ഡാൻസ് കേരള ഡാൻസ് സീസൺ-2 ഗ്രാൻഡ് ഫിനാലെ സീ കേരളം ചാനലിൽ സെപ്റ്റംബർ 24ന്

കൊച്ചി: സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണി ക്ക് സംപ്രേഷണം ചെയ്യും. ഡാൻസ് റിയാലിറ്റി ഷോകളിൽ മികവിന്റെ പുത്തൻ തലങ്ങൾ താണ്ടിയ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് കടക്കുമ്പോൾ ഏറെ വിസ്മയകരങ്ങളായ നൃത്തപ്രകടങ്ങൾക്കാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശനിയാഴ്‌ച ഗ്രാൻഡ് ഫിനാലെ വേദിയിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്‌ചവെക്കാനൊരുങ്ങുന്നത് മുനീർ, ജിഷ്ണുദാസ്, അഭിനവ് – സാനിയ (ഡ്യുയറ്റ്), നിഖിൽ വിജയലക്ഷ്മി – സൂര്യ (ഡ്യൂയറ്റ്), ഡയനാമിക്ക് ഹീറോസ് (ഗ്രൂപ്പ്) എന്നിവരാണ്. എറണാകുളം വൈപ്പിൻ സ്വദേശിയായ മുനീർ അസാമാന്യമായ മെയ്‌വഴക്കത്തിലൂടെ ഡാൻസ് കേരള ഡാൻസ് സീസൺ 2 വിലുടനീളം തകർപ്പൻ പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. ഏറെ പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്ന തന്റെ കുടുംബത്തിന്…

Rajan Zed receives appreciation certificate for interfaith work in rural Nevada

In a remarkable interfaith gesture, Senior Pastor of historical Epworth United Methodist Church in Fallon (Nevada) presented distinguished Hindu statesman Rajan Zed with a “Certificate of Appreciation”. Citation of the Certificate; given to Zed publicly in a ceremony held in the briefing room of Reno Police Headquarters by Senior Pastor Reverend Dawn M. Blundell, who is also leader of Fallon Community Interfaith Group, stated: Certificate of Appreciation presented with gratitude to Rajan Zed for leadership and commitment to interfaith work in rural Nevada communities. Global religious statesman Rajan Zed has…

പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌

പ്രളയക്കെടുതിയിൽ വാസയോഗ്യമല്ലാത്ത രീതിയിൽ വീട് തകർന്നുപോയ വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌. നവീകരിച്ച വീടിന്റെ താക്കോൽ, ഏരിസ് ഗ്രൂപ്പ്‌ സി ഇ ഒയും സ്ഥാപക ചെയർമാനുമായ ഡോ. സോഹൻ റോയ് കൈമാറി. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടർ പ്രഭിരാജ് നടരാജൻ ചടങ്ങിൽ സംബന്ധിച്ചു. ചെങ്ങന്നൂർ കല്ലേലിൽ ഇടനാട് പുത്തൻകാവ് സ്വദേശിനി സ്വപ്നലേഖയ്ക്കാണ് പ്രളയത്തിൽ വീട് മുങ്ങിപ്പോയതിനെത്തുടർന്ന് കിടപ്പാടം നഷ്ടമായത്. ആറ് പേർ അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് സ്ഥാപനത്തിന്റെ കേരളാ ഘടകം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തോമസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഏരീസ് ഗ്രൂപ്പ്‌ ഉദ്യോഗസ്ഥനായ ജെസനും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സ്ഥാപനത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി പണികൾ പൂർത്തിയാക്കുകയായിരുന്നു. പ്രളയ സമയത്തും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും വെന്റിലേറ്ററുകൾ, മാസ്ക്, എന്നിവ വിതരണം ചെയ്യുകയും…

ബലാത്സംഗത്തെ അതിജീവിച്ച 11 വയസുകാരി കുഞ്ഞിന് ജന്മം നൽകി

ഉന്നാവോ (യു.പി) : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലാ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലെ എൻഐസിയുവിൽ നവജാത ശിശുവിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആദ്യം, പെൺകുട്ടിയുടെ ഗർഭധാരണം പോലീസോ സിഎച്ച്സിയിലെ (മൗരവൻ) മെഡിക്കൽ സ്റ്റാഫോ സംശയിച്ചിരുന്നില്ല. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ സഞ്ജയ് മിശ്ര പറഞ്ഞു. കുഞ്ഞിന് 2.60 കിലോഗ്രാം ഭാരമുണ്ട്, സാധാരണ പ്രസവമായിരുന്നു. അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന് ആദ്യം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബവുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സിഡബ്ല്യുസി ചെയർപേഴ്‌സൺ പ്രീതി സിംഗ് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും അവർ പറഞ്ഞു. ജനുവരിയിൽ സമീപത്തെ കടയിൽ നിന്ന് പഞ്ചസാര വാങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.…

