പ്രവാസി വെൽഫെയർ മണ്ഡലം ഇഫ്താർ മീറ്റ്
പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം ഇഫ്താറില്‍ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. തുല്യതയിലും നീതിയിലും ഊന്നിയുള്ള സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പേരാണ് ഇന്ത്യ എന്നും സ്വാതന്ത്ര്യ സമര മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കേണ്ടത് ഇന്ന് ഓരോ പൗരന്റെയും അനിവാര്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....