കർണാടക നിയമസഭയിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസായി

ബംഗളൂരു: പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രതിഷേധത്തിനും വാക്കൗട്ടിനും ഇടയിൽ, ബില്‍ പ്രാബല്യത്തിൽ വരുന്നതിനായി നിലവിലിരുന്ന ഓർഡിനൻസിന് പകരമായി ചെറിയ ഭേദഗതികളോടെ കഴിഞ്ഞയാഴ്ച ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ “മതപരിവർത്തന വിരുദ്ധ ബിൽ” കർണാടക നിയമസഭ ബുധനാഴ്ച പാസാക്കി. മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയിരുന്നു. അന്ന് ഭരണകക്ഷിയായ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായിരുന്നതിനാൽ ബിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പാസാക്കാൻ സാധിച്ചില്ല. ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി സർക്കാർ ഈ വർഷം മേയിൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ 2022, (നിയമസഭ പാസാക്കിയതും ഭേദഗതികളോടെ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയതും) പുനഃപരിശോധനയ്ക്കും പാസാക്കുന്നതിനുമായി അവതരിപ്പിച്ചു. ഗവർണറുടെ അനുമതിക്ക് ശേഷം, ഓർഡിനൻസ് പ്രഖ്യാപിച്ച തീയതിയായ 2022 മെയ് 17 മുതൽ നിയമം പ്രാബല്യത്തിൽ വരും. ബില്ലിനെ കോൺഗ്രസ് എതിർത്തു എന്നാല്‍, നിർബന്ധിത…

കോൺഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

ന്യൂഡൽഹി: എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി വ്യാഴാഴ്ച പുറപ്പെടുവിക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വരുന്നത്. ശശി തരൂര്‍ സോണിയാ ഗാന്ധിയുമായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പാര്‍ട്ടിയുടെ കടിഞ്ഞാന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍, മത്സര രംഗത്തിനിറങ്ങുമെന്ന സൂചന നല്‍കിയിട്ടുണ്ട്. സെപ്തംബർ 24 മുതൽ 30 വരെയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടിനുമായിരിക്കും. ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 17 നും ആവശ്യമെങ്കിൽ വോട്ടെണ്ണലും ഒക്ടോബർ 19 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. മത്സരാർത്ഥികളെ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും തരൂരും ഗെഹ്‌ലോട്ടും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത. പാർട്ടി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചാൽ…

നീരാ റാഡിയ ടേപ്പുകളിൽ ക്രിമിനൽ കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ

ന്യൂഡൽഹി: മുൻ കോർപ്പറേറ്റ് ലോബിയിസ്റ്റ് നീരാ റാഡിയ രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ സംഭാഷണങ്ങളിൽ ക്രിമിനൽ കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ഈ സംഭാഷണങ്ങളെല്ലാം സിബിഐ അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും 14 പ്രാഥമിക അന്വേഷണങ്ങൾ രജിസ്റ്റർ ചെയ്യുകയും റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബോധിപ്പിച്ചു. ഇവരിൽ ക്രിമിനൽ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഭാട്ടി പറഞ്ഞു. കൂടാതെ, ഇപ്പോൾ ഫോൺ ടാപ്പിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. കോടതി ഉത്തരവിട്ട അന്വേഷണത്തിന്റെ ഫലം സംബന്ധിച്ച് 2015-ൽ സി.ബി.ഐ സീൽ ചെയ്ത കവർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു, ഈ വർഷങ്ങളിലെല്ലാം കേസ് സുപ്രീം കോടതി എടുത്തിരുന്നില്ല. അന്വേഷണത്തിന്റെ ഫലം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ പിഎസ് നരസിംഹ,…

ഡൽഹിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഡൽഹിയിലെ സീമാപുരിയിൽ രാത്രി വൈകി നടപ്പാതയിൽ ഉറങ്ങുകയായിരുന്ന അജ്ഞാത ട്രക്ക് ഇടിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്, അവരുടെ നില ഗുരുതരമാണ്. അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്, രാത്രി വൈകി പുലർച്ചെ 1:51 ഓടെ നിയന്ത്രണംവിട്ട ട്രക്ക് ഡിവൈഡറിൽ ഉറങ്ങുകയായിരുന്ന 6 പേരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 6 പേരിൽ 2 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, 4 പേരെ ഉടൻ തന്നെ പോലീസ് ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു, രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ന്യൂ സീമാപുരി സ്വദേശികളായ കരീം (52), ചോട്ടെ ഖാൻ (25), ഷാ ആലം (38), ഉത്തർപ്രദേശിലെ സാഹിബാബാദിലെ ഷാലിമാർ ഗാർഡനിൽ താമസിക്കുന്ന രാഹുൽ (45) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ സാഹിബാബാദിൽ നിന്നുള്ള…

ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ചു; രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: പ്രശസ്ത ഹാസ്യനടനും നടനുമായ രാജു ശ്രീവാസ്തവ ഡൽഹിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹാസ്യനടൻ രാജു ശ്രീവാസ്തവയുടെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് 10 ന് ഇവിടെ ഒരു ഹോട്ടലിൽ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അന്നുമുതൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ബോധം വന്നിട്ടില്ല. 40 ദിവസത്തിലേറെയായി അദ്ദേഹം ആശുപത്രിയിൽ പോരാടുകയായിരുന്നു. രാവിലെ 10.20ന് രാജു ശ്രീവാസ്തവ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 1980-കൾ മുതൽ വിനോദ വ്യവസായത്തിൽ പരിചിതമായ മുഖം, റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോ “ദി ഗ്രേറ്റ് ഇന്ത്യൻ…

തിരുമല ക്ഷേത്രത്തിന് മുസ്ലീം ദമ്പതികൾ 1.02 കോടി സംഭാവന നൽകി

തിരുപ്പതി (ആന്ധ്രാപ്രദേശ്) : തിരുമല ക്ഷേത്രത്തിന് മുസ്ലീം ദമ്പതികൾ 1.02 കോടി രൂപ സംഭാവന നൽകി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ചൊവ്വാഴ്ച അബ്ദുൾ ഗനിയും നുബിന ബാനുവും ചെക്ക് സമർപ്പിച്ചു. ചെന്നൈയിൽ നിന്നുള്ള ദമ്പതികൾ ക്ഷേത്രവളപ്പിലെ രംഗനായകുല മണ്ഡപത്തിൽ ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ധർമ്മ റെഡ്ഡിയെ കണ്ട് ചെക്ക് കൈമാറി. ആകെ തുകയിൽ 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റിന് വേണ്ടിയുള്ളതാണ്, ഇത് ദിവസവും ക്ഷേത്രത്തിൽ എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകുന്നു. ബാക്കി 87 ലക്ഷം രൂപ ശ്രീ പത്മാവതി ഗസ്റ്റ് ഹൗസിലെ അടുക്കളയിലെ പുതിയ ഫർണിച്ചറുകൾക്കും സാധനങ്ങൾക്കുമാണ്. ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് വ്യവസായിയായ അബ്ദുൾ ഗനി സംഭാവന നൽകുന്നത് ഇതാദ്യമല്ല. 2020-ൽ കോവിഡ് -19 പാൻഡെമിക്…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 21 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി ആളുകളില്‍ നിന്ന് അഭിനന്ദങ്ങള്‍ ലഭിക്കാനിടയുണ്ട്. ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താന്‍ സാധിക്കും. എന്നിരുന്നാലും വ്യക്തിപരമായ നഷ്‌ടങ്ങള്‍ നിങ്ങളെ വികാരഭരിതരാക്കിയേക്കാം. കന്നി: ഇന്നത്തെ ഭൂരിഭാഗം സമയവും നിങ്ങള്‍ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കും. ബിസിനസുകാര്‍ ഇന്ന് ശ്രദ്ധാലുക്കളായിരിക്കണം. അല്ലെങ്കില്‍ സാമ്പത്തിക നഷ്‌ടം സംഭവിക്കാനിടയുണ്ട്. ഇന്ന് വൈകിട്ട് നിങ്ങളുടെ മനസില്‍ ഭക്തി തോന്നുകയും ആരാധന കേന്ദ്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യും. തുലാം: നിങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥതകളും വിഷമതകളും ഉണ്ടാകും. എന്നിരുന്നാലും വൈകിട്ടോടെ സന്തോഷവും സമാധാനവും അനുഭവപ്പെടും. എന്നാല്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിച്ചിരിക്കരുത്. കാരണം നല്ല സമയമെന്ന് ധരിച്ചിരിക്കുന്ന സമയത്ത് മോശം കാര്യങ്ങളും സംഭവിച്ചേക്കാം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ചുറ്റുമുള്ളവരില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്കാകും. വികാരങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം. ജോലിയില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനിടയുണ്ട്. ധനു: നിങ്ങള്‍ക്ക് ഇന്ന് വിഷമതകള്‍ ഉണ്ടാകാനിടയുണ്ട്. എന്നിരുന്നാലും വിഷമ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 13): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോ ‘പിയ്റ്റ്‌’ കൊത്താന്‍ തയ്യാറായി. ഇത്‌ തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരുവു തന്നെ. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു കല്ലിന്റെ സൌഭാഗ്യം! ജീവിതത്തില്‍ എല്ലാം ഇതുപോലെ തന്നെ. കൈയില്‍ പൊന്നിരിക്കുമ്പോള്‍ കാക്കപ്പൊന്നു തേടി പോകുന്നതാണ്‌ ഏറെയും ശില്പികള്‍. കണ്ണു തുറക്കാനറിയാത്തവരും കരയാനറിയാത്തവരും ചിരിക്കാനറിയാത്തവരുമല്ല ആധുനിക ശില്‍പികളുടെ ശില്പങ്ങള്‍ എന്ന തിരിച്ചറിവിലുടെ വേണം ആരംഭിക്കാന്‍. അവരുടെ നിരയിലേക്കെത്തുക തന്നെ ഇനിയുള്ള ലക്ഷ്യം. ഈ ശില്പം അതിന്റെ നാന്ദി കുറിക്കട്ടെ. പരിശുദ്ധ കന്യാമറിയമിനെ മനസ്സില്‍ ധ്യാനിച്ച്‌ ഉളിയും കൂടവും കൊണ്ട്‌ കൊത്താന്‍ ആരംഭിച്ചു. ഉറച്ചു ദൃഢമായ പാറയില്‍ ഉളി ഇടയ്ക്കിടെ തെറിച്ചു. ചെറിയ കരിങ്കല്‍ച്ചീളുകള്‍ അടര്‍ന്നു വീണു ശീല്‍ക്കാരത്തോടെ. പെട്ടെന്ന്‌ ആ കല്ലൊന്നിളകി എന്ന്‌ തോന്നി. വെറും തോന്നലോ! അല്ല വ്യാകുലമാതാവ്‌ പ്രതൃക്ഷപ്പെട്ടിരിക്കുന്നു. പുത്രദുഃഖത്താല്‍ മനസ്സു നുറുങ്ങിയ മാതാവ്‌, മടി യില്‍ വാടിത്തളര്‍ന്ന്‌ മൃദുമേനിയോടെ യേശുതമ്പുരാന്‍! മാതാവിന്റെ വേദന നിറഞ്ഞ…

യുഎസ് സെനറ്റ് അന്വേഷണത്തിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ജയിൽ മരണങ്ങൾ കണക്കിലെടുത്തിട്ടില്ലെന്ന് കണ്ടെത്തി

വാഷിംഗ്ടണ്‍: അമേരിക്കയിലെ സംസ്ഥാന ജയിലുകളുടെയും അറസ്റ്റുമായി ബന്ധപ്പെട്ട മരണങ്ങളുടെയും എണ്ണം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഗൗരവമായി കണക്കാക്കുന്നില്ലെന്ന് ഉഭയകക്ഷി സെനറ്റ് അന്വേഷണത്തിൽ കണ്ടെത്തി. യുഎസ് സെനറ്റ് പെർമനന്റ് സബ്കമ്മിറ്റി ഓൺ ഇൻവെസ്റ്റിഗേഷൻസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസുമായി ചേർന്ന് 10 മാസത്തെ അന്വേഷണമാണ് നടത്തിയതെന്ന് കോൺഗ്രസിന്റെ അന്വേഷണ നിരീക്ഷകര്‍ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് പാനൽ 25 പേജുള്ള റിപ്പോർട്ട് നൽകിയത്. 2021ൽ മാത്രം 990 മരണങ്ങളെങ്കിലും കണക്കാക്കുന്നതിൽ നീതിന്യായ വകുപ്പ് പരാജയപ്പെട്ടു എന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. “കണക്കെടുക്കാത്ത 990 മരണങ്ങളിൽ 341 എണ്ണം സംസ്ഥാനങ്ങളുടെ പൊതു വെബ്‌സൈറ്റുകളിൽ വെളിപ്പെടുത്തിയ ജയിൽ മരണങ്ങളും 649 എണ്ണം വിശ്വസനീയവും പൊതു ഡാറ്റാബേസിൽ വെളിപ്പെടുത്തിയ അറസ്റ്റുമായി ബന്ധപ്പെട്ട മരണങ്ങളുമാണ്,” അവർ പറഞ്ഞു. 2021-ലെ സംസ്ഥാന ജയിൽ മരണങ്ങളെക്കുറിച്ച് വകുപ്പ് തയ്യാറാക്കിയ രേഖകളിൽ എഴുപത് ശതമാനവും നിയമം അനുശാസിക്കുന്ന ഒരു ഡാറ്റാ ഫീൽഡെങ്കിലും നഷ്‌ടമായതായി റിപ്പോർട്ട്…

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നൽകി വ്ളാഡിമിർ സെമിനാരി ആദരിക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിർ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നു. സെപ്തംബര് 23 വ്യാഴാഴ്ച അഞ്ചുമണിക്ക് ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ വച്ച് നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകുന്നതാണ്. റഷ്യയിലെ ലെനിൻഗ്രാഡ് (St Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ് മികച്ച വാഗ്മിയും അധ്യാപകനുമാണ്. നിരവധി മാതൃകാപരമായ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമിടുകയും നേതൃത്വം നൽകുകയും ചെയ്യുന്ന പരിശുദ്ധ പിതാവ് മതപരമായ അതിർ വരമ്പുകൾക്കപ്പുറത്ത് ആളുകളുടെ ഹൃദയവും ആത്മാവും…