മാംസവുമായി ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു

ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ക്ഷേത്രപരിസരത്ത് ഗോമാംസം കൊണ്ടുവന്നുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ അറസ്റ്റു ചെയ്തു. ജില്ലയിലെ ഘൻശ്യാംപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാംസത്തിന്റെ സാമ്പിളുകൾ അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും ഇത് ബീഫ് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ ബിജെപി എംഎൽഎ, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ നിന്ന് കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഘൻശ്യാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലി ഗ്രാമത്തിൽ റോഡരികിലുള്ള ഹനുമാൻ ക്ഷേത്ര കാമ്പസിലെ ഹാൻഡ് പമ്പിൽ നിന്ന് ഇറച്ചി നിറച്ച ചാക്ക് നനയ്ക്കുന്നതിനിടെയാണ് മജീദ് ആലം എന്ന യുവാവിനെ പിടികൂടിയത്. ദർഭംഗയിലെ അലിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ രൂപസ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് മജീദ് ആലം ​​എന്നാണ് സൂചന. ചാക്കിൽ ഇറച്ചി നിറച്ച് മോട്ടോർ സൈക്കിളിൽ മജീദ് ആലം ​​സഞ്ചരിക്കുകയായിരുന്നെന്നും, ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ നാട്ടുകാർ മോട്ടോർ…

അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷനായാൽ ആരായിരിക്കും രാജസ്ഥാൻ മുഖ്യമന്ത്രി?

ജയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം നിലനിർത്തുമെന്ന് രാഷ്ട്രീയ ഇടനാഴികളിൽ ഇതുവരെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജസ്ഥാനിലെ നിലവിലെ നിയമസഭാ സ്പീക്കർ സി പി ജോഷിയെ ശിപാർശ ചെയ്തതായി വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ പുറത്തുവന്നു. എന്നാല്‍, സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ ഫെബ്രുവരി വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. മുമ്പ്, ജോഷിയും മുഖ്യമന്ത്രി ഗെഹ്‌‌ലോട്ടും തമ്മിലുള്ള മോശം ബന്ധമായിരുന്നു. എന്നാൽ 2020 ജൂണിൽ, ജോഷി തന്റെ സർക്കാരിനെ രക്ഷിക്കാൻ ഗെഹ്‌ലോട്ടിനെ സഹായിച്ചതായി പറയപ്പെടുന്നു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 വിമത കോൺഗ്രസ് എംഎൽഎമാർക്ക്…

ഡോക്ടറേറ്റ് ലഭിച്ച ജോർജ് കാക്കനാട്ടിന് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സസ് ആശംസകൾ നേർന്നു: സണ്ണി മാളിയേക്കൽ

ഡാളസ്: സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആശംസകള്‍ നേര്‍ന്നു. ബലം ആത്മബലം തന്നെയാണ്. അതിനായി പഠിച്ചു പ്രവർത്തി പരിചയം നേടിയ സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനങ്ങളുടെ ആവശ്യകത വർത്തമാന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആ കൂട്ടത്തിൽ ഒരാളാണ് ജോർജ് കാക്കനാട്. “സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്” എന്ന സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ഡോ. ജോർജ് എം കാക്കനാട്. സൈക്കോളജിയിൽ ഡോക്ടറേറ്റ്, മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ…

ഡോ. സിജി മാത്യുവിന് “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡ്

ഫ്ലോറിഡ: ഒർലാന്റോ നിമോഴ്‌സ് ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്‌സ് അനസ്തറ്റിസ്റ് ഡോ. സിജി ആൻ മാത്യു 2022 ലെ “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ് ലഭിച്ചത്. 2016 ൽ അനസ്‌തേഷ്യ പ്രോഗ്രാമിൽ മാസ്റ്റേഴ്സ് ബിരുദവും, 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ സിജി മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ, മയാമി ബാരി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നുമുള്ള നഴ്‌സ് അനസ്‌തേഷ്യ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. സെപ്റ്റംബർ 28ന് സെൻട്രൽ ഫ്ലോറിഡ നിമോഴ്‌സിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ചീഫ് അനസ്‌തേഷ്യളിജിസ്റ് ഡോ. യുഡിറ്റ് സോൾനോകിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ കൂടിയായ നിബു വെള്ളവന്താനത്തിന്റെ ഭാര്യയാണ് സിജി മാത്യു. മകൻ ബെഞ്ചമിൻ മാത്യു.

ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം

ന്യൂജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലും മിഷൻ ലീഗ് പതാക പ്രയാണം നടത്തി വരുന്നു. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ പരിപാടികൾ ഫാ. കുരുവിള പാണ്ടിക്കാട്ട് മിഷൻ ലീഗ് പ്രസിഡന്റ് ബെറ്റ്‌സി കിഴക്കേപ്പുറത്തിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കായും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഭാരതത്തിന്റെ അപ്പോസ്തലനായ സെന്റ് തോമസ് സ്ഥാപിച്ച പുരാതന സഭയുടെ കാതോലിക്കായായി ആരൂഢനായ ശേഷം തന്റെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനമാണിത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും നിരവധി വൈദികരും അല്‍മായരും ചേർന്ന സംഘം പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേൽ, റവ.ഫാ. ഷിബു വി മത്തായി (കൗൺസിൽ അംഗം), കെ. ജി. ഉമ്മൻ (മാനേജിംഗ് കമ്മിറ്റി അംഗം), ഷാജി വർഗീസ് (മാനേജിംഗ് കമ്മിറ്റി അംഗം), ബിജോ തോമസ് (കൗൺസിൽ അംഗം),…