കോട്ട് വീശുന്ന പടിഞ്ഞാറൻ കാറ്റ് മൂലം ശൈത്യകാലത്ത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇത് മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമൃത്സറിലെ മൂന്ന് കർഷകർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മറ്റൊരു കർഷകന്റെ ഭൂമി രേഖയിൽ “റെഡ് എൻട്രി” രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. പതിനായിരക്കണക്കിന് കർഷകർ വിരിപ്പു കൃഷി വിളവെടുപ്പിന് ശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കത്തിക്കുന്നു. കാരണം, റാബി വിള വിതയ്ക്കുന്നതിന് സ്ഥലമില്ലായ്മ. റാബി വിത്ത് ഒക്ടോബർ അവസാനത്തിലും നവംബറിലും തുടങ്ങി ഏപ്രിലിൽ വിളവെടുക്കും. കൃഷിയിടങ്ങളിലെ തീപിടിത്തങ്ങൾ തടയാൻ പഞ്ചാബ് സർക്കാർ പതിനായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.…

തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതിന് പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തു

ജോധ്പൂർ: തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതിന് രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വൈറലായ ഒരു വീഡിയോയിൽ, നായ വാഹനത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നത് കാണാമായിരുന്നു. നായയുടെ ഒരു കാലിന് പൊട്ടലും മറ്റേ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. കഴുത്തിൽ ചതവുകളും ഉണ്ടായിരുന്നുവെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 428 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (മൃഗങ്ങളോട് ക്രൂരമായി പെരുമാറുക) എന്നിവ പ്രകാരം ഡോക്ടർ രജനീഷ് ഗാൽവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗർ എസ്എച്ച്ഒ ജോഗേന്ദ്ര സിംഗ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഗാൽവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എസ്എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. ദിലിപ് കചവാഹ പറഞ്ഞു.…

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി അദ്ധ്യക്ഷന്‍ നദ്ദയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ബിജെപിയിൽ ചേർന്നേക്കും

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരും. തിങ്കളാഴ്ച ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സിംഗ് ബിജെപിയിൽ ചേരുമെന്ന് പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ അറിയിച്ചു. 80 കാരനായ സിംഗ് താൻ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെയും (പിഎൽസി) ബിജെപിയിൽ ലയിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് കോൺഗ്രസ് വിട്ടതിന് ശേഷം സിംഗ് കഴിഞ്ഞ വർഷം പിഎൽസി ആരംഭിച്ചിരുന്നു. ബി.ജെ.പി.യുമായും സുഖ്‌ദേവ് സിംഗ് ധിൻഡ്‌സയുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളും (സംയുക്) സഖ്യത്തിലാണ് പിഎൽസി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, അതിന്റെ സ്ഥാനാർത്ഥികൾക്ക് ആർക്കും വിജയം കണ്ടെത്താനായില്ല. സിംഗ് തന്നെ സ്വന്തം തട്ടകമായ പട്യാല അർബനിൽ നിന്ന് തോറ്റു. നട്ടെല്ലിന്…