ആത്മീയ ഉണര്‍വ്വേകി സുവര്‍ണ്ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി

കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വ്വേകി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷക്കാലമായി ഭവനങ്ങള്‍തോറും നടന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണമാണ് മാതൃഭക്തി വിളിച്ചോതുന്ന ജപമാലറാലിയായി മാറിയത്. സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ജപമാലറാലിക്ക് തുടക്കമായി. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ചെണ്ട, വാദ്യമേളങ്ങളോടെ മുത്തുക്കുടകളും കൊടികളുമേന്തി ഇടവക വിശ്വാസിസമൂഹമൊന്നാകെ ജപമാലചൊല്ലി റാലിയില്‍ പങ്കുചേര്‍ന്നു. ഇടവകയിലെ 32 കൂട്ടായ്മകളിലെ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനാറാലിയില്‍ ഭക്തിപൂര്‍വ്വം അണിനിരന്നത്. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളി കുരിശടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയില്‍ ദൈവസന്നിധിയിലേയ്ക്കുയരുന്നതിന്റെ പ്രതീകമായി ബലൂണില്‍ നിര്‍മ്മിച്ച ജപമാലക്കൊന്തയും അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. തുടര്‍ന്ന് ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വികാരിമാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിക്കപ്പെട്ടു. ഞായര്‍ ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന…

തിരുവനന്തപുരം – എറണാകുളം റൂട്ടിൽ കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് സര്‍‌വ്വീസ്

തിരുവനന്തപുരം: കെഎസ്‌ആര്‍‌ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി കണ്ടക്ടറില്ലാത്ത സർവീസുമായി കെഎസ്ആർടിസി. കണ്ടക്ടറില്ലാതെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് എൻഡ് ടു എൻഡ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമായിരിക്കും സർവീസിന് ഉണ്ടാവുക. അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും നടത്തുന്ന സര്‍വീസിന് കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനുട്ട് സ്‌റ്റോപ്പ് ഉണ്ടാകും. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ബസ് 9.40ന് എറണാകുളത്ത് എത്തിച്ചേരും. വൈകീട്ട് 5.20ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന ബസ് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ജനശതാബ്ദി മോഡലില്‍ ഓടുന്ന എന്‍ഡ് ടു എന്‍ഡ് സര്‍വീസിനായി പുഷ് ബാക്ക് സീറ്റുള്ള രണ്ട് എസി ലോ ഫ്‌ളോര്‍ ബസുകളാണ് അനുവദിച്ചിട്ടുള്ളത്. നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് വിജയകരമായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും…

സംസ്ഥാനത്ത് പി എഫ് ഐ നടത്തിയ അക്രമം ആസൂത്രിതം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങൾ ആസൂത്രിതമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്രമത്തെ അപലപിക്കുകയും സംസ്ഥാനത്തെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി സീനിയർ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “ഇന്നലെ പിഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ കേരളം സാക്ഷ്യം വഹിച്ചത് ഒരു ആസൂത്രിത അക്രമത്തിന്റെ തനി രൂപമാണ്. അവരുടെ ഭാഗത്തുനിന്നുള്ള സംഘടിതവും അക്രമാസക്തവുമായ ഇടപെടലാണ് സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കിയത്,” മുഖ്യമന്തി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളിൽ , സെപ്തംബർ 22 ന് എൻഐഎയുടെ നേതൃത്വത്തിൽ നടന്ന ഒരു മൾട്ടി-ഏജൻസി ഓപ്പറേഷൻ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 11 സംസ്ഥാനങ്ങളിലായി 106…

നെഹ്‌റു പരാജയപ്പെട്ടിടത്ത് മോദി വിജയിച്ചു: ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹർലാൽ നെഹ്‌റുവിനെ താരതമ്യപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദിയോടുള്ള ആരാധനയെ പ്രശംസിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് സാധിക്കാത്ത നിരവധി ചുമതലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചതായി ഗവർണർ പറഞ്ഞു. താഴ്ന്ന സാമൂഹ്യ സാമ്പത്തിക വിഭാഗത്തിൽ നിന്ന് വന്ന മോദി എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി മുന്നേറി. മുത്തലാഖ് നിരോധിക്കുന്നതുൾപ്പെടെ നിരവധി പ്രശ്‌നങ്ങളെ പരാമർശിച്ച് നെഹ്‌റുവിന് പോലും ചെയ്യാൻ കഴിയാത്തത് മോദി നേടിയെന്ന് ഗവർണർ അവകാശപ്പെട്ടു. വെള്ളിയാഴ്ച മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു “Prime Minister Narendra Modi Speaks” (പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു) എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിലാണ് ഗവര്‍ണ്ണര്‍ ഈ പരാമര്‍ശം നടത്തിയത്. 2019–20 കാലയളവിലെ മോദിയുടെ മികച്ച പ്രഭാഷണങ്ങളുടെ ശേഖരമാണ് പുസ്തകം.…

CHRISLAM – WILL IT EVER BE A REALITY?

Have you heard about “Chrislam”?. It is not a new concept or ideology. Years back while reading Arthur C. Clarke’s fantasy novel, “The Hammer of God”, which describes the crisis caused by the imminent collision of an asteroid with planet Earth, this word “Chrislam” appeared somewhere in it. Of course, now I understand that Chrislam is the movement that earned momentum, which is evident while reading an old article from EMIRATES NEWS: The world religious leaders today adopted the Human Fraternity Document signed by His Eminence the Grand Imam of…

കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കരുത്: അഡ്വ. വിസി സെബാസ്റ്റ്യൻ

കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാൽ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികൾ നടത്തുന്ന ശ്രമം കേന്ദ്രസർക്കാരിൻറെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കർഷക ദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു. റബ്ബർ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബർ കമ്പനികൾ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി റബർ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഉപദേശം നൽകേണ്ട റബർ ബോർഡ് ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് ഇക്കൂട്ടർ കോടതിയിൽ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നിൽ റബ്ബർ ബോർഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാൽ അതിന്റെ മറവിൽ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസർക്കാരിന്റെ മുമ്പിൽ റബ്ബർ…

മകന്റെ പിറന്നാൾ ദിനത്തിൽ സ്നേഹജാലകത്തിന് ഒരു മാസത്തെ ശമ്പളം സംഭാവന നൽകി കളക്ടർ വി.ആർ. കൃഷ്ണ തേജ

ആലപ്പുഴ: മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ തന്റെ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നൽകി. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കൃഷ്ണ തേജയുടെ മകൻ റിഷിത് നന്ദയിൽ നിന്ന് സ്നേഹജാലകം പ്രസിഡന്റ് എൻ.പി.സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. സ്‌നേഹജാലകത്തിന്റെ നേതൃത്വത്തിൽ ദിവസവും 150 പേർക്കാണ് ഭക്ഷണം നൽകുന്നത്. കളക്ടറുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്. ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ സഹായമെന്ന രീതിയില്‍ കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണതേജയുടെ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. സാനു, ജോയ് സെബാസ്റ്റിയന്‍, ജയന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (നർമ്മകഥ)

അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി… രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്‌കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും…

‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി…

വിഷം കുത്തിവയ്ക്കാൻ ഏറെ ശ്രമിച്ചിട്ടും ഞരമ്പ് കണ്ടെത്താനായില്ല; അലബാമയിൽ വധശിക്ഷ മാറ്റിവച്ചു

അലബാമ: പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാൽ വധശിക്ഷ മാറ്റിവച്ചതായി ജയിൽ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസൺ ഡത്ത് ചേംമ്പറിൽ വച്ചാണ് അലൻ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്. 1999 ൽ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിക്കു മുൻപ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറിൽ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും…